1 usd = 73.48 inr 1 gbp = 96.05 inr 1 eur = 84.72 inr 1 aed = 20.00 inr 1 sar = 19.59 inr 1 kwd = 242.17 inr

Oct / 2018
20
Saturday

യൂസഫലിയും രവി പിള്ളയും യേശുദാസും ശശികുമാറും അടക്കമുള്ളവർ പ്രമുഖരുടെ ലിസ്റ്റിൽ; ചിത്രയും മേനോനും ഉൾപ്പെട്ടിരിക്കുന്നത് പ്രവാസികളുടെ ലിസ്റ്റിൽ; സിബിഐ അന്വേഷണം നേരിടുന്ന സി.സി.തമ്പിയും ലോക കേരള സഭയിൽ; പിണറായി സർക്കാരിന്റെ ലോക കേരള സഭയിലെ അംഗങ്ങൾ ഇവരൊക്കെ

January 11, 2018 | 03:31 PM IST | Permalink



യൂസഫലിയും രവി പിള്ളയും യേശുദാസും ശശികുമാറും അടക്കമുള്ളവർ പ്രമുഖരുടെ ലിസ്റ്റിൽ; ചിത്രയും മേനോനും ഉൾപ്പെട്ടിരിക്കുന്നത് പ്രവാസികളുടെ ലിസ്റ്റിൽ; സിബിഐ അന്വേഷണം നേരിടുന്ന സി.സി.തമ്പിയും ലോക കേരള സഭയിൽ; പിണറായി സർക്കാരിന്റെ ലോക കേരള സഭയിലെ അംഗങ്ങൾ ഇവരൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:എൽഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് നടത്തുന്ന ലോകകേരള സഭയിൽ കളങ്കിത വ്യക്തികൾക്കും ക്ഷണമെന്ന് ആരോപണം.സിബിഐ അന്വേഷണം നേരിടുന്ന പ്രമുഖ ഗൾഫ് വ്യവസായി സി.സി.തമ്പിയും ലോക കേരളസഭയിൽ പ്രതിനിധിയായതാണ് ആരോപണം ക്ഷണിച്ചുവരുത്തിയത്. 226 ാം നമ്പർ പ്രതിനിധിയാണ് സി.സി.തമ്പി.ലോകകേരള സഭയിലെ അംഗങ്ങളുടെ പട്ടിക പുറത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.

സി.സി.തമ്പിക്കെതിരെ കേസ്

എട്ടുവർഷം മുമ്പ് അവസാനിപ്പിച്ച കേസിൽ സി.സി.തമ്പിക്കെതിരെ സിബിഐ പുനരന്വേഷണം തുടങ്ങിയിരിക്കുകയാണ്. തെളിവില്ലെന്ന പേരിൽ, 2009 ൽ അവസാനിപ്പിച്ച കേസിൽ കൂടുതൽ തെളിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ അന്വേഷണം.തമ്പിയുടെ ഉമസ്ഥതയിലുള്ള തൃശൂർ ജില്ലയിലെ തേജസ്സ് എഞ്ചിനീയറിങ് കോളേജ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വഴിവിട്ട് ടെക്നിക്കൽ എജ്യുക്കേഷൻ അനുമതി നേടിയതിനാണ് സിബിഐ അന്വേഷണം നടത്തിയത്.2008-09 കാലയാളവിലായിരുന്നു ഇത്.

ഓൾ ഇന്ത്യ ടെക്നിക്കൽ എജ്യുക്കേഷന്റെ സതേൺ റീജിയൺ ഡയറക്ടർ ഡോ.മഞ്ജു സിംഗും ഈ കേസിൽ പ്രതിയായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് തമ്പിയുടെതടക്കം ഏഴു കോളേജുകളുടെ പേരിൽ സിബിഐ കേസെടുത്തത്. ഒരു വർഷത്തെ അന്വേഷണത്തിന് ശേഷം തമ്പി രണ്ടാം പ്രതിയായ ഈ കേസ് തെളിവില്ലാത്തതിനെ തുടർന്ന് അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ ഈ മാസം അഞ്ചിന് സിബിഐയുടെ കൊച്ചി യൂണിറ്റ് എസ്‌പി.എ.ഷിയാസ് കേസിൽ പുതിയ തെളിവുകളുണ്ടെന്ന് കാണിച്ച് സിബിഐ ഒന്നാം കോടതിയിൽ ഹർജി ഫയൽ ചെയ്തു. നേരത്തെ അന്വേഷിച്ചപ്പോൾ ഈ കേസിലെ പല തെളിവുകളും പരിഗണിച്ചില്ലെന്നും വ്യക്തമായ പത്തോളം തെളിവുകൾ ഉണ്ടെന്നും കാണിച്ചായിരുന്നു ഹർജി. ഈ ഹർജി പരിഗണിച്ചാണ് സിബിഐ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഒമ്പതു വർഷം മുമ്പ് അവസാനിപ്പിച്ച കേസിൽ സാധാരണ സിബിഐ തുടരന്വേഷണം ആവശ്യപ്പെടാറില്ല.

റോബോർട്ട് വാദ്രയടക്കമുള്ള കോൺഗ്രസിലെ ഉന്നതരുമായി തമ്പിക്കുള്ള അടുപ്പമുള്ളതാണ് കേന്ദ്ര ഏജൻസികൾ തമ്പിക്കെതിരെ അന്വേഷണം നടത്താൻ കാരണമെന്ന ആരോപണം ഉയർന്നിരുന്നു. സാമ്പത്തിക ഇടാപടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചെന്നൈയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെന്നൈ വിമാനത്താവളത്തിൽ തമ്പിയെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ലോക കേരള സഭ പട്ടിക തിരക്കിട്ട് തയ്യാറാക്കിയതോ?

ലോകകേരളസഭയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ പട്ടിക അവസാന നിമിഷം തിരക്കിട്ടാണ് തയ്യാറാക്കിയതെന്ന് ആരോപണമുണ്ട്.അതുകൊണ്ട് തന്നെ കളങ്കിത വ്യക്തികൾ പട്ടികയിലുണ്ടെയെന്ന് മതിയായ പരിശോധനകൾ ഉണ്ടായിട്ടില്ല.

എൽഡിഎഫ് നേതാക്കളും മന്ത്രിമാരും വിദേശ സന്ദർശനം നടത്തുമ്പോൾ കൊണ്ടു നടക്കുന്നവരും സ്‌പോൺസർ ചെയ്യുന്നവരുമാണ് 90 ശതമാനം അംഗങ്ങളും എന്നാണ് സൂചന. ഇടത് പക്ഷത്തിന്റെ ലേബലിൽ വിദേശങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും അംഗത്വം ഉറപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസ്സ് പാർട്ടിയുടെ പ്രവാസി സംഘടനയായ ഒഐസിസിക്ക് 15 സീറ്റുകൾ അനുവദിക്കുന്നതുകൊണ്ട് പ്രതിപക്ഷം ഉടക്കാനുണ്ടാകില്ല എന്ന പ്രതീക്ഷയാണ് സർക്കാരിന് ഉള്ളത്. അതേ സമയം വിദേശത്ത് ജനകീയമായി പ്രവർത്തിക്കുന്ന സംഘടനകൾക്കൊന്നും പ്രാതിനിധ്യവുമില്ല.

ലോക കേരള സഭയിലെ അംഗങ്ങൾ

ലോക കേരളസഭയുടെ അംഗബലം 351 ആണ്. കേരളനിയമസഭയിലെ മുഴുവൻ അംഗങ്ങളും കേരളത്തെ പ്രതിനിധാനംചെയ്യുന്ന പാർലമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളാണ്. 178 അംഗങ്ങളെ കേരള സർക്കാർ നാമനിർദ്ദേശംചെയ്തു. ഇപ്രകാരം നാമനിർദ്ദേശം ചെയ്ത അംഗങ്ങളിൽ 42 പേർ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിൽനിന്നും 100 പേർ പുറംരാജ്യങ്ങളിൽനിന്നും ആറുപേർ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരിൽ നിന്നും 30 പേർ വിവിധ വിഷയ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ആണ്.പ്രമുഖ് പ്രവാസി കേരളീയരുടെ പട്ടികയിൽ ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ, കെ.ജെ.യേശുദാസ്, കെ.എം.ചെറിയാൻ, എം.എസ്.സ്വാമിനാഥൻ, നിലമ്പൂർ ആയിഷ, ടി.ജെ.എസ്.ജോർജ്,ആസാദ് മൂപ്പൻ, ബോസ് കൃഷ്ണാമാചാരി,ഗോകുലം ഗോപാലൻ,ക്രിസ്് ഗോപാലകൃഷ്ണൻ, എം.എ.യൂസഫലി. എം.മുകുന്ദൻ, പി.എൻ.സി മേനോൻ,രവി പിള്ള, റസൂൽ പൂക്കുട്ടി, ശശികുമാർ, ശോഭന ചന്ദ്രകുമാർ, സുനിത കൃഷ്ണൻ തുടങ്ങി 30 പേർ ഉൾപ്പെടുന്നു.കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, രാജീവ് ചന്ദ്രശേഖർ എംപി, സുരേഷ് ഗോപിഎംപി, റിച്ചാർഡ് ഹേ എംപി എന്നിവരും അംഗങ്ങളാണ്.പ്രേമ മേനോൻ, കെ.എസ്.ചിത്ര, വെങ്കിടേഷ് രാമകൃഷ്ണൻ,റിയാസ് കോമു തുടങ്ങിയവർ പ്രമുഖരല്ലാത്ത പ്രവാസികളുടെ പട്ടികയിലുണ്ട്. ആശ ശരത്ത്, ഷംസീർ വയലിൽ, സി.സി.തമ്പി തുടങ്ങിയവർ ഗൾഫിൽ നിന്നുള്ളവരുടെ പട്ടികയിൽ പെടുന്നു.

എന്താണ് ലക്ഷ്യം?

ലോക കേരളസഭ ഒരു സ്ഥിരംസഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങൾ വരും. സഭ കുറഞ്ഞത് രണ്ടുവർഷത്തിൽ ഒരിക്കലെങ്കിലും യോഗം ചേരും. ഇതിലൂടെ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ലോക കേരള സഭ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സർക്കാരിന് ഇതുവരെ ഊഹമില്ല. മുഖ്യമന്ത്രിയുടെ പേരിൽ എതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഒരു ലേഖനം മാത്രമാണ് ഇതേക്കുറിച്ചു ആകെയുള്ള വിവരം. ലോക കേരള സഭ എന്ന പേരിൽ നിർദ്ദേശം മുമ്പോട്ട് വച്ചയാൾ എഴുതി കൊടുത്ത ലേഖനം മാധ്യമങ്ങൾക്ക് അയച്ചു കൊടുത്തതല്ലാതെ മുഖ്യമന്ത്രിക്ക് പോലും ധാരണയില്ലെന്നാണ് സൂചന. ഇതൊരുതരം ഇൻവെസ്റ്റ്‌മെന്റ് മീറ്റാണ് എന്നു ചിലർ പറയുന്നെങ്കിലും അതല്ല സർക്കാരിന് ഉപദേശം നേടാനുള്ള നിയമ സഭാ മോഡലിൽ ഉള്ള പ്രവർത്തനം ആണ് ഉദ്ദേശിക്കുന്നതെന്ന് മറ്റൊരു കൂട്ടർ പറയുന്നു.

പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറുനാടൻ സംഘടനകളുടെ പ്രതിനിധികളെയാണ് കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ മഹാഭൂരിപക്ഷം പേരും മുതൽ മുടക്കാനുള്ള ശേഷിയുള്ളവരല്ല. അവസാന നിമിഷം തെരഞ്ഞെടുക്കുന്നവർക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റും സാവകാശം കിട്ടാത്തതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന പലരും പങ്കെടുത്തേക്കില്ല എന്നാണ് സൂചന.

തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടൽ, താജ് വിവാന്ത, ഹൈസിന്ത തുടങ്ങിയ ഫൈവ് സ്റ്റാർ ഹോട്ടലുകൾ എല്ലാം പ്രതിനിധികൾക്കായി ബുക്ക് ചെയ്തിട്ടുണ്ട്. അവധി ആഘോഷിക്കാൻ എത്തിയ ചിലരോടൊക്കെ ഈ ദിവസങ്ങളിൽ ഇങ്ങോട്ട് താമസം മാറ്റിക്കോളാൻ വേണ്ടപ്പെട്ടവർ പറഞ്ഞു തുടങ്ങിയത് പ്രതിനിധികളിൽ നല്ലൊരു പങ്കും എത്തിയേക്കില്ല എന്ന സൂചനയെ തുടർന്നാണ് എന്നു പറയപ്പെടുന്നു. പ്രതിനിധികൾക്ക് മാത്രമാണ് പ്രവേശനം എങ്കിലും പരാജയം ആണ് എന്ന പേരുദോഷം ഒഴിവാക്കാൻ നോമിനികൾക്കും പ്രവേശനം നൽകാൻ ആണ് അന്തിമ ആലോചന. അങ്ങനെ എങ്കിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് അവരുടെ പ്രതിനിധിയെ അയക്കാൻ പറ്റും. ഇക്കാര്യത്തിലും സർക്കാർ ഒരു വ്യക്തതയും പറയുന്നില്ല.

പാർട്ടി ഹൈജാക്കിങ്

ഇന്ത്യൻ പൗരത്വം ഉള്ള പ്രവാസികൾക്ക് എന്ന പേരിൽ ആയിരുന്നു സർക്കാർ ഇതുവരെ നിർദ്ദേശങ്ങൾ നൽകിയതും ഉത്തരവ് ഇറക്കിയതും. എന്നാൽ പാർട്ടി നേതാക്കളും പാർട്ടി സംഘടനകളും നൽകിയ ശുപാർശ അനുസരിച്ച് നിയമന ഉത്തരവ് നൽകിയ പലരും വിദേശ പൗരത്വം ഉള്ളവരാണ് എന്ന് ഒടുവിൽ ആണ് സംഘാടകർ അറിയുന്നത്. അതുകൊണ്ട് ഉത്തരവിൽ മാറ്റം വരുത്തി വിദേശ പൗരത്വം ഉള്ളവരെ കൂടി ഉൾപ്പെടുത്താൻ അവസാന നിമിഷം ആലോചന സജീവമാണ്. അമേരിക്ക, ബ്രിട്ടൺ, ഓസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ മിക്ക പ്രവാസി നേതാക്കളും വിദേശ പൗരന്മാരാണ് എന്നതാണ് സർക്കാരിനെ വലക്കുന്നത്. വിദേശ പൗരത്വം ഉള്ളവരെ കേരള ലോകസഭയോടു തുല്ല്യമായ ഒരു പദ്ധതിയുടെ ഭാഗമാകാൻ കഴിയുമോ എന്ന ആശങ്കയും വ്യക്തമാണ്.

പ്രവാസികളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിനോടൊപ്പം പ്രവാസത്തിന്റെ സാധ്യതകൾ ഉപയോഗിക്കാനും ബോധപൂർവമായ പരിശ്രമം ആവശ്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു. സുപ്രധാനമായ ഈ രണ്ട് ദൗത്യവും ഏറ്റെടുക്കാൻകഴിയുന്ന തരത്തിലാണ് ലോക കേരളസഭയുടെ നടപടിക്രമം വിഭാവനംചെയ്യുന്നത്. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞുപോകുകയല്ല, മറിച്ച് പ്രധാന വിഷയങ്ങൾ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചർച്ചയും ഉറച്ച തീരുമാനങ്ങളുമെടുക്കാൻ ലോക കേരളസഭയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. സഭയിൽ പ്ളീനറി സെഷനുകൾക്കുപുറമെ വിഷയമേഖല അടിസ്ഥാനത്തിലുള്ള പ്രത്യേക യോഗങ്ങളും ഉണ്ടാകും. പ്രസ്തുത യോഗങ്ങളിൽ പുറംകേരളത്തിൽനിന്നുള്ള സഭാംഗങ്ങളോടൊപ്പം അതത് വിഷയങ്ങൾ കൈകാര്യംചെയ്യുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് സർക്കാർ പറയുന്നത്.

ലക്ഷങ്ങൾ മുടക്കി സർക്കാർ ഇതിന്റെ പരസ്യങ്ങളും മാധ്യമങ്ങൾക്ക് നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലത്ത് വച്ചു നടന്ന പ്രവാസി മാധ്യമ പ്രവർത്തകരുടെ മീറ്റും മറ്റൊരു പ്രശ്‌നമായിരുന്നു എന്ന ആരോപണമുണ്ട്. പ്രവാസി മാധ്യമ പ്രവർത്തകരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം ഒന്നും ആർക്കും അറിയില്ലായിരുന്നു. വഴിയെ പോയവരെയൊക്കെ പിടിച്ചു പ്രതിനിധികൾ ആക്കിയാണ് ആ ചടങ്ങിൽ ലക്ഷങ്ങൾ പൊടിച്ചത്.

മറ്റൊരു വെള്ളാന കൂടി?

ചുരുക്കി പറഞ്ഞാൽ സർക്കാർ ഖജനാവിൽ നിന്നും കോടികൾ മുടക്കി സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ഇല്ലാതെ മറ്റൊരു വെള്ളാനയെ കൂടി സൃഷ്ടിക്കുകയാണ് എന്ന സൂചനകൾ ആണ് പുറത്ത് വരുന്നത്. ആരോ പറഞ്ഞു കൊടുത്ത ആശയം നടപ്പിലാക്കാൻ ശ്രമിച്ച മുഖ്യമന്ത്രി മറ്റൊരു പുലിവാല് തന്നെ ഏറ്റെടുത്തിരിക്കുകയാണ്. കാലിയായ ഖജനാവിനെ രക്ഷിക്കാൻ ചുറ്റി തുടങ്ങിയ സർക്കാർ അതിന്റെ തുടക്കം എന്ന നിലയിലാണ് ഈ പദ്ധതിയെ കണ്ടത്. എന്നാൽ അഞ്ചു നയാ പൈസ പിരിച്ചെടുക്കാൻ സർക്കാരിന് കഴിയുമെന്നു പ്രവാസികൾ പോലും കരുതുന്നില്ല. എന്നാൽ ഇതിന്റെ പേരിൽ കോടികൾ ഖജനാവിൽ നിന്നും കാലിയാവുകയും ചെയ്യും.

ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് മീറ്റ് പോല അഞ്ചു നയാ പൈസയുടെ പ്രയോജനം സംസ്ഥാനത്തിന് ഉണ്ടാക്കാതെ പോയ മാധ്യമങ്ങളിൽ ഹൈപ്പ് ഉണ്ടാക്കി പൊതു ഖജനാവ് മുടിച്ച ഉമ്മൻ ചാണ്ടി സർക്കാരിന്റെ അതേ നയത്തിലേക്കാണോ പിണറായി വിജയന്റെയും യാത്ര. ലോക കേരള സഭ എന്ന പേരിൽ സർക്കാർ തുടങ്ങിയ പ്രസ്ഥാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ സൂചിപ്പിക്കുന്നത് ഇതു തന്നെയാണ്.ഇതിന് പുറമേയാണ് കളങ്കിത വ്യക്തികളുടെ സാന്നിധ്യവും.

ലോകകേരളസഭയിലെ അംഗങ്ങളുടെ പൂർണ പട്ടിക വായിക്കാം:

http://www.lokakeralasabha.com/members

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
എംഎൽഎ ആയത് വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; കള്ളവോട്ട് നേടിയെന്നാരോപിച്ചുള്ള കേസ് ഇപ്പോഴും നടത്തി തോറ്റ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ; മണ്ഡലത്തിന്റെ മനസ്സറിഞ്ഞ എംഎൽഎ അകാലത്തിൽ മരിക്കുമ്പോൾ കെ സുരേന്ദ്രനെ നേരിടാൻ അടിയന്തിരമായി ലീഗിന് നേതാവിനെ കണ്ടെത്തേണ്ടി വരും; ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിൽ നേമത്ത് തുറന്ന അക്കൗണ്ട് മഞ്ചേശ്വരത്തേക്ക് വ്യാപിപ്പിക്കാൻ കരുക്കൾ നീക്കി ബിജെപി
രാഹുൽ ഈശ്വറെ ജയിലിൽ അടച്ചതും അയ്യപ്പഭക്തരെ തല്ലിചതച്ചതും ഇതര സംസ്ഥാനങ്ങളിലും ചൂടേറിയ വാർത്ത; പൊലീസ് ഭക്തർക്ക് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ അടങ്ങിയ വാർത്തകൾ തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണ്ണാടകയിലും സൃഷ്ടിച്ചത് വലിയ വികാരം; ശബരിമല പ്രക്ഷോഭം ദക്ഷിണേന്ത്യ മുഴുവനായി വളരുമെന്ന് റിപ്പോർട്ടുകൾ; സ്ത്രീകളുടെ വോട്ട് പ്രതീക്ഷിച്ചിറങ്ങി എല്ലാം കൈവിട്ടപ്പോൾ കരകയറാൻ വഴി തേടി സിപിഎം
ആരാണ് ജമാൽ ഖഷോഗി? എന്തുകൊണ്ടാണ് വിളിച്ചുവരുത്തി സൗദി അറേബ്യ കൊന്നുകളഞ്ഞത്? സൗദി ഭരണകൂടത്തിന് ഈ ക്രൂര കൊലപാതകത്തിൽ പങ്കുണ്ടോ? പ്രതികളെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ടാണ് തുർക്കിക്ക് അധികാരമില്ലാത്തത്? വാഷിങ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റിനെ കൊന്നുകളഞ്ഞാൽ അമേരിക്ക കൈയുംകെട്ടി നിൽക്കുമോ? മാധ്യമപ്രവർത്തകന്റെ കൊലപാതകം ഉയർത്തുന്ന ചോദ്യങ്ങൾ ഇവ
ശബരിമല പ്രശ്‌നത്തിനിടയിലും ചർച്ചയാകുന്നത് സെക്‌സ് റാക്കറ്റ് കേസ്; പൊലീസ് യൂണിഫോം നൽകി രഹ്നാ ഫാത്തിമയെ മലകയറ്റിയത് ശരീരം വിറ്റ് രശ്മി പശുപാലൻ അഴിക്കുള്ളിലായതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ; കെ സുരേന്ദ്രനുമായി രഹ്ന കൂടിക്കാഴ്ച നടത്തിയെന്ന് രശ്മി ആരോപിച്ചത് ഇരുവരോടുമുള്ള പഴയ പകതീർക്കാൻ; രശ്മിയുടെ പ്രസ്താവന വിശ്വസിച്ച് പ്രതികരിച്ച മന്ത്രി കടകംപള്ളിയും വെട്ടിലായി
ജനിച്ച് 28ാം നാൾ അമ്മ ചെവിയിൽ ഓതി തന്നതാണു തന്റെ സംസ്‌കാരം; അതു സംരക്ഷിക്കാൻ പിണറായിയുടെ അനുവാദം വേണ്ട; ശബരിമലയിൽ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമകളുമായി വിദേശപര്യടനം നടത്തുകയാണ് മുഖ്യമന്ത്രി; സർക്കാർ ശ്രമം നിരീശ്വരവാദം വളർത്താൻ; സർക്കാരിൽ നിന്ന് ആനുകൂല്യം കൈപ്പറ്റിയവരാണു 'വേണ്ടണം, വേണ്ടണം' എന്ന നിലപാടെടുക്കുന്നത്; ഇടത് സർക്കാരിനെതിരെ പുതിയ പോർമുഖം തുറക്കാൻ എൻഎസ്എസ്; ശബരിമല പ്രതിഷേധത്തിന്റെ സമര നായകനാവാൻ സുകുമാരൻ നായർ
രഹ്നാ ഫാത്തിമയുടെ വീട് ആക്രമിച്ചതിന് പിന്നാലെ മേരി സ്വീറ്റിയുടെ വീടിനു നേരെയും ആക്രമണം; ശബരിമലയിലെ ആചാരങ്ങൾ തെറ്റിക്കാൻ കച്ചകെട്ടി ഇറങ്ങിയ യുവതികൾക്ക് ഇപ്പോൾ വീട്ടിൽ പോകാൻ പേടി; പൊലീസ് സംരക്ഷണം ചോദിച്ചെങ്കിലും മടി കാണിച്ച് പൊലീസ്; ആവേശം കെട്ടടങ്ങിയപ്പോൾ പിന്നാലെ ആരൊക്കെയോ ഉണ്ടെന്ന് ഭയന്ന് ഇരുവരും; പബ്ലിസിറ്റിക്ക് വേണ്ടി മലചവിട്ടാൻ ശ്രമിച്ചവരുടെ സുരക്ഷ ആരൊരുക്കും?
കേന്ദ്രം അറിയിച്ചത് കോടതി വിധി നടപ്പാക്കാൻ കേരളം തീരുമാനിച്ചതിനാൽ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും മല കയറാൻ വരും എന്നും പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും മാത്രം; വ്യാഖ്യാനിച്ചത് സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശിച്ചുവെന്നും; പിണറായിയും കോടിയേരിയും പറഞ്ഞത് പച്ചക്കളം; ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം അയച്ച ഉത്തരവിന്റെ പൂർണ്ണ രൂപം
ജമാൽ ഖഷോഗിയെ കൊന്നുവെന്ന് തുറന്ന് സമ്മതിച്ച് സൗദി അറേബ്യ; ചോദ്യം ചെയ്യലിനിടയിൽ കൈയബദ്ധം പറ്റിയെന്ന് സമ്മതിച്ച് 18 പേര അറസ്റ്റ് ചെയ്തു; രഹസ്യാന്വേഷണ സംഘത്തിലെ ഉപമേധാവിയെ പുറത്താക്കി; കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് ഉത്തരവ് നൽകിയ കൊലപാതകം എന്നാരോപിച്ച് തുർക്കി ആക്രമണത്തിന് മൂർച്ച കൂട്ടി; അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധവും വഷളായേക്കുമെന്ന ആശങ്ക അറബ് ലോകത്ത് ശക്തം
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം
ശ്രമിച്ചത് അതീവ രഹസ്യമായി കിസ് ഓഫ് ലൗ സമരനായികയെ പതിനെട്ടാംപടി ചവിട്ടിക്കാൻ; എല്ലാം മറച്ചുവച്ച് ഏഷ്യാനെറ്റും മറ്റ് ചാനലുകളും; തെലുങ്ക് മാധ്യമ പ്രവർത്തകയെ മറയാക്കി ആക്ടിവിസ്റ്റിനെ സന്നിധാനത്ത് എത്തിക്കാനുള്ള നീക്കം പൊളിച്ചത് മറുനാടന്റെ വാർത്ത; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സർക്കാരിന് മനസ്സിലായത് ഭക്തരുടെ ചെറുത്ത് നിൽപ്പിന്റെ ശക്തി മനസ്സിലായതോടെ; നിസ്സഹായാവസ്ഥ അറിയിച്ച് ഐജി ശ്രീജിത്തും; രഹ്നാ ഫാത്തിമയേയും കവിതയേയും തിരിച്ചയക്കുന്നത് ഭക്തരുടെ ശരണം വിളി പ്രതിഷേധം
ഞങ്ങൾ മൂന്നു പേരുടെ പേരുപോലും പറയാൻ കഴിയാത്ത വിധം മോഹൻലാൽ മാറിയത് ആശ്ചര്യപ്പെടുത്തി; കണ്ണുനിറഞ്ഞുകൊണ്ട് രേവതി; തന്റെ അവസരങ്ങൾ തട്ടിത്തെറിപ്പിച്ചുവെന്ന് പറഞ്ഞ് ദിലീപിനെതിരെ പരാതിപ്പെട്ടിട്ടും അനങ്ങാതിരുന്നതിൽ പ്രതിഷേധിച്ചാണ് ഇരയായ നടി രാജി വച്ചതെന്ന് പാർവതി; മോഹൻലാലിനും എഎംഎംഎയ്ക്കുമെതിരെ ആഞ്ഞടിച്ച് ഡബ്ലുസിസി; സിനിമാ നടന്മാർക്കെതിരെ പൊട്ടിത്തെറിച്ച് കറുപ്പുവസ്ത്രം ധരിച്ച് നടിമാർ; താരസംഘടനയിൽ നിന്ന് രാജി വയ്ക്കില്ലെന്നും അംഗങ്ങൾ
രാത്രി പതിനൊന്നരയോടെ ഓടിയെത്തിയത് 17കാരി; ആരോ തന്റെ വാതിലിൽ മുട്ടി വിളിച്ചതിന്റെ ഭയത്താലായിരുന്നു ആ കുട്ടി; പേടിച്ചു വിറച്ച കുട്ടിക്കും അമ്മൂമ്മയ്ക്കും തന്റെ മുറിയിൽ സുരക്ഷിതത്വം ഒരുക്കി; അതൊരു ലൈംഗിക പീഡനമോ ശാരീരിക പീഡനമോ ആയിരുന്നില്ല; വെറുമൊരു രാത്രിഭയം; സംഭവിച്ചത് 25-26 കൊല്ലം മുമ്പും; കേസും പുലിവാലുമായപ്പോൾ വിശദീകരണവുമായി രേവതി രംഗത്ത്; കൊച്ചി പ്രസ് ക്ലബ്ബിലെ വെളിപ്പെടുത്തലിൽ പുതിയ വിശദീകരണം ഇങ്ങനെ
ഇതൊരു സുവർണ്ണാവസരമാണ്; അയ്യപ്പൻ സ്വയം കഴിവ് തെളിയിക്കട്ടേ! കിളവികളെ വേണോ അതോ നല്ല സൊയമ്പൻ പെമ്പിള്ളേരെ വേണോ; തീരുമാനം അയ്യപ്പനെന്ന് പോസ്റ്റിട്ട ജീവനക്കാരന്റെ കാര്യത്തിൽ തീരുമാനമെടുത്ത് എംഎ യൂസഫലി; ലുലു ഗ്രൂപ്പിൽ നിന്ന് ദീപക് പവിത്രനെ പുറത്താക്കി അയ്യപ്പ വിശ്വാസികളുടെ വികാരത്തിനൊപ്പം നിന്ന് പ്രവാസി വ്യവസായിയുടെ ഇടപടെൽ; ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരന് പണി പോയത് സോഷ്യൽ മീഡിയയിലെ പൊങ്കാല കാരണം
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം