1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
23
Monday

ആചാരം ലംഘിച്ച് നട തുറന്നതും ദർശന മാഫിയയുടെ സോപാന ഭരണവും അന്വേഷിക്കില്ല; ശബരിമലയിലെ ദർശന വിവാദത്തിൽ പ്രായം മാത്രം അന്വേഷിച്ച് കേസ് ഒതുക്കി; സോപാനത്ത് മൂന്ന് സ്ത്രീകൾ എത്തിയതും കണ്ടില്ലെന്ന് നടിച്ച് ദേവസം വിജിലൻസ്; ദേവസ്വം ബോർഡിന്റെ ശരണം വിളി സുനിൽ സ്വാമിക്ക്; ആചാരലംഘനം ന്യായീകരിച്ച് തന്ത്രിയും

April 19, 2017 | 09:52 AM | Permalink



ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമലയിൽ യൗവനയുക്തകൾ ദർശനം നടത്തിയെന്ന വിവാദത്തിൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. സ്ത്രീകളുടെ പ്രായം സംബന്ധിച്ച് മാത്രമാണ് വിജിലൻസ് റിപ്പോർട്ടിൽ പരാമർശമുള്ളത്. ആചാരം ലംഘിച്ച് നട തുറന്നു, സോപാന ഭരണം ദർശന ദല്ലാൾ സുനിൽ സ്വാമിയാണ് നടത്തുന്നത് എന്നീ പരാതികളെക്കുറിച്ച് ഒരു റിപ്പോർട്ടുമില്ല. അതു കൊണ്ട് തന്നെ ഈ വിഷയം അവസാനിപ്പിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.

സുനിൽ സ്വാമിയുടെ സംഘത്തിന് വേണ്ടി ആചാരം ലംഘിച്ച് നട തുറന്നുവെന്ന വാർത്ത മറുനാടനാണ് ആദ്യം പുറത്തു വിട്ടത്. കഴിഞ്ഞ ദിവസമാണ് ഇതിന് സ്ഥിരീകരണമായത്. പുനഃസ്ഥാപനത്തിനായി കൊടിമരം അഴിച്ചു മാറ്റിയതിനാൽ ശബരിമലയിൽ ഇക്കുറി ഉത്സവം വേണ്ടെന്ന് വച്ചിരുന്നു. എന്നാൽ, ഉത്സവത്തിനെന്നതു പോലെ നട തുറക്കാനും പതിവു പൂജകൾ നടത്താനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ 30 മുതൽ 10 ദിവസം നീണ്ടു നിന്ന ഉത്സവ കാലയളവിന് ശേഷം പൈങ്കുനി ഉത്രം നാളിൽ രാത്രി 10 ന് ഹരിവരാസനം പാടി നടയടച്ചു കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം പൂജകൾ ഒന്നും ഉണ്ടാകാറില്ല. 10 ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. അന്ന് ദീപാരാധന നടത്തുന്ന പതിവില്ല.

ഈ പതിവ് തെറ്റിച്ച് 10 ന് രാവിലെ തന്നെ നട തുറന്നു. നിർമ്മാല്യം, ഉദയാസ്തമയ പൂജ, സഹസ്രകലശം, വൈകിട്ട് പടിപൂജ, കളഭാഭിഷേകം എന്നിവ നടത്തി. സുനിൽ സ്വാമി കൊണ്ടുവന്ന 75 അംഗ സംഘത്തിന് വേണ്ടിയുള്ള 'സ്പെഷ്യൽ ഷോ' ആയിരുന്നു ഇത്. അതാണ് വിവാദമായ ചിത്രങ്ങളിൽ കണ്ടത്. നട തുറക്കില്ലെന്ന് കരുതി മറ്റു ഭക്തർ എത്താതിരുന്നതോടെ സുനിൽ സ്വാമിക്കും സംഘത്തിനും ആവോളം പൂജകളിൽ പങ്കെടുക്കാൻ കഴിഞ്ഞു. സംഘത്തിൽ രണ്ടു സ്ത്രീകൾ മാത്രമായിരുന്നുവെന്നാണ് പൊലീസും വിജിലൻസും നൽകിയ റിപ്പോർട്ട് ഇത് ശരിയല്ലെന്ന് ചിത്രങ്ങൾ തന്നെ തെളിയിക്കുന്നു. എന്നാൽ സോപാനത്തിൽ സംശയകരമായ സാഹചര്യത്തിൽ മൂന്നോളം യുവതികളെത്തിയിരുന്നു. ഇതിൽ ഒരാളുടെ വിവരങ്ങൾ ഇപ്പോഴും ആർക്കും അറിയില്ല.

ശബരിമലയിൽ യുവതികളെത്താൻ പാടില്ലെന്നാണ് നിലവിലുള്ള വിശ്വാസം. അതുണ്ടായാൽ ആചാരപരമായ ചടങ്ങുകൾ ചെയ്യണം. ഇത്തരം പരിഹാര ക്രിയകളെ കുറിച്ച് പോലും ചിന്തിക്കാതെ സ്ത്രീകൾ വന്നില്ലെന്ന് വരുത്താനാണ് ദേവസം ബോർഡ് തുടക്കം മുതലേ പറഞ്ഞത്. ഫോട്ടോ മറുനാടൻ വാർത്തയാക്കിയപ്പോൾ ഇത് ശബരിമല ക്ഷേത്രത്തിന്റേതല്ലെന്ന വാദമാണ് ദേവസം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉയർത്തിയത്. തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡന്റിന് ശബരിമല സോപാനം പോലും തിരിച്ചറിയാനാകുന്നില്ലെന്ന് വ്യക്തമാകുന്ന തരത്തിൽ കൂടുതൽ ചിത്രങ്ങളെത്തി. ഇതോടെയാണ് യുവതികളുടെ പ്രായം കാട്ടിയുള്ള പ്രതിരോധം ദേവസം ബോർഡ് തീർത്തത്. ഇതെല്ലാം സുനിൽ സ്വാമിക്ക് വേണ്ടിയായിരുന്നു.

പതിവ് ലംഘിച്ച് നട തുറന്നത് ആചാരലംഘനമാണെന്ന് തന്ത്രി അടക്കം പറയുന്നില്ല. എന്നാൽ, തന്ത്രി കുടുംബത്തിൽ നിന്ന് എതിർപ്പുയർന്നിട്ടുണ്ട്. സുനിൽ സ്വാമിയുടെ നേതൃത്വത്തിൽ നടന്ന പൂജ തൊഴാൻ നടൻ ജയറാം, ജ്യോത്സ്യൻ പത്മനാഭശർമ, കോയമ്പത്തൂർ ആര്യവൈദ്യശാലയിലെ ഡോ. രവീന്ദ്രൻ, പാലക്കാട് ശബരി ഗ്രൂപ്പിലെ ജീവനക്കാർ എന്നിവരും ഉണ്ടായിരുന്നു. ശ്രീകോവിലിലെ പൂജയ്ക്ക് അകമ്പടിയായി സോപാന സംഗീതം ആലപിക്കുന്നതിനിടെ ജയറാം ഉടുക്കു വാങ്ങി കൊട്ടുകയും ചെയ്തു. ആചാരലംഘനങ്ങളുടെ നീണ്ട നിരയാണ് ശബരിമലയിൽ നടക്കുന്നത്. ഇതിനെല്ലാം നേതൃത്വം നൽകുന്നത് സുനിൽ സ്വാമിയും. ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ സുനിൽ സ്വാമി ഭക്തരാണ്.

തിരുവിതാകൂർ ദേവസം ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രയാർ ഗോപാലകൃഷ്ണന് എതിരായ നിലപാടാണ് സിപിഎമ്മും സർക്കാരും സ്വീകരിച്ചിരുന്നത്. എന്നാൽ സുനിൽ സ്വാമി വിഷയത്തിൽ പ്രയാറിനെ പിന്തുണക്കുകയായിരുന്നു സിപിഎമ്മും സർക്കാരുമെന്നാണ് വിലയിരുത്തൽ. സി.പി.എം നേതാക്കളുമായും സ്വാമിക്ക് അടുത്ത ബന്ധമാണ്. ഇത്തവണ ഉത്സവം നടത്താതിരുന്നതു പോയും സുനിൽ സ്വാമിക്കും സംഘത്തിനും വേണ്ടിയായിരുന്നുവെന്ന് പറയപ്പെടുന്നു. കൊടിമരം ഇല്ലെങ്കിൽ കവുങ്ങിൽ കൊടിയേറ്റി ഉത്സവം നടത്താമായിരുന്നു. രാഹുഗ്രഹത്തിന്റെ പ്രതീകമായി തലയില്ലാത്ത മനുഷ്യരൂപമാണ് കൊടിയായി ഉപയോഗിക്കുന്നത്. രാഹുവിനെ ഉയർത്തി ബന്ധിച്ചു കഴിഞ്ഞാൽ പിന്നെ വിഘ്നം ഉണ്ടാകില്ലെന്നാണ് വിശ്വാസം.

താന്ത്രിക വിധി പ്രകാരം ഉത്സവത്തിന് മുൻപ് കൊടിയേറ്റ് നിർബന്ധമാണ്. കൊടിയേറാതെ ഉത്സവവുമായി ബന്ധപ്പെട്ട പൂജകൾ നടത്താൻ പാടില്ലെന്നതാണ്. ആരോപണ വിധേയനായ സുനിൽ സ്വാമിയുടെ രക്ഷയ്ക്ക് ദേവസ്വം മന്ത്രി അടക്കമുള്ളവർ എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ബോർഡിലെ സി.പി.എം മെമ്പർ കെ രാഘവൻ ഇതിനെതിരേ രംഗത്തുണ്ട്. എന്തായാലും അയ്യപ്പനെ അവിടെ നിന്ന് മാറ്റി പ്രതിഷ്ഠിച്ചാലും സുനിൽ സ്വാമി അവിടെ തന്നെ കാണുമെന്നാണ് ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ എങ്കിലും പറയുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മോദിയുടെയും ബിജെപിയുടേയും ഇഷ്ടക്കാരൻ; മേജർ രവിയുടെ സന്തത സഹചാരി; ഗോവയിലെത്തുന്ന മലയാളി സിനിമാക്കാരുടെ ഉറ്റ തോഴൻ; 'ഗോവൻ മലയാളി' പത്രത്തിന്റെ ഉടമ; മാധ്യമങ്ങൾക്ക് പിടികൊടുക്കാത്ത കൂർമ്മ ബുദ്ധി; തണ്ടർ ഫോഴ്‌സിന്റെ 'തലൈവരുടെ' ഓപ്പറേഷൻ എല്ലാം അതീവ രഹസ്യം; ദിലീപിന് സുരക്ഷയൊരുക്കുന്ന മലയാളി ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ പനാജിയിലെ കിങ് മേക്കർ
സായുധസംഘത്തിന്റെ സംരക്ഷണം എന്തിന്? ഏജൻസിക്ക് നൽകിയ കരാറിന്റെ പകർപ്പും വേണം; ഒപ്പമുള്ളവരുടെ രേഖകളും വിശദാംശങ്ങളും നൽകണമെന്നും ദിലീപിനോട് പൊലീസ്; തണ്ടർ ഫോഴ്‌സ്‌ സുരക്ഷയിൽ കഴിയുന്നതിനേക്കാൾ സുരക്ഷിതം ആലുവ സബ് ജയിൽ! നടന്റെ ജാമ്യം റദ്ദാക്കാൻ പുതിയ വടി കിട്ടിയോ എന്ന പരിശോധനയിൽ അന്വേഷണ സംഘം; കമാണ്ടോകളുടെ വരവ് ദിലീപിനെ വീണ്ടും അഴിക്കുള്ളിലാക്കുമോ?
സാഹിബ് വാക്ക് കൊടുത്തത് സർജറി കഴിഞ്ഞ് അഞ്ച് ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാമെന്ന്; ഓപ്പറേഷൻ കഴിഞ്ഞപ്പോൾ സ്റ്റിച്ച് ഇടാൻ പോലും പറ്റാത്ത അത്രയും വലിയ മുറിവ്; സ്റ്റിച്ചിട്ടപ്പോൾ വേദന സഹിക്കാൻ പറ്റാതായതോടെ പെയിൻ കില്ലർ കൂടിയ തോതിൽ കുത്തിവച്ചു; കുട്ടിയുടെ ശരീരം വീർത്ത് പിന്നെ കോമാ സ്റ്റേജിലും; അൽഷിഫയിലെ ഡോ ഷാജഹാൻ യൂസഫ് സാഹിബിന്റെ വിദഗ്ധ ചികിൽസയിൽ ഒരു കൊല്ലമായി കിടപ്പിലായ ദിവ്യയുടെ കദനകഥ
കുറ്റപത്രം സമർപ്പിച്ചാൽ വീണ്ടും അകത്താകുമോ? 11-ാം പ്രതി ഒന്നാം പ്രതിയായാൽ എന്ത് സംഭവിക്കും? വീണ്ടും അറസ്റ്റ് ചെയ്യുമോ? അവസാനമായി ചോദിക്കട്ടെ സത്യത്തിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക? ദിലീപ് വധം ആട്ടക്കഥ ഒരു തിരക്കഥയുടെ ഭാഗം തന്നെ എന്ന് സുപ്രീംകോടതി അഭിഭാഷകൻ ചിന്തിക്കുന്നത് എന്തുകൊണ്ട്? അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു
തണ്ടർ ഫോഴ്‌സ് എന്ന് ചുവന്ന അക്ഷരത്തിൽ വലുപ്പത്തിൽ എഴുതി സൈറൻ മുഴക്കി പാഞ്ഞത് നിയമവിരുദ്ധം; ലൈസൻസ് ഉണ്ടെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ പ്രതി തോക്കുധാരിക്കൊപ്പം യാത്ര ചെയ്തത് ചട്ടലംഘനം; നാവിക സേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ തുടങ്ങിയ മുൻ കമ്മീഷണർ നായകനാകുന്ന സ്വകാര്യ സേനയുടെ പ്രവർത്തനം പൊലീസിനേയും വിവാദത്തിലാക്കി
മകൾക്ക് ഒരു അമുസ്‌ളീമുമായി വിവാഹ ബന്ധം നടത്തി; ഇനി കുന്നുമ്മൽ യൂസഫുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായും മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളിൽ ആരും സഹകരിക്കേണ്ട; കൊണ്ടിപറമ്പ് മദാറുൽ മഹല്ലിലെ പെൺകുട്ടിയുടെ മിശ്രവിവാഹത്തെ തുടർന്ന് കുടുംബത്തിന് പള്ളിക്കമ്മറ്റിയുടെ ഊരുവിലക്ക്; മലപ്പുറത്തെ തീരുമാനത്തെ നിയമത്തിന്റെ വഴിയേ നേരിടണമെന്ന് സോഷ്യൽ മീഡിയ
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഒന്നാം പ്രതിയാകുന്നതോടെ പലതും തുറന്നു പറയാൻ ഒരുങ്ങി ദിലീപ്; വമ്പന്മാരുടെ ക്വട്ടേഷൻ തനിക്ക് നേരെ ഉണ്ടാകുമെന്ന് ഭയന്ന് 'തണ്ടർ ഫോഴ്‌സി'നെ സുരക്ഷ ഏൽപ്പിച്ച് താരത്തിന്റെ മുന്നൊരുക്കം; ഷൂട്ടിങ് ലൊക്കേഷനിൽ അടക്കം താരത്തിന് അകമ്പടിയായി തോക്കേന്തിയ സ്വകാര്യ ബോഡിഗാർഡ്‌സും ഒപ്പമുണ്ടാകും; കേരളത്തിലെ മൂന്നു വ്യവസായികൾ മാത്രം ഇതുവരെ സഹായം തേടിയ ഗോവൻ സെക്യൂരിറ്റി കമ്പനിയെ ലക്ഷങ്ങൾ മുടക്കി നിയമിക്കുന്നതിന്റെ കാരണം തിരഞ്ഞ് മലയാളികൾ
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി
ആശുപത്രിയിൽ അഡ്‌മിറ്റായ നടൻ ദർബാർ ഹാളിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തി! അടുത്ത ദിവസം സിനിമയിലും അഭിനയിച്ചു; താരരാജാവിന്റെ ചികിൽസാക്കഥ പൊളിച്ചത് ആക്ഷൻ ഹീറോ ബൈജു പൗലോസ്; നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്; കമ്മാരസംഭവം അതിവേഗം പൂർത്തിയാക്കാനൊരുങ്ങുന്ന ദിലീപിന് റിമി ടോമിയുടെ മൊഴിക്കൊപ്പം വ്യാജരേഖാ കേസും വിനയാകും
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ