Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു; ബൈബിൾ വചനത്തെ ജീവിതത്തിൽ പകർത്തി സഖറിയാസ് മാർ അന്തോണിയോസ് മെത്രാപൊലീത്ത; ലളിത ജീവിതത്തിലൂടെ അശരണർക്ക് താങ്ങും തണലും

നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു; ബൈബിൾ വചനത്തെ ജീവിതത്തിൽ പകർത്തി സഖറിയാസ് മാർ അന്തോണിയോസ് മെത്രാപൊലീത്ത; ലളിത ജീവിതത്തിലൂടെ അശരണർക്ക് താങ്ങും തണലും

മറുനാടൻ മലയാളി ബ്യൂറോ

'ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു' ക്രൈസ്തവ സഭയിലെ വൈദികർ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും നല്ല സൂചനയാണ് ഈ ബൈബിൾ വാചകത്തിലൂടെ നൽകിയിരിക്കുന്നത്.

ആഡംബരപൂർണമായ ജീവിതമാണ് പലരും നയിക്കുന്നതെന്ന ആരോപണം ഉയരുമ്പോഴും താൻ നല്ല ഒരു ഇടയനാണെന്ന് ലളിതമായ ജീവിതത്തിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സഖറിയാസ് മാർ അന്തോണിയോസ് മെത്രാപൊലീത്ത. കൊല്ലം ഭദ്രാസാനധിപനായ ഇദ്ദേഹത്തിന്റെ ലളിതജീവിതമാണ് മറ്റു മെത്രാന്മാരിൽ നിന്നും ഇദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. ഓർത്തഡോക്‌സ് സഭയിലെ മറ്റു മെത്രാന്മാരിൽ നിന്ന് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. സഭയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ആവശ്യങ്ങൾക്കായി മറ്റു മെത്രൊപൊലീത്തമാർ വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ സ്വന്തമായി പാസ്‌പോർട്ട് പോലുമില്ലാത്ത ഭദ്രാസനാധിപനാണ് സഖറിയാസ് മാർ അന്തോണിയോസ്.

വിശ്വാസികളുടെ വിഷമങ്ങൾ തന്റേത് കൂടിയാണെന്ന് മനസിലാക്കി എന്നും അവരുടെ ഇടയിൽ ഇടപെഴകാനാണ് ഈ നല്ല ഇടയന് താൽപര്യം. കൊല്ലം മാധവശേരി സെവോദോറസ് ഓർത്തഡോക്‌സ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എത്തിയ ബിഷപ്പ്്, ഇടവകയിലെ പ്രായാധിക്യം ബാധിച്ചവരെയും രോഗികളെയും സന്ദർശിക്കണമെന്ന ആഗ്രഹമാണ് ബിഷപ്പ് വൈദികരുമായി പങ്ക് വച്ചത്.

മാധവശേരി ഇടവകയിലെ രോഗികളെ സന്ദർശിക്കാൻ നേരിട്ട് എത്തി പ്രാർത്ഥന നടത്തിയതോടെ രോഗികൾക്കും പ്രായാധിക്യം ബാധിച്ചവർക്കും വേറിട്ട അനുഭവമായിരുന്നു. പതിമൂന്നോളം വീടുകൾ സന്ദർശിച്ചാണ് ഇദ്ദേഹം പ്രത്യേക പ്രാർത്ഥന നടത്തിയത്. മാധവശേരി ഇടവക വികാരി മാത്യു എബ്രഹാമും മെത്രാപൊലീത്തയ്‌ക്കൊപ്പമുണ്ടായിരുന്നു.

പത്തനംതിട്ട ആറ്റുമാലിൽ വരമ്പത്ത് കുടുംബാംഗമായ ഇദ്ദേഹം 1946ലാണ് ജനിച്ചത്. കേരള സർവകലാശാലയിൽ നിന്ന് ബിരുദവും തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ജി.എസ്.ടിയും സെരംപോർ സർവകലാശാലയിൽ നിന്ന് ബി.ഡി. ബിരുദവും നേടിയാണ് വൈദികലോകത്തേക്ക് പ്രവേശിച്ചത്. നെടുമ്പായിക്കുളം, കുളത്തൂപ്പുഴ, കൊല്ലം കദീശ പള്ളികളിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹം ദീർഘകാലം കൊല്ലം ബിഷപ്പ് ഹൗസിന്റെ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.

1989ൽ മലങ്കര ഓർത്തഡോക്‌സ് സഭയിൽ മെത്രപൊലീത്തയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1991ൽ ആ സ്ഥാനത്തേക്ക് നിയുക്തനാകുകയും ചെയ്തു. മെത്രൊപൊലീത്ത സ്ഥാനം കൂടാതെ ഓൾ മലങ്കര മാർത്ത മറിയം വനിതാ സമാജത്തിന്റെ പ്രസിഡന്റുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP