Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ആരോ ഉപേക്ഷിച്ച നായയ്ക്ക് തീറ്റ ചോദിച്ചതിന് ചെവി പൊട്ടിയ തല്ല്; വീട്ടിൽ കൊണ്ടുവന്നതിന് അമ്മയുടെ ഇറങ്ങിപ്പോക്ക്; പട്ടിസ്‌നേഹം മൂലം പൊല്ലാപ്പുകളേറെയുണ്ടായെങ്കിലും ലാബ്‌ഡോഗ് സുഖം പ്രാപിക്കുന്നതിന്റെ സന്തോഷത്തിൽ ആന്റണി

ആരോ ഉപേക്ഷിച്ച നായയ്ക്ക് തീറ്റ ചോദിച്ചതിന് ചെവി പൊട്ടിയ തല്ല്; വീട്ടിൽ കൊണ്ടുവന്നതിന് അമ്മയുടെ ഇറങ്ങിപ്പോക്ക്; പട്ടിസ്‌നേഹം മൂലം പൊല്ലാപ്പുകളേറെയുണ്ടായെങ്കിലും ലാബ്‌ഡോഗ് സുഖം പ്രാപിക്കുന്നതിന്റെ സന്തോഷത്തിൽ ആന്റണി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: തെരുവിൽ കണ്ടുമുട്ടിയ നായയ്ക്ക് അൽപം ഭക്ഷണം വാങ്ങി നൽകുന്നതിനുള്ള തന്റെ യാത്ര ഇത്രയും പൊല്ലാപ്പുണ്ടാക്കുമെന്ന് ആന്റണി സ്വപ്‌നത്തിൽ പോലും കരുതിയില്ല. നായസ്‌നേഹം മൂലം രണ്ടു പൊലീസ് കേസ്സും ആശുപത്രിവാസവും കുടെ വീട്ടിൽ നിന്നും മാതാവിന്റെ ഇറങ്ങിപ്പോക്കും കൂടിയായപ്പോൾ തളർന്നുപോയ പള്ളിമുക്ക് പുളിക്കൽ പി എസ് ആന്റണിക്ക് ഇപ്പോൾ ഏറെ ആശ്വാസം പകരുന്നതും ഒപ്പംകൂടിയ ഈ നായ്ക്കുട്ടിയുടെ സാമീപ്യമാണെന്നതാണ് ഏറെ കൗതുകരം.

കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് വരും വഴിയാണ് റോഡരുകിൽ ആരോ ഉപേക്ഷിച്ച് അവശനിലയിൽ കിടന്നിരുന്ന ബ്ലാക്ക് ലാബ്‌ഡോഗ് ഇനത്തിൽപ്പെട്ട നായ ആന്റണിയുടെ കണ്ണിൽപ്പെട്ടത്. മൃഗസ്‌നേഹിയുമായിരുന്ന ആന്റണിക്ക് ഒറ്റനോട്ടത്തിൽ തന്നെ നായ അവശനിലയിലാണെന്ന് വ്യക്തമായി.

പിന്നെ നായയ്ക്ക് വെള്ളവും ഭക്ഷണവും സംഘടിപ്പിക്കുന്നതിനായി ഇയാളുടെ നീക്കം. വീടിന് സമീപം തന്നെയുള്ള റിറ്റ്‌സ് ഹോട്ടലിലേക്കായിരുന്നു ഇതിനുള്ള യാത്ര. ചെന്നപ്പോഴേക്കും ഹോട്ടൽ അടച്ചിരുന്നു. മുൻവശത്തെ തകര ഷീറ്റിൽ മുട്ടിവിളിച്ചപ്പോൾ ഒരു ഹിന്ദിക്കാരൻ വന്നുവാതിൽ തുറന്നു. ഊണോ മറ്റ് ഭക്ഷ്യവസ്തുക്കളോ നൽകണമെന്നാവശ്യപ്പെട്ടപ്പോൾ അയാൾ വാതിലടച്ചു. പിന്നെയും ഒന്നുകൂടി മുട്ടി അൽപനേരം അവിടെ കാത്തുനിന്നു.

ഇതിനിടയിൽ ഹോട്ടലുടമ വാഹനത്തിൽ സ്ഥലത്തെത്തി. വന്നപാടെ 'കട തല്ലിപ്പൊളിക്കുകയാണോടാ'എന്ന് ചോദിച്ച് ഇയാൾ തന്റെ കരണത്ത് ആഞ്ഞടിച്ചു എന്നും അടിയുടെ ആഘാതത്തിൽ താൻ നിലത്തു വീണെന്നും ആന്റണി വെളിപ്പെടുത്തി.ചെവിക്ക് വേദന തോന്നിയതിനാൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കർണ്ണപടത്തിന് സുഷിരം വീണിരിക്കുകയാണെന്നും ഒരാഴ്ചത്തെ ചികത്സ വേണമെന്നുമാണ് ഡോക്ടർ നിർദ്ദേശിച്ചതെന്നും ഇതുപ്രകാരം ആശുപത്രിയിൽ കഴിഞ്ഞിരുന്ന തന്നെ ഹോട്ടലുടമയുടെ ഇടപെടലിനെത്തുടർന്ന് പൊലീസ് രണ്ട് കേസ്സുകളിൽ പ്രതിയാക്കിയെന്നുമാണ് ആന്റണി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്.

മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും ഹോട്ടൽ തല്ലിപ്പൊളിച്ചു എന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ആൻണിക്കെതിരെ കേസ്സ് ചാർജ്ജ് ചെയ്തിട്ടുള്ളതെന്നാണ് തേവര പൊലീസ് അറിയിച്ചു.സംഭവദിവസം രണ്ട് ബിയർ കഴിച്ചിരുന്നുവെന്നും അതിനാൽ ആദ്യത്തെ പരാതിയിൽ പൊലീസ് കേസെടുത്തതിൽ തനിക്ക് വിഷമമില്ലന്നും ഹോട്ടൽ തല്ലിപ്പൊളിച്ചു എന്ന വ്യജ പരാതിയിൽ തന്നെ പ്രതിയാക്കിയ പൊലീസ് നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും ആന്റണി പറഞ്ഞു

രണ്ടു ദിവസമായി കൂടെപ്പിറപ്പിനെപ്പോലെ കൂടെ കൊണ്ടുനടക്കുന്ന നായെ ഇന്ന് രാവിലെ ഗ്രൗണ്ടിനടുത്തുള്ള വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ചികിത്സയും നൽകി.നായയെ കണ്ടെത്തുമ്പോൾ ആന്തരീകാവയവങ്ങൾ മലദ്വാരം വഴി പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. ഒരുമണിക്കൂർ നേരത്തെ ശസ്ത്രക്രിയ കൊണ്ട് രോഗം മാറുമെന്ന് ഡോക്ടർ ഉറപ്പുനൽകിയപ്പോൾ വലിഞ്ഞുമുറുകിയിരുന്ന ആന്റണിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.

ചെറുപ്പം മുതൽ പട്ടി, പൂച്ച എന്നിവയുമായിട്ടായിരുന്നു ആന്റണിയുടെ ചങ്ങാത്തം. വീട്ടിൽ പപ്പയൊഴികെ എല്ലാവരും ഇതിനെതിരായി.വളർന്നിട്ടും ആന്റണിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടായില്ല. ഈ പ്രകൃതം കാരണം വീട്ടുകാർക്ക് ആന്റണിയെ കണ്ണെടുത്താൽ കണ്ടുകൂടെന്ന അവസ്ഥയാണ് ഇപ്പോഴെന്നും വഴിയിലുപേക്ഷിക്കാതെ നായെയും കൊണ്ട് വീട്ടിലെത്തിുയപ്പോൾ മാതാവ് വീട് വിട്ടുപോയത് തന്നെ ഏറെ വേദനിപ്പിച്ചെന്നും ആന്റണി കൂട്ടിച്ചേർത്തു.

രണ്ടു ദിവസം കൂടി വീട്ടിൽ നിർത്തിയിട്ടും ആരും തേടിവരുന്നില്ലെങ്കിൽ നായെ മറയൂരിലെ തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഇത്തരത്തിൽ ഇതിനു മുമ്പും നായ്കളെ രക്ഷിച്ചിട്ടുണ്ടെന്നും സംരക്ഷിക്കാൻ താൽപര്യമുള്ളവർക്ക് രോഗബാധയിൽ മുക്തരായ നായ്ക്കളെ സൗജന്യമായി നൽകുകയാണ് തന്റെ പതിവെന്നും ആന്റണി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP