Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താജ് മഹലിന് സമീപത്ത് ശാഖക്കൊരുങ്ങി ആർഎസ്എസ്; സംഘർഷബാധിത പ്രദേശത്ത് ഒരു സംഘടനക്കും അനുമതിയില്ലെന്ന് പൊലീസ്; തർക്കപ്രദേശമായ ഇവിടെ മുസ്ലീങ്ങളെ ഉറൂസ് നടത്താൻ പോലും അനുവദിക്കാറില്ല; വിശദീകരണത്തിൽ വഴങ്ങാതെ പ്രതിഷേധമുയർത്തി പരിവാർ സംഘടനകൾ; ലോക സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇന്ത്യയുടെ അഭിമാന ഭൂമികയും സംഘർഷമേഖലയാവുന്നു

താജ് മഹലിന് സമീപത്ത് ശാഖക്കൊരുങ്ങി ആർഎസ്എസ്; സംഘർഷബാധിത പ്രദേശത്ത് ഒരു സംഘടനക്കും അനുമതിയില്ലെന്ന് പൊലീസ്; തർക്കപ്രദേശമായ ഇവിടെ മുസ്ലീങ്ങളെ ഉറൂസ് നടത്താൻ പോലും അനുവദിക്കാറില്ല; വിശദീകരണത്തിൽ വഴങ്ങാതെ പ്രതിഷേധമുയർത്തി  പരിവാർ സംഘടനകൾ; ലോക സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇന്ത്യയുടെ അഭിമാന ഭൂമികയും സംഘർഷമേഖലയാവുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:താജ്്മഹലിനെചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പ്രദേശത്ത് ശാഖ നടത്താനുള്ള ആർഎസ്്എസ് നീക്കം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്്ടിക്കുന്നു. താജ്മഹലിന് സമീപത്തായുള്ള പവൻധൻ കോളനിയിൽ ശാഖ ആരംഭിക്കാനായിരുന്നു സംഘടനയുടെ തീരുമാനം. എന്നാൽ തർക്കപ്രദേശമായ ഇവിടെ ഒരു രാഷ്ട്രീയ പാർട്ടികളുടേയും ഓഫീസ് അടക്കമുള്ള നിർമ്മിക്കാനും സംഘംചേരാനും അനുവദിക്കില്ലെന്നും, ഇവിടെ മുസ്ലീങ്ങളെ ഉറൂസ് നടത്താൻ പോലും അനുവദിക്കാറില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

നിലവിൽ ഇവിടം സംഘർഷബാധിത പ്രദേശമാണ്. കഴിഞ്ഞ ആറ് മാസമായി ഇവിടെ 24 മണിക്കൂറും പൊലീസ് സംരക്ഷണത്തിലുമാണ്. തർക്കം പരിഹരിക്കുന്നതുവരെ ഒരു രാഷ്ട്രീയപാർട്ടിക്കും അനുകൂലമായ നിലപാട് സ്വീകരിക്കാൻ ആവില്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ പൊലീസിന്റെ വാദം പരിഗണിക്കാതെ ഇവിടെ ശാഖ നടത്തുമെന്ന കടുംപിടുത്തത്തിലാണ് ആർഎസ്എസ്. പ്രദേശത്ത് നിന്ന് പൊലീസ് പിന്മാറണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നു.

സംസ്ഥാനവും കേന്ദ്രവും തങ്ങളുടെ പാർട്ടി ഭരിച്ചിട്ടും ആർ.എസ്.എസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നുണ്ട്. വർഷങ്ങൾക്കുമുമ്പ് ഇവിടെ ശാഖ ഉണ്ടായിരുന്നെന്നും ഇടക്കാലത്ത് പ്രവർത്തനം നിർത്തുകയായിരുന്നുവെന്ന വാദവും ഇവർ ഉന്നയിക്കുന്നു. ശാഖയിൽ തങ്ങൾ തീവ്രവാദികളെ ഉണ്ടാക്കിയെടുക്കുകയാണെന്നാണ് പൊലീസ് പറഞ്ഞതെന്നും അങ്ങനെയെങ്കിൽ മുൻപ്രധാനമന്ത്രി വാജ്പേയിയും നിലവിലെ പ്രധാനമന്ത്രി മോദിയും മറ്റ് മുതിർന്ന ബിജെപിയുടെ ദേശീയ നേതാക്കളുമെല്ലാം തീവ്രവാദികളാണോ എന്ന് പൊലീസ് വ്യക്തമാക്കണമെന്നും ബിജെപി പ്രാദേശിക നേതാവ് അശ്വിനി കുമാർ ആവശ്യപ്പെട്ടു.

ദിവസങ്ങൾക്കുമുമ്പ് താജ്മഹലിന്റെ പടിഞ്ഞാറേഭാഗത്തെ ഗേറ്റ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തകർത്തിരുന്നു. ബസായ് ഘട്ടിലെ സിദ്ധേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴി തടസപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു ഇത്. ഇതിനുപിന്നാലെയാണ് താജ്മഹലിനു സമീപം സംഘർഷബാധിത പ്രദേശത്ത് ശാഖ വേണമെന്ന ആവശ്യവുമായി ആർഎസ്എസ് രംഗത്തെത്തുന്നത്.

നേരത്തെ താജ്മഹൽ ക്ഷേത്രമായിരുന്നെന്നും വിദേശ അടിമത്തത്തിന്റെ സ്മാരകമാണെന്നുമൊക്കെ പറഞ്ഞ് നിരവധി സംഘ്പരിവാർനേതാക്കൾ ഈ വിഷയം കത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP