1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
15
Friday

ഈ ശബ്ദം കേട്ടാൽ അറിയാത്ത മലയാളികൾ ഉണ്ടോ ഈ ലോകത്ത്; ആശയും ബാലകൃഷ്ണനും വാ തുറന്നാൽ ആര് റേഡിയോ ഓഫ് ചെയ്യും? റേഡിയോ പരിപാടിയിലൂടെ സൂപ്പർസ്റ്റാറുകളായ ബാലകൃഷ്ണന്റേയും ആശാ ലതയുടേയും കഥ

December 14, 2015 | 10:43 AM | Permalinkമറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അറബ് രാഷ്ട്രങ്ങളിൽ മലയാളം സ്വകാര്യ റേഡിയോകൾക്കു ലഭിച്ച വൻ ജനപിന്തുണ പിന്നിട് കേരളത്തിലും റേഡിയോ വിപ്ലവത്തിന് ആവേശമായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏതാണ്ട് പന്ത്രണ്ടോളം സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകളും അതിനെക്കാൾ കൂടുതൽ ഓൺലൈൻ റേഡിയോകളും അതിനോടൊപ്പം ആകാശവാണി എഫ്എം സ്റ്റേഷനുകളും ഇപ്പോൾ കേരളത്തിൽ നിലവിലുണ്ട്. ഇതിൽ ലോകമെമ്പാടുമുള്ള റേഡിയോ ആരാധകരെ സൃഷ്ടിക്കാൻ ജോയ് ആലുക്കാസ് റേഡിയോയിലൂടെയും ആകാശവാണി എഫ്എം നിലയത്തിലൂടെയും ജനപ്രിയമായ ഹലോ ജോയ് ആലുക്കാസ് എന്ന പ്രോഗ്രാമിന് സാധിക്കുനുണ്ട്.

ആശാ ലതയും ബാലകൃഷ്ണനും അവതാരകരാകുന്ന ഈ റേഡിയോ പരിപാടിക്ക്‌ ഇത്രത്തോളം ജനപിന്തുണ കിട്ടാൻ കാരണം തികച്ചും ജനകീയമായ ഇവരുടെ അവതരണമാണ് എന്ന് ആശാലത പറയുന്നു. ഫോണിലൂടെയും കത്തിലൂടെയുമൊക്കെ ചിരി പടർത്തുന്ന ഇവരുടെ മധുര സംഭാഷണങ്ങളും അതിനോടൊപ്പം നിരവധി ആളുകളുടെ വിഷമങ്ങൾ മനസിലാക്കി ഒട്ടനവധി ചാരിറ്റി പ്രവർത്തങ്ങളും ഈ ജനപ്രിയ റേഡിയോ പ്രോഗ്രാമിലൂടെ നടക്കുന്നുണ്ട് .ആദ്യ സമയങ്ങളിൽ ഇതിന്റെ മുഴുവൻ ചുമതലയും താൻ ഒറ്റക്ക് കൊണ്ടുനടക്കുകയായിരുന്നു. പിന്നിട് ബാലകൃഷ്ണൻ എത്തുകയായിരുന്നു. പരസ്പരം ചോദ്യങ്ങളും കത്തുകളുടെ മറുപടികളും ആളുകളിലേക്ക് അങ്ങനെ എത്തുമ്പോൾ അത് കുടുതൽ ആവേശമായി.

പഴയ ആകാശവാണിയിലെ പോലെ എഴുത്ത് ഭാഷ ഉപയോഗിക്കാതെ ഇപ്പോഴത്തെ എഫ്എം റേഡിയോ ജോക്കികളെപ്പോലെ എന്തെങ്കിലും ഒന്ന് പറഞ്ഞു പോകാതെയും ഒരു പ്രത്യേക രീതിയിൽ വളരെ ജനകീയമാക്കാൻ നോക്കിയതാണ് ഈ പ്രോഗ്രാം ലോകം മുഴുവൻ ജനപ്രിയമാർജിക്കാൻ കാരണം എന്നാണ് ആശയുടെ വിലയിരുത്തൽ. പാട്ടു കേൾക്കാൻ മാത്രമാണ് എഫ്എം എന്നുള്ള കാഴ്ചപ്പാടുകൾ പല എഫ്എം റേഡിയോകളും കേരളത്തിൽ വിലയിരുത്തുമ്പോൾ കേൾവിക്കാരന്റെ സന്തോഷങ്ങളും വിഷമങ്ങളും ആശംസകളും ഒരുപോലെ പ്രാധാന്യം നൽകി എഴുത്ത് മൊഴിയിൽ നിന്നും വാക്ക്‌മൊഴിയിലൂടെ കൊണ്ടുപോകാൻ ഇവർ ശമിക്കുന്നത് എന്നതാണ് ഇവരെ ആളുകൾ ഇഷ്ടപ്പെടാൻ കാരണം.

മുംബൈയിൽ ജോലിയുള്ള ഭർത്താവിൽ നിന്നും ലഭിച്ച എയിഡ്‌സ് രോഗവും അഞ്ചു വയസുകാരിയായ മകളുടെ വിദ്യാഭാസ പ്രശ്‌നങ്ങളും ഓർത്തു ഭയന്ന് ഇവർക്കയച്ച ആത്മഹത്യാ കുറിപ്പും എയിഡ്‌സ് എന്ന വൈറസിനെ നശിപ്പിക്കാൻ നാളെ രാവിലെ ചിലപ്പോൾ കടുപിടുത്തത്തിനു സാധിച്ചേക്കാം എന്ന ഇവരുടെ മറുപടിയും ഈ വാർത്ത ഏറ്റെടുത്ത ശ്രോതാക്കളുടെ സഹായത്തോടെ പരിഹാരം കണ്ടെടുത്തതുമെല്ലാം ഇവരെ തികച്ചും ജാനകിയ റേഡിയോ ജോക്കികൾ ആക്കി മാറ്റി.

ശ്രോതാക്കൾക്ക് ഒരു അവതാരകർ എന്നതിലുപരി അവരുടെ സ്വന്തം ഒരാൾ എന്ന സാമീപ്യമായി മാറാൻ സാധിച്ചതാണ് കേൾവിക്കാരും ആരാധകരും കൂടുവാൻ ഒരു കാരണമായി ബാലകൃഷൻ കാണുന്നത്. വലിയ ഒറ്റപ്പെടലിൽ തങ്ങൾ അവർക്ക് ആശ്വാസം ആകാറുണ്ട് എന്നതാണ് ഇവരിൽ നിന്ന് കിട്ടുന്ന സ്‌നേഹപ്രകടനങ്ങൾ സൂചിപ്പിക്കുന്നതെന്ന് ആശയും ബാലാകൃഷണനും സമ്മതിക്കുന്നു. തങ്ങൾ ആശയും ബാലകൃഷ്ണനും ആണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ ആരാധകരുടെ റെസ്‌പോൺസ് വളരെ വൈകാരികമായിരിക്കും. പലരും കെട്ടിപ്പിടിക്കുകയും കരയുകയും വരെ ചെയ്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ബാലകൃഷ്ണൻ സമ്മതിക്കുന്നു.

1999 ൽ കേരള പ്രസ് അക്കാദമിയിൽ ജേർണലിസം പൂർത്തിയാക്കി ദുബായിൽ റേഡിയോ വാർത്ത വായനക്കാരനായിട്ടായിരുന്നു ബാലകൃഷ്ണന്റെ ആദ്യത്തെ റേഡിയോ കാൽവെയ്പ്. ഈ റേഡിയോയിൽ തന്നെ അന്ന് സായന്തനം എന്ന പ്രോഗ്രാം ആശാ ലതയോടൊപ്പം ചെയ്തു തുടങ്ങിയതാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ഇവരുടെ സൗഹൃദത്തിന് ഇപ്പോൾ തന്നെ 19 വർഷത്തെ ആയുസുണ്ട്. ദുബായിൽ നിന്നു പിന്നീടു കേരളത്തിൽ ആകാശവാണി കൊച്ചി എഫ്എമ്മിൽ സ്‌പോൺസർ ചെയ്ത ആശ തുടങ്ങിവച്ച പ്രോഗ്രാമിലേക്ക് ബാലകൃഷ്ണനെയും പിന്നിട് ആശ ക്ഷണിക്കുകയായിരുന്നു.

പിന്നിട് ജോയ് ആലുക്കാസ് സ്വന്തമായി ഓൺലൈൻ റേഡിയോ തുടങ്ങിയപ്പോൾ ലോകം മുഴുവനും ആരാധകരായി. ഇവരുടെ കെമിസ്ട്രി വർക്കൗട്ട് ആകുന്നതിന്റെ പ്രധാന കാരണം ഇവർ രണ്ടും മലബാറുകാരായതുകൊണ്ടാവാം എന്നാണ് ബാലകൃഷ്ണൻ പറയുന്നത്. ഓൺലൈൻ റേഡിയോ സോഷ്യൽ മീഡിയയെപ്പോലെ പെട്ടന്നുള്ള റെസ്‌പോൺസുള്ളതാണെന്ന അനുഭവങ്ങൾ ഇവർക്കുണ്ട്. റേഡിയോ വഴി വന്ന കത്തിൽ ജപ്തിനടപടികൾ കാരണം വിഷമം അനുഭവിക്കുന ഒരു യുവതിയുടെ പ്രശ്‌നം അതിന്റെ എല്ലാ വികാരങ്ങളും ഉൾക്കൊണ്ട് അവതരിപ്പിച്ചു ജപ്തി നടപടികൾ ആറു മാസത്തേക്ക് നിർത്തിവച്ചു പിന്നിട് അതിനുള്ള സഹായങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായി കടം വീട്ടിയ അനുഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നു ബാലകൃഷ്ണൻ പറഞ്ഞു.

ആകാശവാണിയുടെ പാരമ്പര്യ രീതിയിൽ നിന്നും മാറി ചിന്തിച്ചു പുതിയ ഒരാശയത്തിൽ കത്തുകളും ഫോൺ വിളികളുമായി തുടങ്ങിയ പ്രോഗ്രാം അന്ന് പിന്നിട് വന്ന പല റേഡിയോ ചാനലുകളും അനുകരിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. താനൊരു പാട്ടുകാരിയായതുകൊണ്ട് പാട്ട് പാടാനേ സാധിക്കൂ അല്ലാതെ റേഡിയോ അവതരണത്തിന് വലിയ സഹായം ആയിട്ടില്ല എന്ന് ആശ ലത സമ്മതിക്കുന്നു. ജനങ്ങൾ ശ്രദ്ധിക്കുന്ന നല്ലൊരു റേഡിയോ ജോക്കി ആവാൻ സാധിച്ചത് ചെറുപ്പം മുതലേയുള്ള വായനാശീലവും ജനകീയമായ ജീവിതവും ആണന്നു ഇവർ രണ്ടുപേരും അടിവരയിട്ടു പറയുന്നു.

നല്ല ശബ്ദം മാത്രം പോരാ നല്ലൊരു റേഡിയോ അവതാരകനാവാൻ അതിനോടൊപ്പം സാമൂഹിക വീക്ഷണവും വേണം അല്ലെങ്കിൽ റേഡിയോ പാട്ട് മാത്രം കേൾക്കുന്ന ഒരു മാദ്ധ്യമമാവാൻ കാരണമാക്കാൻ കാരണം എന്നാണ് ഇവർ വിലയിരുത്തുന്നത്. ഇതിനെല്ലാം ഉപരിയായി നമ്മുടെ സംസാരത്തിന് ആത്മാവുണ്ടായിരിക്കണം. ഇപ്പോഴത്തെ ന്യൂ ജെനറേഷന് എഫ്എം ജോക്കികൾ പ്രോഗ്രാമിന് വേണ്ടി ആകെ അശ്രയിക്കുന്നത് ഇന്റർനെറ്റ് മാത്രമാണ്. വായനാശീലവും പൊതുജന ഇടപെടലുകളും ഇവർക്കു വളരെ കുറവാണെന്ന് ബാലകൃഷൻ പറഞ്ഞു. ഇതിനു കാരണം പൊതുവേയുള്ള ജീവിത സാഹചര്യങ്ങൾ ആണെന്നു ആശാലത സമ്മതിക്കുന്നു. വളർന്നു വരുന്ന രീതിയിൽ കുടുതലായും സമൂഹ മാദ്ധ്യമങ്ങളാണ് എല്ലാം എന്ന് ഇപ്പോഴത്തെ ജനത വിശ്വസിക്കുന്നു. അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇവർക്കു തോന്നുകയും ചെയ്യുന്നു എന്നതാണ് കാരണമായി ഇവർ കാണുന്നത്.

ചാരിറ്റി പ്രവർത്തനം നടത്താനായി ഇപ്പോൾ പ്രോഗ്രാം പോകുന്ന എല്ലാ സ്ഥലങ്ങളിലും ശ്രോതാക്കളുടെ തന്നെ കൂട്ടായ്മകൾ ഉണ്ട്. പ്രോഗ്രാമിലൂടെ വരുന്ന കത്തുകളിലും ഫോൺകോളുകളിലൂടെയും അറിയുന്ന പ്രശ്‌നങ്ങൾ നേരിട്ട് അറിഞ്ഞു പരിഹരിക്കാൻ ഈ കൂട്ടായ്മക്ക് കുറച്ചൊക്കെ സാധിക്കുന്നുമുണ്ട്. ബാലകൃഷ്ണനും ആശാലതയും വെറും റേഡിയോ ജോക്കികൾ മാത്രമല്ല. ആയിരം മുഖമുള്ള അവതാരകൻ എന്ന റേഡിയോ ജീവിതങ്ങളെക്കുറിച്ചുള്ള പുസ്തകം എഴുതുന്നത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ബാലകൃഷ്ണൻ. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു പരസ്യ കമ്പനി ഉടമയാണ് കാസർഗോഡ് സ്വദേശി ബാലകൃഷ്ണൻ.  ഔദ്യോഗിക ചുമതലകൾ എല്ലാം ഉപേക്ഷിച്ചു ഇപ്പോൾ പൂർണമായും കേരളത്തിലെയും മറുനാട്ടിലേയും വിഷമം അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് ആശ്രയമാകുന്ന ചാരിറ്റി പ്രവർത്തങ്ങളുമയി മുന്നോട്ട് പോകുകയാണ് ആശാ ലത.

ക്ലോക്കിലേക്ക് നോക്കി റേഡിയോ ഓൺ ചെയ്തു ചിരിയും ചിന്തയും ആളുകളുടെ പ്രശ്‌നവും അറിയാൻ കാത്തിരിക്കുന്ന റേഡിയോ ശ്രോതാക്കൾ ഇവർക്കു കുടുകയല്ലാതെ കുറയുന്നില്ല. ആശയും ബാലകൃഷ്ണനും നമ്മളിൽ ഒരാളുടെ ശബ്ദം എന്ന് മനസ്സിൽ തൊട്ടു വിശ്വസിക്കുന്നതുകൊണ്ടാണ് ഇത് വലിയ കൂട്ടായ്മകൾക്കും ജനപിന്തുണയ്ക്കും കാരണമാകുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
'അജു വർഗീസും' 'സംഗീത മേനോനും' കറങ്ങാനിറങ്ങുന്നത് രാത്രിയിൽ; പൊലീസ് പിടിച്ചപ്പോൾ കാട്ടിയത് ഈ പേരുകളിലുള്ള മീഡിയ വൺ ചാനലിന്റെ വ്യാജ ഐഡി കാർഡ്; ഒരാൾ ക്യാമറാമാനും മറ്റേയാൾ റിപ്പോർട്ടറും; വാടകവീട്ടിൽ കള്ളനോട്ടും വ്യാജലോട്ടറി നിർമ്മാണവും തകൃതി: ഒളിച്ചോട്ടത്തിന് പിന്നാലെ അംജാദിന്റെയും പ്രവീണയും വൻ തട്ടിപ്പുകൾക്ക് ഒരുക്കങ്ങൾ നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ഗുജറാത്തിൽ ബിജെപിക്ക് ഞെട്ടിക്കുന്ന തോൽവി ഉണ്ടാകുമെന്ന് പ്രവചനം; 113 സീറ്റുകൾ വരെ സ്വന്തമാക്കി കോൺഗ്രസ് സംസ്ഥാനം പിടിക്കും; ജനവികാരം ബിജെപിക്ക് എതിര്; ഗ്രാമീണ മേഖലകളിൽ കോൺഗ്രസിനും നഗരമേഖലകളിൽ ബിജെപിക്കും മുൻതൂക്കം; രണ്ടാം റൗണ്ട് പോളിംഗിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ യോഗേന്ദ്ര യാദവിന്റെ പ്രവചനം മുൻ സർവേകൾക്ക് കടകവിരുദ്ധം
മരിച്ചു പോയ സഹോദരന്റെ ഭാര്യയുമായി വീട്ടുകാർ നിർബന്ധിച്ചു വിവാഹം ചെയ്യിച്ചു; അമ്മയെ പോലെ കരുതിയ സ്ത്രീയെ വിവഹം ചെയ്യേണ്ടി വന്ന വേദനയിൽ 15കാരൻ ആത്മഹത്യ ചെയ്തു; മരിച്ച മകന്റെ പേരിൽ കിട്ടിയ നഷ്ടപരിഹാരം കൈവിട്ടു പോകകാതിരിക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് 25കാരിയെ വിവാഹം ചെയ്യിച്ച വീട്ടുകാർ കുടുങ്ങും
ഭിക്ഷയെടുത്ത് ജീവിതം.. ഒറ്റമുറി ഷെഡ്ഡിൽതാമസം.. മരണ ശേഷം വയോധികയുടെ താമസ സ്ഥലം പരിശോധിച്ച നാട്ടുകാർ ഞെട്ടി! ആരും അടുപ്പിക്കാതെ ആട്ടിയോടിച്ചിരുന്ന റോസമ്മയുടെ താമസ സ്ഥലത്തു നിന്നും കണ്ടെത്തിയത് പണത്തിന്റെ ശേഖരം; നാണയതുട്ടുകളും നോട്ടുകളുമായി പണം കണ്ടെത്തിയത് മുറിയിലെ ചപ്പുചവറുകൾക്കിടയിലും ടിന്നിലും ഒളിപ്പിച്ച നിലയിൽ
ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയ നരാധമന് തൂക്കുകയർ; അമീറുൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് വിലയിരുത്തി; അതിക്രൂരമായ കൊലപാതകമെന്ന് കോടതി; അഡ്വക്കേറ്റ് ആളൂരിന്റെ വാദങ്ങൾ മുഖവിലക്കെടുക്കാതെ തള്ളി; കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിൽ പുറത്തുവന്നത് നാട് ആഗ്രഹിച്ചിരുന്ന വിധി തന്നെ; അമീറുൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക്
സ്‌ക്രിപ്റ്റിൽ ഇല്ലാതെ നവാസുദ്ദീൻ സിദ്ദീഖി ഗീതാഞ്ജലിയെ കെട്ടിപ്പിടിച്ചു; ചോദിച്ചപ്പോൾ മറുപടി ആ സീനിൽ എനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയെന്ന്; തിരക്കഥ കത്തിക്കണമെന്ന അഭിപ്രായമില്ലെങ്കിലും അത് എല്ലാമല്ല; ബാലതാരങ്ങളെ അഭിനയിപ്പിക്കുമ്പോൾ ശ്രദ്ധിക്കുന്നത് ഞാൻ കുട്ടിക്കാലത്ത് അഭിനയിച്ചപോലുള്ള ടൈപ്പ് വേഷങ്ങൾ ആവർത്തിക്കാതിരിക്കാൻ: ലയേഴ്‌സ് ഡൈയ്‌സ് എന്ന വിഖ്യാത സിനിമയുടെ അനുഭവങ്ങൾ പങ്കുവെച്ച് ഗീതുമോഹൻദാസ്
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?
അവനെ തന്ന ദൈവം തിരിച്ചു വിളിച്ചതല്ലേ.. ഇവന് വിലാപയാത്രയല്ല നൽകേണ്ടത്.. ആരും കരയരുത്.. നമുക്ക് ഇവനേ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ യാത്രയാക്കാം.. സ്‌കൂട്ടറിൽ ബസ് ഇടിച്ചു മരിച്ച ലിംക ബുക്ക് റെക്കോർഡ് ജേതാവ് വിനു കുര്യന് അന്ത്യചുംബനം നൽകികൊണ്ട് മാതാവിന്റെ പ്രസംഗം ഇങ്ങനെ; അദ്ധ്യാപികയായ മറിയാമ്മ ജേക്കബിന്റെ പ്രസംഗം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
കലങ്ങിയ കണ്ണുകളുമായി വാപ്പച്ചിയെ അവസാനമായി ഒരു നോക്കു കാണാൻ ഷെയ്നു കൊച്ചിയിൽ പറന്നെത്തി; ഫ്രീസറിലെ ചില്ലുകൂട്ടിന് മുകളിലൂടെ ഉപ്പക്ക് അന്ത്യചുംബനം നൽകി; ഉമ്മയേയും രണ്ട് സഹോദരിമാരേയും ആശ്വസിപ്പിക്കുന്നതിനായി പാടുപെട്ട് യുവതാരം; എളമക്കരയിൽ നിന്നും മൂവാറ്റുപുഴയിൽ എത്തിച്ച അബിയുടെ മൃതദേഹം വൈകീട്ട് ഏഴരയോടെ ഖബറടക്കി; അന്തിമോപചാരം അർപ്പിക്കാൻ പള്ളിയിലെത്തി മമ്മൂട്ടിയും