Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴയത്ത് സഹായം വേണ്ടവർക്കായി വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങി പിന്നീട് വെബ് സൈറ്റാക്കി; പ്രളയം കനത്തതോടെ സഹായം അഭ്യർത്ഥിച്ച് നിരവധി പേരെത്തിയപ്പോൾ കൂടുതൽ വിപുലപ്പെടുത്തി; ഐടി മിഷൻ വെബ് സൈറ്റ് ഏറ്റെടുത്തതോടെ ദുരന്ത ബാധിതരുടെ പ്രശ്നങ്ങൾ സർക്കാരിലേക്ക് എത്താൻ വഴിയായി; പാലക്കാട്ടെ ബി.ടെക്ക് വിദ്യാർത്ഥി ബിശ്വാസിന്റെ ബുദ്ധി സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള വെബ് സൈറ്റായി മാറി

മഴയത്ത് സഹായം വേണ്ടവർക്കായി വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങി പിന്നീട് വെബ് സൈറ്റാക്കി; പ്രളയം കനത്തതോടെ സഹായം അഭ്യർത്ഥിച്ച് നിരവധി പേരെത്തിയപ്പോൾ കൂടുതൽ വിപുലപ്പെടുത്തി; ഐടി മിഷൻ വെബ് സൈറ്റ് ഏറ്റെടുത്തതോടെ ദുരന്ത ബാധിതരുടെ പ്രശ്നങ്ങൾ സർക്കാരിലേക്ക് എത്താൻ വഴിയായി; പാലക്കാട്ടെ ബി.ടെക്ക് വിദ്യാർത്ഥി ബിശ്വാസിന്റെ ബുദ്ധി സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള വെബ് സൈറ്റായി മാറി

ആർ പീയൂഷ്

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള keralarescue.in എന്ന വെബ്സൈറ്റ് ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്. സഹായം അഭ്യർത്ഥിക്കാനും സഹായം നൽകാനുമായി ദിനംപ്രതി നിരവധി ആളുകളാണ് വെബ്സൈറ്റിനെ ആശ്രയിക്കുന്നത്. സംസ്ഥാന ഐടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വെബ്സൈറ്റിന്റെ പിറവിക്ക് പിന്നിൽ ഒരു വിദ്യാര്ത്ഥിയുടെ തലച്ചോറാണ് പ്രവർത്തിച്ചത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..? വിശ്വസിച്ചേ മതിയാകൂ. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംങ് കോളേജ് അവസാന വർഷ ബി.ടെക് കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും കണ്ണാടി നിരഞ്ജനയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റോഫീസർ ടി.ജി. ബാബുവിന്റെയും തിരുവാലത്തൂർ വി.എച്ച്.എച്ച്.എസ്. അദ്ധ്യാപിക സുനിതയുടെയും മകനായ ബിശ്വാസാണ് ഈ വെബ്സൈറ്റിന്റെ പിറവിക്ക് പിന്നിലെ മുഖ്യ സൂത്രധാരൻ.

ഓഗസ്റ്റ് 11 നാണ് കേരളത്തിൽ മഴകനത്തതോടെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു വെബ്സൈറ്റ് ചെയ്യാൻ ബിശ്വാസും ചില സുഹൃത്തുക്കളും തീരുമാനമെടുക്കുന്നത്. വാട്ട്സാപ്പ് കൂട്ടായ്മയിൽ തുടങ്ങിയ ഗ്രൂപ്പിൽ നിന്നും വെബ്സൈറ്റിലേക്ക് ചുവടുമാറ്റി. കംപ്യൂട്ടർ എൻജിനീയർമാരുടെ കൂട്ടായ്മയായ ഐത്രിബിൾഇ (ieee, Institute of Electrical and Electronics Engineers) എന്ന കമ്മ്യൂണിറ്റിയിലൂടെയാണ് ആശയത്തിന് തുടക്കം. കൂട്ടായ്മയിലെ പത്തുപേരുടെ സഹകരണത്തോടെ ബിശ്വാസ് വെബ്‌സൈറ്റ് രൂപകല്പനചെയ്ത് പ്രവർത്തനം ആരംഭിച്ചു.

രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന തമ്മിൽ കണ്ടിട്ടില്ലാത്ത ആളുകളാണ് കമ്യൂണിറ്റിയിലുണ്ടായിരുന്നത്. ഷമീൽ, വിഘ്‌നേഷ് എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ സൈറ്റ് ഡിസൈൻചെയ്തു. സാമൂഹികമാധ്യമങ്ങളിലേക്ക് ലിങ്ക് ഷെയർ ചെയ്തതോടെ 10,000 വൊളന്റിയർമാർ രജിസ്റ്റർചെയ്തു. ജാങ്കോ (Django) എന്ന സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയത്. ദുരിതാശ്വാസ പ്രവർത്തനത്തിന് പോകാൻ തയ്യാറുള്ള വൊളന്റിയർമാർ, മരുന്നെത്തിക്കാൻ തയ്യാറുള്ളവർ എന്നിവരെ കണ്ടെത്തൽ മാത്രമാണ് ആദ്യം ലക്ഷ്യമിട്ടത്. ആസമയത്ത് മഴക്കെടുതി അത്ര രൂക്ഷമായിരുന്നില്ല. പിന്നീടാണ് വലിയ ദുരന്തത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഇതോടെ കൂടുതൽ സഹായം അഭ്യർത്ഥിച്ച് ആലുകൾ സൈറ്റിലേക്ക് എത്തി തുടങ്ങി.

ഇതോടെ ഇവർ സ്ലാക്ക് (slack) എന്ന സോഷ്യൽ പ്ലാറ്റ് ഫോമിൽ ഗ്രൂപ്പ് ഉണ്ടാക്കി ഡിസ്‌ക്കഷൻ ആരംഭിച്ചു. ഈ ഗ്രൂപ്പിൽ ഐടി മിഷൻ ഉദ്യോഗസ്ഥരും മറ്റും ഉണ്ടായിരുന്നു. ചർച്ചകളുടെ അവസാനം ആഹാര സാധനങ്ങൾ ക്യാമ്പുകൾ മറ്റു സഹായങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തി. ഇതോടെ സൈറ്റ് ഓപ്പറേറ്റ് ചെയ്യാൻ ചെലവ് കൂടി. സോ,്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് പോസ്റ്റിട്ടു. സ്ലാക്ക് എന്ന സൈറ്റിൽ രൂപീകരിച്ച ഗ്രൂപ്പിൽ സന്ദേശങ്ങൾ അയക്കാൻ ലിമിറ്റ് ഉണ്ട്. അത് കടന്നാൽ പണം നൽകിയാൽ മാത്രമേ ഗ്രൂപ്പ് ചാറ്റ് ചെയ്യാൻ കഴിയൂ. ഗ്രൂപ്പിൽ അമേരിക്ക, യു.കെ അത് പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും മറ്റുമുള്ളവർ ഉള്ളതിനാൽ ഇത് ഏറെ പ്രതിസന്ധി ഉണ്ടാക്കി. സോഷ്യൽ മീഡിയയിൽ ബിശ്വാസിന്റെ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റ് കണ്ട സ്ലാക്ക് സിഇഒ, ബിശ്വാസിനെ ബന്ധപ്പെടുകയും ഇവരുടെ ഗ്രൂപ്പ് പൂർണ്ണമായും സൗജന്യമാക്കി മാറ്റുകയും ചെയ്തു.

ഇതോടെ പ്രവർത്തനം വേഗത്തിലായി. സൈറ്റിൽ കൂടുതൽ അപ്ഡേഷനായി നിരവധിപേർ ഒത്തു ചേർന്നു. ഹോസ്റ്റിങ് പൂർണ്ണമായും അമേരിക്കയിലുള്ള എൻജിഓ സിന്റെ സഹായത്തോടെ സൗജന്യമായി ചെയ്തു. കമ്മ്യൂണിറ്റി വളരെ വേഗം വികസിച്ചു. ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റിയായി തീർന്നു. സഹായം അഭ്യർത്ഥിച്ചും സഹായം നൽകിയും ആളുകൾ കൂടുതൽ ബന്ധപ്പെടാൻ തുടങ്ങി. സംസ്ഥാന ഐ.ടി. മിഷനും സംസ്ഥാന ഇ-ഗവേർണസ് മിഷനും ചേർന്ന് സംസ്ഥാന സർക്കാരിന്റെ പുതിയ വെബ്സൈറ്റായി ഇതിനെ ഏറ്റെടുക്കുന്നത് ഈഘട്ടത്തിലാണ്. ഇതോടെ, സൈറ്റിലേക്ക് കൂടുതൽപേരെത്തി. ഇപ്പോൾ 51,000 വൊളന്റിയർമാർ സൈറ്റിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. വെബ്സൈറ്റിന്റെ പ്രവർത്തനം സർക്കാരിന്റെ കീഴിലാണെങ്കിലും പ്രവർത്തനം ബിശ്വാസിന്റെ നേതൃത്വത്തിലുള്ള ടെക്നിക്കൽ ടീം തന്നെയാണ്.

സഹായമഭ്യർഥിക്കാൻ, ഓരോ ജില്ലകളിലെയും ആവശ്യങ്ങളറിയാൻ, മരുന്നും ഭക്ഷണവും എത്തിക്കാൻ, വൊളന്റിയർ ആകാൻ, വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ, ജില്ല തിരിച്ച് ഇതുവരെ വന്ന അഭ്യർത്ഥനകൾ, രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടത്ര പ്രചാരം നൽകൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകൽ തുടങ്ങിയ വിവരങ്ങൾ കേരള റെസ്‌ക്യു ഡോട്ട്. ഇന്നിലൂടെ സർക്കാർ വകുപ്പുകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.

ലോകത്തിലെ എല്ലാ എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെയും കൂട്ടായ്മയാണ് ഐ.ഇ.ഇ.ഇ (Institute of Electrical and Electronics Engineers). ലോകത്തിലെ തന്നെ ഏറ്റവും വലിയ സെക്ഷൻ കേരളാ സെക്ഷൻ തന്നെയാണ്. എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് വേണ്ട സഹായം ചെയ്യുക, ടെക്നിക്കൽ സഹായം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് ഏറെയും. കെ.എസ്.ഇ.ബി ബില്ലിങ് സാധാരണക്കാർക്ക് ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനവും, അക്ഷയ കേന്ദ്രം വഴി സാധ്യമായിരുന്ന ഓൺ ലൈൻ ഇടപാടുകൾ മറ്റുള്ളവർക്കും എളുപ്പം ചെയ്യാനും അങ്ങനെയുള്ള വിവിധ കാര്യങ്ങൾ ഇവർ ചെയ്തിട്ടുണ്ട്. ഐ.ഇ.ഇ യുടെ കേരളാ ടെക്നിക്കൽ ടീമിന്റെ തലവനാണ് ബിശ്വാസ് എന്ന ഈ എഞ്ചിനീയറിങ് വിദ്യാർത്ഥി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP