Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒരു ദിവസം കോളജിൽ പഠിപ്പിച്ചാൽ 1600 രൂപ ഉറപ്പ്; ഗസ്റ്റ് ലച്ചറുമാരുടെ മാനംകാത്ത് സർക്കാർ; ഉന്നത ബിരുദം നേടിയ തൊഴിൽ അന്വേഷകർക്ക് ഇനി ധൈര്യമായി കോളജുകളിൽ ഗസ്റ്റ് ലച്ചറാകാൻ പോകാം

ഒരു ദിവസം കോളജിൽ പഠിപ്പിച്ചാൽ 1600 രൂപ ഉറപ്പ്; ഗസ്റ്റ് ലച്ചറുമാരുടെ മാനംകാത്ത് സർക്കാർ; ഉന്നത ബിരുദം നേടിയ തൊഴിൽ അന്വേഷകർക്ക് ഇനി ധൈര്യമായി കോളജുകളിൽ ഗസ്റ്റ് ലച്ചറാകാൻ പോകാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉന്നതബിരുധം നേടിയിട്ടും മുക്കാൽ ചക്രത്തിൽ ജോലി ചെയ്യുന്ന ഗസ്റ്റ് ലച്ചർമാരുടോട് നീതി പുലർത്തി സർക്കാർ. സംസ്ഥാനത്തെ എല്ലാ സർക്കാർ എയ്ഡഡ് കോളജുകളിലേയും ഗസ്റ്റ് ലച്ചർമാരുടെ ശമ്പളം ഇരട്ടിയാക്കാണ് സർക്കാർ തീരുമാനം. പ്രഖ്യാപനം ഉടൻ നടപ്പാകും. ഇതുസംബന്ധിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക് ഒപ്പിട്ടതോടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. വർധനയ്ക്ക് 2017 മാർച്ച് മുതൽ മുൻകാല പ്രാബല്യമുണ്ടാവും.

ഗസ്റ്റ് അദ്ധ്യാപകരുടെ വേതനം കൂട്ടണമെന്നത് വർഷങ്ങളായി അദ്ധ്യാപക സംഘടനകളുൾപ്പടെ മുന്നോട്ടുവെക്കുന്ന ആവശ്യമാണ്. വലിയ സാമ്പത്തിക ബാധ്യത കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം വൈകിപ്പിച്ചിരുന്നത്. ഇപ്പോഴുള്ള വർധനയനുസരിച്ച് യുജിസി. യോഗ്യതയുള്ള സ്ഥിരം അദ്ധ്യാപകർക്ക് തുടക്കത്തിൽ കിട്ടുന്ന ശമ്പളവും ഗസ്റ്റ് അദ്ധ്യാപകരുടെ ശമ്പളവും തമ്മിൽ വലിയ അന്തരമുണ്ടാകില്ല. ഗസ്റ്റ് അദ്ധ്യാപകരുടെ വേതനവർധന ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരമുയർത്താൻ സഹായകമാവുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

നിലവിലെ അവസ്ഥയനുലരിച്ച് യുജിസി യോഗ്യത നേടിയ താത്കാലിക ലച്ചർമാർ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുമ്പോൾ സ്ഥിരം അദ്ധ്യാപകർ ഇതേ തൊഴിലിൽ കൈപറ്റുന്നത് 50,000 മുകളിലുള്ള വേതനമാണ്. ഡിപ്പാർട്ട്‌മെന്റ് ഹെഡ്‌നും പ്രയോറിറ്റി അനുസരിച്ച് വേതന വർദ്ദനവ് കാണിക്കുന്നു. എന്നാൽ ഗസ്റ്റ് അദ്യാപകർക്ക് ഇതുവരെ മണിക്കൂർ അടിസ്ഥാനത്തിള്ള ശമ്പള പരിഷാകരത്തെ മറ്റി എഴുതാനാണ് സർ്കകാർ തീരുമാനം. പുതിയ ഉത്തരവിൽ ദിവസവേതനം. യുജിസി. നിബന്ധനപ്രകാരം ദിവസം മൂന്നുമണിക്കൂറെങ്കിലും പഠിപ്പിക്കണം.

യുജിസി. നെറ്റ് അല്ലെങ്കിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) ഉള്ളവർക്ക് ഇനി ലഭിക്കുക ദിവസം 1750 രൂപ. മാസം പരമാവധി 25 അധ്യയന ദിവസത്തേക്ക് 43,750 രൂപ. ഇതുവരെ കിട്ടിയിരുന്നത്: മണിക്കൂറിന് 500 രൂപയും മാസം പരമാവധി 25,000 രൂപയും.യുജിസി. യോഗ്യതയില്ലാത്തവർക്ക് ദിവസം 1600 രൂപയും മാസം പരമാവധി 40,000 രൂപയും. ഇതുവരെ കിട്ടിയിരുന്നത്: മണിക്കൂറിന് 300 രൂപയും മാസം 20,000 രൂപയും. ഇതുവഴി 10,000 ത്തിലധികം വരുന്ന സർക്കാർ എയ്ഡഡ് കോളജുകളിലെ അദ്ധ്യാപകർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് സൂചന.

കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന ഇവരിൽ ഏറെപ്പേരും അമിത ജോലിഭാരംകൊണ്ട് വലയുന്നവരാണ്. പഠിപ്പിക്കുന്നതിനുപുറമേ, പല കോളേജിലെയും പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വംവഹിക്കുന്നതും ഇവരാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP