Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒ രാജഗോപാലിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ച ക്രൈംബ്രാഞ്ച് ടൈപ്പിസ്റ്റ് ഭരണം മാറിയപ്പോൾ കളം മാറ്റിച്ചവിട്ടി; ഭരണപാർട്ടിയുടെ യൂണിയന്റെ ''സ്വന്തം ആൾ'' ചമഞ്ഞ് വിലസുന്നു; തലസ്ഥാനത്തെ പുതിയ 'അവതാര'ത്തിന്റെ ഇടപെടലിൽ അതൃപ്തിയോടെ സഖാക്കൾ

ഒ രാജഗോപാലിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ച ക്രൈംബ്രാഞ്ച് ടൈപ്പിസ്റ്റ് ഭരണം മാറിയപ്പോൾ കളം മാറ്റിച്ചവിട്ടി; ഭരണപാർട്ടിയുടെ യൂണിയന്റെ ''സ്വന്തം ആൾ'' ചമഞ്ഞ് വിലസുന്നു; തലസ്ഥാനത്തെ പുതിയ 'അവതാര'ത്തിന്റെ ഇടപെടലിൽ അതൃപ്തിയോടെ സഖാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണം മാറുമ്പോൾ അതിന് അനുസരിച്ച് മാറുന്നവരാണ് പല സർക്കാർ ജീവനക്കാരും. എന്നാൽ, ഇങ്ങനെ കാലുമാറുന്നവരെ എളുപ്പത്തിൽ വിശ്വസിക്കാൻ ഒരു സംഘടനയും തയ്യാറാകില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അധികാരമേറ്റപ്പോൾ തന്നെ പറഞ്ഞത് തന്റെ പേര് പറയുന്ന അവതാരങ്ങളെ സൂക്ഷിക്കാനാണ്. എന്നാൽ, തലസ്ഥാനത്ത് അവതാരങ്ങൾ ത്‌നെ വീണ്ടും നിറഞ്ഞാടുകയാണ്. അത് പല വിധത്തിലാണെന്ന് മാത്രം. സംസ്ഥാന പൊലീസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ യുഡി ടൈപ്പിസ്റ്റാണ് പുതിയ അവതാരം ചമഞ്ഞ് വിലസുന്നത്. മുഖ്യമന്ത്രിയുടെയല്ല, മറിച്ച് ഭരണകക്ഷിയുടെ പ്രമുഖ സംഘടയുടെ 'സ്വന്തം ആൾ' ചമഞ്ഞാണ് ഈ അവതാരം രംഗപ്രവേശനം ചെയ്തത്. ഇതിൽ കടുത്ത അതൃപ്തിയുമായി ഒരു വാഭാഗവും രംഗത്തുണ്ട്.

നേരത്തെ ബിജിപിയുടെ സജീവ പ്രവർത്തകയായിരുന്നു ഈ യുഡി ടൈപ്പിസ്റ്റാണ് കഥയിലെ നായിക. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നേമത്തെ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിന്റെ വിജയത്തിനായി പ്രചരണവും വാദപ്രതിവാദവും ഓഫീസിലെ മറ്റു സ്റ്റാഫുകളുമായി നടത്തി നിറഞ്ഞുനിന്നിരുന്ന യുവതിയായിരുന്നു ഇവർ. എൻജിഒ യൂണിയന്റെ ആധിപത്യമുള്ള ഈ ഓഫീസിൽ അവരോടൊക്കെ പോരാടി സ്വന്തം നിലപാടുമായി മുന്നോട്ടു പോകുകയയിരുന്നു ഇവർ. എൻജിഒ യൂണിയനിൽ നിന്ന് വേർപ്പെട്ട് പൊലീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫുകൾക്ക് പ്രത്യേകം അസോസിയേഷൻ വേണമെന്ന ആവശ്യവുമായി ചില ജീവനക്കാർ രംഗത്ത് വന്നപ്പോൾ അവരോടൊപ്പം മുൻപന്തിയിൽ ഉണ്ടായിരുന്നു ഇവർ.

അന്ന് എൻജിഒ യൂണിയന്റെ നോട്ടപ്പുള്ളിയായി മാറി. തെരഞ്ഞെടുപ്പ് ഫലം ബിജെപി യ്ക്ക് എതിരായെങ്കിലും രാജഗോപാലിന്റെ വിജയത്തിൽ ഓഫീസിൽ ആഹ്ലാദ പ്രകടനം നടത്തി. പിന്നീട് ഭരണം മാറിയപ്പോൾ ഇവരും കളം മാറ്റിച്ചവിട്ടി. ഇപ്പോൾ എൻജിഒ യൂണിയന്റെ പ്രവർത്തകയാണ് താൻ എന്ന് പ്രഖ്യാപിച്ചാണ് തിരിച്ചു വന്നിരുക്കുന്നത്. എന്നാൽ, ഈ വരവിന്റെ ഉദ്ദേശ്യം സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങളെ സംരക്ഷിക്കുക എന്നത് മാത്രമാണെന്നാണ് എൻജിഒ യൂണിയനിൽ തന്നെയുള്ളവർ പറയുന്നത്.

ഇപ്പോൾ യൂണിയന്റെ സ്വന്തം ആളെന്ന് പറഞ്ഞു കൊണ്ടാണ് ഇവർ രംഗത്തു വന്നിരിക്കുന്നത്. പല സഹ ജീവനക്കാരെയും സ്ഥലമാറ്റത്തിന്റെ പേരുപറഞ്ഞ് ഇവർ ഭീഷണിപ്പെടുത്തുന്ന വിധത്തിൽ സ്വാധീനമുള്ള വ്യക്തിയായി മാറിയെന്നാണ് ആക്ഷേപം. സ്ഥലമാറ്റം വേണമെങ്കിലും വേണ്ട എങ്കിലും എന്നെ സമീപിച്ചാൽ മതി എന്ന രീതിയിൽ സജീവമായി സിബിസിഐഡി ആസ്ഥാനത്ത് ഇവർ ശരിക്കും ഇവർ അവതാരമായി വിലസുകയാണെന്നും ആരോപണമുണ്ട്.

ചിലരുടെ ഒക്കെ സ്ഥലമാറ്റത്തിന് കോഴ ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്. എന്നാൽ ഇവരുടെ പ്രവർത്തനം കണ്ടിട്ടും ഇവിടത്തെ എൻജിഒ യൂണിയൻ സഖാക്കൾക്ക് മിണ്ടാട്ടമില്ലെന്ന സംഘടനയോട് താൽപ്പര്യമുള്ള ഒരു വിഭാഗം അഭിപ്രായപ്പെട്ടു കഴിഞ്ഞു. പഴയതൊക്കെ ഇവർ പെട്ടന്നു മറന്നുവെന്നും ചില ജീവനക്കാർ അടക്കം പറയുന്നുണ്ട്. സ്വന്തം സ്ഥലമാറ്റം തടയാനാണ് ഈ ജീവനക്കാരി ഇങ്ങനെ കളം മാറിയതെന്നാണ് പരക്കെയുള്ള അടക്കംപറച്ചിൽ.

നേരത്തെ ശത്രവുപക്ഷത്ത് ഇവരെ കണ്ടിരുന്ന യൂണിയൻ നേതാക്കൾ ഇവർക്ക് വേണ്ട ഒത്താശയും ചെയ്യുന്നു. ജീവനക്കാർ ഇവരെ ഭയന്ന് ജോലി ചെയ്യേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. അതിനിടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് അവതാരമായി വിലസുന്ന ഇവരെ കുറിച്ച് ചിലർ മന്ത്രിതലത്തിൽ പരാതിയുമായി എത്തിയെന്ന സൂചനയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP