Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതൊക്കെ കാണുമ്പോഴാണ് മലയാളികൾക്ക് വയലാർ രവിയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്! ഭർത്താവ് മരിച്ച സ്ത്രീ അമേരിക്കയിലുള്ള മകന് വിസ നൽകാൻ സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തു; ഫോൺ നമ്പർ ചോദിച്ച മന്ത്രി അടഞ്ഞു കിടന്ന എംബസ്സി തുറപ്പിച്ചു വിസ നൽകി

ഇതൊക്കെ കാണുമ്പോഴാണ് മലയാളികൾക്ക് വയലാർ രവിയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്! ഭർത്താവ് മരിച്ച സ്ത്രീ അമേരിക്കയിലുള്ള മകന് വിസ നൽകാൻ സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തു; ഫോൺ നമ്പർ ചോദിച്ച മന്ത്രി അടഞ്ഞു കിടന്ന എംബസ്സി തുറപ്പിച്ചു വിസ നൽകി

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: വയലാർ രവി വിദേശകാര്യ മന്ത്രി ആയിരുന്നില്ല. എന്നാലും പ്രവാസിക്ക് വേണ്ടി ഏതു വകുപ്പിലും ഇടപെടാൻ അധികാരമുള്ള പ്രവാസികാര്യ മന്ത്രി ആയിരുന്നു. നിസ്സാരമായ ഒരു ആവശ്യവുമായി ചെന്നാലും അഹങ്കാരം പറയുന്നതിൽ മിടുക്കനായിരുന്നു എന്നു നിരവധി പ്രവാസികൾ പറയുന്നുണ്ട്. പ്രവാസികളെ വെള്ളം കുടിപ്പിക്കുന്ന എംബസികൾക്കെതിരെ പരാതിപ്പെട്ട നിരവധി പേരോട് നിങ്ങൾ പറയുന്നത് പോലെ നടത്താൻ അല്ല അവിടെ ഉദ്യോഗസ്ഥരെ വച്ചിരിക്കുന്നത് എന്ന ധാർഷ്ട്യം പറഞ്ഞ നിരവധി അനുഭവങ്ങൾ ഉണ്ട്.

എന്നാൽ ഇപ്പോൾ ഒരു മന്ത്രിയുണ്ട്. സുഷമ സ്വരാജ് എന്നൊരു വിദേശകാര്യ മന്ത്രി. പ്രവാസിക്കോ സ്വദേശിക്കോ ആർക്ക് വേണമെങ്കിലും ഒരു കാര്യം നടക്കണമെങ്കിൽ ഒറ്റ ട്വീറ്റ് മതി. ഞൊടിയിടയിൽ കാര്യം നടക്കും. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് ഭർത്താവ് മരിച്ച ഒരു സ്ത്രീയുടെ ട്വീറ്റും അതിനോടുള്ള മന്ത്രിയുടെ പ്രതികരണവും. ഈ പ്രതികരണം വായിച്ച പ്രവാസി മലയാളികൾ ഒരു പോലെ പറയുന്നത് ഞങ്ങൾക്ക് വയലാർ രവിയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു എന്നാണ്. അത്രയ്ക്ക് അതിവേഗത്തിലാണ് സുഷമയുടെ ഓരോ ഇടപെടലും. ഒരാൾക്ക് ആവശ്യമുള്ളപ്പോൾ എങ്ങനെയാണ് സഹായിക്കേണ്ടത് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അവരുടെ പ്രവർത്തനം. അതുകൊണ്ട് തന്നെയാണ് സുഷമ പ്രവാസികൾക്ക് പ്രിയങ്കരിയാകുന്നതും.

പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കെത്താൻ വിസ ലഭിക്കാതിരുന്ന യുവാവിനായിരുന്നു സുഷമ ഏറ്റവും ഒടുവിൽ സഹായം എത്തിച്ചത്. വിജയദശമി-മുഹറം അവധികളുടെ ഭാഗമായി നേരിട്ട വിസാ താമസം കാരണം പിതാവിന്റെ മരണാനന്തര ചടങ്ങിൽ എത്താൻ അമേരിക്കയിലുള്ള യുവാവിന് സാധിക്കുമായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ് സുഷമയുടെ ഭാഗത്തു നിന്നും അതിവേഗ ഇടപെടൽ ഉണ്ടായത്. സംഭവത്തിന്റെ ഗൗരവം അറിഞ്ഞ മന്ത്രി ഉടനടി നടപടി കൈക്കൊള്ളാൻ നിർദേശിക്കുകയായിരുന്നു. അവധി കാര്യമാക്കുന്നില്ലെന്നും എംബസി തുറന്ന് വിസ നടപടികൾ പൂർത്തീകരിച്ചു തരാമെന്ന് ട്വിറ്ററിലൂടെ സുഷമ പ്രതികരിച്ചു.

വിജയദശമി മുഹറം അവധികളുടെ ഭാഗമായി എംബസി പ്രവർത്തിക്കാത്തതിനാൽ തന്റെ മകന് വിസ ലഭിച്ചില്ലെന്നും അതിനാൽ ഭർത്താവിന്റെ അന്തിമചടങ്ങുകളിൽ പങ്കെടുക്കാൻ തന്റെ മകന് സാധിക്കില്ലെന്നും ഇത് മനുഷ്യത്വപരമാണോ എന്നു ചോദിച്ച് ഹരിയാനയിൽ നിന്നുള്ള സരിത താക്ക്രുവാണ് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തത്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സുഷമ ഉടൻ തന്നെ പ്രതികരിച്ചു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് സുഷമ ഉറപ്പ് നൽകി.

അമേരിക്കയിലുള്ള അഭയ് കൗളിന് എത്രയും പെട്ടന്ന് വിസ അനുവദിക്കാൻ സുഷമാ സ്വരാജ് എംബസിക്ക് നിർദ്ദേശം നൽകുകയും വിസാനടപടികൾ പൂർത്തിയാക്കുകയും ചെയ്തു. താങ്കളുടെ ഭർത്താവിന്റെ മരണത്തിൽ അനുശോദനം രേഖപ്പെടുത്തുന്നുവെന്നും നിങ്ങളെ ഞാൻ സഹായിക്കാമെന്നും സുഷമ ട്വിറ്ററിലൂടെ പ്രതികരിച്ചു. എന്തായാലും പതിവു പോലെ ട്വീറ്റർ സുഷമയുടെ അതിവേഗ ഇടപെടലിനെ പ്രകീർത്തിച്ചു രംഗത്തെത്തി. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ പ്രശ്‌നങ്ങളിൽ അനുയോജ്യമായ ഇടപെടലുകൾ നടത്തിയതിലൂടെ ഇതിനു മുൻപും സുഷമാ സ്വരാജ് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാക്കിസ്ഥാൻ കുടുംബത്തിന് സഹായം നൽകിയും സുഷമ ശ്രദ്ധേയയായിരുന്നു. ജോഥപൂർ സ്വദേശി നരേഷ് തെവാനിയും കറാച്ചി സ്വദേശിനി പ്രിയ മച്ചാനിയും തമ്മിലുള്ള വിവാഹം നവംബർ ഏഴിനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പാക്കിസ്ഥാൻ കുടുംബത്തിന് വീസ ലഭിക്കനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് സുഷമയുടെ ഇടപെടൽ. കുടുംബത്തിനുള്ള വീസ ശരിയാക്കി നൽകാമെന്ന് സുഷമ ഉറപ്പ് നൽകി. ഇക്കാര്യം അവർ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഏഴിനാണ് സുഷമ ട്വീറ്റ് അയച്ചത്.

ഇതിനു പിന്നാലെ പ്രിയയ്ക്കും കുടുംബത്തിലെ 11 പേർക്കും ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വീസ അനുവദിച്ച് ഉത്തരവിറക്കി. മൂന്നു വർഷം മുൻപാണ് നരേഷിന്റെയും പ്രിയയുടെയും വിവാഹം നിശ്ചയിച്ചത്. എന്നാൽ അടുത്തകാലത്താണ് ഇവരുടെ കുടുംബം വീസയ്ക്ക് അപേക്ഷിച്ചത്. സുഷമയുടെ ഈ ഇടപെടലിന് ഇരു രാജ്യങ്ങളും ഒരുപോലെയാണ് അന്ന് കൈയടിച്ചത്. അതിന് ശേഷമാണ് ഇപ്പോഴത്തെ ഇടപെടലും ശ്രദ്ധനേടുന്നത്. നേരത്തെ സിറിയയിൽ കുടുങ്ങിയ മലയാളി നഴ്‌സുമാരെ നാട്ടിലെത്തുക്കുന്നത അടക്കമുള്ള വിഷയങ്ങളിൽ സുഷമ സ്വരാജിന്റെ ഭാഗത്തു നിന്നും നിർണ്ണായക ഇടപെടലാണ് ഉണ്ടായത്. അന്ന് മുതൽ മലയാളികളുടെയും പ്രിയങ്കരിയാണ സുഷമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP