Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങൾ ഒന്നരവർഷമായി ലോങ് മാർച്ചിലാണ്; നാലര കിലോമീറ്റർ വയൽ നികത്തി റോഡുണ്ടാക്കാൻ 10 ലക്ഷം ലോഡ് മണ്ണെടുക്കുമ്പോൾ പത്തോളം കുന്നുകൾ ഇടിക്കണം; എഴുപതോളം കോടി റിയൽ എസ്‌റ്റേറ്റ് മാഫിയയുടെ പോക്കറ്റിലെത്തും; വയൽക്കിളികളുടെ സമരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ തങ്ങളോട് വഞ്ചന മാത്രമെന്ന് സുരേഷ് കീഴാറ്റൂർ മറുനാടൻ മലയാളിയോട്

ഞങ്ങൾ ഒന്നരവർഷമായി ലോങ് മാർച്ചിലാണ്; നാലര കിലോമീറ്റർ വയൽ നികത്തി റോഡുണ്ടാക്കാൻ 10 ലക്ഷം ലോഡ് മണ്ണെടുക്കുമ്പോൾ പത്തോളം കുന്നുകൾ ഇടിക്കണം; എഴുപതോളം കോടി റിയൽ എസ്‌റ്റേറ്റ് മാഫിയയുടെ പോക്കറ്റിലെത്തും; വയൽക്കിളികളുടെ സമരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ തങ്ങളോട് വഞ്ചന മാത്രമെന്ന് സുരേഷ് കീഴാറ്റൂർ മറുനാടൻ മലയാളിയോട്

രഞ്ജിത് ബാബു

കണ്ണൂർ: എന്തും സംഭവിക്കുമായിരുന്ന അവസ്ഥയിലായിരുന്നു തളിപ്പറമ്പിനടുത്തെ കീഴാറ്റൂർ ഗ്രാമം. മൂന്ന് ഭാഗങ്ങളിൽ പൊലീസും അഗ്‌നിശമന സേനയും റവന്യൂ ഉദ്യോഗസ്ഥരും. കീഴാറ്റൂർ വയലിൽ സമര കാഹളം മുഴക്കി 60 ലേറെ വരുന്ന സ്ത്രീകളുൾപ്പെടെയുള്ള വയൽക്കിളികൾ സുരേഷ് കീഴാറ്റൂരിന്റേയും നമ്പാടത്ത് ജാനകിയുടേയും നേതൃത്വത്തിൽ സമരക്കാർ ശരീരത്തിൽ ഡീസലും മണ്ണെണ്ണയും ഒഴിച്ച് ജീവഹത്യാ ഭീഷണി മുഴക്കി നില കൊള്ളുന്നു. ഈ സമയം കുറ്റിക്കോലിൽ നിന്നും റവന്യൂ ഉദ്യോഗസ്ഥർ സർവ്വേ നടപടിയുമായി നീങ്ങുന്ന വിവരം ലഭിച്ചു. വയൽക്കിളികൾ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം ആരംഭിച്ചു. ഒപ്പം കൊയ്ത്തു കഴിഞ്ഞ പാടത്തെ വൈക്കോൽ കൂനക്ക് തീക്കൊളുത്തി. പൊലീസ് സംഘത്തോട് മാറാൻ ആവശ്യപ്പെട്ടു.

മണ്ണെണ്ണ കുപ്പി ഉയർത്തി ദേഹത്ത് തീക്കൊളുത്തുമെന്ന് ആംഗ്യം കാട്ടിയതോടെ പൊലീസ് സംഘം മാറി. സമരക്കാർ ഉയർത്തിയ കാവൽ പന്തലിലേക്കാണ് അവർ പോയത്. എല്ലാം കണ്ട് കൊണ്ട് പൊലീസ് സംഘം നില കൊണ്ടു. അഗ്‌നിശമന സേനയാണ് പിന്നീട് വയലിലേക്ക് ഇറങ്ങാൻ ശ്രമിച്ചത്. അവരേയും സമരക്കാർ വയലിൽ നിൽക്കാൻ അനുവദിച്ചില്ല. അഡീഷണൽ തഹസിൽദാർ സുജാതയുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും ഡോക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും വയലിന് കിഴക്ക് ഭാഗത്ത് നിലയുറപ്പിച്ചിരുന്നു. നാളെ കലക്ടറുമായി ചർച്ച നടത്താമെന്നും അതുവരെ സമരത്തിൽ നിന്നും പിന്മാറണമെന്നും ഡി.വൈ. എസ്‌പി. കെ.വി. വേണുഗോപാൽ സമരനേതാക്കളെ അറിയിച്ചു.

ഏത് ചർച്ചക്കും തയ്യാറാെണന്നും വയൽ സംരക്ഷിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനാൽ സർവ്വേ നിർത്തി വച്ചാൽ മാത്രമേ പിന്മാറുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ അധികാരികൾ ഈ വിവരം കലക്ടറെ അറിയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഈ സമയം ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയും കോൺഗ്രസ്സ് നേതാക്കളും സമരക്കാരെ സന്ദർശിക്കാൻ വയലിലെത്തി.
ജനങ്ങളെ വെല്ലു വിളിച്ച് സർവ്വേ പ്രവർത്തനം നടത്തരുതെന്നും അദ്ദേഹം കലക്ടറോട് പറഞ്ഞു. സിപിഐ.(എം). ഉം സർക്കാറും സ്വീകരിച്ച നിലപാടാണ് പ്രശ്നം വഷളാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.

അതിനിടെ കടുത്ത ചൂടിൽ ദേഹത്ത് ഡീസലൊഴിച്ചതിലുള്ള വിഷമവും സമരക്കാർ നേരിടുന്നുണ്ടായിരുന്നു. ഈ സമയം കുറ്റിക്കോലിൽ നിന്നും കീഴാറ്റൂർ വയലിന്റെ തെക്കു ഭാഗത്തെത്തി അവർക്ക് സഹായവുമായി സിപിഐ.(എം). പ്രവർത്തകരും നില കൊണ്ടു. ഇതിനിടെ സർവ്വേക്കാരെ ഉപരോധിക്കാൻ തുനിഞ്ഞ വയൽക്കിളി പ്രവർത്തകരെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തുകൊണ്ടുപോയ ഉടൻ തന്നെ വയലിന് മധ്യത്തിൽ സ്ഥാപിച്ച കാവൽ പന്തൽ സിപിഐ.എം. പ്രവർത്തകർ നിലം പരിശാക്കി. പിന്നീട് തീക്കൊളുത്തുകയും ചെയ്തു.

പൊലീസ് സംഘം കാഴ്ചക്കാരായി നോക്കി നിൽക്കുക മാത്രമായിരുന്നു. പന്തൽ കത്തുന്നത് ചിത്രീകരിക്കാനെത്തിയ മാധ്യമ ക്യാമറാമാന്മാരെ ഓടിച്ചു വിടാനും പാർട്ടി പ്രവർത്തകർ തുനിഞ്ഞു. രാവിലെ കീഴാറ്റൂർ വയലിൽ മാധ്യമ പ്രവർത്തകർ പോകുന്നതിന് പോലും കർശന പരിശോധനയുണ്ടായിരുന്നു. രണ്ടിടത്ത് പൊലീസും മറ്റൊരു സ്ഥലത്ത് സിപിഐ.(എം), പ്രവർത്തകരുമാണ് പരിശോധന നടത്തിയത്. പൂർണ്ണമായും പാർട്ടി ഗ്രാമത്തിൽ പാർട്ടിയെ തള്ളി ഒരു വിഭാഗം സമരത്തിനിറങ്ങിയത് സിപിഐ.(എം). നെ പ്രകോപിപ്പിച്ചിരുന്നു.നേരത്തെ ഒരുമിച്ചു നിന്ന് സമരം നടത്തിയവർ ഇപ്പോൾ രണ്ടു തട്ടിലായിരിക്കയാണ്. സ,്ഥാപിത താത്പര്യക്കാരാണ് ഇപ്പോൾ സമരം നടത്തുന്നതെന്ന് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

എന്നാൽ അറസ്റ്റിന് തൊട്ടു മുമ്പ് റിയൽ എസ്റ്റേറ്റ് മാഫിയക്ക് കുന്നിടിച്ച് മണ്ണ് വിൽക്കാൻ വേണ്ടിയാണ് വയൽ വഴി റോഡ് കൊണ്ടു പോകുന്നതെന്നും സുരേഷ് കീഴാറ്റൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. നാലര കിലോമീററർ വയൽ മൂന്ന് മീറ്റർ ആഴത്തിൽ കുഴിച്ച് 50 മീറ്റർ വീതിയിൽ നാലര കിലോമീറ്റർ എത്തണമെങ്കിൽ 10 ലക്ഷം ലോഡ് മണ്ണടിച്ചാൽ മാത്രമേ റോഡ്ുണ്ടാക്കാൻ സാധിക്കുകയുള്ളു. ഇന്നത്തെ മാർക്കറ്റ് വിലയിൽ 10 ലക്ഷം ലോഡിന് അഞ്ച് പത്ത് കുന്നുകൾ ഇടിക്കേണ്ടി വരും.ഏകദേശം 60-70 കോടി രൂപ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് കിട്ടും.

കര വഴിയാകുമ്പോൾ ഈ സാധ്യതയില്ലാത്തുകൊണ്ടാണ് ഈ മാർഗം നോക്കുന്നത്. അലൈന്മെന്റ് മാറ്റുന്നതടക്കം നിരവധി സാധ്യതകൾ നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള റോഡ് നിർമ്മാണവുമായി മുന്നോട്ട് പോകുന്നത്.ഈ മണൽ ലോബിയെ സഹായിക്കാനാണ് വയൽ വഴി റോഡ് വെട്ടുന്നത് .റോഡ് വെട്ടിയാൽ ഇവിടുത്തെ അരുവി പൂർണമായും ഇല്ലാതാകുമെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.തുടക്കം മുതൽ ഒടുക്കം വരെ വഞ്ചന മാത്രമേ ഉണ്ടായിരുന്നുള്ളു.ഞങ്ങളും ഒരു ലോങ് മാർച്ചിലാണ്. ഒന്നര വർഷമായി സമരം തുടങ്ങിയിട്ട്. പോസ്റ്ററൊട്ടിച്ചു, കൃഷി ചെയ്ത് നിരാഹാരം കിടന്നു.ഞങ്ങളും ലോങ് മാർച്ചിലാണ്, സുരേഷ് കീഴാറ്റൂർ മറുനാടനോട് പറഞ്ഞു.

അതേസമയം വയൽക്കിളികളെ അകാരണമായാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP