Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശമ്പള വർധന ആവശ്യപ്പെട്ടതിന് പിരിച്ചുവിട്ടത് 11പേരെ; ലീഗ് നിയന്ത്രിക്കുന്ന ആൺ എയ്ഡഡ് സ്‌ക്കൂളിൽ അമ്പരപ്പിക്കുന്ന തൊഴിൽ ചൂഷണങ്ങൾ; കൊയിലാണ്ടി ഐ സി എസിലെ അദ്ധ്യാപകരുടെ സമരത്തിന് പിന്തുണയേറുന്നു

ശമ്പള വർധന ആവശ്യപ്പെട്ടതിന് പിരിച്ചുവിട്ടത് 11പേരെ;  ലീഗ് നിയന്ത്രിക്കുന്ന ആൺ എയ്ഡഡ് സ്‌ക്കൂളിൽ അമ്പരപ്പിക്കുന്ന തൊഴിൽ ചൂഷണങ്ങൾ; കൊയിലാണ്ടി ഐ സി എസിലെ അദ്ധ്യാപകരുടെ സമരത്തിന് പിന്തുണയേറുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: പത്ത് വർഷത്തോളമായി ജോലി ചെയ്യന്ന അദ്ധ്യാപികയെ ഒരു സുപ്രഭാതത്തിൽ മാനേജ്‌മെന്റ് പുറത്താക്കി. കാരണം തിരക്കിയപ്പോൾ അദ്ധ്യാപികയ്ക്ക് ശബ്ദം കുറവാണ് എന്നതായിരുന്നു മറുപടി. സ്‌കൂളിൽ നടന്ന ഒരു പരിപാടിക്ക് മദ്യപിച്ചത്തെി എന്ന കാരണം പറഞ്ഞാണ് രണ്ട് അദ്ധ്യാപകരെ ഇതേ സ്‌കൂളിൽ നിന്ന് പുറത്താക്കിയത്. പ്രസവാവധിക്കുപോയ അദ്ധ്യാപിക ലീവ് കഴിഞ്ഞ് സ്‌കൂളിൽ തിരിച്ചത്തെിയപ്പോൾ പ്രവേശിപ്പിക്കാൻ സ്‌കൂൾ അധികൃതർ തയ്യറായില്ല. ജോലിയിൽ നിന്ന് പുറത്താക്കി എന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്.

ഇത്തരത്തിൽ 13 അദ്ധ്യാപകരെയാണ് മുസ്ലിം ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന അൺ എയ്ഡഡ് സ്‌കൂളായ കൊയിലാണ്ടി ഐ സി എസിൽ നിന്ന് പുറത്താക്കിയത്. മൂന്ന് മുതൽ പത്ത് വർഷം വരെ സീനിയോറിറ്റിയുള്ള അദ്ധ്യാപകരോട് ഒരു സുപ്രഭാതത്തിൽ ഇനി സ്‌കൂളിൽ വരേണ്ടെന്ന് വാക്കാൽ പറയുകയായിരുന്നു. മാനേജ്‌മെന്റ് കാരണങ്ങൾ പലതും നിരത്തുമ്പോഴും വാസ്തവം അതല്ല എന്ന് എല്ലാവർക്കുമറിയാം. സ്‌കൂളിൽ നിന്ന് ലഭിക്കുന്ന നാമമാത്രമായ ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു എന്നത് മാത്രമാണ് അദ്ധ്യാപകർ ചെയ്ത തെറ്റ്. 11 അദ്ധ്യാപികമാരും രണ്ട് അദ്ധ്യാപകന്മാരുമാണ് ഈ സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്.

കേരളത്തിലെ ഭൂരിഭാഗം അൺ എയ്ഡഡ് സ്‌കൂളുകളിലും പോലെ ഇവിടെയും ക്രൂരമായ പീഡനങ്ങളാണ് അദ്ധ്യാപകർ അനുഭവിക്കുന്നത്. തുച്ഛമായ വേതനം, അമിതമായ ജോലിഭാരം എന്നിവയെല്ലാം അനുഭവിച്ചാണ് പലരും ഇവിടെ ജോലി ചെയ്യന്നത്. അദ്ധ്യാപകരിൽ കുറച്ച് പേർക്ക് മാത്രമാണ് ഇ എസ് ഐ, പി എഫ് ആനുകൂല്യങ്ങൾ നൽകുന്നുള്ളു. ഇതിൽ തന്നെ സ്‌കൂൾ അധികൃതർ അടക്കേണ്ട വിഹിതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുകയാണ് ചെയ്യന്നതെന്നും അദ്ധ്യാപകർ പറയുന്നു. ഇക്കാര്യങൾ ചൂണ്ടിക്കാട്ടി, ചർച്ചകൾ പലവട്ടം നടത്തിയെങ്കിലും മാനേജ്‌മെന്റ് തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയില്ല. തുടർന്നാണ് അദ്ധ്യാപകർ സമരം ആരംഭിച്ചത്.

പ്രസവത്തിന് അവധിയിൽ പ്രവേശിച്ച് ജോലി നഷ്ടപ്പെട്ട അദ്ധ്യാപിക കൈക്കുഞ്ഞുമായാണ് ഈ സമരത്തിൽ അണി ചേർന്നത്. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് അദ്ധ്യാപകരുടെ തീരുമാനം. അൺ എയ്ഡഡ് സ്‌കൂൾ ടീച്ചഴേ്‌സ് യൂണിയൻ ആഭിമുഖ്യത്തിൽ ഐ സി എസ് ഹൈസ്‌കൂളിലിന് മുന്നിൽ തുടരുന്ന സമരം ഇപ്പോൾ ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ശക്തമായ ജനകീയ സമരമായി പ്രതിഷേധം മാറുന്നതിനിടെ പിരിച്ചുവിട്ട മുഴുവൻ അദ്ധ്യാപകരെയും തിരിച്ചടെുത്ത് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ഉത്തരവ് നൽകിയെങ്കിലും സ്‌കൂൾ അധികൃതർ അത് നടപ്പാക്കിയിട്ടില്ല. സമരത്തിന് ജനപിന്തുണ വർദ്ധിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ലീഗ് ഗുണ്ടകൾ സമര കേന്ദ്രത്തിലത്തെി സമരക്കാരെ അക്രമിക്കാൻ വരെ മുതിർന്നു. നാട്ടുകാരത്തെിയാണ് സമര സമിതി പ്രവർത്തകരെ രക്ഷിച്ചത്.

വിവിധ ജാതിമത സംഘടനകളുടെ നേതൃത്വവത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്ന് അദ്ധ്യാപകർ പറയുന്നു. വിദ്യാർത്ഥികളിൽ നിന്ന് കനത്ത ഫീസ് ഈടാക്കുന്നുണ്ടെങ്കിലും തുച്ഛമായ പ്രതിഫലമായ അദ്ധ്യാപകർക്ക് പല സ്ഥാപനങ്ങളും നൽകുന്നത്. കനത്ത ഫീസിനൊപ്പം വലിയ തലവരിയും പല സ്ഥാപനങ്ങളും വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നുണ്ട്. കണക്കുകൾ പ്രകാരം പല അദ്ധ്യാപകരുടെയും ശമ്പളം പതിനയ്യായിരവും ഇരുപതിനായിരവുമൊക്കെയാണ്. എന്നാൽ അദ്ധ്യാപകർക്ക് കയ്യിൽ കിട്ടുന്നതോ അയ്യായിരം മുതൽ എട്ടായിരം വരെയും. ഇതിൽ കുറഞ്ഞ വേതനം നൽകുന്ന സ്ഥാപനങ്ങളും സംസ്ഥാനത്ത് ധാരാളമുണ്ട്.

നഴ്‌സറികൾമുതൽ സ്വാശ്രയ കോളെജുകൾവരെ നിരവധി സ്ഥാപനങ്ങൾ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടേതോ അതിൽ കൂടുതലോ യോഗ്യതയുള്ളവരാണ് ഇവിടങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ. എന്നാൽ ശമ്പളക്കാര്യത്തിൽ മാത്രം ഇവർ ഏറെ പിന്നിലാണ്. അദ്ധ്യാപകരിൽ നിന്ന് മുൻകൂർ ബ്‌ളാങ്ക് ചെക്കുകൾ വാങ്ങുന്ന മാനേജ്‌മെന്റുകൾ എല്ലാ മാസവും സർക്കാർ ശമ്പള സ്‌കെയിലിന് തുല്യമായ തുക ബാങ്കിൽ നിക്ഷേപിക്കാറുണ്ട്. എന്നാൽ അദ്ധ്യാപരുടെ ചെക്കുകൾ ഉപയോഗിച്ച് വലിയൊരു സംഖ്യ അതിൽ നിന്ന് പിൻവലിക്കുകയും ചെയ്യം. കണക്ക് പ്രകാരം വലിയ ശമ്പളമുണ്ടെങ്കിലും കുറഞ്ഞ തുക മാത്രമായിരിക്കും അക്കൗണ്ടിൽ ബാക്കിയുണ്ടാവുക.

എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് കൊയിലാണ്ടി ഐ സി എസ് ഹൈസ്‌കൂൾ പേലെ പല അൺ എയ്ഡഡ് വിദ്യാലയങ്ങളും പ്രവർത്തിച്ചുവരുന്നത്. അൺ എയ്ഡഡ് മേഖലയിൽ ഒരു സ്ഥാപനത്തിന് അംഗീകാരം ലഭിക്കണമെങ്കിൽ അദ്ധ്യാപകർക്ക് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് നിബന്ധനയുണ്ട്. ഈ മേഖലയിലെ അദ്ധ്യാപരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച സുകുമാരപ്പിള്ള എ എ ബേബി കമ്മീഷൻ റിപ്പോർട്ടിൽ തുല്യ ജോലിക്ക് തുല്യ വേതനം എന്ന ശുപാർശ വച്ചിരുന്നു. സർക്കാർ അദ്ധ്യാപകർക്ക് ലഭിക്കുന്ന ശമ്പളവും മറ്റും അൺ എയ്ഡഡ് അദ്ധ്യാപകർക്കും നൽകണമെന്നും റിപ്പോർട്ടിലുണ്ട്. പക്ഷെ ഇതിനൊന്നും ഫലമുണ്ടായില്ല.

സർക്കാർ അദ്ധ്യാപകർക്ക് ലഭിക്കുന്നതിന്റെ പകുതി പോലും ശമ്പളം ഇത്തരം സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് ഇപ്പോഴും ലഭിക്കുന്നില്ല. ഇൻക്രിമെന്റ്, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങൾ പോലും വ്യവസ്ഥാപിത രീതിയില്ല ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചാൽ എന്തങ്കെിലും കാരണങ്ങൾ ഉണ്ടാക്കി പിരിച്ചുവിടുകയും ചെയ്യം. പല സ്ഥാപനങ്ങളും ഡെപ്പോസിറ്റന്നെ പേരിൽ വലിയൊരു തുക ആദ്യം തന്നെ വാങ്ങിവെക്കുമെന്നും അദ്ധ്യാപകർ പറയുന്നു. പക്ഷെ ഇങ്ങനെ ജോലിയിൽ പ്രവേശിച്ച അദ്ധ്യാപകർക്ക് പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്.

കരാർ തൊഴിലാളികൾക്ക് പോലും പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾ നൽകണമെന്നാണെങ്കിലും ഇത്തരം സ്ഥാപനങ്ങളിൽ സ്ഥിരം തൊഴിലാളികൾക്ക് പോലും ഇതൊന്നും ലഭ്യമാകുന്നില്ല. അദ്ധ്യാപകരെ നാലു വർഷം വരെ സ്ഥിരപ്പെടുത്താതെ നീട്ടിക്കോണ്ടുപോകാറുമുണ്ട്. സ്ഥിരം ജോലി ലഭിച്ചവരെ പോലും ഒരറിയിപ്പുമില്ലാതെ താത്ക്കാലിക ജീവനക്കാരുടെ പട്ടികയിലേക്ക് മാറ്റുകയും ചെയ്യം. രാവിലെ 9 മുതൽ വൈകീട്ട് അഞ്ചുവരെ തുടർച്ചയായി ജോലി ചെയ്യന്ന അദ്ധ്യാപകരാണ് ഇത്തരം ദുരിതങ്ങൾ അനുഭവിക്കുന്നത്.

ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. ഉള്ള ജോലിയും നഷ്ടപ്പെടുമോ എന്ന് ഭയന്ന് അദ്ധ്യാപകർ അതൊന്നും പുറത്തു പറയുന്നില്ലന്നെ് മാത്രം. പ്രസവത്തിന് അവധിയിൽ പ്രവേശിച്ച് ജോലി നഷ്ടപ്പെട്ട കൊയിലാണ്ടി ഐ സി എസ് സ്‌കൂൾ അദ്ധ്യാപികയുടേത് ഒരു ഉദാഹരണം മാത്രം. അദ്ധ്യാപകർ ക്‌ളാസ് മുറിയിൽ ഇരിക്കാതിരിക്കാൻ കസേരകളെല്ലാം പല സ്ഥാപനങ്ങളിലും എടുത്തു മാറ്റി. ടോയ്‌ലറ്റിൽ പോയാൽ സമയ നഷ്ടം ഉണ്ടാകുമെന്നുള്ളതുകൊണ്ട് ടോയ്‌ലറ്റ് സംവിധാനം പോലും നിഷേധിച്ച സ്ഥാപനങ്ങൾ വരെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഇതിനെതിരെ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ധ്യാപകർ.

ജോലിക്ക് ചേരുമ്പോൾ തന്നെ പല സ്ഥാപനങ്ങളും പല പേപ്പറുകളിലും ഒപ്പിട്ടുവാങ്ങും. പിന്നീട് മാനേജ്‌മെന്റിന്റെ താൽ്പ്പര്യങ്ങൾക്കനുസരിച്ച് ഇതിൽ പല കാര്യങ്ങളും തിരുത്തുകയും അത് അദ്ധ്യാപകർക്കെതിരെ ഉപയോഗപ്പെടുത്തുകയും ചെയ്യം. പതിനായിരത്തിലധികം സ്‌കൂളുകളാണ് സംസ്ഥാനത്ത് മേഖലയിൽ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപരെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും സർക്കാറിന്റെ കൈവശമില്ല.

അതുകൊണ്ട് തന്നെ ചൂഷണത്തിന് ഇരകളാക്കപ്പെടുന്നവരെക്കുറിച്ച് സർക്കാറിന് വലിയ വിവരമൊന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. ഏതായാലും ഐ സി എസ് സ്‌കൂളിൽ ആരംഭിച്ച സമരത്തിന്റെ ആവേശത്തിൽ പല സ്ഥാപനങ്ങളിലെയും അദ്ധ്യാപകർ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP