Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടി പി ശ്രീനിവാസൻ തല്ല് ഇരന്നു വാങ്ങിയതോ? ശരത് കരണത്തടിച്ചത് ഈ തന്തയില്ലാത്തവരെ പൊക്കിമാറ്റി വഴിയൊരുക്കാത്തത് എന്തെന്നു പൊലീസിനോടു ചോദിച്ചപ്പോൾ എന്ന് ഇന്റലിജൻസ് റിപ്പോർട്ട്; അകാരണമായി തല്ലിയതെന്ന വാദം പൊളിച്ചു മാദ്ധ്യമപ്രവർത്തകൻ

ടി പി ശ്രീനിവാസൻ തല്ല് ഇരന്നു വാങ്ങിയതോ? ശരത് കരണത്തടിച്ചത് ഈ തന്തയില്ലാത്തവരെ പൊക്കിമാറ്റി വഴിയൊരുക്കാത്തത് എന്തെന്നു പൊലീസിനോടു ചോദിച്ചപ്പോൾ എന്ന് ഇന്റലിജൻസ് റിപ്പോർട്ട്; അകാരണമായി തല്ലിയതെന്ന വാദം പൊളിച്ചു മാദ്ധ്യമപ്രവർത്തകൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എഫ്‌ഐക്കാരിൽ നിന്നു സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി പി ശ്രീനിവാസൻ തല്ല് ഇരന്നു വാങ്ങിയതാണോ? പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടാണ് ഇക്കാര്യത്തിന്റെ മറ്റൊരു തലം കൂടി പുറത്തുകൊണ്ടുവരുന്നത്.

'ഈ തന്തയില്ലാത്തവരെ പൊക്കിമാറ്റി വഴിയൊരുക്കെടോ' എന്നു പൊലീസിനോട് ആക്രോശിച്ചപ്പോഴാണ് ടി പി ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് ജെ എസ് ശരത് കരണത്തടിച്ചതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അകാരണമായി ശ്രീനിവാസനെ തല്ലിയതാണെന്ന വാദം പൊളിച്ചതു മാദ്ധ്യമപ്രവർത്തകനായ വി എസ് ശ്യാംലാലാണ്.

സോളാർ ചൂടിൽ സംസ്ഥാന സർക്കാരും നാടു ഭരിക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വാടി നിൽക്കുമ്പോഴായിരുന്നു ഇതിൽ നിന്ന് എല്ലാ ശ്രദ്ധയും മാറ്റിക്കൊണ്ട് എസ്എഫ്‌ഐ സമരത്തിൽ ടി പി ശ്രീനിവാസനെ തല്ലിയ സംഭവം ഉണ്ടാകുന്നത്. ഇതോടെ ചാനലുകളും മറ്റും അൽപ്പനേരത്തേയ്‌ക്കെങ്കിലും സോളാറിനെ വിട്ട് എസ്എഫ്‌ഐ സമരത്തിലേക്കു തിരിയുകയും ചെയ്തു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ തല്ലിയ എസ്എഫ്‌ഐ നേതാവ് ജെ എസ് ശരത്തിനെതിരെ പല കോണിൽ നിന്നും വ്യാപക പ്രതിഷേധമുയരുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ടി പി ശ്രീനിവാസൻ തല്ല് ഇരന്നു വാങ്ങുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്റലിജൻസ് റിപ്പോർട്ടിലെ വിശദീകരണത്തെക്കുറിച്ചുള്ള സൂചനകൾ വി എസ് ശ്യാംലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നൽകുന്നുണ്ട്. നേരത്തെ തന്നെ പ്രശ്‌നമുണ്ടാകുമെന്നു പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. എന്നിട്ടും സമരത്തിനിടയിലേക്കു കടന്നുവരികയായിരുന്നു ശ്രീനിവാസൻ. പൊലീസുകാർ മുന്നറിയിപ്പു നൽകിയിട്ടും അതൊന്നും വകവയ്ക്കാതെയാണ് സമരച്ചൂടിലായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്കു ശ്രീനിവാസൻ കടന്നുവന്നത്.

ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമാണ്. ശ്രീനിവാസൻ നടന്നു സമരക്കാരുടെ ഇടയിലേക്കു വരികയും തുടർന്ന് വിദ്യാർത്ഥികൾ മുദ്രാവാക്യം ഉയർത്തി പ്രതിരോധിക്കുകയുമായിരുന്നു. അസ്വസ്ഥനായി തിരികെ നടന്ന ശ്രീനിവാസൻ പൊലീസുകാരോട് എന്തോ പറയുന്നതും വ്യക്തമാണ്. ഇതിനുശേഷമാണു തൊട്ടുപിറകിൽ ഉണ്ടായിരുന്ന ശരത് കൈ നീട്ടി അടിക്കുന്നത്.

ഇത് ടെലിവിഷൻ ചാനലുകളിലൂടെ ലോകത്തെല്ലാവരും കണ്ടു. വിദ്യാഭ്യാസരംഗത്ത് അരങ്ങേറുന്ന വലിയൊരു തട്ടിപ്പിനെ ചെറുക്കാനായി നടന്നത് എന്നു പറയപ്പെടുന്ന മഹാസമരത്തിന്റെ ലക്ഷ്യം ഇതിൽ മുങ്ങിപ്പോകുകയും ചെയ്തു. ഈ സംഭവത്തെത്തുടര്ന്ന് ശരത്തിനെ പൊലീസ് പിടികൂടി. അച്ചടക്കലംഘനത്തിന് എസ്.എഫ്.ഐ. ശരത്തിനെതിരെ സംഘടനാനടപടി സ്വീകരിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന്റെ എല്ലാ വശവും പരിശോധിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൗതുകത്തിന്റെ പേരിൽ അന്വേഷണം നടത്തിയതെന്നു ശ്യാംലാൽ പറയുന്നു. ശ്രീനിവാസനെ മർദിച്ചതിനെ ന്യായീകരിക്കുന്നില്ല എന്നും വസ്തുതകൾ മാത്രം പ്രതിപാദിക്കുന്നു എന്നും ശ്യാംലാൽ വിശദീകരിക്കുന്നുണ്ട്.

'Why don't you clear out these bastards and make way?' എന്നാണ് ചുറ്റുമുണ്ടായിരുന്ന പൊലീസുകാരോടു ശ്രീനിവാസൻ പറഞ്ഞത്. 'ഈ തന്തയില്ലാക്കഴുവേറികളെ പൊക്കി മാറ്റി വഴിയൊരുക്കാൻ നിങ്ങളെന്താ തയ്യാറാവാത്തത്?' എന്ന് മലയാള പരിഭാഷ. ഇതാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്ട്ടിലുള്ളത്. താനടക്കമുള്ളവരെ 'തന്തയില്ലാത്തവർ' എന്നു വിശേഷിപ്പിക്കുന്നത് കേട്ട ഒരു ചെറുപ്പക്കാരൻ പ്രകോപിതനായത് സ്വാഭാവികമാണ്. എന്നാൽ, ഒരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നയാൾ ഇത്തരത്തിൽ പൊതുസ്ഥലത്ത് പെരുമാറാമോ എന്നത് വേറെ കാര്യം. ശ്രീനിവാസൻ പുലഭ്യം പറഞ്ഞുവെന്നത് സത്യമാണെങ്കിൽ തല്ല് അർഹിക്കുന്നുണ്ടെന്നാണ് എന്റെ പക്ഷമെന്നും ശ്യാംലാൽ പറയുന്നു.

കോവളത്ത് അദ്ദേഹം ചോദിച്ചുവാങ്ങിയ അടിയാണ് എന്നു പറയുന്നത് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടാണ്. വിദ്യാഭ്യാസ സംഗമത്തിനെതിരെ പ്രക്ഷോഭം ശക്തമാണെന്നും സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും പൊലീസ് ബന്ധപ്പെട്ടവരെ എല്ലാവരെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇത് മുഖവിലയ്‌ക്കെടു
ത്തു. എന്നാല്, ശ്രീനിവാസൻ മുന്നറിയിപ്പ് അവഗണിക്കുകയും സമരക്കാർക്കിടയിൽ ചെന്നു കയറുകയും ചെയ്തു. സത്യം ഇതായതുകൊണ്ടാണ് പൊലീസിനെതിരെ ശ്രീനിവാസനെപ്പോലൊരാൾ നേരിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചു പരാതി പറഞ്ഞിട്ടും കാര്യമായ നടപടിയുണ്ടാവാത്തതെന്നും ചൂണ്ടിക്കാട്ടുന്നു.

നിങ്ങളെ ഒരാൾ 'തന്തയില്ലാത്തവൻ' എന്നു വിളിച്ചാൽ എന്തു ചെയ്യും? ഞാനാണെങ്കിൽ അങ്ങനെ വിളിക്കുന്നവന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കും. ഏതൊരാളും അതു തന്നെയാണ് ചെയ്യുക എന്നാണ് വിശ്വാസമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.

തന്തയില്ലാത്തവർ!!-------------------------നിങ്ങളെ ഒരാൾ 'തന്തയില്ലാത്തവൻ' എന്നു വിളിച്ചാൽ എന്തു ചെയ്യും? ഞാനാണ...

Posted by VS Syamlal on Saturday, January 30, 2016

നേരത്തെ സിന്ധു ജോയിയും ശ്രീനിവാസൻ ചോദിച്ചു വാങ്ങിയ അടിയാണെന്നു വിമർശിച്ചിരുന്നു. 'പ്രക്ഷോഭകാരികളുടെ നടുവിലേക്ക് കൂസലില്ലാതെ നടന്നു ചെന്ന ചങ്കൂറ്റം, അവിടെ നോക്കുകുത്തിയായി നിന്നപൊലീസുകാരും.. എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ ഒരു അസ്വാഭാവികത. ഏതെങ്കിലും ഒരുപ്രക്ഷോഭകാരി ചെയ്ത തെറ്റിന് എസ് എഫ് ഐ ക്കാരെ മുഴുവൻ അടച്ചു ആക്ഷേപിക്കേണ്ട കാര്യം ഉണ്ടോ? എങ്കിലും എതിർ അഭിപ്രായം ഉള്ളവരെ കായികമായി നേരിടുന്ന പ്രവണത അത്ര നല്ലതല്ല. അത് വിദ്യാർത്ഥി സംഘടന പ്രവർത്തകർ എപ്പോഴും ഓർമിക്കണം'-സിന്ധു ഫേസ്‌ബുക്കിൽ കുറിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP