Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ചായന്മാരുടെ റോൾ മോഡലായി മാറിയ ബിനോ ആദ്യമായി ഫെയ്‌സ് ബുക്കിൽ കയറുന്നത് വൈറലായ തന്റെ മുണ്ടു മടക്കിയുള്ള നിൽപ്പുകാണാൻ; ഒന്നരവയസ്സുള്ള കുഞ്ഞിനെ ടാങ്കിന്റെ മുകളിൽ ഇരുത്തി പാലാ ടൗണിലൂടെ കൈവിട്ട് ബുള്ളറ്റ് പായിച്ച കുടക്കച്ചിറക്കാരനായ പാറമടക്കാരനു താരപരിവേഷം കാരണം ഇപ്പോൾ വെളിയിൽ ഇറങ്ങാൻ വയ്യ

അച്ചായന്മാരുടെ റോൾ മോഡലായി മാറിയ ബിനോ ആദ്യമായി ഫെയ്‌സ് ബുക്കിൽ കയറുന്നത് വൈറലായ തന്റെ മുണ്ടു മടക്കിയുള്ള നിൽപ്പുകാണാൻ; ഒന്നരവയസ്സുള്ള കുഞ്ഞിനെ ടാങ്കിന്റെ മുകളിൽ ഇരുത്തി പാലാ ടൗണിലൂടെ കൈവിട്ട് ബുള്ളറ്റ് പായിച്ച കുടക്കച്ചിറക്കാരനായ പാറമടക്കാരനു താരപരിവേഷം കാരണം ഇപ്പോൾ വെളിയിൽ ഇറങ്ങാൻ വയ്യ

പാലാ: പാലാക്കാരൻ പാവം ചീരാംകുഴി ബിനോ ഫേസ്‌ബുക്കിൽ കയറുന്നത് തന്നെ ഈ കഴിഞ്ഞദിവസം. തനിക്ക് ഒരുമുഖമേയുള്ളൂ ആ രൂപവും വേഷവും എവിടെപോയാലും മാറ്റാനുമാവില്ല. തനിനാടൻ ശൈലിയിൽ ഉശിരുള്ള ആണായി നടക്കാനാണ് എന്നും ഇഷ്ടം. അത് ഇത്രമേൽ പോപ്പുലർ ആകുമെന്നോ ന്യൂ ജനറേഷന്റെ ഭാഷയിൽ വൈറലായി ചെറുപ്പക്കാർ ഏറ്റെടുക്കുമെന്നോ ഈ 43 കാരൻ സ്വപ്നത്തിൽ പോലും കരുതിയില്ല.

വാഹനഭ്രമമുള്ള ആണുങ്ങൾക്കു പ്രിയങ്കരമായ ബുള്ളറ്റും ജീപ്പും സ്വന്തമാക്കിക്കൊണ്ട് ബിനോ മത്സരം കൈപ്പിടിയിലൊതുക്കിയപ്പോൾ ജീവിതമത്സരത്തിനിടെ അതേ വേഷത്തിൽ അതിൽ തന്നെ മത്സരിക്കാനിറങ്ങുകയായിരുന്നു ബിനോ ചീരാകുഴി എന്ന തനി നാടൻ പാലാക്കാരൻ. ജീവനോപാധിയായ, കുടക്കച്ചിറയിലെ പാറമടയ്ക്ക് ഒരു ദിവസത്തെ അവധി കൊടുത്ത് സഹോദരൻ ജോസിനൊപ്പം തന്റെ കെ.എൽ 5 എസ് 2569 മഹീന്ദ്ര മേജർ ജീപ്പിൽ കൈലിമുണ്ടും വെള്ള അണ്ടർവെയറും ആകപ്പാടെയുള്ള ആർഭാടമായ ഇഷ്ടപ്പെട്ട ജീൻസ് ഷർട്ടുമിട്ട് ഭൂതത്താൻകെട്ടിലേക്ക് പായുമ്പോൾ മനസിൽ ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളു ഫോർ വീൽ മഡ് റേസിൽ പങ്കെടുക്കണം.

അതൊരു ഭ്രാന്താണെന്നു പറയാം. പാലാ ബുള്ളറ്റ്‌സ് എന്ന ബുള്ളറ്റ് കഌിലെ പണ്ടുമുതലേയുള്ള സജീവാംഗമായ ബിനോയ്ക്ക് ബുള്ളറ്റിലുള്ള ആനന്ദയാത്ര പോലെ എന്നും ഹരമായിരുന്നു ജീപ്പ്് യാത്രയും. ആഹ്ലാദവാനായി മാത്രമേ ബുള്ളറ്റിലും ജീപ്പിലും യാത്രചെയ്യാൻ ബിനോയ്ക്കാവൂ. ആധുനിക സമയ വേഗ വഴി നിയന്ത്രണ സംവിധാനങ്ങളൊന്നും തന്റെ വണ്ടിയിലില്ലെങ്കിലും ചെളിയും മലയും കല്ലും താണ്ടി തന്റെ 'മേജറുകുട്ടൻ' ഫിനിഷിങ് പോയിന്റ് കിതയ്ക്കാതെ കടക്കുമെന്ന് ബിനോയ്ക്ക് നല്ല ചങ്കുറപ്പായിരുന്നു. അതു തന്നെ സംഭവിച്ചു. ഒപ്പം ഓടിയ പലർക്കുമൊപ്പമെത്താനായില്ലങ്കിലും ബിനോ ഫിനിഷിങ് പോയിന്റിൽ മൂന്നാമതെത്തി.

പക്ഷേ സോഷ്യൽ മീഡിയ ബിനോയെ ഒന്നാമതോടിച്ചുകയറ്റുകയായിരുന്നു. ലഭിച്ച മൂന്നാംസ്ഥാനവും കാണികളുടെ കൈയടിയും വാങ്ങി മടങ്ങിയപ്പോൾ പാവം ബിനോ അറിയുന്നുണ്ടായിരുന്നില്ല താനെങ്ങനെ ഒന്നാമനായതെന്ന്. മൂന്നാം സ്ഥാനം നേടി വമ്പന്മാരുടെ പിറകെയെത്തിയിട്ടും, തന്നെ തന്നെ ജീപ്പിന്റെ ബോണറ്റിൽ കയറ്റി ചെറുപ്പക്കാർ നിർത്തിയപ്പോഴും ബിനോയ്ക്കറിയില്ലായിരുന്നു തന്റെ ഉശിരാണ് അവർക്കിഷ്ടമായതെന്ന്. അവരുടെ സ്േനഹത്തിനു മുന്നിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബോണറ്റിനു പുറത്തുനിന്നപ്പോൾ അത്് ചെറുപ്പക്കാരുടെ പങ്കുവയ്ക്കലായി ലോകം മുഴുവൻ സോഷ്യൽ മീഡിയയിൽ വളരുമെന്നും ഈ പാവം നാട്ടുമ്പുറത്തുകാരൻ പാറമടക്കാരനറിഞ്ഞില്ല. നാട്ടിലെത്തി പഴയപോലെ മടയിൽ പാറപൊട്ടിച്ചു തുടങ്ങിയപ്പോഴാണ് ഈ പാറമടയുടമ സുഹൃത്തുക്കളിൽനിന്ന് അറിഞ്ഞതു താൻ സോഷ്യൽ മീഡിയ മുഴുവൻ ഹരമായി വെടി പൊട്ടിക്കുകയാണെന്ന്.

തന്നെ നെഞ്ചേറ്റിയ ഫെയ്‌സ് ബുക്ക് കണ്ട് ബിനോ സത്യത്തിൽ ആദ്യം ഞെട്ടിപ്പോയി. തനിക്ക് ഇത്രയും ഗഌമറുണ്ടോ! ചെറുപ്പക്കാരുടെയും സംവിധായകൻ ആഷിക് അബുവിന്റേതടക്കമുള്ളവരുടെയും വർത്തമാനം (കമന്റ്) എനിക്കങ്ങനേ പറയാനറിയത്തുള്ളൂ ഫെയ്‌സ് ബുക്കിൽ കൂട്ടുകാരന്റെ ഫോണിൽ നിന്ന് കണ്ടപ്പോൾ കോരിത്തരിച്ചുപോയി പാവം. അല്ലാതെന്തുപറയാൻ! അല്ലാതൊരു അമിതാഹഌദമോ പെറപ്പോ തനിക്കൊട്ടില്ല താനും, ബിനോ തന്റെ രീതി വ്യക്തമാക്കി. മലകളിലൂടെ ജീപ്പോടിക്കുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. മത്സരത്തിനായുണ്ടാക്കിയ, കൃത്രിമമായി ഒരുക്കിയ ട്രാക്കിൽ വണ്ടിയോടിക്കാനാണ് പ്രയാസം ഏറെ സ്വാഭാവികമാണങ്കിൽ വണ്ടിയോടീര് ഈസി. പിന്നെ മത്സരമാവുമ്പോൾ ഇങ്ങനല്ലേ പറ്റൂ അതാണ്.

പാലാ ബുള്ളറ്റ്‌സ് കഌ് മെമ്പറായ ബിനോയും സഹോദരൻ ജോസും 2014ലാണ് ആദ്യമായി ജീപ്പ് റേസിങ്ങിൽ പങ്കെടുക്കുന്നത്. അന്ന് സമ്മാനമൊന്നും ലഭിച്ചില്ലങ്കിലും ഓഫ് റോഡ് റേസിങിന്റെ ഹരം വിടാത്ത ഇരുവരും പിന്നീട് എവിടെ മത്സരമുണ്ടെങ്കിലും പോവും സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും അതൊരു വികാരമാണ്്. അതിനായി ഉപജീവനമാർഗമായ പാറമടയ്ക്ക് അവധി നൽകിയാലും ഭാര്യ ആശയ്ക്കും മക്കളായ റിയ, റോസ്, റോണ, ജോസുകുട്ടൻ എന്നിവർക്കും പരിഭവമൊന്നുമില്ല. എങ്ങനെ പരിഭവിക്കും? ഒന്നരവയസുണ്ടായിരുന്നപ്പോൾ റോസിനേയും ബുള്ളറ്റിന്റെ ടാങ്കിലിരുത്തി കൈപിടിക്കാതെ ബുള്ളറ്റ് വേഗത്തിൽ പാലാ ടൗണിലൂടെ പാഞ്ഞവനാണ് നമ്മുടെ കക്ഷി.

അതു കണ്ട അയൽവാസികളായ ചേച്ചിമാർ ചങ്കിടിച്ചുനിന്നപ്പോൾ ബിനോ കവീക്കുന്നിലെ വീട്ടിലേക്ക് കുത്തനെയുള്ള കയറ്റം കയറി കൂളായി കുഞ്ഞുമായെത്തി. അതിലൊന്നുമപ്പുറമില്ല ജീപ്പുകൊണ്ടുള്ള കളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP