Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോളജ് നടത്താനുള്ള സാഹചര്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് അവഗണിച്ചും അഫിലിയേഷൻ; എഐസിടിഇക്കു മുന്നിൽ സൂചനാ സമരവുമായി മറ്റക്കര ടോംസ് കോളജിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും; മറ്റു കോളജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് വിദ്യാർത്ഥികൾ

കോളജ് നടത്താനുള്ള സാഹചര്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് അവഗണിച്ചും അഫിലിയേഷൻ; എഐസിടിഇക്കു മുന്നിൽ സൂചനാ സമരവുമായി മറ്റക്കര ടോംസ് കോളജിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും; മറ്റു കോളജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് വിദ്യാർത്ഥികൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജിലെ മര്യാദകേടുകൾ പുറത്ത് വന്നത് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കാരണം പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയ്യുടെ മരണം സൃഷ്ടിച്ച അലയൊലിയിൽ ആദ്യം പുറത്ത് വന്നത് ടോംസ് കോളേജിലെ വിഷയങ്ങളായിരുന്നു. കോളേജിന്റെ അഫിലിയേഷൻ എടുത്ത് മാറ്റിയ ശേഷം പിന്നീട് അടുത്ത വർഷം മുതൽ അഫിലിയേഷൻ നൽകുകയും ചെയ്തതിൽ പ്രതിഷേധിച്ച് കോളേജിലെ കെമിക്കൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ ആദ്യ രണ്ട് വർഷ വിദ്യാർത്ഥികളും രക്ഷിതാക്കളും എഐസിടിഇക്ക് (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ) മുന്നിൽ സൂചന സമരം നടത്തി. കോളേജിലെ കെമിക്കൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് എത്രയും വേഗം ട്രാൻസ്ഫർ ലിസ്റ്റ് പുറപ്പെടുവിക്കുക, അടുത്ത വർഷം മുതൽ അഫിലിയേഷൻ നൽകിയ നടപടി പിൻവലിക്കുക എന്നിവയാണ് വിദ്യാർത്ഥികളുടെ ആവശ്യം

കോളേജിന്റെ അഫിലിയേഷൻ അടുത്ത വർഷത്തേക്ക് നൽകിയ എഐസിടിഇ തീരുമാനം പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളനും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാറിന്റെ റിപ്പോർട് പോലും മറികടന്നുകൊണ്ട് ഇവർക്ക് അഫിലിയേഷൻ നൽകിയ തീരുമാനം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും കടുത്ത അമഷത്തിനാണ് വഴിവെച്ചിരിക്കുന്നത്. എഐസിടിഇക്ക് മുന്നിൽ ഇന്ന് നടത്തിയത് വെറും സൂചന സമരം മാത്രമാണെന്നും തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. നാളെ മുതൽ വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരമാരംഭിക്കും. നേരത്തെ കോളേജിന്റെ അഫിലിയേഷൻ പുതുക്കി നൽകിയ എഐസിടിഇ നടപടിക്കെതിരെ ടോംസ് കോളേജ് വിദ്യാർത്ഥികളും രക്ഷിതാക്കളും സമരം ചെയ്തിരുന്നു.

പിന്നീട് വിദ്യാഭ്യാസ മന്ത്രി സിഎൻ രവീന്ദ്രനാഥുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും ചർച്ച നടത്തുകയും പിന്നീട് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്ന് കാണിച്ച് സർക്കാർ എഐസിടിഇക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിൽ തീരുമാനമാകാത്തതാണ് വിദ്യാർത്ഥികളും രക്ഷിതാക്കഴും വീണ്ടും സമരത്തിനിറങ്ങുന്ന സ്ഥിതിയുണ്ടായി. കോളേജിൽ ഉയർന്ന് വന്ന പ്രക്ഷോഭങ്ങൾക്ക് ശേഷം വനിതാ കമ്മീഷനും യുവജന കമ്മീഷനും സർക്കാരുമെല്ലാം പരിശോധനകൾ നടത്തിയ ശേഷം കോളേജ് നടത്താൻ അനുയോജ്യമായ സാഹചര്യമില്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടും അഫിലിയേഷൻ നൽകിയ കാര്യം വലിയ രോഷമാണ് വിദ്യാർത്ഥി രക്ഷകർത്താ കൂട്ടായ്മയായ സേവ് ടോംസ് ഫോറത്തിനുണ്ടാക്കിയിരിക്കുന്നത്.

ടോംസ് കോളേജിലെ കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളും മാതാപിതാക്കളും സെക്രട്ടേറിയറ്റ് പടിക്കൽ തുടങ്ങിയ അനിശ്ചിതകാല സമരം നടത്തിയിരുന്നു.ടോംസ് കോളേജിലെ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ രണ്ടു ബാച്ച് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് സമരം നടത്തുന്നത്. ഇവർക്ക് മറ്റ് കോളേജുകളിൽ കോഴ്സ് പഠിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നതാണ് പ്രധാന ആവശ്യം. നിരവധി പെൺകുട്ടികളടക്കം 109 വിദ്യാർത്ഥികളാണ് രണ്ടു ബാച്ചുകളിലായുള്ളത്.

ഫെബ്രുവരി ഒന്നുമുതൽ വിദ്യാർത്ഥികൾ കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് പുറത്താണ്. 79 പ്രവർത്തി ദിവസങ്ങളിൽ 85 ശതമാനമാണ് പരീക്ഷയെഴുതാൻ വേണ്ടത്. എന്നാൽ ഇതിരയും ദിവസം സമരത്തിലായിരുന്നതിനാൽ. കെമിക്കൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾക്ക് ഒരു ലാബ് പ്രാകടീസ് പോലും ഇനിയും നൽകിയിട്ടില്ല. ഓരോ സമസ്റ്റർ കഴിയുമ്പോഴും 15ഓളം ഒപ്പുകളിടീപ്പിച്ച ശേഷം നാടകം കളിക്കുന്ന 10 ഏക്കർ പോലും തികച്ചില്ലാത്ത കോളേജിന് വീണ്ടും അഫിലിയേഷൻ നൽകിയതെങ്ങനെയെന്നും വിദ്യാർത്ഥികൾ ചോദിക്കുന്നു.നാളെ മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ നിരഹാരമാരംഭിക്കുന്ന തങ്ങൾക്ക് വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയുണ്ടാകുമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാ്കകളും പ്രതീക്ഷിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP