Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നുമില്ലായ്മയിൽനിന്ന് പഠിച്ചുയർന്നു സ്വന്തമാക്കിയത് രാജ്യത്തെ ഏറ്റവും മികച്ച കേഡറ്റെന്ന സ്ഥാനം; ഏഴിമല അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ സബ് ലഫ്റ്റനന്റ് അക്ഷയ് രാഷ്ട്രപതിയിൽനിന്നു മെഡലും നേടി; നാടിന്റെ അഭിമാനം വാനോളം ഉയർത്തിയ ചെറുപ്പക്കാരന് അഭിനന്ദന പ്രവാഹം

ഒന്നുമില്ലായ്മയിൽനിന്ന് പഠിച്ചുയർന്നു സ്വന്തമാക്കിയത് രാജ്യത്തെ ഏറ്റവും മികച്ച കേഡറ്റെന്ന സ്ഥാനം; ഏഴിമല അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ സബ് ലഫ്റ്റനന്റ് അക്ഷയ് രാഷ്ട്രപതിയിൽനിന്നു മെഡലും നേടി; നാടിന്റെ അഭിമാനം വാനോളം ഉയർത്തിയ ചെറുപ്പക്കാരന് അഭിനന്ദന പ്രവാഹം

പാലക്കാട്: അക്ഷയ് സർവേശ്വരൻ എന്ന ഇരുപത്തിരണ്ടുകാരൻ ഇന്ന് നാടിന്റെ അഭിമാനമാണ്. ഒന്നുമില്ലായ്മയിൽനിന്നുയർന്ന് രാജ്യത്തിനുവേണ്ടി പോരാടാൻ ഉറച്ചു പഠിച്ചു മുന്നേറിയ അക്ഷയ് ഇന്ന് സബ് ലഫ്റ്റനന്റാണ്. ഏഴിമല നാവിക അക്കാദമിയിൽനിന്ന് പഠനം പൂർത്തിയാക്കിയ ഈ യുവാവ് രാജ്യത്തെ മികച്ച കേഡറ്റായി രാഷ്ട്രപതിയുടെ സ്വർണ മെഡൽ നേടുകയും ചെയ്തു.

ഇല്ലായ്മയിൽ നിന്നും പഠനവഴിയിൽ ഒന്നാമതെത്തി രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ പാലക്കാട്ടുകാരനെ പരിചയപ്പെടാം. ഏഴിമല നാവിക അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ സബ്്് ലഫ്റ്റനന്റ് അക്ഷയ് സർവേശ്വരനാണ് നാടിന് അഭിമാനം.

പാലക്കാട് ചിറ്റൂരിലെ കർഷക കുടുംബത്തിലാണ് അക്ഷയുടെ ജനനം. കൃഷി നടത്തി കുടുംബം പോറ്റിയിരുന്ന സർവേശ്വരന്റെയും ശ്രീജയുടെയും നാലു മക്കളിലൊരാളാണ് അക്ഷയ്. കർഷക കുടുംബത്തിന്റെ പരിമിതികളോടു പോരാടിയാണ് അക്ഷയ് ഉന്നതകളിലെത്തിയത്.

ചിറ്റൂർ നല്ലേപ്പിള്ളി ഗവൺമെന്റ് യുപി സ്‌കൂളിലെ പഠനകാലത്തു തന്നെ അക്ഷയ് ഉയരങ്ങളിലേക്കുള്ള വഴിതേടി. സ്‌കൂൾളിലെ മികച്ച വിദ്യാർത്ഥിയായിരുന്നു അക്ഷയ്. പഠനത്തിലടക്കമുള്ള എല്ലാ കാര്യങ്ങളിലും മുന്നിൽ. അക്ഷയ്ക്കു വഴികാട്ടാനായി അദ്ധ്യാപകരും മുന്നിൽനിന്നു.

ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയെന്ന് മാത്രമല്ല രാജ്യത്തെ മികച്ച കേഡറ്റായി രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടുകയും ചെയ്തു അക്ഷയ്. എട്ടു മലയാളികൾ ഉൾപ്പെടെ 169 പേരിൽ ഏറെ വർഷങ്ങൾക്കുശേഷം ഏഴിമലയിൽ നിന്ന് രാഷ്ട്രപതിയുടെ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയാണ് ഈ യുവാവ്.

ഏഴിമല അക്കാദമിയിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസിലെ ബിടെക് പഠനവും പരിശീലനവും മികച്ചതായിരുന്നുവെന്ന് അക്ഷയ് പറഞ്ഞു. കമ്മ്യൂണിക്കേഷൻസിൽ ഇനി ഉപരിപഠനം തുടരാനാണ് തീരുമാനം. ടോർപ്പീഡോയിൽ പരിശീലനം നല്കുന്ന ഗുജറാത്തിലെ ഐഎൻഎസ് വൽസുരയിലാണ് ഇനി അക്ഷ സേവനം അനുഷ്ടിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP