Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാലിന്റെ മോഹനം ഷോ വഴി പിരിച്ച തുകക്കും കണക്കില്ല! യാതൊരു സഹായവും കിട്ടാതെ അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ കുടുംബം ദുരിതത്തിൽ; ഭാര്യയും മക്കളും കഴിയുന്നത് കോഴിക്കോട്ടെ വാടകവീട്ടിൽ; റസാഖിനായി പിരിച്ച ലക്ഷങ്ങളൊക്കെ എവിടെപ്പോയെന്ന് നാട്ടുകാർ

മോഹൻലാലിന്റെ മോഹനം ഷോ വഴി പിരിച്ച തുകക്കും കണക്കില്ല! യാതൊരു സഹായവും കിട്ടാതെ അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ കുടുംബം ദുരിതത്തിൽ; ഭാര്യയും മക്കളും കഴിയുന്നത് കോഴിക്കോട്ടെ വാടകവീട്ടിൽ; റസാഖിനായി പിരിച്ച ലക്ഷങ്ങളൊക്കെ എവിടെപ്പോയെന്ന് നാട്ടുകാർ

കെ വി നിരഞ്ജൻ

കോഴിക്കോട്: കഴിഞ്ഞ ഓഗസ്റ്റ് 15ന് അന്തരിച്ച അനുഗൃഹീത തിരക്കഥാകൃത്ത് ടി.എ റസാഖിനുവേണ്ടി സിനിമാമേഖലയിൽനിന്ന് പിരിച്ച ലക്ഷങ്ങളുടെ ഫണ്ടിനെ പറ്റി വിവാദം. റസാഖ് അടക്കമുള്ള താരങ്ങളെ സഹായിക്കാനായി 2016 ഓഗസ്റ്റ് 15ന് കോഴിക്കോട്ട് മോഹൻലാലിന്റെ നേതൃത്വത്തിൽ സിനിമാ താരങ്ങൾ പങ്കടെുത്ത 'മോഹനം' ഷോയിൽനിന്ന് വൻതുകയാണ് പിരിഞ്ഞുകിട്ടിയതെങ്കിലും അതൊന്നും റസാഖിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല. റസാഖിന്റെ ഭാര്യ ഷാഹിദയും രണ്ട് കുട്ടികളും കോഴിക്കോട് കണ്ണഞ്ചേരിയിൽ ഒരു വാടകവീട്ടിലാണ് ഇപ്പോഴും താമസിക്കുന്നത്.

കുടുംബത്തിന് സ്വന്തമായി വീട് വെച്ചുകൊടുക്കുമെന്നും മക്കളുടെപേരിൽ ബാങ്കിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടുമെന്നൊക്കെ സിനിമാക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. റസാഖിന് അമൃത ആശുപത്രയിൽ ചെലവായ വൻ തുക ഈ ഫണ്ടിൽനിന്ന് അടച്ചുവെന്നാണ് അറിയുന്നത്. പക്ഷേ ബാക്കിയെവിടെയന്നതിന് ആർക്കും ഉത്തരമില്ല. സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. പക്ഷേ ഇക്കഴിഞ്ഞ ദിവസം റസാഖിന്റെ അനുസ്മരണത്തിനുപോലും ഈ സംവിധായകൻ എത്തിയിരുന്നില്ല.കുടുംബത്തിന് ഇക്കാര്യത്തിൽ പരാതിയൊന്നും ഇല്‌ളെങ്കിലും നാട്ടുകാരും സുഹൃത്തുക്കളും ചിലർ ശക്തമായ പ്രതിഷേധത്തിലാണ്്്.കഴിഞ്ഞ ദിവസം കണ്ണഞ്ചേരിയിലെ വീട്ടിൽ നടന്ന റസാഖ് അനുസ്മരണത്തിൽ ഈ ഫണ്ട് എവിടെപ്പോയെന്ന് പലരും രോഷത്തോടെ ചോദിച്ചിരുന്നു.

സിനിമാതാരങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒട്ടും സുതാര്യമല്‌ളെന്ന ആരോപണം നേരത്തെയുണ്ട്. റസാഖിന്റെ മരണത്തെ തുടർന്ന് കഴിഞ്ഞവർഷമുണ്ടായ വിവാദങ്ങളുടെ സമയത്ത് സംവിധായകൻ അലി അക്‌ബർ ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ചിരുന്നു. അലി അക്‌ബർ പറഞ്ഞത് ഇങ്ങനെയാണ്.'ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തെ സഹായിക്കാനായിരുന്നു നീലാംബരി എന്ന പ്രോഗ്രാം സംഘടിപ്പിച്ചത്. പരിപാടി കഴിഞ്ഞ് കണക്കുകൾ തിട്ടപ്പെടുത്തുമ്പോൾ തീരുമാനം പെട്ടന്ന് മാറി.

ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തിന് അമ്പത് ലക്ഷം നൽകാമെന്നും നടൻ അഗസ്റ്റിന് അഞ്ച് ലക്ഷവും മച്ചാട്ട് വാസന്തിക്കും മറ്റൊരാൾക്കും കൂടി അഞ്ച് ലക്ഷവും ശാന്താദേവിക്ക് വീട് വയ്ക്കാൻ അഞ്ച് ലക്ഷവും നൽകാമെന്നും 25 ലക്ഷം രൂപ ഫണ്ടായി ഭാവിയിലേക്ക് നിലനിർത്താമെന്നും രഞ്ജിത്ത് പുതിയ ആശയം കൊണ്ടുവന്നു. അന്ന് ശാന്താദേവിക്ക് കൊടുക്കാമെന്ന് പറഞ്ഞ അഞ്ച് ലക്ഷം അവരുടെ മരണം വരെ കൊടുത്തില്ല. ഈ പണവും ബാക്കി വന്ന പണവും എന്തു ചെയ്തുവെന്ന് എനിക്കിപ്പോഴും അറിയില്ല. പരിപാടിയുടെ ഓഡിറ്റിംഗിലും എനിക്ക് വിരുദ്ധാഭിപ്രായമുണ്ടായിരുന്നു.

ഈ വിവരങ്ങളെല്ലാം വെച്ച് വിശദമായ പരാതി കമ്മിറ്റിക്ക് എഴുതിക്കോടുത്തു. ഇതിൽ ക്ഷുഭിതരമായ ചില അംഗങ്ങൾ എന്നെ കൈകാര്യം ചെയ്യൻ തുടങ്ങിയപ്പോൾ മുൻ മന്ത്രി എളമരം കരീമാണ് ശാന്തരാക്കിയത്. ഇത്തരം പ്രോഗ്രാമുകൾ കഴിയുമ്പോൾ കമ്മിറ്റികൾ പിരിച്ചു വിടും. രക്ഷാധികാരിയായ മേയർ തൽസ്ഥാനത്ത് നിന്നും പോകും. പിന്നെ കണക്കുകൾ ആരോടാണ് ചോദിക്കുക'. -അലി അക്‌ബർ പറഞ്ഞു. ഇത്തരം കാര്യങ്ങൾക്കെല്ലാം സുതാര്യത ഉണ്ടാവണമെന്നും അലി അക്‌ബർ ചൂണ്ടിക്കാട്ടി.എന്നാൽ പിന്നീടും യാതൊരു സുതാര്യതയും ഉണ്ടായിട്ടില്‌ളെന്നതിന് തെളിവാണ് പുതിയ വിവാദങ്ങൾ.

സിനിമാ മേഖലയിൽനിന്ന് റസാഖിനായി കാര്യമായ ഒരു അനുസ്മരണപോലും അദ്ദേഹത്തിന്റെ ഒന്നാം ചരമ ദിനത്തിൽ ഉണ്ടായിട്ടില്ല. അവസാനം കണ്ണഞ്ചേവരിയിലെ വീട്ടിൽ റസാഖിന്റെ ഭാര്യ മുൻകൈയെടുത്താണ് ഒരു ചെറിയ ചടങ്ങെങ്കിലും നടത്തിയത്.

കഴിഞ്ഞവർഷം ടി എ റസാഖിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് സിനിമാ പ്രവർത്തകരെ ചൊടിപ്പിച്ചതെന്നാണ് അറിയുന്നത്.കഴിഞ്ഞ ഓഗസ്റ്റ് 15ന് കോഴിക്കോട്ട് മോഹൻലാലിന്റെ നേതൃത്വത്തിൽ സിനിമാ താരങ്ങൾ പങ്കടെുത്ത 'മോഹനം' ഷോയുടെ വിജയത്തിനു വേണ്ടി ടി എ റസാഖിന്റെ മരണവിവരം പുറത്തറിയിക്കുന്നത് വൈകിപ്പിച്ചുവെന്ന ആക്ഷേപം കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഷോ തീരുന്നതും കാത്ത് മൃതദേഹവുമായി വന്ന ആംബുലൻസ് വഴിയരികിൽ നിർത്തിയിടുകയായിരുന്നു.റസാഖ് അടക്കമുള്ളവരെ സഹായിക്കാൻവേണ്ടിയാണ് ഷോ നടത്തിയിരുന്നതെങ്കിലും മൃതദേഹം പിടിച്ചുവെച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

അന്ന് രാത്രി വൈകി കോഴിക്കോട് ടൗൺഹാളിൽ റസാഖിന്റെ മൃതദേഹം എത്തിച്ചപ്പോൾ അരങ്ങേറിയത് സിനിമയെ വെല്ലുന്ന സിനിമാക്കാരുടെ നാടകമായിരുന്നു.മദ്യപിച്ച് ലക്കുകെട്ട് അക്രമാസക്തരായ സിനിമാക്കാർ ബോധപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നെന്നാണ് ടൗൺഹാളിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകരും നാട്ടുകാരും പറഞ്ഞത്. സംവി ധായകരായ ലാൽ, രഞ്ജിത്ത്, വി എം. വിനുതുടങ്ങിയവരാണ് റസാഖിന്റെ ബന്ധുക്കളോടും മാധ്യമ പ്രവർത്തകരോടും തട്ടിക്കയിറയത്.

സിനിമാ പ്രവർത്തകനായായ ഒരു വ്യക്തി മരിച്ചാൽ ആയാളുടെ ചികിൽസക്ക് സാമ്പത്തികമായി സഹായിച്ചു എന്ന ഒറ്റക്കാരണംകൊണ്ട് മൃതദേഹം എവിടെക്കേ് കൊണ്ടുപോവണം എന്നകാര്യം വരെ സിനിമക്കാരാണോ തീരുമാനിക്കയെന്നാണ് റസാഖിന്റെ ബന്ധുക്കൾ അന്നുതന്നെ ചോദിച്ചിരുന്നു.ഇതേതുടർന്ന് കോഴിക്കോട്ട് റസാഖിന്റെ ബന്ധുക്കളും മദ്യപിച്ച് ലക്കുകെട്ട സിനിമാക്കാരും തമ്മിൽ അടിയുടെ വക്കത്തത്തെിയ സംഘർഷം നടന്നിരുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് സിനിമാക്കാർ റസാഖ് അനുസ്മരണം ബഹിഷ്‌ക്കരിച്ചതെന്നതാണ് വിവരം.ഇതേ കാരണങ്ങൾ കൊണ്ടുതന്നെയാണ് റസാഖിന്റെ കുടംബത്തിനുള്ള സാമ്പത്തിക സഹായവും നീണ്ടുപോകുന്നതെന്നാണ് അനൗദ്യോഗിക വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP