Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിലീപ്, ബിജെപി കോഴ, വിൻസെന്റ്... കേസുകളുടെ കുത്തൊഴുക്കിനിടെ ആരും ശ്രദ്ധിക്കുന്നില്ല; ഗംഗേശാനന്ദ സ്വാമിയുടെ സ്ഥിതി ആശങ്കാജനകം; മുറിവിലെ പഴുപ്പ് നിലയ്ക്കുന്നില്ല, ബാക്ടീരിയ ബാധ മൂലം ഓപ്പറേഷൻ നടത്താനുമാവില്ല; വിദഗ്ധചികിത്സയ്ക്കു പോകാൻ ജാമ്യവും കിട്ടാത്തതോടെ സ്വാമിയുടെ നില ദുരിതത്തിൽ

ദിലീപ്, ബിജെപി കോഴ, വിൻസെന്റ്... കേസുകളുടെ കുത്തൊഴുക്കിനിടെ ആരും ശ്രദ്ധിക്കുന്നില്ല; ഗംഗേശാനന്ദ സ്വാമിയുടെ സ്ഥിതി ആശങ്കാജനകം; മുറിവിലെ പഴുപ്പ് നിലയ്ക്കുന്നില്ല, ബാക്ടീരിയ ബാധ മൂലം ഓപ്പറേഷൻ നടത്താനുമാവില്ല; വിദഗ്ധചികിത്സയ്ക്കു പോകാൻ ജാമ്യവും കിട്ടാത്തതോടെ സ്വാമിയുടെ നില ദുരിതത്തിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ലിംഗം ഛേദിക്കൽ കേസിൽ റിമാൻഡിൽ കഴിയുന്ന സ്വാമി ഗംഗേശാനന്ദയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ നാൽപതു ദിവസമായി ലിംഗം തുന്നിച്ചേർത്ത ഭാഗത്തെ പഴുപ്പ് നിലച്ചിട്ടില്ലെന്നും ഇതിനു കാരണം ക്ലെബ്സില്ലാ(klebsiella) ബാക്ടീരിയ ആണെന്നും ഇത് ശരീരത്തിൽ ന്യൂമോണിയ, സെപ്റ്റിസീമിയ, മെനഞ്ചൈറ്റിസ് തുടങ്ങിയവ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാവുമെന്ന് ഡോക്ടർ വെളിപ്പെടുത്തിയെന്നു കോട്ടയം വാഴൂർ തീർത്ഥപാദർ ആശ്രമം സെക്രട്ടറി ഗരുഡഭജാനന്ദ തീർത്ഥ മറുനാടനെ അറിയിച്ചു.

 

ഇപ്പോഴും മൂത്രം പോകുന്നതിനായി ട്യൂബിട്ടിരിക്കുകയാണ്. ഒരു ഓപ്പറേഷൻകൂടി നടത്തിയാൽ ഇത് ഒഴിവാക്കാനാവുമെന്നും പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇത്ര നാളായിട്ടും രണ്ടാമത്തെ ഓപ്പറേഷൻ നടത്താത്തതെന്തെന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് ബാക്ടീരിയ ബാധ സ്വാമിയെ ചികിത്സിക്കുന്ന മെഡിക്കൽ കോളേജിലെ ഡോക്ടർ സ്ഥിരീകരിച്ചത്. ഈ നില തുടർന്നാൽ അപ്രതീക്ഷിതമായി സ്വാമിയുടെ ആരോഗ്യനില വഷളാവാനിടയുണ്ടെന്നും കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്നും വിദഗ്ധ ഡോക്ടർ തന്നോട് വെളിപ്പെടുത്തിയെന്നും ഗരുഡഭജാനന്ദ തീർത്ഥ വ്യക്തമാക്കി.

സ്വാമിക്ക് വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമിയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. മെഡിക്കൽ കോളേജിൽ നിന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ച് കോടതി ജാമ്യം നിഷേധിച്ചു. ഈ മാസം 26-ന് ഹർജി വീണ്ടും പരിഗണിക്കും. സ്വാമി തെറ്റുകാരനല്ലെന്ന് ഇര തന്നെ കോടതിയിൽ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ജീവനുപോലും ആപത്ത് നേരിടുന്ന രോഗാവസ്ഥയിൽ സ്വാമിയെ ജയിലിൽ അടച്ചിട്ടുള്ളത് നീതീകരിക്കാനാവില്ലെന്നാണ് ബന്ധുക്കളുടെയും അടുപ്പക്കാരുടെയും അഭിപ്രായം.

സ്വാമിയെ ജയിൽ സന്ദർശിക്കാനെത്തുന്നവരെ പൊലീസ് അനുനയത്തിൽ പറഞ്ഞയക്കുന്നതായും ആരോപണമുയർന്നു. ജില്ലാ ജയിലിലെത്തി അപേക്ഷ നൽകിയാൽ നേരത്തെ അരമണിക്കൂറിനുള്ളിൽ അനുമതി ലഭിക്കുമായിരുന്നെന്നും ഇപ്പോൾ ഇതിന് നാലുമണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും സന്ദർശകർ വെളിപ്പെടുത്തി.

ഇതിനും പുറമേ സന്ദർശനാനുമതിക്കായി അപേക്ഷ നൽകി കാത്തിരിക്കുന്നവരെ 'നിങ്ങളെന്തിനാണ് സ്വാമിയെ കാണുന്നത്, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്, നിങ്ങളെയും അവർ വിളിച്ച് ചോദ്യം ചെയ്യും' എന്നൊക്കെ പറഞ്ഞ് ജില്ലാ ജയിലിലെ പൊലീസുകാർ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സ്വാമി ഗരുഡതീർത്ഥ അറിയിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഗംഗേശാനന്ദയോട് പൊലീസ് സ്വീകരിക്കുന്നതെന്നും ഇത് നിയമപരമായി നേരിടാനാണ് തങ്ങൾ ലക്ഷ്യമിട്ടിട്ടുള്ളതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP