Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഷ്ടപരിഹാരം, ഗാർഹിക പീഡനം... വകുപ്പുകൾ ഓരോന്നും ചൂണ്ടിക്കാട്ടി ടി സിദ്ദിഖിന്റെ മുൻഭാര്യ നിയമനടപടിക്ക്; നസീമയ്‌ക്കെതിരായ തലാഖിനു നിയമസാധുതയില്ലെന്നും വാദം

നഷ്ടപരിഹാരം, ഗാർഹിക പീഡനം... വകുപ്പുകൾ ഓരോന്നും ചൂണ്ടിക്കാട്ടി ടി സിദ്ദിഖിന്റെ മുൻഭാര്യ നിയമനടപടിക്ക്; നസീമയ്‌ക്കെതിരായ തലാഖിനു നിയമസാധുതയില്ലെന്നും വാദം

കൊച്ചി: കെപിസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ്് യുവനേതാക്കളിൽ പ്രമുഖനുമായ ടി സിദ്ദിഖിനെതിരെ മൊഴി ചൊല്ലപ്പെട്ട ആദ്യ ഭാര്യ നസീമ നിയമനടപടിക്ക്. കഴിഞ്ഞ ദിവസം സിദ്ദിഖിന്റെ രണ്ടാം വിവാഹം നടന്ന വിവരം അറിഞ്ഞതോടെയാണ് അർഹമായ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ നസീമ തീരുമാനിച്ചത്. കോഴിക്കോട് മജിസ്‌ട്രേട്ട് കോടതിയിലും കുടുംബകോടതിയിലും നസീമ ഇന്ന് കേസ് ഫയൽ ചെയ്യും. തൃശുരിലെ പ്രമുഖയായ വനിതാ അഭിഭാഷകയും സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ നേതാവുമായ ആശ ഉണ്ണിത്താൻ മുഖാന്തരമാണ് കോഴിക്കോട് കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്.

 

സിദ്ധിഖുമായുള്ള തന്റെ വിവാഹം നടക്കുമ്പോൾ 100 പവൻ സ്വർണം തന്റെ മാതാപിതാക്കൾ നല്കിയിരുന്നതായും ഇതുകൂടാതെ 25 ലക്ഷം രൂപ സിദ്ദിഖ് കൈപ്പറ്റിയിരുന്നതായും നസീമ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതുകൂടാതെ മക്കൾ ജനിച്ചപ്പോൾ നസീമയുടെ മാതാപിതാക്കൾ അവരെ അണിയിച്ച സ്വർണാഭരണങ്ങൾ സിദ്ദിഖ് നഷ്ടപ്പെടുത്തിയെന്നും ഇതെല്ലാം പാർട്ടിയിലെ വളർച്ചയ്ക്കായാണ് കെ പി സി സി ജനറൽ സെക്രട്ടറി ഉപയോഗിച്ചതെന്നും അവർ ആരോപിച്ചിരുന്നു. നിയമപരമായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്കുന്ന പരാതിയിൽ ഈ ഭാഗങ്ങളും ഉണ്ടാകും.

ഇതു കൂടാതെ ഗാർഹിക പീഡനത്തിനും സിദ്ദിഖിനെതിരെ കേസ് ഫയൽ ചെയ്യാൻ നസീമ തീരുമാനിച്ചിട്ടുണ്ട്. ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നാണു പരാതി. ഒരു സ്ത്രീയുടെ അന്തസിനെയും വ്യക്തിസ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്ന പരാമർശങ്ങളാണ് തലാഖ് എന്ന പേരിൽ നസീമക്ക് ജനുവരി മാസം എഴുതിയ കുറിപ്പിൽ ടി സിദ്ദിഖ് നടത്തിയിരിക്കുന്നതെന്ന് അഡ്വ. ആശ ഉണ്ണിത്താൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തലാഖിന്റെ നിയമസാധുതയേയും കോടതിയിൽ ചോദ്യം ചെയ്യാൻ നസീമയും അഭിഭാഷകയും തീരുമാനിച്ചിട്ടുണ്ട്. വെറുതെ വെള്ളപേപ്പറിൽ എഴുതിയ തലാഖിനു നിയമസാധുതയില്ലെന്ന് നസീമ തുടക്കം മുതൽ തന്നെ വാദിച്ചിരുന്നു.അഭിഭാഷകരുടെ സാന്നിധ്യത്തിൽ ഇരുകൂട്ടരും ഒപ്പിട്ടാൽ മാത്രമേ വിവാഹമോചനം പൂർത്തിയാകുകയുള്ളൂവെന്നും നസീമ പറയുന്നു.

ഇനി സിദ്ദിഖിനെ പോലെ ഒരാളുടെ കൂടെ ജീവിക്കാൻ താല്പര്യമില്ലാത്തതിനാൽ വിവാഹമോചനത്തിന് തയ്യാറാണെന്നും എന്നാൽത്തന്നെയും സിദ്ദിഖിന്റെ രക്തത്തിൽ പിറന്ന രണ്ടു കുട്ടികളേയും വഞ്ചിച്ചുപോകാൻ അയാളെ അനുവദിക്കുകയില്ലെന്നുമുള്ള നിലപാടിലാണ് സ്‌കൂൾ അദ്ധ്യാപിക കൂടിയായ നസീമ. ഇനി താൻ മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കാൻ ആഗ്രഹിക്കുരുന്നില്ലെന്ന് നസീമ തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP