Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരേഷ് ഗോപി അഭിമന്യുവിന്റെ വീട് സന്ദർശിച്ച ശേഷം പുറത്തിറങ്ങി സെൽഫി എടുത്തു എന്ന വാർത്ത കെട്ടിച്ചമച്ചത്; മരണവീട്ടിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ എംപി സന്ദർശിച്ചത് കുടുംബാരോഗ്യ കേന്ദ്രമെന്നും ബിജെപി നേതൃത്വം; വിവാദം ഉണ്ടാക്കിയത് 'അഭിമന്യു ഡ്രിങ്കിഗ് വാട്ടർ പ്രൊജക്ട്' എന്ന പേരിൽ വട്ടവടയിലെ നാനൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനും സഹായിക്കുമെന്ന് എംപി പ്രഖ്യാപിച്ചതിന് പിന്നാലെ

സുരേഷ് ഗോപി അഭിമന്യുവിന്റെ വീട് സന്ദർശിച്ച ശേഷം പുറത്തിറങ്ങി സെൽഫി എടുത്തു എന്ന വാർത്ത കെട്ടിച്ചമച്ചത്; മരണവീട്ടിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ എംപി സന്ദർശിച്ചത് കുടുംബാരോഗ്യ കേന്ദ്രമെന്നും ബിജെപി നേതൃത്വം; വിവാദം ഉണ്ടാക്കിയത് 'അഭിമന്യു ഡ്രിങ്കിഗ് വാട്ടർ പ്രൊജക്ട്' എന്ന പേരിൽ വട്ടവടയിലെ നാനൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനും സഹായിക്കുമെന്ന് എംപി പ്രഖ്യാപിച്ചതിന് പിന്നാലെ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: അഭിമന്യുവിന്റെ വീട് സന്ദർശിച്ച ശേഷം സുരേഷ് ഗോപി എംപി പുറത്തിറങ്ങി സെൽഫി എടുത്തതായി പ്രചരിക്കുന്ന വാർത്തകൾ കെട്ടിച്ചമച്ചതെന്ന് ബിജെപി ജില്ലാ നേതൃത്വം. മുൻ എംഎൽഎയും സിപിഎം നേതാവുമായ വി ശിവൻകുട്ടി എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റോടെയാണഅ ഇത്തരമൊരു കാര്യം ചർച്ചയായത്. സുരേഷ് ഗോപി അഭിമന്യുവിന്റെ വീട് സന്ദർശിച്ച് പുറത്തിറങ്ങി ചിരിച്ചുകൊണ്ട് സെൽഫിയെടുത്തു എന്ന മട്ടിലായിരുന്നു വിമർശനം. ഇതോടെ സുരേഷ് ഗോപിക്കെതിരെ വിമർശനമായി. എന്നാൽ അതായിരുന്നില്ല സത്യം. അഭിമന്യുവിന്റെ വീടിന് കിലോമീറ്ററുകൾ അകലെ വട്ടവടയിലെ ആരോഗ്യകേന്ദ്രത്തിന് മുന്നിൽവച്ചാണ് അവിടം സന്ദർശിച്ച വേളയിൽ തന്നെ കാണാൻ എത്തിയവർക്കൊപ്പം നിന്ന് സുരേഷ് ഗോപി ചിത്രമെടുത്തത്.

ഇവിടം സന്ദർശിച്ച് കുറച്ച് പദ്ധതികൾ നടപ്പാക്കാൻ എം പി ഫണ്ട് അനുവദിച്ചു എന്നത് യാഥാർത്ഥ്യമാണ്. അദ്ദേഹം മരണവീട്ടിൽ നിന്ന് ഇറങ്ങി അടുത്ത സന്ദർശന സ്ഥലീ കുടുംബാരോഗ്യ കേന്ദ്രമായിരുന്നു. അവിടെ അദ്ദേഹം പറഞ്ഞത് അഭിമന്യുവിന്റെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ആ മരണം രാജ്യത്തിന്റെ വർഗീയതക്കെതിരെയുള്ള ബലിയായിരുന്നെന്നാണ് . വട്ടവട പഞ്ചായത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ പശ്ചാത്തലം അനുവദിക്കുകയാണെങ്കിൽ വട്ടവട സ്‌കൂൾ നവീകരണത്തിന് വേണ്ടി എംപി. ഫണ്ടിൽ നിന്ന് പണമനുവദിക്കും. അഭിമന്യു ഡ്രിങ്കിഗ് വാട്ടർ പ്രൊജക്ട് എന്ന പേരിൽ വട്ടവടയിലെ നാനൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനും സഹായിക്കുമെന്നും എം പി പറഞ്ഞു.

അഭിമന്യുവിന്റെ പേരിൽ ജനോപകാര പ്രദമായ പദ്ധതി തുടങ്ങുന്നതിൽ പോലും വിറളി പൂണ്ട അഭിമന്യുവിന്റെ കൊലയാളികൾക്ക് കൂട്ട് പിടിക്കുന്നവർ ആണ് അടിസ്ഥാന രഹിതമായ ആരോപണങ്ങക്ക് പിന്നിൽ എന്ന് യുവമോർച്ച ജില്ലാ സെക്രട്ടറി ഗോകുൽഗോപിനാഥ് പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവിന്റെ സന്ദർശനം മാത്രമല്ല മറിച്ച് അഭിമന്യുവിന്റെ മാതാപിതാക്കളെ ചില കാര്യങ്ങൾ അദ്ദേഹം ധരിപ്പിക്കുകയും, അതിന് ശേഷം നാട്ടുകാരുമായി സംസാരിച്ച അദ്ദേഹം അവരുടെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണുന്നതിനായി സഹായധനവും പ്രഖ്യാപിച്ചു. പ്രചരിയ്യുന്ന ഫോട്ടോ അവിടെ നിന്നും 3 കിലോ മീറ്റർ അകലെ കോവിലൂർ ഗ്രാമത്തിൽ നിന്നുള്ളതാണ്.

അവിടുത്തെ ജനങ്ങളോടും,പാർട്ടിയുടെ വനിതാ മെമ്പർ നവമണിമുരുകനോടും ഒപ്പം ഉള്ളതാണ്.ഇക്കാര്യങ്ങൾ മറച്ചു വച്ച് വിവാദം സൃഷ്ടിക്കുന്നത് ഗൂഡ ലക്ഷ്യത്തോടെയാണെന്നും ഗോകുൽ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP