1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

മൂന്ന് അൽമായർ തന്നെ ബലം പ്രയോഗിച്ചു തടഞ്ഞെന്ന് കർദിനാൾ; വി.വി അഗസ്റ്റിനും സാബു ജോസും കെന്നഡി കരിമ്പുംകാലയുമാണ് തടഞ്ഞു വച്ചതെന്ന് വാർത്താക്കുറിപ്പ്; ഒന്നും തങ്ങളുമായി ആലോചിക്കുന്നില്ലെന്ന പരാതിയുമായി വിവാദം ആളിക്കത്തിക്കാൻ ആർച്ച് ബിഷപ്പുമാർ; ജൂബിലി ആഘോഷം തടസ്സപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അതിരൂപതാ വൈദികരുടെ ഭീഷണിക്കത്തും; സീറോ മലബാർ സഭയിലെ ഭൂമി വിൽപ്പന വിവാദം പുതിയ തലത്തിലേക്ക്; ലക്ഷ്യം ആലഞ്ചേരിയുടെ പദവി തന്നെ

January 05, 2018 | 07:26 AM | Permalinkമറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയിലെ എറണാകും-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പന വിവാദം പുതിയ തലത്തിലേക്ക്. വൈദിക സമ്മേളനത്തിലേക്ക് താൻ വരാതിരിക്കുന്നതിന് അൽമായരുടെ ഒരു സംഘം തന്നെ തടഞ്ഞതായി വ്യക്തമാക്കി കർദിനാൾ ജോർജ് ആലഞ്ചേരി എഴുതിയ കത്ത് പുറത്തായി. ഈ സാഹചര്യത്തിൽ ആലഞ്ചേരിയെ ചിലർ കൈയേറ്റം ചെയ്‌തെന്ന വാദം സജീവമാവുകയാണ്. ആലഞ്ചേരിയെ തടഞ്ഞ് വച്ചത് ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തലാണ്. ഇവർക്കെതിരെ കേസ് കൊടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ഇതോടെ സഭാ പ്രശ്‌നങ്ങൾ പുതിയ തലത്തിലായി. ഭൂമി ഇടപാടിൽ അതിരൂപതയ്ക്കു കോടികളുടെ നഷ്ടമുണ്ടാക്കി. രജിസ്‌ട്രേഷൻ വകുപ്പ് ഐ.ജിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭൂമി ഇടപാടിലെ നികുതിവെട്ടിപ്പ് ആദായനികുതി വകുപ്പും രജിസ്ട്രേഷൻ വകുപ്പും വിൽപ്പന നികുതി വിഭാഗവും അന്വേഷിച്ചേക്കും.

മൂന്ന് അൽമായർ എത്തി തന്നെ ബലം പ്രയോഗിച്ചു തടയുകയായിരുന്നുവെന്ന് ആലഞ്ചേരി കത്തിൽ വ്യക്തമാക്കി. അൽമായർ തടഞ്ഞതിനാൽ യോഗം മാറ്റിവയ്ക്കാൻ താൻ നിർബന്ധിതനായിരിക്കുകയാണ്. പുറത്തും ആളുകൾ നിൽക്കുന്നതായി അവർ പറയുന്നു. ഒരു കലഹം ഉണ്ടാകാതിരിക്കാൻ വൈദിക സമിതി യോഗം ശാന്തമായ അന്തരീക്ഷത്തിൽ നടത്താമെന്നും ആലഞ്ചേരി കത്തിൽ വ്യക്തമാക്കിയിരുന്നു. സഭയിലെ അച്ചടക്കം പൂർണ്ണമായും നഷ്ടപ്പെട്ടതിന് തെളിവാണ് ഇതെന്ന് ഒരു വിഭാഗം പറയുന്നു. സ്വത്ത് വിവാദം ഉണ്ടായ ശേഷം ആലഞ്ചേരിയെ ഇതിന് മുമ്പും ചിലർ തടഞ്ഞു വച്ചതായി ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇത് ആരും സ്ഥിരീകരിച്ചിരുന്നില്ല. ഈ സംഭവത്തിന് ശേഷമുള്ള സമ്മർദ്ദമാണ് ആലഞ്ചേരിയെ ഹൃദ് രോഗിയാക്കിയതെന്നും ഒരു വിഭാഗം പറയുന്നു.

ഭൂമി ഇടപാടിൽ തെറ്റുപറ്റിയെന്നു കർദിനാൾ സമ്മതിക്കണമെന്നും നടപടി വേണമെന്നും വിമതപക്ഷം ആവശ്യപ്പെടുന്നു. എന്നാൽ, കാര്യങ്ങൾ തുറന്നുപറയാൻ കർദിനാൾ ഒരുക്കമാണെന്നും അതിനുള്ള വേദി ഉരുത്തിരിയാത്തതുകൊണ്ടാണെന്നുമാണ് കാത്തിരിക്കുന്നതെന്ന് ആലഞ്ചേരിയുമായി അടുപ്പമുള്ളവരും പറയുന്നു. അതിനിടെ ഇന്നലെത്തെ വൈദിക സമിതി റദ്ദാക്കിയതിൽ പ്രതിഷേധം വ്യാപകമാണ്. വൈദിക സമിതി യോഗം മാറ്റിവച്ചതായി വ്യക്തമാക്കിക്കൊണ്ട് സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്റെ വാർത്താക്കുറിപ്പും പുറത്തിറങ്ങിയിരുന്നു.

യോഗത്തിനായി ആലഞ്ചേരിയെ ക്ഷണിക്കുന്നതിനായി വൈദിക സെക്രട്ടറി മുറിയിലേക്ക് ചെന്നപ്പോൾ മൂന്ന് അൽമായർ അദ്ദേഹത്തെ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. വി.വി അഗസ്റ്റിൻ, സാബു ജോസ്, കെന്നഡി കരിമ്പുംകാല എന്നിവരാണ് ആലഞ്ചേരിയെ തടഞ്ഞു വച്ചതെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ആവശ്യം. ഭൂമി വിൽപ്പന വിവാദത്തിൽ ആലഞ്ചേരിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് കെന്നഡി. ചാനൽ ചർച്ചകളിൽ ആലഞ്ചേരിയെ പിന്തുണച്ച് സംസാരിക്കുന്നത് ഇദ്ദേഹമാണ്. ഇതും സംഭവത്തിന് പുതിയ ട്വിസ്റ്റ് നൽകുന്നു. യോഗം മാറ്റി വയ്ക്കാൻ ആലഞ്ചേരി കള്ളം പറയുന്നതിന് തെളിവാണ് കെന്നഡിയുടെ സാന്നിധ്യമെന്നാണ് മറു പക്ഷം പറയുന്നത്. ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്ന നിർണ്ണായകമായ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വൈദിക സമിതിയിൽ ചർച്ച സമർപ്പിക്കാനിരിക്കെയാണ് യോഗം മാറ്റിവയ്ക്കേണ്ടി വന്നത്.

അതിനിടെ പ്രതിസന്ധിക്കു താൽക്കാലിക ശമനമുണ്ടാകുമെന്നു പ്രതീക്ഷിച്ച വൈദികസമിതി യോഗം നടക്കാതെവന്നതോടെ പ്രതിസന്ധി രൂക്ഷമാകും. സിനഡ് തുടങ്ങും മുമ്പു പ്രശ്നം സങ്കീർണമാകുന്നെന്നാണു സൂചന. വിൽക്കാൻ ഏൽപ്പിച്ച ഭൂമി ഒരാൾക്കുതന്നെ വിൽക്കണമെന്നായിരുന്നു കരാർ. 36 പേർക്കായി കർദിനാൾ ആധാരം രജിസ്റ്റർ ചെയ്തുകൊടുത്തതിൽ ചില നിയമപ്രശ്നങ്ങളുമുണ്ട്. നികുതി വെട്ടിക്കാൻ വാങ്ങുന്നയാളുടെ താൽപ്പര്യാർത്ഥമാണു കർദിനാൾ സമ്മതിച്ചതെന്നാണ് ഒരു വിഭാഗം വൈദികർ പറയുന്നത്. ഒരാൾതന്നെ വൻതുക നൽകുമ്പോൾ അതിന്റെ ഉറവിടം കാണിക്കേണ്ടതുണ്ട്. ആധാരത്തിൽ 30 കോടി രൂപ കാണിച്ചിട്ടുള്ള ഭൂമിക്കു വിപണി വില അതിന്റെ പത്തിരട്ടിയോളംവരും. ഭൂമി വാങ്ങിയ ആളെ സംരക്ഷിക്കാനാണ് കർദിനാൾ ശ്രമിച്ചതെന്നാണ് വിമർശനം.

കർദിനാളിനെതിരേ സിനഡിൽ വിമർശനം ഉയരുമെന്നാണ് വിമതരുടെ പ്രതീക്ഷ. ശാരീരികബുദ്ധിമുട്ടുകളുംകൂടി കണക്കിലെടുത്തു സ്ഥാനമൊഴിയാൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്. എന്നാൽ, ഇതിനു രണ്ടു വർഷത്തെ സാവകാശമെങ്കിലും അദ്ദേഹത്തിനു നൽകും. അതിനിടെ കർദിനാളിന് ഉചിതമായ മറ്റൊരു സ്ഥാനം കണ്ടെത്തേണ്ടിവരും. ഭരണകാര്യങ്ങളിലും മറ്റും സഹായിക്കാൻ ഉപദേശകസമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്. കർദിനാളിനു നിയന്ത്രണം വരുന്നതോടെ അദ്ദേഹം സ്വയം ഒഴിവാകുമെന്നാണ് എതിർക്കുന്നവരുടെ പ്രതീക്ഷ. തൃശൂർ, ചങ്ങനാശേരി, തലശേരി രൂപതകളിൽ കൂടുതൽ മെത്രാന്മാർ വേണം. മദ്രാസ് രൂപതയിലും ഒഴിവുണ്ട്. ഇവിടെ മെത്രാന്മാരെ നിയോഗിക്കുന്നതും വരുന്ന സിനഡ് ചർച്ച ചെയ്യും.

സഭയിലെ ചില ആർച്ച് ബിഷപ്പുമാരുമായി ആലഞ്ചേരി അത്ര അടുപ്പത്തിൽ അല്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന വിലയിരുത്തലും സജീവമാണ്. പല കാര്യങ്ങളും തങ്ങളുമായി ആലോചിക്കുന്നില്ലെന്നാണ് ആർച്ച് ബിഷപ്പുമാരുടെ പരാതി. മെത്രാന്മാരെ നിയമിക്കുമ്പോൾ കൂടിയാലോചന നടത്താറില്ലെന്നും ആരോപണമുണ്ട്. പാനലിൽനിന്നു തനിക്ക് ഇഷ്ടമുള്ളയാളെ തീരുമാനിക്കുകയാണു പതിവ്. ഇനി ഇതൊന്നും ആർച്ച് ബിഷപ്പുമാർ അംഗീകരിക്കില്ല. 13 നു നടത്താനിരുന്ന സിറോ മലബാർ സഭ ജൂബിലി ആഘോഷം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. സഭയ്ക്കു വത്തിക്കാനിൽനിന്നു മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവി ലഭിച്ചതിന്റെ 25-ാം വാർഷികമാണ് ആഘോഷിക്കുന്നത്. രജത ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ പ്രതിനിധികൾക്കു ക്ഷണക്കത്ത് അയച്ചുകഴിഞ്ഞു. അതിനിടെയാണു വിവാദം കത്തുന്നത്.

വിഷയം രൂക്ഷമായ പശ്ചാത്തലത്തിൽ ജൂബിലി ആഘോഷങ്ങൾ നടത്താൻ പാടില്ലെന്നു കാട്ടി ഏതാനും അതിരൂപതാ വൈദികർ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു കത്തു നൽകി. കർദിനാളിന്റെ എല്ലാ പൊതുപരിപാടികളും ബഹിഷ്‌കരിക്കാനും തടയാനുമാണ് അവരുടെ നീക്കം. ഈ പശ്ചാത്തലത്തിൽ ജൂബിലിസമ്മേളനം സംഘർഷത്തിന് ഇടയാക്കുമെന്ന ആശങ്കയെത്തുടർന്നാണ് മാറ്റിവയ്ക്കാനുള്ള ആലോചന. ആലഞ്ചേരിയെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കള്ളക്കളികാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒൻപതാം ക്ലാസുകാരനായ സ്വന്തം മകന്റെ കഴുത്തിന് വെട്ടിയും കൈകാലുകൾ വെട്ടിയെടുത്തും പക തീർക്കാൻ മാത്രം എന്ത് പ്രശ്നമെന്ന് മനസ്സിലാകാതെ പൊലീസ്; സംശയം ഉണ്ടാക്കിയത് ജയമോളുടെ കൈകളിലെ പൊള്ളൽ; ഒന്നും മനസ്സിലാവാതെ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബ നാഥൻ; കൊലപാതകത്തിൽ യുവാവിന്റെ പങ്കു തേടി പൊലീസ്; കേരളത്തെ നടുക്കിയ അരുംകൊലയുടെ കാരണം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും
എത്രയും പെട്ടെന്ന് പണക്കാരിയാകാൻ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ചു; മകളെ ഉപേക്ഷിച്ച് മുങ്ങിയ ഭാര്യയെ വേണ്ടെന്ന നിലപാടിൽ ഭർത്താവും; ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രവീണ കഴിയുന്നത് ചൊക്ലിയിലെ കുടുംബ വീട്ടിൽ; ആരേയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാതെ വിവാദ നായിക; ഇനി മൊബൈൽ ഷോപ്പുടമയെ കാണാൻ അനുവദിക്കില്ലെന്ന പറഞ്ഞ് ബന്ധുക്കളും; അംജദ് ഇപ്പോഴും ജയിലിൽ; ഓർക്കാട്ടേരിയെ ഞെട്ടിച്ച ഒളിച്ചോട്ടത്തിൽ ഇനിയും ദുരൂഹതകൾ
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
ഇരയെ മോശക്കാരിയാക്കി കേസ് ദുർബ്ബലമാക്കാൻ ഗൂഡ നീക്കം; പീഡന ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൽ ഉറപ്പായും പുറംലോകത്ത് എത്തുമെന്ന നിലപാടിലേക്ക് പ്രോസിക്യൂഷൻ; മാർട്ടിന്റെ മൊഴി മാറ്റത്തിൽ ജനപ്രിയ നായകന്റെ ഇടപടെൽ കണ്ടെത്താനും അന്വേഷണം; തെളിവ് കിട്ടിയാൽ നടന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും; ദിലീപിനെതിരെ വീണ്ടും നിലപാട് കടുപ്പിക്കാൻ പൊലീസ്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
ജോലിക്ക് താൽപ്പര്യമുള്ളവർ മാന്യമായ വസ്ത്രധാരണത്തോട് കൂടി വരിക; ബുച്ചർ മുതൽ സെക്യൂരിറ്റിക്കാർക്ക് വരെ വേണ്ടത് രണ്ട് കൊല്ലത്തെ പരിചയം; സെയിൽസ്മാന്മാർക്കും അവസരം; ലുലു ഗ്രൂപ്പിന്റെ നാട്ടികയിലെ റിക്രൂട്മെന്റ് റാലി 27നും 28നും; യജമാന-തൊഴിലാളി കാലത്തെ അടിമചന്ത വ്യാപാരമെന്ന് ആക്ഷേപിച്ച് സോഷ്യൽ മീഡിയ; എല്ലാം നാടിന് വേണ്ടിയെന്ന വാദത്തിൽ ഉറച്ച് യൂസഫലിയും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ