Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിത പങ്കാളിയെ കണ്ടെത്താനാവാതെ വിഷമിക്കുന്ന ഭിന്നശേഷിക്കാർ കാദർ നാട്ടികയെ വിളിക്കുക; വധുവിനെയും വരനെയും കണ്ടെത്തി കല്ല്യാണ ചെലവും ഏറ്റെടുത്ത് നടത്തി തരും; തൃശൂരിൽ നിന്നും കരുണ വറ്റാത്ത മനസ്സുകളെ ആഹ്ലാദിപ്പിക്കാൻ ഒരു സദ് വാർത്ത

ജീവിത പങ്കാളിയെ കണ്ടെത്താനാവാതെ വിഷമിക്കുന്ന ഭിന്നശേഷിക്കാർ കാദർ നാട്ടികയെ വിളിക്കുക; വധുവിനെയും വരനെയും കണ്ടെത്തി കല്ല്യാണ ചെലവും ഏറ്റെടുത്ത് നടത്തി തരും; തൃശൂരിൽ നിന്നും കരുണ വറ്റാത്ത മനസ്സുകളെ ആഹ്ലാദിപ്പിക്കാൻ ഒരു സദ് വാർത്ത

തൃശ്ശൂർ: മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്താനാകാത്ത ഭിന്നശേഷിക്കാരെ സഹായിച്ച് ജീവിത വഴി കാട്ടികൊടുക്കാനാണ് കേരള വികലാംഗ ക്ഷേമസംഘടനയുടെ തീരുമാനം. പെണ്ണിന് ചെറുക്കനെയും ചെറുക്കന് പെണ്ണിനെയും കണ്ടെത്തി മിന്നും പുടവയും കല്യാണത്തിന് വരുന്നവർക്കെല്ലാം സദ്യയും കൊടുക്കാനാണ് തീരുമാനം. കാദർ നാട്ടികയുടെ ഈ പദ്ധതിക്ക് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. കാരണം യഥാർത്ഥ പൊതു സേവനമാണ് കാദർ നാട്ടിക നടത്തുന്നത്.

കാലുകൾക്ക് സ്വാധീനമില്ലാത്തയാളാണ് കാദർ നാട്ടിക. പെരുങ്ങോട്ടുകര നാലുംകൂടിയ മുക്കിൽ എസ്.ടി.ഡി. ബൂത്തുമായിരിക്കെ അംഗപരിമിതരെ സഹായിക്കാനിറങ്ങി. ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾക്ക് തന്നാലാവുന്നത് ചെയ്യാൻ തീരുമാനിച്ചു. ഭിന്നശേഷിക്കാരെ കൈപിടിച്ചുയർത്താൻ ഇത് അത്യവാശ്യമാണെന്ന് അദ്ദേഹം തിരിച്ചറഞ്ഞു. അങ്ങനെ 2005-ൽ പെരിങ്ങോട്ടുകര ഹയർസെക്കൻഡറി സ്‌കൂളങ്കണത്തിൽ പത്ത് പേരുമായി തുടങ്ങിയ അംഗപരിമിതിരുടെ ഈ സംഘടന ഇതുവരെ നടത്തിയത് ഭിന്നശേഷിക്കരുടെ 28 വിവാഹമാണ്. ഇതിന് പുതിയ തലം നൽകാനാണ് തീരുമാനം. നാടാകെ സമൂഹവിവാഹം നടക്കുമ്പോഴൊന്നും അംഗപരിമിതർക്ക് ഇടം കിട്ടാറില്ല. ഈ ദുഃഖമാണ് കാദറിനെ ഈ കാരുണ്യവഴിയിലെത്തിച്ചത്. അരലക്ഷം അംഗങ്ങളുള്ള സംഘടന മാർച്ച് 11-ന് തൃശ്ശൂരിൽ നടത്തുന്നത് 14 പേരുടെ മിന്നുകെട്ട്.

വ്യക്തമായ പദ്ധതിയുമായാണ് കാദർ നാട്ടിക ഇതെല്ലാം നടത്തുന്നത്. വ്യക്തമായ മാർഗ്ഗ നിർദ്ദേശവും തയ്യാറാക്കിയിട്ടുണ്ട്. അവിവാഹിതരായ ഭിന്നശേഷിക്കാർ സംഘടനയുടെ യൂണിറ്റ് പ്രവർത്തകരെ സമീപിച്ചാൽ മതി. പത്രങ്ങളിലും വിവാഹത്തിന്റെ അറിയിപ്പ് വരും.
വാർഡിലെ ജനപ്രതിനിധി, പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി, ബന്ധുക്കളല്ലാത്ത രണ്ടുപേർ എന്നിവരുടെയും സമുദായസംഘടനയുടെയും സാക്ഷ്യപത്രംസഹിതം യൂണിറ്റ് ഭാരവാഹികൾ വഴി അപേക്ഷിക്കണം. തുടർന്ന് സംഘടനയുടെ പ്രതിനിധികൾ രഹസ്യാന്വേഷണത്തിലൂടെ വിവരങ്ങളുടെ സത്യസന്ധത ഉറപ്പാക്കി കൂടിക്കാഴ്ചയ്ക്ക് തൃശ്ശൂരിലേക്ക് ക്ഷണിക്കും. ഭിന്നശേഷിക്കാർക്ക് ജീവിതംനൽകാൻ മറ്റുള്ളവർക്കുമെത്താം.

തിരഞ്ഞെടുക്കപ്പെട്ടവർ മാതാപിതാക്കളടക്കം എട്ടുപേരുമായി കൂടിക്കാഴ്ചയ്ക്കെത്തണം. പുരുഷന്മാരെയും സ്ത്രീകളെയും അഭിമുഖമായി വലിയ ഹാളിൽ ഇരുത്തും. ഇവർക്ക് നൽകുന്ന ടോക്കൺ കഴുത്തിലണിയണം. ഒരോരുത്തരുടെയും വൈകല്യത്തിന്റേതടക്കം വിശദമായ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തിയ ബാലറ്റ് എല്ലാവർക്കും നൽകും. ഇത് പരിശോധിച്ച് ഒരാൾക്ക് നാലുപേരെ വീതം മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം. ടോക്കൺനമ്പർ ഉള്ളതിനാൽ ആളുകളെ കണ്ടെത്താൻ വിഷമമുണ്ടാകില്ല. നാലുപേരിൽ നിന്ന് യോജിക്കുന്ന പുരുഷനെയും സ്ത്രീയെയും മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ അനുമതിയോടെ ഹാളിന് പുറത്ത് ചർച്ചയ്ക്ക് വിടും. കല്യാണത്തിന് ധാരണ ആയാൽ സാക്ഷികളുടെ സാന്നിധ്യത്തിൽ കരാർ ഒപ്പിടാം.

ഒരാഴ്ചകഴിഞ്ഞ് നോട്ടറിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഇതിനിടെ ഇരുവീട്ടുകാരും പരസ്പരം ഭവനസന്ദർശനം നടത്തി ബന്ധം ദൃഢമാക്കിയാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹരജിസ്ട്രേഷൻ. അതിന് ശേഷം പ്രമുഖരുടെ സാന്നിധ്യത്തിൽ സമൂഹവിവാഹം. താത്പര്യമുള്ളവർക്ക് പിന്നീട് ഇഷ്ടമുള്ള മാതാചാരപ്രകാരം വിവാഹച്ചടങ്ങുകളും നടത്താം. ഇതാണ് കാദർ നാട്ടികയുടെ രീതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP