Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

16കാരി പ്രസവിക്കാൻ എത്തിയത് കോട്ടുകൾക്കു മുകളിൽ പർദ ധരിച്ച്; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായ 12കാരൻ ആലപ്പുഴ യത്തീംഖാനയിലെ അന്തേവാസി; പ്രസവം മറച്ചുവച്ച സൺറൈസ് ആശുപത്രിക്കെതിരേയും കേസ്; മറുനാടൻ റിപ്പോർട്ടിന് സ്ഥിരീകരണം

16കാരി പ്രസവിക്കാൻ എത്തിയത് കോട്ടുകൾക്കു മുകളിൽ പർദ ധരിച്ച്; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായ 12കാരൻ ആലപ്പുഴ യത്തീംഖാനയിലെ അന്തേവാസി; പ്രസവം മറച്ചുവച്ച സൺറൈസ് ആശുപത്രിക്കെതിരേയും കേസ്; മറുനാടൻ റിപ്പോർട്ടിന് സ്ഥിരീകരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കളമശ്ശേരി സ്വദേശിയായ പതിനാറു വയസുകാരി ശുചിമുറിയിൽ പ്രസവിച്ചത് കാക്കനാട്ടെ സൺറൈസ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിയിൽ. ഗർഭണിയാണെന്ന് തിരിച്ചറിയാൻ കഴിയാത്തതായിരുന്നു ഇതിന് കാരണം. ഈ വാർത്ത കഴിഞ്ഞ നവംബറിലാണ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തത്. ഇതോടെ കേരളം മുഴുവൻ പന്ത്രണ്ടുകാരനായ അച്ഛനെ കുറിച്ചും അറിഞ്ഞു.

അന്ന് സൺറൈസ് ആശുപത്രിയിൽ രാത്രി ഒമ്പതരയോടെ വയറുവേദനയും ഛർദ്ദിയുമാണെന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ ഉമ്മ പരിശോധനയ്ക്ക് വിധേയയാക്കാൻ അനുവദിച്ചില്ല. തുടർന്ന് വയറുവേദനയ്ക്കുള്ള മരുന്ന് നൽകിയപ്പോൾ കുട്ടി ടോയ്‌ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ടോയ്‌ലെറ്റിന്റെ വാതിൽ തട്ടിയുള്ള കരച്ചിൽ കേട്ടു ചെന്നപ്പോൾ, അർദ്ധബോധാവസ്ഥയിൽ 17 വയസുകാരി പ്രസവിച്ചു കിടക്കുന്ന കാഴ്ചയാണ് നഴ്‌സുമാർക്ക് കാണാനായത്. ഇതോടെ സൺറൈസ് ആശുപത്രി ഞെട്ടി.

ഉമ്മയും ബന്ധുവും ചേർന്നാണ് കുട്ടിയെ ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിച്ചത്. കോട്ടുകൾ ധരിച്ച് അതിനുമുകളിൽ പർദ ഇട്ടെത്തിയ പെൺകുട്ടി ഗർഭിണി ആണെന്ന് മനസ്സിലാക്കാനായില്ല. പ്രസവം നടന്നയുടൻ തുടർന്നുള്ള ചികിത്സ അമ്മയ്ക്കും കുഞ്ഞിനും നൽകി. തുടർന്ന് 16 വയസുകാരിയുടെ ഭർത്താവിന്റെ പേര് ചോദിച്ചപ്പോൾ, ആദ്യം പേര് പറഞ്ഞു, ഭർത്താവ് ഗൾഫിലാണെന്നും അറിയിച്ചു. അന്ന് ഇക്കാര്യമൊന്നും പൊലീസ് അറിഞ്ഞില്ല. അതുകൊണ്ട് തന്നെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രസവിച്ചതിൽ ആശുപത്രിയും കേസിൽ കുടുങ്ങി. അതിന് ആശുപത്രി നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു.

സംഭവത്തിൽ അസ്വഭാവികത ഉണ്ടെന്ന് മനസിലായപ്പോഴാണ്, ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്. രണ്ടാം തിയതി രാവിലെ ചൈൽഡ് ലൈൻ പ്രവർത്തകർ ഷൈനിയുടെ നേതൃത്വത്തിലെത്തിയത്. പൊലീസിനെ തങ്ങൾ വിവരം അറിയിച്ചുകൊള്ളാമെന്നും അതാണ് നിയമം എന്നും ഷൈനി പറഞ്ഞതിനാലാണ് അതിന് മുതിരാതിരുന്നതെന്നും ജി.എം പറഞ്ഞു. അതേസമയം അസ്വഭാവികത തോന്നിയ ഉടൻ പൊലീസിൽ വിവരമറിയിക്കാത്തതിനാണ് ഹോസ്പിറ്റൽ അധികൃതർക്കെതിരെ കേസെടുത്തതെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ബിനോയ് മറുനാടൻ മലയാളിയെ അറിയിച്ചിരുന്നു. നവജാത ശിശുവിന്റെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പിതാവാണെന്ന് 16 വയസ്സുകാരി പറയുന്ന 12 വയസ്സുകാരന്റെ ഡി.എൻ.എയും എടുത്തു.

രണ്ടു പേരും മൈനർ ആയതിനാൽ ഡി.എൻ.എ പരിശോധന നടത്തുന്നതിൽ ഏതെങ്കിലും തരത്തിലുള്ള നിയമതടസ്സങ്ങളുണ്ടോയെന്ന് പൊലീസ് തേടി. ഇതിനിടെ പന്ത്രണ്ട് വയസ്സുകാരനിൽനിന്ന് ഗർഭിണിയായെന്ന പരാതിയെക്കുറിച്ച് മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണങ്ങൾ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഗർഭത്തിന് ഉത്തരവാദിയായ വ്യക്തിയെ രക്ഷിക്കുന്നതിനാണോ പെൺകുട്ടി പന്ത്രണ്ടുകാരനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സംശയിക്കാവുന്നതാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ഇതോടെ ഡിഎൻഎ പരിശോധന യാഥാർത്ഥ്യമായി. അങ്ങനെ പന്ത്രണ്ടുകാരന്റെ പിതൃത്വം ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായി ഈ കുട്ടി മാറുകയും ചെയ്തു.

പെൺകുട്ടിയുടെ ഉമ്മയുടെ സഹോദരന്റെ മകനാണ് 12 വയസുകാരൻ. ആലപ്പുഴയിലെ യത്തീംഖാനയിൽ മതപഠനം നടത്തുകയാണ് ഈ കുട്ടി.. പെൺകുട്ടിയുടെ കളമശ്ശേരിയിലെ വീട്ടിലാണ് അവധി ദിവസങ്ങളിൽ സാധാരണയായി ഇവൻ വരാറുള്ളതെന്നും, വീട്ടിൽ വച്ച്് പെൺകുട്ടിയുടെ അനുവാദത്തോടെ ലൈംഗിക ബന്ധം നടന്നതെന്നുമാണ് ദരിദ്രമുസ്ലിം കുടുംബത്തിലെ പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. ഈ സമയം ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള പെൺകുട്ടിയുടെ ഉമ്മ വീട്ടിൽ ഇല്ലായിരുന്നു. സംഭവം പുറത്തറിയാതിരിക്കാനാണ് വീടിനകലെയുള്ള സൺറൈസ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് കുട്ടിയുടെ വീട്ടുകാർ പൊലീസിന് കൊടുത്തമൊഴി.

ഇതിലാണ് മനുഷ്യാവകാശ കമ്മീഷൻ അസ്വാഭാവികത പ്രകടിപ്പിച്ചത്. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം മൊഴി ശരിവയ്ക്കുമ്പോൾ കൂടുതൽ നിയമകുരുക്കിലേക്ക് കാര്യങ്ങളെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP