Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാട് കയറി ഇടിഞ്ഞു വീഴാറായ വീട് വൃത്തിയാക്കി വയോധികയെ സഹായിക്കാനെത്തിയ കുടുംബശ്രീ പ്രവർത്തകർ ഞെട്ടി: വീട്ടിനുള്ളിൽ നിലത്ത് കൂട്ടിയിട്ടിരിക്കുന്നത് ചിതലരിച്ചു തുടങ്ങിയ നൂറുകണക്കിന് നോട്ടുകൾ; ആരും തിരിഞ്ഞു നോക്കാത്ത വയോധികയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് രണ്ടരലക്ഷം രൂപ; ബാങ്കുകളിൽ വേറെയും സമ്പാദ്യങ്ങൾ

കാട് കയറി ഇടിഞ്ഞു വീഴാറായ വീട് വൃത്തിയാക്കി വയോധികയെ സഹായിക്കാനെത്തിയ കുടുംബശ്രീ പ്രവർത്തകർ ഞെട്ടി: വീട്ടിനുള്ളിൽ നിലത്ത് കൂട്ടിയിട്ടിരിക്കുന്നത് ചിതലരിച്ചു തുടങ്ങിയ നൂറുകണക്കിന് നോട്ടുകൾ; ആരും തിരിഞ്ഞു നോക്കാത്ത വയോധികയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് രണ്ടരലക്ഷം രൂപ; ബാങ്കുകളിൽ വേറെയും സമ്പാദ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: തനിച്ചു താമസിച്ചിരുന്ന വയോധികയുടെ കാടുപിടിച്ച്, ഇടിഞ്ഞു വീഴാറായ വീട്ടിനുള്ളിൽ ഉണ്ടായിരുന്നത് രണ്ടര ലക്ഷം രൂപ. ഇതിന് പുറമേയും ഈ വയോധികയ്ക്ക് വേറേയും സമ്പാദ്യങ്ങൾ ഉള്ളതായി നാട്ടുകാർ കണ്ടെത്തി. ബാങ്കുകളിൽ നിക്ഷേപവും ഷെയർ ബോണ്ടുകളും ഈ തൊണ്ണൂറുകാരിയുടെ പേരിലുണ്ട്.

വീട് വൃത്തിയാക്കാൻ തുനിഞ്ഞ നാട്ടുകാർ കണ്ടത് ചിതലരിച്ച നോട്ടുകെട്ടുകളാണ്. പൊട്ടിയതും പൊളിഞ്ഞതും നശിച്ചതുമുൾപ്പെടെയുള്ള നോട്ടുകൾ മുഴുവൻ എണ്ണിത്തീർന്നപ്പോൾ 2.50 ലക്ഷം രൂപ. ഇതിന് പുറമേ 10 ഡോളറും വിവിധ കമ്പനികളുടെ ഷെയർ ബോണ്ടുകളും സമ്പാദ്യത്തിലുണ്ടായിരുന്നു. പട്ടണി മരണങ്ങളുടെ വാർത്തകളെത്തിയതോടെയാണ് ആരും തിരിഞ്ഞു നോക്കാത്ത വീട്ടിലേക്ക് നാട്ടുകാരുടെ ഇടപെടലുണ്ടായത്. വയോധിക കൊടിയ ദാരിദ്രത്തിലാണെന്ന വിശ്വാസത്തിലായിരുന്നു ഇടപെടൽ. എന്നാൽ കണ്ടത് സമ്പത്തുകളും.

ഓമല്ലൂർ പൈവള്ളിഭാഗം ഇലവുംകണ്ടത്തിൽ അന്നമ്മ(90) യുടെ വീട്ടിൽ നിന്നാണ് ലക്ഷങ്ങളുടെ സമ്പാദ്യം കണ്ടെത്തിയത്. വർഷങ്ങളായി ഇവർ ഒറ്റയ്ക്കാണു താമസം. കാടുകയറി മൂടിയ ഇവരുടെ വീട് പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നാട്ടുകാർ പഞ്ചായത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുടുംബശ്രീ പ്രവർത്തകർ വീടു വൃത്തിയാക്കാനെത്തിയിരുന്നു. ഈ സമയമാണ് വീടിന്റെ മൂലയിൽ അടുക്കിയ നിലയിൽ നോട്ടുകെട്ടുകൾ കണ്ടത്.

ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയൻ, വാർഡ് മെമ്പർ ലക്ഷ്മി മനോജ്, അഭിലാഷ്, സാജു കൊച്ചുമണ്ണിൽ എന്നിവർ ചേർന്നാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്. കണ്ടെടുത്ത 2.50 ലക്ഷം രൂപ എസ്.ബി.ടി ഓമല്ലൂർ ശാഖയിലെ അന്നമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. എസ്.ബി.ടിയുടെ വിവിധ ശാഖകളിലായി നാല് അക്കൗണ്ടുകളാണ് ഇവർക്കുള്ളത്. ഇതിൽ എല്ലാം കൂടി 1.50 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. രണ്ടു പെൺമക്കളാണു അന്നമ്മയ്ക്ക്. വിവാഹിതരായ ഇവരോ മറ്റു ബന്ധുക്കളോ അന്നമ്മയെ തിരിഞ്ഞു നോക്കാറില്ലെന്നു നാട്ടുകാർ പറയുന്നു.

മുൻപ് എസ്.ബി.ടിയിൽ തൂപ്പുകാരിയായിരുന്നു ഇവർ. ഭർത്താവ് പത്തനംതിട്ട കാതോലിക്കറ്റ് കോളജ് ജീവനക്കാരനും. അയൽക്കാരുമായോ നാട്ടകാരുമായോ ഇവർക്ക് അടുപ്പമില്ല. രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകും വൈകിട്ട് തിരിച്ചെത്തും. ഇത്രയും പണം എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിനും അന്നമ്മയ്ക്ക് ഉത്തരമില്ല. ഇവരെ സംരക്ഷിക്കാനുള്ള നടപടി പഞ്ചായത്ത് സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഗീതാ വിജയൻ പറഞ്ഞു. എന്നാൽ, വീട് വിട്ട് താൻ എങ്ങോട്ടുമില്ലെന്നാണ് അന്നമ്മയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP