Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൂരദർശനിലെ ഗാനവീഥിയിൽ തുടക്കം; കൈരളിയിലെ ഡുംഡുംഡും പീപീപിയിലൂടെ ഏഷ്യനെറ്റിൽ; മ്യൂസിക്കൽ ലൈവിലൂടെ മീശ മാധവനിലേക്ക്; ബൽറാം വേഴ്‌സസ് താരാദാസിൽ മുഖംകാട്ടി തിങ്കൾ മുതൽ വെള്ളിവരെയിൽ നായികയുമായി; ഐടി റെയ്ഡിൽ തുടങ്ങിയ കഷ്ടകാലം; റിമി ടോമിയെ വിവാദക്കുരുക്കിലാക്കി ദിലീപ്-കാവ്യ സൗഹൃദവും

ദൂരദർശനിലെ ഗാനവീഥിയിൽ തുടക്കം; കൈരളിയിലെ ഡുംഡുംഡും പീപീപിയിലൂടെ ഏഷ്യനെറ്റിൽ; മ്യൂസിക്കൽ ലൈവിലൂടെ മീശ മാധവനിലേക്ക്; ബൽറാം വേഴ്‌സസ് താരാദാസിൽ മുഖംകാട്ടി തിങ്കൾ മുതൽ വെള്ളിവരെയിൽ നായികയുമായി; ഐടി റെയ്ഡിൽ തുടങ്ങിയ കഷ്ടകാലം; റിമി ടോമിയെ വിവാദക്കുരുക്കിലാക്കി ദിലീപ്-കാവ്യ സൗഹൃദവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിന്നണി ഗായികയായും ടെലിവിഷൻ അവതാരകയായും കുടുംബസദസ്സുകളിൽ ശ്രദ്ധേയയാ റിമി ടോമി ദൂരദർശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് തന്റെ മ്യൂസിക്കൽ കരിയർ ആരംഭിക്കുന്നത്. തുടർന്ന് കൈരളിയിലെ ഡുംഡുംഡും പീപീപി എന്ന പരിപാടിയുടെ അവതാരകയായി മൂന്ന് വർഷത്തോളം പ്രവർത്തിച്ച് വരുന്ന കാലത്താണ് എഷ്യാനെറ്റിനെ മ്യൂസിക്കൽ ലൈവിലേക്ക് എത്തുന്നത്.

ഈ പരിപാടിയിലൂടെ റിമി കുടുംബ പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. പിന്നാലെ 2002 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനിൽ പിന്നണി ഗായിക ആകാനുള്ള അവസരം തേടിവന്നു. 'ചിങ്ങമാസം വന്നുചേർന്നാൽ' എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആലപിച്ചത്. ഈ ഗാനം ഹിറ്റായതോടെ റിമിക്ക് തിരക്കേറുകയായിരുന്നു. വിദ്യാസാഗർ സംഗീത നൽകിയ ഗാനം ശങ്കർമഹാദേവനോടൊപ്പമായിരുന്നു റിമി ആലപിച്ചിരുന്നത്. മികച്ച എൻട്രിയായിരുന്നു റിമിക്ക് ഈ ഗാനം സമ്മാനിച്ചിരുന്നത്.

പിന്നീട് ദിലീപ് ചിത്രമായ പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിൽ കെജെ യേശുദാസിനൊപ്പം കണ്ണനായാൽ രാധവേണം എന്ന ഗാനം ആലപിച്ച് തന്റെ സ്ഥാനം റിമി കൂടുതൽ ഉറപ്പിച്ചു. പിന്നീട് ഹണീ ബീ ടു വരെ 70 ഓളം ചിത്രങ്ങളിൽ റിമി പിന്നണി ഗായികയായെത്തി. ഇതിനിടെ 2006 ൽ ബൽറാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം നടത്തിയ റിമി 2015 ൽ ജയറാമിനൊപ്പം തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലുമെത്തി.

ഗായികയായ ടെലിവിഷൻ അവതാരിക എന്ന് നിലയിലാണ് റിമിക്ക് ഏറെ പ്രചാരം നേടിക്കൊടുത്തത്. 2012 ൽ ഏഷ്യാനെറ്റ് ഫീലിം അവാർഡ് ഷോയിക്കിടെ തും പാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കാൻ വേദിയിലെത്തിയ ഷാരൂക് ഖാൻ റിമിയെ എടുത്ത് പൊക്കിയത് അക്കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് ധാരാളം ട്രോളുകളും അക്കാലത്ത് സജീവമായിരുന്നു.

ഗായിക എന്നതിൽ ഉപരിയായി സരസമായി സംസാരിച്ച് ആളെ കയ്യിലെടുക്കുന്ന വ്യക്തിയാണ് റിമി ടോമി. പാലാക്കാരി ആയതു കൊണ്ടാണ് താൻ ഇങ്ങനെ സംസാരിക്കുന്നതെന്ന് പറയുന്ന റിമി ആരെയും കൂസാത്ത പ്രകൃതക്കാരിയാണ്. ചാനൽ സംഗീത ഷോകളിലെ ജഡ്ജിയായും റിമി കളം നിറഞ്ഞിരുന്നു. മഞ്ച് സ്റ്റാർ സിംഗറിലെ ജഡ്ജിയായിരുന്ന റിമി മറ്റ് ചില പരിപാടികളിലും പങ്കെടുത്തിരുന്നു. നേരത്തെ ഏഷ്യാനെറ്റിനൊപ്പമായിരുന്നു റിമി ചുവടുറപ്പിച്ചതെങ്കിൽ മഴവിൽ മനോരമയുടെ കടന്നുവരവോടെ റിമിക്ക് കൂടുതൽ അവസരങ്ങൾ കൈവന്നു.

മഴവില്ലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി ബാർക്ക് റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന പരിപാടിയായിരുന്നു. ഏതൊരു ഗൗരവക്കാരനെയും ചിരിപ്പിക്കുന്ന വിധത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന പ്രകൃതക്കാരിയാണ് റിമി. അങ്ങനെ കളിചിരി പറയുന്നതിൽ റിമിക്ക് മുന്നിൽ യാതൊരു വലിപ്പിച്ചെറുപ്പവും ഉണ്ടായിരുന്നില്ല. വളരെ സരസമായി തന്നെ സംസാരിക്കുന്ന റിമിയുടെ പ്രകൃതം തന്നെയാണ് അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും.

ഒരു കാലത്ത് നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും ഗാനമേളകളിലെ മിന്നുന്ന താരമായിരുന്നു റിമി. റിമിയുടെ ഡേറ്റിന് വേണ്ടി പള്ളിപ്പെരുന്നാളുകാരും ഉത്സവാഘോഷ കമ്മിറ്റിക്കാരും കാത്തുനിന്നൊരു കാലമുണ്ടായിരുന്ന്. എന്നാൽ, പിന്നീട് തിരക്കേറിയതോടെ ചെറുകിട പരിപാടികളോട് അവർ വൈമനസ്യം കാണിച്ചു. ഇതിനിടെ ഗാനമേളയുമായി ബന്ധപ്പെട്ടും ചില വിവാദങ്ങൾ റിമിയെ ചുറ്റിപ്പറ്റിയെത്തി.

നിലമ്പൂർ പാട്ടുത്സവവുമായി ബന്ധപ്പെട്ടു നടത്തിയ ഗാനമേളയ്ക്കിടെ ഒരു ചേച്ചിയോട് കാണാൻ സരിതയുടെ ഷേപ്പുണ്ടെന്ന് പറഞ്ഞതാണ് വിവാദമായത്. ഇത് കടുത്ത വിമർശനമായി മാറുകയും പൊലീസ് കേസായി മാറുകയും ചെയ്തു. എന്നാൽ, ഇത് തമാശക്കായി പറഞ്ഞതാണെന്നായിരുന്നു റിമിയുടെ വിശദീകരണ. കാണികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ചേച്ചിയെ കണ്ടപ്പോൾ ചേച്ചിയെ കണ്ടാൽ സരിതാ നായരുടെ ഷേപ്പ് ഉണ്ടല്ലോ എന്നോ മറ്റോ അറിയാതെ വായിൽ നിന്നും വീണുപോയി. അത് അപ്പോൾ എല്ലാവരും ആസ്വദിച്ചിരുന്നു. തമാശയ്ക്ക് പറഞ്ഞതാണെന്നും അപമാനിക്കാൻ വേണ്ടിയല്ലെന്നും റിമി വ്യക്തമാക്കിയെങ്കിലും ഇതുമായി ബന്ധപ്പൈട്ട വിവാദങ്ങൾ പിന്നീടു തുടർന്നു.

പിന്നണി ഗാനരംഗത്ത് നിൽക്കുമ്പോൾ തന്നെ അഭിനയ രംഗത്തും റിമി ഒരു കൈവെച്ചു. ജയറാം നായകനായ തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ റിമി നായിക ആയെങ്കിലും ചിത്രം അമ്പേ പരാജയപ്പെട്ടു. എന്നാൽ, സൂപ്പർഹിറ്റായ കുഞ്ഞിരാമായണത്തിലെ അതിഥി വേഷയത്തിലൂടെ റിമി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. അഭിനയം, പാട്ട്, സ്റ്റേജ് ഷോ, ടി വി അവതാരിക എന്നീ നിലകളിൽ ശോഭിച്ചതോട പാലാക്കാരി റിമി ടോമിയിൽ നിന്നു റിമി ടോമിയെന്ന കോടീശ്വരി പിറവിയെടുക്കുകയാണ് ഉണ്ടായത്.

ഇന്ന് മലയാളി സിനിമക്കാർ പങ്കെടുക്കുന്ന സ്റ്റേജ് ഷോ വിദേശത്തു നടന്നാൽ അതിൽ റിമി അത്യാവശ്യ ഘടകമാണ്. അത്രയ്ക്ക് വലുതാണ് റിമിയുടെ താരമൂല്യം. വിദേശ ഷോകളിൽ പങ്കെടുക്കുമ്പോൾ റിമി ടോമിക്ക് ലഭിക്കുന്നത് വലിയ പ്രതിഫലമാണ്. ഈ പ്രതിഫലം കോടികളിലേക്ക് എത്തിയപ്പോൾ ഹവാല ഇടപാടുണ്ടെന്ന ആരോപണം പോലും ഇവർക്കെതിരെ ഉയർന്നിരുന്നു.

2016 ൽ റിമി ടോമിയുടെ ഇടപ്പള്ളിയിലെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയിഡിൽ നിരവധി കണ്ടെത്തലുകളാണ് ഉണ്ടായത്. എന്നാൽ ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥർ പുറത്ത് വിട്ടില്ല. ആദായനികുതി വകുപ്പ് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുന്നതിന് മുമ്പുതന്നെ ഉന്നത ഇടപെടൽ മൂലം കേസ് ഒതുക്കുകയായിരുന്നു.

റിമിയുടെ വിദേശ സ്റ്റേജ് ഷോകളിലൂടെ ലഭിക്കുന്ന പണം കൃത്യമായി രേഖകളില്ലാതെ കേരളത്തിലേക്ക് എത്തിച്ചെന്നും വരവിൽ കവിഞ്ഞ ചിലവുണ്ടെന്നും കിട്ടുന്ന പ്രതിഫലത്തേക്കാൾക്കൂടുതൽ സമ്പത്ത് റിമിയുടെ പേരിലുണ്ടെന്നും അന്ന് കണ്ടെത്തിയിരുന്നു. റിമിക്ക ഹവാല ബന്ധമുണ്ടെന്ന ആരോപണങ്ങളും അക്കാലത്ത് സജീവമായിരുന്നു. റിമിയുടെ സഹോദരൻ നടിയായ മുക്തയെയാണ് 2015 ൽ വിവാഹം ചെയ്തത്.

നടിയെ ആക്രമിക്കപ്പെട്ട കേസിൽ റിമിയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് കാവ്യയും ദിലീപുമായുള്ള ബന്ധമാണ്. ചില ഫോൺവിളികളാണ് അവരെ വിവാദ നായികയാക്കുന്നതും. ദിലീപുമായോ ഭാര്യയും നടിയുമായ കാവ്യയുമായോ ഒരു തരത്തിലുമുള്ള സാമ്പത്തിക ബന്ധവും ഇല്ലെന്ന് പറയുമ്പോഴും ഗായിക റിമി ടോമിയെ കുരുക്കുന്നത് താരത്തിന്റെ തന്നെ ഫോൺ കോളുകൾ. കേസിൽ ഗൂഢാലോചനയിൽ റിമിയെ സംശയിക്കത്തക്ക വിധത്തിൽ സംഭവദിവസം താരം കാവ്യയേയും ദിലീപിനെയും വിളിച്ചതാണ് സംശയാസ്പദമാകുന്നത്.

നടി ഉപദ്രവിക്കപ്പെട്ട ഫെബ്രുവരി 17 ന് രാത്രി ഒമ്പതിനും 11 നും ഇടയിൽ റിമിടോമി ദിലീപിനെയും കാവ്യയേയും രണ്ടു തവണ വിളിച്ചിരുന്നു. വൈകിട്ട് 5 മണിക്കും രാത്രി 12.30 യ്ക്കും ദിലീപിനെയും വിളിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിന്റെ ഗൂഢാലോചനയിൽ താരത്തിന് പങ്കുണ്ടോയെന്നറിയാൻ പൊലീസ് റിമിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് വിവരമുണ്ട്. നേരത്തേ റിമിയെ പൊലീസ് ഫോണിൽ വിളിച്ച് ചില അന്വേഷണം നടത്തിയത് താരത്തിന്റെ ശബ്ദ സാമ്പിളുകൾ ശേഖരിക്കാൻ വേണ്ടിയായിരുന്നെന്ന് സംശയം ഉയരുന്നുണ്ട്.

ദിലീപും കാവ്യയും നാദിർഷയും ആക്രമിക്കപ്പെട്ട നടിയും ഉൾപ്പെടെ കേസിലെ പ്രധാനപ്പെട്ട വ്യക്തികളെല്ലാമായി റിമിടോമിക്ക് നല്ല സൗഹൃദമാണ് ഉള്ളത്. ദിലീപിനൊപ്പം ഒന്നിലധികം വിദേശ താരഷോയുമായി ബന്ധപ്പെട്ട് റിമി പ്രവർത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം റിമിയെ ഫോണിൽ പൊലീസ് വിവരങ്ങൾ ചോദിച്ചതും ദിലീപുമായി റിമി പങ്കെടുത്ത 2010 ലെയും 2017 ലെയും അമേരിക്കൻ പരിപാടിയെ കുറിച്ചായിരുന്നു. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും താൻ ദിലീപിന്റെ ബിനാമിയല്ലെന്നും താരം പറഞ്ഞിരുന്നു. അതേസമയം റിമിയുമായി പൊലീസ് ഫോണിൽ ചോദ്യം ചെയ്യൽ നടത്തിയത് ശബ്ദ സാമ്പിളുകൾ ശേഖരിക്കാനായിരുന്നെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP