Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ടി യു കുരുവിളയുടെ ഇറച്ചിയും കപ്പയും തിന്നവർ പോലും വോട്ടു ചെയ്തില്ലെന്നു വാട്‌സ്ആപ്പ് പോസ്റ്റ്; കളിയാക്കിയതിനു ഡിവൈഎഫ്‌ഐ പ്രാദേശികനേതാവിനെ ആക്രമിച്ചു; രണ്ടു യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ

ടി യു കുരുവിളയുടെ ഇറച്ചിയും കപ്പയും തിന്നവർ പോലും വോട്ടു ചെയ്തില്ലെന്നു വാട്‌സ്ആപ്പ് പോസ്റ്റ്; കളിയാക്കിയതിനു ഡിവൈഎഫ്‌ഐ പ്രാദേശികനേതാവിനെ ആക്രമിച്ചു; രണ്ടു യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മുൻ എംഎൽഎ ടി യു കുരുവിളയുടെ ഇറച്ചിയും കപ്പയും വിതരണം സംബന്ധിച്ച വാട്‌സാപ്പ് പോസ്റ്റിന്റെ പേരിൽ ആക്രമണം. ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റ് പിണ്ടിമന മാളിയേലി ബേസിൽ തങ്കച്ചനെ (20) കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സംഭവത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പിണ്ടിമന പുന്നയ്ക്കൽ എൽദോസ് (23), പോൾസൺ (22)എന്നിവരെ കോതമംഗലം പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.

അയൽവാസി പോണാട്ട് തങ്കച്ചന്റെ വീട്ടിൽ ടി വി കണ്ടിരുന്ന തന്നെ ഇവർ വീട്ടിൽ അതിക്രമിച്ചുകയറി കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് ബേസിലിന്റെ വെളിപ്പെടുത്തൽ. ഇലക്ഷൻ കാലത്ത് വോട്ടുപിടിക്കാൻ ടി യു കുരുവിളയുടെ ഇറച്ചിയും കപ്പയും വിതരണം നടത്തുന്നതായി ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയിൽ ചിലത് വൈറലാവുകയും ചെയ്തു.

ഇലക്ഷനുശേഷം ഭേദഗതികളോടെ ഇത്തരത്തിൽ വീണ്ടും പോസ്റ്റുകൾ പ്രചരിച്ചു. കപ്പയും ഇറച്ചിയും തിന്നവർ പോലും കുരുവിളക്ക് വോട്ട ്‌ചെയ്തില്ലന്ന ആരോപണമായിരുന്നു പിന്നീട് പുറത്തുവന്ന പോസ്റ്റുകളിൽ നിറഞ്ഞുനിന്നത്. ഇക്കൂട്ടത്തിൽപെട്ടവരെ കണക്കിന് കളിയാക്കുന്ന പോസ്റ്റുകളും വാട്‌സാപ്-ഫെയിസ് ബുക്ക് ഗ്രൂപ്പുകളിൽ വ്യാപകമായി ഷെയർ ചെയ്യുകയുമുണ്ടായി.

ഇലക്ഷനുശേഷം പുറത്തുവന്ന ഇത്തരം പോസ്റ്റുകളിലൊന്ന് തങ്ങൾക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തിൽ പരിവർത്തനം നടത്തി ബേസിൽ പ്രചരിപ്പിച്ചുവെന്നാണ് ബന്ധുക്കളായ പോൺസന്റെയും എൽദോസിന്റെയും ആരോപണം. പരിക്കേറ്റ ബേസിലും ഇപ്പോൾ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഒരേ വാട്‌സ്ആപ്പ്-ഫേസ്‌ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളാണെന്നും ഇവർ തമ്മിലുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നെന്നുമാണ് പൊലീസ് നൽകുന്ന വിവരം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP