Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാനത്ത് നടപ്പിലാക്കി വിജയം നേടിയ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ദേശീയതല ഉദ്ഘാടന ചടങ്ങിൽ കേരളത്തെ തഴഞ്ഞ് കേന്ദ്രം; പദ്ധതിക്ക് തുടക്കമിട്ട സംസ്ഥാനത്തിന് അർഹമായ പ്രാധാന്യം നൽകാതെ ഉദ്ഘാടന ചടങ്ങ് തകർത്തു; പി.വിജയൻ ഐ.പി.എസിനും ചടങ്ങിൽ അവഗണന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കി വിജയം കണ്ട പദ്ധതി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെ ( എസ്‌പി.സി) ദേശീയതലത്തിലുള്ള ഉദ്ഘാടന ചടങ്ങിൽ കേരളത്തെ അവഗണിച്ച് കേന്ദ്രം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരിക്കെ പദ്ധതിക്ക് തുടക്കമിട്ട പി.വിജയൻ ഐപിഎസിനും ഉദ്ഘാടന പരിപാടിയിൽ വേണ്ടത്ര പരിഗണന നൽകിയില്ല. പി വിജയൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ സ്‌കൗട്ട്, ഗെയ്ഡ്, എൻ.സി.സി മാതൃകയിൽ രാജ്യത്താദ്യമായി പദ്ധതി നടപ്പിലാക്കിയത് വൻ വിജയം നേടിയിരുന്നു.

2006ൽ നടപ്പിലാക്കിയ പദ്ധതി ചുരുങ്ങിയ കാലയളവിൽ സംസ്ഥാനത്തെ 600 സ്‌കൂളുകളിലായി 50,000 വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന ബൃഹത് സംരഭമായി മാറി കഴിഞ്ഞിരുന്നു. നിലവിൽ പദ്ധതി തുടങ്ങി സ്റ്റുഡൻസ് പൊലീസിന്റെ ഭാഗമായി ഇറങ്ങിയത് 70,000 വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ, ബോധവൽക്കരണങ്ങൾ, സാമൂഹിക ഇടപെടലുകൾ, സ്‌പെഷ്യൽ ഡ്യൂട്ടികൾ അടക്കം പൊലീസിനു സമാന്തരമായ സംവിധാനങ്ങളായിരുന്നു എസ്‌പി.സി വഴി വിജയം കണ്ടത്. എന്നാൽ സംസ്ഥാനത്ത് നടപ്പിലാക്കിയ പദ്ധതി ദേശീയ തലത്തിൽ ആരംഭം കുറിച്ചപ്പോൾ ഇതിനു വഴിതെളിച്ച സംസ്ഥാനത്തെ പരിഹസിച്ചാണ് കേന്ദ്രം ഉദ്ഘാടന ചടങ്ങ് കൊഴുപ്പിച്ചത്.

സംസ്ഥാനത്ത് തുടക്കമിട്ട പദ്ധതിയായിട്ടും പ്രഖ്യാപന വേദിയിൽ കേരളത്തിന്റെ പേര് പോലും പരാമർശിച്ചില്ല. ചടങ്ങിനു പിന്നാലെ കേന്ദ്രത്തിന്റെ നടപടിയിൽ ഐജി പി വിജയൻ നിരാശ പ്രകടിപ്പിച്ചു രംഗത്തെത്തുകയും ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ദേശീയതല ഉദ്ഘാടനം ഹരിയാനയിലെ ഗുഡ്ഗാവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങാണ് നിർവഹിച്ചത്. മാനവ വിഭവ വകുപ്പ് ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എന്നാൽ ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ സ്ഥാനം ലഭിച്ചില്ല. സസ്ഥാനത്തിന്റെ പേരോ. പദ്ധതി നടപ്പിലാക്കിയ ഉദ്യോഗസ്ഥന്റെ നാമമോ പറയാതെയയാരുന്നു ഉദ്ഘാടനം തകർത്തത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരിക്കെ പദ്ധതിക്ക് തുടക്കമിട്ട പി വിജയൻ ഐപിഎസിനും ഉദ്ഘാടന പരിപാടിയിൽ വേണ്ടത്ര പരിഗണന നൽകിയില്ല. പദ്ധതി ദേശീയ തലത്തിലേക്ക് വ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതൽ കേന്ദ്ര സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചത്. കേരളത്തിൽ നിന്നുള്ള 20 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തിരുന്നു. കുട്ടികളിൽ അച്ചടക്ക ബോധവും നിയമബോധവും ദേശീയതയും ഉറപ്പു വരുത്തുകയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP