Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കർത്തയ്ക്കായി കെഎംഎംഎല്ലിനെ കൊല്ലുന്നു; പത്ത് വർഷത്തിനിടെ പൊതുമേഖലാ സ്ഥാപനത്തിന് നഷ്ടക്കണക്ക്; ചവറയിലെ അഭിമാന സ്ഥാപനത്തോട് വ്യവസായ വകുപ്പിന് താൽപ്പര്യക്കുറവോ?

കർത്തയ്ക്കായി കെഎംഎംഎല്ലിനെ കൊല്ലുന്നു; പത്ത് വർഷത്തിനിടെ പൊതുമേഖലാ സ്ഥാപനത്തിന് നഷ്ടക്കണക്ക്; ചവറയിലെ അഭിമാന സ്ഥാപനത്തോട് വ്യവസായ വകുപ്പിന് താൽപ്പര്യക്കുറവോ?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സംസ്ഥാനത്തെ ഒന്നാംകിട പൊതുമേഖല വ്യവസായ സ്ഥാപനമായ ചവറ കെഎംഎംഎൽ പത്തുവർഷത്തിനിടെ ആദ്യമായി നഷ്ടത്തിലായി. കഴിഞ്ഞ സാമ്പത്തിക വർഷം 26 കോടി ലാഭം നേടിയ കെ.എം.എം.എൽ 15 കോടി രൂപയുടെ നഷ്ടത്തിലായി. കരിമണൽ ലോബിക്ക് വേണ്ടി നടത്തുന്ന നീക്കമാണ് കെഎംഎംആർഎല്ലിനെ നഷ്ടത്തിലേക്ക ്‌നയിക്കുന്നതെന്നാണ് വിലയിരുത്തൽ. കരിമണൽ ലോബിക്കായി ശശിധരൻ കർത്ത നടത്തുന്ന ഇടപെടലുകളാണ് കെഎംഎംആർഎല്ലിനെ പ്രതികൂലമായി ബാധിക്കുന്നത്.

അതിനിടെ വിപണിയിലെ ഡിമാൻഡ് കുറവും സമരവുമാണ് കമ്പനിക്ക് തിരിച്ചടിയാതെന്ന് എം.ഡി. മൈക്കൽ വേദശിരോമണിയുടെ വിശദീകരണം. 2011-2012 സാമ്പത്തിക വർഷം 154 കോടി ലാഭമുണ്ടാക്കിയ കെഎംഎംഎൽ ആണ് ഇന്ന് പതിനഞ്ച് കോടി നഷ്ടത്തിലെത്തി നിൽക്കുന്നത്.കഴിഞ്ഞ പത്തുവർഷത്തെ കണക്ക് പരിശോധിച്ചാൽ കെഎംഎംഎൽ നഷ്ടത്തിലാവാനുള്ള സാധ്യതയില്ലായിരുന്നു. 2004-05 സാമ്പത്തിക വർഷം 38 കോടി ലാഭത്തിലായിരുന്ന കെഎംഎംഎൽ, 2009-83കോടിയും 2012-73 കോടിയും ലാഭമുണ്ടാക്കി. 36000 ടൺ ടൈറ്റാനിം ഡയോക്‌സൈഡ് ഉത്പാദനം നടക്കേണ്ടിടത്ത് പതിനായിരം ടൺ കുറവാണ് ഇത്തവണ ഉൽപാദിപ്പിച്ചത്.വിപണിയിൽ ഡിമാൻഡ് കുറവായതാണ് നഷ്ടത്തിന് കാരണമെന്ന വാദമാണ് മാനേജ്‌മെന്റ് മുന്നോട്ട് വെയ്ക്കുന്നത്.

ഉൽപ്പാദനത്തിലും സമാനമായ രീതിയിൽ കുറവുണ്ടായി. 2010-2011ൽ 36879 മെട്രിക് ടണ്ണായിരുന്നു ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഉൽപ്പാദനം. 2013-2014ൽ ഇത് മുപ്പതിനായിരം ടണ്ണായി കുറഞ്ഞു. കമ്പനിയെ തകർക്കാൻ കരിമണൽ ലോബിയുടെ ഇടപെടൽ സജീവമായി നടക്കുന്നുണ്ടെന്ന് ഉത്തരവാധിത്വപ്പെട്ടവർ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായി പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും കമ്പനിയെ നഷ്ടത്തിലാക്കുന്നതിന് ഒരുപരിതിവരെ കാരണമായി. 50 കോടിയിലധികം ഓവർഡ്രാഫ്റ്റിലാണ് കമ്പനിയുടെ പ്രവർത്തനം. സംസ്ഥാനത്ത് ഏറ്റവും അധികം ലാഭമുണ്ടാക്കേണ്ട കെഎംഎംഎൽ നഷ്ടത്തിലാവാൻ കാരണം മാനേജമെന്റിന്റെ പിടിപ്പുകേടാണ് എന്ന് ആക്ഷേപവുമുണ്ട്. വ്യാവസായമന്ത്രിക്ക് കെഎംഎംഎല്ലിൽ താല്പര്യമില്ലെന്ന് വാതകചോർച്ച സമയത്ത് ആരോപണ ഉയർന്നിരുന്നു.

40,000 മെട്രിക് ടൺ ഉൽപാദനശേഷിയുള്ള പൊതുമേഖലാ സ്ഥാപനമായ ചവറ കെ.എം.എം.എല്ലിൽ 25,000 മെട്രിക്ടൺമാത്രം ഉൽപാദനം നടക്കുകയും വർഷങ്ങളായി ഒരു വികസനവും നടപ്പാക്കാതിരിക്കുകയും ചെയ്യുന്നത് സ്വകാര്യ ലോബിക്ക് വേണ്ടിയാണ് എന്നാതണ് യാഥാർത്ഥ്യം. കെ.എം.എം.എൽ ഉൽപാദന ശേഷി ഒരുലക്ഷം മെട്രിക് ടണ്ണും എൽ.ഡി.എഫ് സർക്കാർ 60,000 മെട്രിക് ടണ്ണുമായി ഉയർത്താൻ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടപ്പാക്കിയില്ല. പൊതുമേഖലാ സ്ഥാപനത്തിന്റെ വികസനം മുരടിപ്പിച്ചിട്ടാണ് സ്വകാര്യ സംരംഭകർക്ക് വഴിയൊരുക്കുന്നത്. കെ.എം.എം.എല്ലിൽ ടൈറ്റാനിയം സ്‌പോഞ്ചിന്റെ ഉൽപാദനശേഷി 500 ടണ്ണാണെങ്കിലും ചെറിയൊരളവ് മാത്രമാണ് ഉൽപാദിപ്പിക്കുന്നത്.

കരിമണൽ ഖനനത്തിന് അനുമതി ലഭിക്കുന്നപക്ഷം ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽ 3500 കോടി മുതൽമുടക്കിൽ ധാതുമണൽ സംസ്‌കരണത്തിന് മൂല്യവർധിത പ്‌ളാന്റ് സ്ഥാപിക്കുമെന്ന് കൊച്ചി മിനറൽസ് ആൻഡ് റൂട്ടെയിൽസ് (സി.എം.ആർ.എൽ) മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത അറിയിച്ചിരുന്നു. കേരളത്തിൽ കരിമണലിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന സ്വകാര്യ സ്ഥാപനം സി.എം.ആർ.എൽ മാത്രമാണ്. കരിമണൽ ഖനനാനുമതി സ്വകാര്യമേഖലയ്ക്ക് നൽകാനും നീക്കമുണ്ട. കെഎംഎംആർഎല്ലിന്റെ തളർച്ച ഇതിന് അനിവാര്യമാണ്. നിലവിൽ കെഎംഎംഎൽ ഖനനം ചെയ്ത് കരിമണൽ സ്വകാര്യ മേഖലയ്ക്ക് നൽകുകയാണ് പതിവ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സ്വന്തക്കാരുള്ള കരിമണൽ ലോബിയുടെ ഇടപെടൽ തന്നെയാണ് ചവറയിലെ പൊതുമേഖലാ സ്ഥാപനത്തിന് വിനയാകുന്നത്.

കരിമണലിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ കേരളത്തിൽതന്നെ ഉണ്ടാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമുണ്ട്. മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിനും തുടർന്ന് ഖനനത്തിനും സ്വകാര്യമേഖലക്ക് അനുമതി ലഭിക്കുന്നതോടെ വിദേശകമ്പനികളുടെ കടന്നുവരവും എളുപ്പമാകും. ഖനനമേഖലയിൽ നൂറുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ കമ്പനി വിദേശ പങ്കാളിയെ തേടാനുള്ള സാധ്യതയും ഏറെയാണ്. സി.എം.ആർ.എല്ലിന് ആസ്‌ട്രേലിയൻ കമ്പനിയുമായി സഹകരണം നിലവിലുണ്ടുതാനും. ലോകത്തെ ടൈറ്റാനിയം ഡൈഓക്‌സൈഡ് പിഗ്മെന്റ് ഉൽപാദനത്തിൽ കുത്തക സ്ഥാനമുള്ള ബഹുരാഷ്ട്ര കമ്പനിയായ ഡ്യൂപോണ്ട് അവസരത്തിനായി കാത്തിരിക്കുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP