1 usd = 72.85 inr 1 gbp = 95.84 inr 1 eur = 85.02 inr 1 aed = 19.83 inr 1 sar = 19.42 inr 1 kwd = 240.50 inr

Sep / 2018
19
Wednesday

മഴക്കാലവും ഉൽസവസീസണും കൊയ്ത്തുൽസവം; സിസിടിവിയും പട്ടിയുമുള്ള വീടുകൾ ഒഴിവാക്കും; തെളിവെടുപ്പിനെത്തിയപ്പോൾ മാത്രം മോഷണവിവരം അറിഞ്ഞ വീട്ടുകാർ; മക്കളുടെ നല്ല ജീവിതത്തിനായി ധൂർത്തടിയില്ല; മോഷണകലയിലെ 'ബെസ്റ്റ് ആക്ടറായി' കള്ളൻ രമേശൻ

October 23, 2015 | 12:51 PM IST | Permalinkമഴക്കാലവും ഉൽസവസീസണും കൊയ്ത്തുൽസവം; സിസിടിവിയും പട്ടിയുമുള്ള വീടുകൾ ഒഴിവാക്കും; തെളിവെടുപ്പിനെത്തിയപ്പോൾ മാത്രം മോഷണവിവരം അറിഞ്ഞ വീട്ടുകാർ; മക്കളുടെ നല്ല ജീവിതത്തിനായി ധൂർത്തടിയില്ല; മോഷണകലയിലെ 'ബെസ്റ്റ് ആക്ടറായി' കള്ളൻ രമേശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാട്ടിൽ മോഷണം നടന്നാൽ പൊലീസ് ആദ്യം പൊക്കുന്നത് ആസ്ഥാന കള്ളന്മാരെയും പെട്ടെന്ന് ആഡംബരജീവിതം നയിക്കുന്നവരെയും ഒക്കെയാണ്. പല കള്ളന്മാരും മോഷ്ടിക്കുന്നത് തന്നെ ധൂർത്തടിച്ച് ജീവിക്കാനാണ്. ആ ധൂർത്ത് തന്നെയാണ് പൊലീസിന്റെ പിടിവള്ളിയും. പിന്നെ ഓരോ കള്ളന്മാരുടേയും ശൈലിയും വ്യത്യസ്തമാണ്.

എല്ലാ കുറ്റകൃത്യങ്ങളിലും കുറ്റവാളികൾ അറിയാതെ ഒരു തുമ്പ് അവശേഷിപ്പിട്ടുണ്ടായിരിക്കും എന്നാണ് പൊലീസ് തിയറി. എന്നാൽ ഈ തിയറി തെറ്റിക്കാൻ പരമാവധി ശ്രമിച്ച് കള്ളനായിരുന്നു രമേശൻ. ഓരോ എന്നാൽ ഒരു രൂപ പോലും ധൂർത്തടിക്കാത്ത കള്ളൻ രമേശന് സമ്പാദ്യശീലമായിരുന്നു ആകെയുള്ള ഒരു ഗുണം. മോഷ്ടാക്കളുടെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തനായ രമേശന്റെ മൊഴികളിൽ പൊലീസാണ് അന്തം വിട്ടത്.

രമേശന്റെ 'മോഡസ് ഓപ്പറാൻഡി' ഇങ്ങനെ

മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ടെംപോ ട്രാവലറിൽ എത്തുന്ന രമേശൻ വീടുകൾ തെരഞ്ഞെടുത്ത ശേഷം മൂന്നു കാലു കിലോമീറ്റർ ദൂരത്തെവിടെയെങ്കിലും വാഹനം പാർക്ക് ചെയ്യും. സംശയം തോന്നാതിരിക്കാൻ വാഹനം കേടായതു പോലെ തോന്നിപ്പിക്കാനുള്ള ടെക്‌നിക്കുകളും പ്രയോഗിക്കും. പിന്നീട് ഉപകരണങ്ങളായ കമ്പിപ്പാര, കട്ടർ, തോർത്ത്, പൂട്ട് തുറക്കാനുള്ള നെയിൽ കട്ടർ, കുടക്കമ്പി എന്നിവ കരുതും. ആധുനിക രീതിയിലുള്ള പൂട്ടുകളാണ് തുറക്കാൻ എളുപ്പമെന്നാണ് രമേശന്റെ പക്ഷം.

നെയിൽ കട്ടർ, കുടകമ്പി എന്നിവയാണ് ഇതിനുള്ള ആയുധങ്ങൾ. പ്രധാനവാതിൽ കിടപ്പ് മുറിക്ക് സമീപമായാൽ പിൻവാതിലാണ് രമേശന്റെ ലക്ഷ്യം. ഇതിന് കമ്പിപ്പാരയാണ് ഉപയോഗിക്കുന്നത്. അകത്ത് കടക്കുന്ന രമേശൻ വീടിന്റെ ലേ ഔട്ട് ആദ്യം മനസിലാക്കും. പിന്നീട് ഒരു തുണിയും കൈക്കലാക്കും. ബെഡ്റൂമിൽ കടക്കുന്ന രമേശൻ കട്ടർ ഉപയോഗിച്ചാണ് സ്ത്രീകളുടെ കഴുത്തിൽ നിന്ന് മാല മുറിച്ച് മാറ്റുന്നത്. തലമുടിയിലോ, വസ്ത്രത്തിലോ മാല കുരുങ്ങിയാൽ കഴുത്തിലോ, മുഖത്ത് എന്തെങ്കിലും കൊണ്ട് പതുക്കെ ഉരസും. ഇതിന്റെ അസ്വസ്ഥതയിൽ തിരിയുമ്പോഴേക്കും ആഭരണം രമേശന്റെ കയ്യിലിരിക്കും.

മോഷണം നടത്തി കഴിഞ്ഞാൽ ആദ്യം കയ്യിൽ കരുതിയ തുണി വെള്ളത്തിൽ മുക്കി തന്റെ വിരലടയാളം പതിഞ്ഞ സ്ഥലങ്ങളെല്ലാം തുടച്ച് വൃത്തിയാക്കും. പിന്നീട് അയൽ വീട്ടിലേക്ക്. ഈ തുണി അവിടെ ഉപേക്ഷിച്ച് അവിടെ നിന്നും പുതിയ തുണി എടുക്കും. ഇങ്ങനെ ഏറ്റവും കുറഞ്ഞത് അഞ്ചു വീടുകൾ കയറിയിരിക്കും.

ആകാശം ഇടിഞ്ഞു വീണാൽ പോലും അറിയാത്ത ഉറക്കം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം തൊഴിലാക്കിയ രമേശന് മലയാളികളുടെ ഉറക്കത്തെ കുറിച്ച് വലിയ 'മതിപ്പാ'ണ്. ആകാശം ഇടിഞ്ഞു വീണാൽ പോലും അറിയാത്ത തരത്തിലുള്ള ഉറക്കമാണ് പലരുടേയും. ശബ്ദം കേട്ട് പലപ്പോഴും വീട്ടമ്മമാർ എണീറ്റിട്ടുണ്ടെങ്കിലും മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങുന്ന ഗൃഹനാഥന്മാർ എണീൽക്കാത്തതു കൊണ്ട് അവരും പേടിച്ച് മിണ്ടാതെ കിടക്കും. ഒന്നരയ്ക്കും മൂന്നു മണിക്കും ഇടയ്ക്കുള്ള സമയമാണ് രമേശന്റെ സമയം. ഇപ്പോൾ മിക്ക വീടുകളിലെ ആൾക്കാർ ഉറങ്ങുന്നത് 12 മണിക്ക് ശേഷമാണ്. അതു കൊണ്ട് ഒരു മണിമുതൽ മൂന്നു മണി വരെ ഇവരുടെ ഉറക്കം ഒന്നൊന്നര ഉറക്കമായിരിക്കുമെന്നാണ് രമേശന്റെ കണ്ടെത്തൽ.

പഴയ പൂട്ടുകളെക്കാൾ തുറക്കാൻ എളുപ്പം പുതിയ പൂട്ടുകളാണെന്ന് രമേശന്റെ സാക്ഷ്യം. വാതിലിന് പിന്നിൽ ഇരുമ്പ് പട്ടയുണ്ടെങ്കിൽ തുറക്കാൻ ബുദ്ധിമുട്ടാണ്. തുറന്നാൽ തന്നെ വാതിലിനോട് ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പ് പട്ട ഭിത്തിയിൽ ഇടിച്ച് ശബ്ദമുണ്ടാകുകയും വീട്ടുകാർ ഉണരാനും സാധ്യതയുണ്ട്. വേനൽക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടാതെ ജനലിലൂടെ തന്നെ സാധനം കയ്യിലൊതുക്കാം. മഴക്കാലവും ഉത്സവസീസണുമാണെങ്കിൽ ഒരു ഏരിയ തന്നെ വെളുപ്പിക്കാൻ കഴിയുമെന്ന് രമേശൻ പറയുന്നു. സിസിടിവിയും പട്ടികളും ഉള്ള വീടുകൾ ഒഴിവാക്കും.

വ്യത്യസ്തനാമീ.. പെരുംകള്ളൻ

സാധാരണ കള്ളന്മാർ മോഷ്ടിക്കുന്നതൊക്കെ അടിച്ചുപൊളിക്കാൻ ഉപയോഗിക്കുമ്പോൾ ഒരു രൂപ പോലും ധൂർത്തടിക്കാതെ കോടികൾ സമ്പാദിച്ച രമേശന്റെ സമ്പാദ്യം കണ്ട് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഞെട്ടിപ്പോയി. രണ്ടരലക്ഷം തവണ വ്യവസ്ഥയിൽ കെ.എസ്.എഫ്.ഇയിൽ മൂന്നരക്കോടിയുടെ ചിട്ടി ഉൾപ്പെട 18 ചിട്ടികൾ.

ആലംകോട് 1.8 ഏക്കർ, മംഗലപുരത്ത് 42 സെന്റും ഇരുനില വീട്, കിളിമാനൂരിൽ എം.സി റോഡിനോട് ചേർന്ന് 37 സെന്റ്, മാമത്ത് 60 സെന്റ് ഭൂമി എന്നിവയാണ് ഇതുവരെ രമേശൻ വെളിപ്പെടുത്തിയ സമ്പാദ്യങ്ങൾ. എന്നാൽ, ഇതിൽ കൂടുതൽ വസ്തുവകകൾ രമേശനുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. നൂറിൽപരം കവർച്ചകൾ നടത്തിയ രമേശന് ഇതരസംസ്ഥാനങ്ങളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമുള്ളതായും രമേശൻ വെളിപ്പെടുത്തിയിട്ടുണ്ട്. രമേശിന്റെ സമ്പാദ്യങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് രമേശിന്റെ രണ്ടു ഭാര്യമാരെയും പൊലീസ് ചോദ്യം ചെയ്തത്. രമേശിന് മോഷണമുണ്ടെന്ന് ആദ്യമൊന്നും മനസിലായില്ലെങ്കിലും പിന്നീടാണ് തങ്ങൾക്ക് മനസിലായതെന്നും ഭാര്യമാർ പൊലീസിന് മൊഴി നൽകി. നിയമപ്രകാരമുള്ള രമേശിന്റെ ഭാര്യ പലതവണ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇവർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുമില്ല.

എന്നാൽ മക്കളുടെ മുന്നിൽ സ്‌നേഹനിധിയായ അച്ഛന്റെ വേഷമായിരുന്നു രമേശന്. മക്കൾക്ക് ഏത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന പ്രിയപ്പെട്ട അച്ഛനായിരുന്നു രമേശൻ. രണ്ടു പെൺമക്കൾക്കും നല്ല വിദ്യാഭ്യാസം നൽകുകയും അവരെ നല്ല രീതിയിൽ വിവാഹം കഴിച്ചു കൊടുക്കാനുമാണ് ഇത്രയും സമ്പാദിച്ചതെന്നാണ് രമേശന്റെ മൊഴി. ഇടയ്ക്ക് മോഷണം നിർത്തി ബിസിനസ് തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും കുറച്ച് കൂടി 'സാമ്പത്തിക'മായി മെച്ചപ്പെട്ട ശേഷം മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് രമേശൻ പൊലീസിന് മൊഴി നൽകി. മക്കളിൽ ഒരാളെ ബി.ടെക്ക് വരെയും മറ്റൊരാളെ ബി.എസ്.സി എം.എൽ.ടി വരെയും പഠിപ്പിച്ചും. മക്കളെ നല്ല ഉദ്യോഗസ്ഥരെ കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു ലക്ഷ്യം. ഇതിനായി മാരേജ് ബ്യൂറോകളിൽ പരസ്യം നൽകുകയും ചെയ്തു. എത്ര രൂപ സ്ത്രീധനം നൽകിയാലും വേണ്ടിയില്ല ഡോക്ടറോ, എൻജിനീയറോ വരനായി വേണമെന്നായിരുന്നു രമേശന്റെ ആഗ്രഹം.

മാരത്തൺ തെളിവെടുപ്പ്

മൂന്നു ജില്ലകളിൽ തെളിവെടുപ്പ് നടത്തിയപ്പോൾ വാ പൊളിച്ചു പോയത് പൊലീസാണ്. തുമ്പില്ലാതെ എഴുതിത്ത്ത്ത്തള്ളിയ പല കേസുകളുടേയും മാസ്റ്റർ ബ്രെയിൻ രമേശാണെന്ന് മനസിലാകുന്നത് ഇപ്പോഴാണ്. രമേശൻ മോഷ്ട്ിച്ച ആയിരം പവൻ സ്വർണം കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയാണ് പൊലീസ് ഉദ്യോഗസ്ഥർക്കുള്ളത്. അറുപത്തി മോഷണക്കേസുകളാണ് രമേശന്റെ കിരീടത്തിൽ ഇതു വരെ ചേർത്തത്. സുഹൃത്തായ സെന്തിൽ കുമാറായിരുന്നു സ്വർണം വിൽക്കാൻ ഇയാളെ സഹായിച്ചത്. ഇങ്ങനെ വാങ്ങിയ സ്വർണാഭരങ്ങൾ കൂടുതലും ഉരുക്കി മറ്റ് ആഭരണങ്ങളാക്കിയതായാണ് സൂചന.

ഓരോ അഞ്ചു കിലോമീറ്റർ പിന്നിടുമ്പോഴും രമേശൻ പറയും വണ്ടി നിർത്താൻ, പിന്നെ ആ സ്ഥലത്തെ അഞ്ചു വീടുകളിലാണ് തെളിവെടുപ്പ്. രമേശനുമായി പൊലീസ് ചെന്നപ്പോൾ മാത്രം വീട്ടിൽ മോഷണം നടന്ന വിവരമറിഞ്ഞ വീട്ടുകാരും ഉണ്ട്. രണ്ടര വർഷം കൊണ്ട് മംഗലപുരം മീരാ കോട്ടേജിൽ രമേശൻ എന്ന കായംകുളം കൊച്ചുണ്ണി മോഷണം നടത്തിയ വീടുകളുടെ എണ്ണം നൂറിലേറെയാണ്. കേസുകളിൽ നിന്ന് ഊരിപ്പോകാതിരിക്കാൻ കഴിയാവുന്നത്ര തെളിവുകൾ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
ഫാ.നിക്കൊളാസ് ഒറ്റരാത്രി കൊണ്ട് മലക്കം പറഞ്ഞു; ഞായറാഴ്ച കുർബാനയിൽ ഞങ്ങളെ തള്ളിപ്പറഞ്ഞു; സഭാതലത്തിൽ നിന്ന് ഫാദറിന് കടുത്ത സമ്മർദ്ദം കാണും; പീഡനപരാതിയിൽ ഡിജിറ്റൽ രേഖകളുടെ പകർപ്പടക്കം എല്ലാ തെളിവുകളും പൊലീസിന് നൽകി; ഫ്രാങ്കോയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് സാക്ഷികളുടെ കൂറുമാറ്റം തടഞ്ഞാൽ നന്ന്; ഫാ. നിക്കോളാസ് മണിപ്പറമ്പിലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കന്യാസ്ത്രീയുടെ സഹോദരൻ
മുണ്ട് മാടിക്കുത്തി മുഖം താഴ്‌ത്തി വേഗത്തിൽ നടന്നു പോകുന്ന പ്രകൃതം; ഇടക്കാലത്ത് ഗൾഫിൽ പോയപ്പോൾ നാടിനൊരാശ്വാസമായിരുന്നു; തിരിച്ചു വന്ന് പിന്നെയും 'ഞരമ്പ് രോഗം' പ്ലസ് മോഷണം തുടങ്ങി; വയനാട് വെള്ളമുണ്ടയിൽ നവദമ്പതികളുടെ കൊലപാതകക്കേസിലെ പ്രതി വിശ്വനാഥനെ പൊലീസ് പിടികൂടിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അതീവരഹസ്യ അന്വേഷണത്തിൽ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
സുരക്ഷിത താവളമാക്കി ജലന്ധർ ബിഷപ്പ് കഴിയുന്നത് തൃശൂരിൽ സഹോദരന്റെ സംരക്ഷണയിൽ; ബുധനാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം; ചോദ്യം ചെയ്യൽ കേന്ദ്രം രഹസ്യമാക്കി പൊലീസ്; തയ്യാറാക്കിയിരിക്കുന്നത് നൂറിലധികം ചോദ്യങ്ങൾ; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസ്സമല്ലെന്ന് കോട്ടയം എസ്‌പി; അറസ്റ്റ് തീരുമാനിക്കുന്നത് ചോദ്യം ചെയ്യലിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലെന്നും ഹരിശങ്കർ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
രാജ്‌നാഥ് സിംഗിന്റെ അടുപ്പക്കാരൻ; അമിത് ഷായുടേയും രാഹുൽ ഗാന്ധിയുടേയും ഉറ്റ സുഹൃത്ത്; അൽഫോൻസ് കണ്ണന്താനത്തെ ബിജെപിയിൽ എത്തിച്ച തന്ത്രശാലി; കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ പലരും ആശ്രയിക്കുന്ന പ്രധാനി; ഫ്രാങ്കോയെ തൊടാൻ കഴിയാത്തിന്റെ ഉത്തരവാദിത്തം പിണറായി വിജനിൽ മാത്രം ആരോപിക്കുന്നവർ ഡൽഹിയിലെ ഈ ഉന്നത ബന്ധങ്ങളെ കൂടി തിരിച്ചറിയുക; ഫ്രാങ്കോ മുളയ്ക്കലിന്റെ ഉന്നത ബന്ധങ്ങൾ ആരേയും അതിശയിപ്പിക്കുന്നത്
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
മെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചു വെന്നാണ് പരാതി.. മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല.. അപ്പോൾ ബലാത്സംഗം ചെയ്തെന്ന പരാതിയാക്കി.. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്ത മെത്രാനുമായി എന്തിനാണ് ആറാം തീയ്യതി വിരുന്നുണ്ടത്? ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? കോടനാട് നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്: ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ് മറുനാടനോട്
വിവാഹ മോചനത്തിന് മുതിരാതെ ഭാര്യ കുഞ്ഞിനൊപ്പം ജീവിക്കുന്നത് മുൻ കാമുകനൊപ്പം; ചോദ്യം ചെയ്യലിൽ കുഞ്ഞ് കാമുകന്റേതാണെന്ന് പറഞ്ഞ് യുവതി; ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാർ മാത്രമല്ല പെണ്ണൊരുമ്പെട്ടാൽ തകരുന്ന ആൺ ജീവിതവും ഇവിടെയുണ്ട്; ഭാര്യയുടെ വഞ്ചനയിൽപെട്ട് വാഹനങ്ങൾ ഉൾപെടെയുള്ള സമ്പാദ്യങ്ങളും നഷ്ടമായി; ഒരു 'പുരുഷപീഡന കഥ' പങ്കുവച്ച് മട്ടാഞ്ചേരിക്കാരൻ ലുക്കു
ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന കിർമാണി മനോജ് വിവാഹിതനായി; 11 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയ രണ്ടാം പ്രതിയുടെ വധു ഒരു കുട്ടിയുടെ മാതാവും ടിപിയുടെ നാട്ടുകാരിയും; അതീവ രഹസ്യമായി പോണ്ടിച്ചേരി ക്ഷേത്രത്തിൽ വെച്ചു പൂജാരിയുടെ സാന്നിധ്യത്തിൽ വിവാഹം; മാഹി പന്തക്കലിലെ വീട്ടിൽ വെച്ച് വിവാഹ സത്ക്കാരത്തിനും ഒരുക്കങ്ങൾ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം