Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്താം ക്ലാസുകാരൻ വ്യാജ പിഎച്ച്ഡി സർട്ടിഫിക്കറ്റ് കാണിച്ച് പ്രിൻസിപ്പലായി വിലസിയ അർച്ചന എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ ദുരിതത്തിൽ; രണ്ട് വർഷമായി പ്രിൻസിപ്പളില്ല, ക്ലാസെടുക്കാൻ അദ്ധ്യാപകരും; അടിസ്ഥാന സൗകര്യങ്ങളും പരിമിതം; നിരവധി വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിൽ

പത്താം ക്ലാസുകാരൻ വ്യാജ പിഎച്ച്ഡി സർട്ടിഫിക്കറ്റ് കാണിച്ച് പ്രിൻസിപ്പലായി വിലസിയ അർച്ചന എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ ദുരിതത്തിൽ; രണ്ട് വർഷമായി പ്രിൻസിപ്പളില്ല, ക്ലാസെടുക്കാൻ അദ്ധ്യാപകരും; അടിസ്ഥാന സൗകര്യങ്ങളും പരിമിതം; നിരവധി വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിൽ

അരുൺ ജയകുമാർ

ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റിന്റെ പേരിൽ പ്രിൻസിപ്പൽ അറസ്റ്റിലായ നൂറനാട് അർച്ചന സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ. വ്യാജ ഡോക്ടറേറ്റിന്റെ പേരിൽ 2014 ഒക്‌ടോബറിലാണ് എറണാകുളം സ്വദേശിയായ സതീഷ് എന്നയാൾ പൊലീസ് പിടിയിലായത്. പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാൾ പിഎച്ചഡിയുണ്ടെന്ന വ്യാജരേഖ കാണിച്ച് ജോലിക്ക് കയറിയെന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. കൊളംബോ യൂണിവേഴ്‌സിറ്റിയിൽ നിന്നും പിഎച്ച്ഡി നേടിയിട്ടുണ്ടെന്ന് വ്യാജരേഖ കാണിച്ചാണ് ഇയാൾ കോളേജിന്റെ പ്രിൻസിപ്പലായത്. എന്നാൽ ഇയാളുടെ അറസ്റ്റ് കഴിഞ്ഞതോടെ ഇവിടെ പഠിക്കുന്ന കുട്ടികളുടെ കഷ്ടകാലവും തുടങ്ങി. ഇപ്പോൾ കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം നഷ്ടപ്പെട്ട കോളേജിൽ ഒന്നാം വർഷവും രണ്ടാവർഷത്തേയും അഡ്‌മിഷൻ ഉപേക്ഷിക്കുകയും ചെയ്തു. മൂന്നാം വർഷ, നാലാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇപ്പോൾ ഇവിടെ ക്ലാസ് നടക്കുന്നത്.

എന്നാൽ, കടുത്ത അസൗകര്യങ്ങളാണ് ഇപ്പോൾ ഇവിടുത്തെ വിദ്യാർത്ഥികൾ നേരിടുന്നത്. ഒരു എഞ്ചിനീയറിങ്ങ് കോളേജിന് വേണ്ട യാതൊരു സൗകര്യങ്ങളുമില്ലാത്തതിനാലാണ് കേരളാ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അംഗീകാരം നഷ്ടപ്പെട്ടത്. ക്ലാസുകൾ ഇവിടെ കൃത്യമായി നടക്കാറില്ലെന്നും വിദ്യാർത്ഥികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ട് വർഷമായി ഒരു പ്രിൻസിപ്പൽ പോലുമില്ലാതെയാണ് കോളേജ് മുന്നോട്ട് പോകുന്നത്.

മാനേജ്‌മെന്റിന്റെ അനാസ്ഥയെ ചോദ്യം ചെയ്തു നടത്തിയ സമരങ്ങളെ തുടർന്ന് ഒരുപാടു അധ്യയന ദിനങ്ങൾ കോളജ് അടങ്ങു കിടക്കുകയും എന്നാൽ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ഉത്തരവാദിത്ത ബോധത്തോടുകൂടിയ സമീപനം ഉണ്ടാവാതിരിക്കുക്കയും ചെയ്തതോടു കൂടി ഒരുപറ്റം അദ്ധ്യാപകർ സ്ഥാപനത്തോട് വിടപറയുകയും ചെയ്തുവെന്നും വിദ്യാർത്ഥികൾ പറയുന്നു. തുടർന്നുണ്ടായ പ്രശ്‌നങ്ങൾ കോളേജിന്റെ സൽപ്പേരിനെ ബാധിക്കുകയും പുതിയ അഡ്‌മിഷൻ ഒന്നും നടക്കാതാവുകയും ചെയ്തതോടു കൂടി ശമ്പളം കിട്ടാതെ അദ്ധ്യാപകരും മറ്റു സ്റ്റാഫുകളും കൂട്ടത്തോടെ പിരിഞ്ഞുപോവുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.

പിരിഞ്ഞ് പോയ ജീവനക്കാർക്ക് പകരം പുതിയ ജീവനക്കാരെ നിയമിക്കുന്നതിനോ വേണ്ട സൗകര്യങ്ങളോരുക്കുന്നതിനോ വേണ്ടി അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ ഇടപെടലുമുണ്ടാകാറില്ലെന്നാണ് വിദ്യാർത്ഥികൽ അഭിപ്രായപ്പെടുന്നത്. സിവിൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിൽ അഞ്ചും മെക്കാനിക്കൽ വിഭാഗത്തിൽ ആകെ രണ്ട് ജീവനക്കാരുമാണ് കോളേജിലുള്ളത്. സിവിൽ വിഭാഗത്തിൽ ഒരു ലാബ് അസിസ്റ്റന്റ് പോലും കോളേജിലില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. പരിചയസമ്പത്തില്ലാത്ത അദ്ധ്യാപകരെയാണ് ഇപ്പോൾ കൂടുതലായും കോളേജിൽ നിയമിക്കുന്നത്. ഇവർക്ക് കുറഞ്ഞ ശമ്പളം നൽകിയാൽ മതിയല്ലോ എന്നതാണ് അധികൃതരെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. പതിനായരം രൂപ മുതലുള്ള തുച്ഛമായ വരുമാനമാണ് ഇവർക്ക് നൽകുന്നത്. അതും മൂന്നും നാലും മാസം കൂടുമ്പോഴാണ് ഒന്നോ രണ്ടോ മാസത്തെ ശമ്പളം നൽകിയിരുന്നതും.

കഴിഞ്ഞ അധ്യയന വർഷം ഒരു കുട്ടിപോലും മിക്ക വിഭാഗത്തിലും വിജയിക്കാത്ത സാഹചര്യവും കോളേജിലുണ്ടായതായും വിദ്യാർത്ഥികൾ പറയുന്നു. കോളേജിലെ സൗകര്യങ്ങളുടെ കുറവും ഒരു പ്രിൻസിപ്പൽ പോലുമില്ലാത്ത അവസ്ഥയ്‌ക്കെതിരെ വിദ്യാർത്ഥികൾ ഫീസ് ഉൾപ്പടെ അടയ്ക്കാതിരുന്ന് പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും അതിനും ഗുണമുണ്ടായില്ല. ചെയർമാനുൾപ്പടെയുള്ളവർ പങ്കെടുത്ത് പിടിഎ മീറ്റിംങ്ങ് കൂടുകയും പുതിയ ഒരു പ്രിൻസിപ്പൽ ഉടൻ വരുമെന്ന് വാക്കു നൽകുകയും ചെയ്തു. എന്നാൽ പ്രിൻസിപ്പൽ നിയമനം വാക്കിലൊതുങ്ങിയപ്പോൾ വിദ്യാർത്ഥികൾ നടത്തിയ അന്വേഷണത്തിൽ മാനേജ്‌മെന്റ് പറഞ്ഞയാൾ നാഗർകോവിലിലെ ഒരു കോളേജിൽ അസിസ്റ്റന്റ് പ്രിൻസിപ്പലായി ജോലി ചെയ്ത് വരികയാണെന്നാണ്.

വലിയ തുക ലോൺ എടുത്ത് എഞ്ചിനീയറിങ്ങ് പഠനത്തിനിറങ്ങിയ പാവപെട്ട വിദ്യാർത്ഥികളും ഇപ്പോൾ ആശങ്കയിലാണ്. ഏതെങ്കിലും ഒരു വിഷയത്തിന്റെ ട്യൂഷന് പോലും വലിയ തുകയാണ് ട്യൂഷൺ ഫീസായി പ്രൈവറ്റ് സ്ഥാപനങ്ങൾ വാങ്ങുന്നത്. അതും നല്ല ട്യൂഷൺ കിട്ടണം എന്നുണ്ടെങ്കിൽ എറണാകുളത്തോ തിരുവനന്തപുരത്തോ പോകേണ്ട സ്ഥിതിയാണ്. ഭൂരിഭാഗം കുട്ടികൾക്കും ഒന്നും രണ്ടും സെമെസ്റ്ററിലെ പകുതിയോളം വിഷയങ്ങൾ കിട്ടാത്തവരാണ്. അതിന്റെയൊപ്പമാണ് കോളേജിലെ മാനേജ്‌മെന്റിന്റെ അനാസ്ഥ മൂലമുണ്ടായ ഈ പ്രശ്‌നങ്ങളും.

നേരത്തെ മാനേജ്‌മെന്റ് പ്രശ്‌നങ്ങൾ കാരണം പല വിദ്യാർത്ഥികളും ജില്ലയിലെ മറ്റ് എഞ്ചിനീയറിങ്ങ് കോളേജുകളിൽ പ്രവേശനം നേടാൻ ശ്രമിച്ചുവെങ്കിലും മിക്ക വിഷയങ്ങളിലും പരാജയപ്പെടുന്ന കുട്ടികളെ തങ്ങളുടെ കോളേജിലേക്ക് എടുക്കേണ്ടതില്ലെന്ന തീരുമാനമാണ് മറ്റ് കോളേജുകൾ സ്വീകരിച്ചത്. ഇത് ഒരു കോളേജിൽ പഠിക്കുന്ന വളരെ കുറച്ചു വിദ്യാർത്ഥികളുടെ പ്രശ്‌നമാണെന്ന് കരുതി അവഗണിച്ചു കളയാതെ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ വിദ്യാർത്ഥികളും രക്ഷിതാക്കളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP