Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരിതാശ്വാസത്തിന് നാടുമുഴുവൻ നെട്ടോട്ടമോടുമ്പോൾ ഇതിനൊന്നും ഞങ്ങളെ കിട്ടില്ലെന്ന മട്ടിൽ തൃശൂർ ബാർ അസോസിയേഷൻ; അരിയും സാധനങ്ങളും സൂക്ഷിക്കാൻ അസോസിയേഷന്റെ മുറികൾ ചോദിച്ചപ്പോൾ നടപ്പില്ലെന്ന് മറുപടി; പൂട്ടുപൊളിച്ച് സാധനം അകത്ത് വച്ച് നിയമം പാലിച്ച കലക്ടർ ടി.വി.അനുപമയ്ക്ക് ബിഗ് സല്യൂട്ടുമായി തൃശൂരുകാർ

ദുരിതാശ്വാസത്തിന് നാടുമുഴുവൻ നെട്ടോട്ടമോടുമ്പോൾ ഇതിനൊന്നും ഞങ്ങളെ കിട്ടില്ലെന്ന മട്ടിൽ തൃശൂർ ബാർ അസോസിയേഷൻ; അരിയും സാധനങ്ങളും സൂക്ഷിക്കാൻ അസോസിയേഷന്റെ മുറികൾ ചോദിച്ചപ്പോൾ നടപ്പില്ലെന്ന് മറുപടി; പൂട്ടുപൊളിച്ച് സാധനം അകത്ത് വച്ച് നിയമം പാലിച്ച കലക്ടർ ടി.വി.അനുപമയ്ക്ക് ബിഗ് സല്യൂട്ടുമായി തൃശൂരുകാർ

മറുനാടൻ മലയാളി ബ്യൂറോ


തൃശ്ശൂർ: നാടുമുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർക്കുമ്പോൾ കല്ലുകടിയായി തൃശൂർ ബാർ അസോസിയേഷന്റെ നടപടി. ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ സൂക്ഷിക്കാൻ മുറി വിട്ടുനൽകാതെ ധാർഷ്ട്യം കാട്ടിയ ബാർ അസോസിയേഷനെ ജില്ലാ കലക്ടർ ടി.വി.അനുപമ നിലയ്ക്ക് നിർത്തി. മുറികൾ തുറന്ന് നൽകാൻ ബാർ അസോസിയേഷൻ വിസമ്മതിച്ചതോടെ കളക്ടർ നേരിട്ട് ഇടപെട്ട് പൂട്ടുപൊളിക്കുകയായിരുന്നു.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടി ജില്ലാ കളക്ടറേറ്റിൽ ശേഖരിച്ച അരിയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കാൻ സ്ഥലം മതിയായിരുന്നല്ല. ഈ സാഹചര്യത്തിലാണ് സിവിൽ സ്റ്റേഷനിലെ തൃശൂർ ബാർ അസ്സോസിയേഷൻ ഉപയോഗിക്കുന്ന 35, 36 നമ്പർ മുറികൾ ജില്ല ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്‌സണനും ജില്ലാ കളക്ടറുമായ ടി വി അനുപമ ഒഴിപ്പിച്ചെടുത്തത്.

മുറികൾ തുറന്ന് നൽകാൻ ബാർ അസ്സോസിയേഷൻ വിസമ്മതം അറിയിച്ച സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമം 2005 ലെ സെക്ഷൻ 34 (എച്ച്), (ജെ), (എം) പ്രകാരം കളക്ടറുടെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കളക്ടർ ജനറൽ മുറി ഒഴിപ്പിച്ചത്. മുറികളിൽ തമിഴ്‌നാട്ടിൽ നിന്നും സംഭാവനയായി ലഭിച്ച ആയിരം കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും സംഭരിച്ചു. അരിയും മറ്റുസാധനങ്ങളും സൂക്ഷിച്ച ശേഷം കലക്ടർ വേറെ താഴിട്ടുപൂട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP