Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏജൻസിക്ക് അൽ സറഫയെന്ന് ഇസ്ലാം പേരിട്ട് നഴ്‌സുമാരെ പറ്റിച്ച് നൂറ് കോടിയുടെ തട്ടിപ്പു നടത്തിയ ആൾ യാക്കോബായ സഭയിലെ കമാൻഡർ പദവിയുള്ളയാൾ; വധശ്രമക്കേസിലും പ്രതി; ആദായനികുതി റെയ്ഡ് മുഖ്യമന്ത്രി വിദേശത്തു പോയ സമയം നോക്കി

ഏജൻസിക്ക് അൽ സറഫയെന്ന് ഇസ്ലാം പേരിട്ട് നഴ്‌സുമാരെ പറ്റിച്ച് നൂറ് കോടിയുടെ തട്ടിപ്പു നടത്തിയ ആൾ യാക്കോബായ സഭയിലെ കമാൻഡർ പദവിയുള്ളയാൾ; വധശ്രമക്കേസിലും പ്രതി; ആദായനികുതി റെയ്ഡ് മുഖ്യമന്ത്രി വിദേശത്തു പോയ സമയം നോക്കി

കൊച്ചി: നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തി നൂറു കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയ അൽ സറഫ മാൻപവർ ഏജൻസിയുടെ ഉടമ മൈലക്കാട്ട് വർഗീസ് ഉതുപ്പ് ഉന്നത രാഷ്ട്രീയബന്ധവും സാമുദായികബന്ധവുമുള്ള പ്രമുഖൻ. കോട്ടയം മണർകാട് സ്വദേശിയായ വർഗീസ് ഉതുപ്പ് യാക്കോബായ സഭയിലെ കമാണ്ടർ പദവിയുള്ള പൗരപ്രമുഖനാണ്.

കൊച്ചിയിലെ എം ജി റോഡിൽ ഇയാളുടെ പേരിലുള്ള അൽ സറഫ എന്ന നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിൽ കഴിഞ്ഞ നാലു ദിവസമായി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് സാമ്പത്തികക്രമക്കേടു കണ്ടെത്തിയത്. ഏതാണ്ട് 3 കോടി രൂപ കണക്കിൽ പെടാത്ത ഇനത്തിൽ ഇവിടെനിന്നു പിടിക്കപ്പെട്ടെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന. കുകുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ലഭിച്ചത് ഇയാൾക്കാണ്. ഒരാളിൽ നിന്നു 19,500രൂപ മാത്രമേ നിയമപ്രകാരം സേവനഫീസായി വാങ്ങാവൂ എന്നിരിക്കെ അൽ സറഫ കമ്പനി ഒരാളിൽ നിന്ന് 19.5 ലക്ഷം രൂപ വീതം പിരിച്ചെടുത്തുവെന്നു പരിശോധനയിൽ കണ്ടെത്തി. 19,500. 00 എന്നതിൽ പൈസയുടെ ദശാംശം മായ്ച്ചു കളഞ്ഞ് 1950000 ആക്കിയാണ് ഇവർ ഈ തട്ടിപ്പ് നടത്തിയതെന്നാണ് പറയപ്പെടുന്നത്.

ഇയാൾക്ക് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലുൾപ്പെടെ അടുത്തയാളുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിലെ പൊലീസിനെ പോലും അവസാനനിമിഷമാണ് പരിശോധന നടത്തുന്ന വിവരം ആദായ നികുതി വകുപ്പ് അറിയിച്ചത്. ഉമ്മൻ ചാണ്ടി ദുബായിൽ പോയ സമയം നോക്കി റെയ്ഡ് നടത്തിയതും കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പറയപ്പെടുന്നത്. ചിലർ അറിയാതെയാണ് ഈ തട്ടിപ്പിൽ വീഴുന്നതെങ്കിൽ മറ്റു ചിലർക്ക് ഗൾഫിൽ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്തി നല്കാം എന്ന് വാഗ്ദാനം നല്കിയാണ് തട്ടിപ്പ്. പലരും പണം അൽസറഫ മുഖാന്തിരമല്ല അടച്ചിരുന്നതെന്ന് ഇൻകം ടാക്‌സ് അധികൃതർക്ക് മനസിലാക്കാനായി. അങ്ങനെയെങ്കിൽ ഇതിൽ കൂടുതൽ പണം കണ്ടെത്താനാകുമായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ പണം എവിടെയാണ് അടയ്ക്കുന്നത് എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ലഭിച്ചെങ്കിലും വർഗീസ് ഉതുപ്പിനെ അറസ്റ്റ് ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള ഇയാളോട് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഉതുപ്പ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇൻകം ടാക്‌സ് അധികൃതർ പറയുന്നു. കേരളത്തിൽ രണ്ടിടത്തായി ശാഖകളുള്ള ബെസ്റ്റ് ബേക്കേഴ്‌സിന്റെ പാർട്ണർമാരിൽ ഒരാൾ കൂടിയാണ് വർഗീസ് ഉതുപ്പ്. ഇയാളുടെ പേരിൽ കോട്ടയം മണർകാട് പൊലീസ് സ്റ്റേഷനിൽ ഒര വധശ്രമക്കേസും നിലവിലുണ്ട്.2009 ൽ ബന്ധുവായ യുവാവിനെ വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

ഉതുപ്പിന്റെ വഴി വിട്ട ബന്ധം ചോദ്യം ചെയ്ത ജോജി എന്ന യുവാവിനു നേർക്കാണ് അയാൾ അന്നു വെടിയുതിർത്തത്. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഉതുപ്പ് ഇപ്പോൾ കുകുവൈത്തിൽ ആണെന്നും ദുബായിലാണെന്നും രണ്ടുതരത്തിൽ വാർത്തകളുണ്ട്. ഇയാൾ നാട്ടിലെത്തിയാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്‌തേക്കും. ഗൾഫിലെ മറ്റ് റിക്രൂട്ടിങ്ങ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഇയാളുടെ ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരും. കേന്ദ്ര ഏജൻസിയായതിനാൽ കേരളത്തിലെ രാഷ്ട്രീയ ഇടപെടൽ കൊണ്ടൊന്നും ഉതുപ്പിന് തല്ക്കാലം രക്ഷയുണ്ടാവില്ലെന്നാണ് പറയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP