Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടേക്ക് ഓഫ് സിനിമാ പ്രവർത്തകർ തന്നെ പറഞ്ഞു പറ്റിച്ചു; ഫോണിൽ പകർത്തിയ ഫോട്ടോകളടക്കം കൈമാറിയിട്ടും തനിക്ക് ഒരു സഹായവും നൽകിയില്ല: ടേക്ക് ഓഫ് സിനിമാ പ്രവർത്തകരുടെ നന്ദികേടിനെതിരെ സിനിമാ അവാർഡ് വിതരണ വേദിക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കാനൊരുങ്ങി മെറീന; നായിക പാർവതി പ്രതികരിക്കുമോ എന്നും മെറീന

ടേക്ക് ഓഫ് സിനിമാ പ്രവർത്തകർ തന്നെ പറഞ്ഞു പറ്റിച്ചു; ഫോണിൽ പകർത്തിയ ഫോട്ടോകളടക്കം കൈമാറിയിട്ടും തനിക്ക് ഒരു സഹായവും നൽകിയില്ല: ടേക്ക് ഓഫ് സിനിമാ പ്രവർത്തകരുടെ നന്ദികേടിനെതിരെ സിനിമാ അവാർഡ് വിതരണ വേദിക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കാനൊരുങ്ങി മെറീന; നായിക പാർവതി പ്രതികരിക്കുമോ എന്നും മെറീന

ജാസിം മൊയ്തീൻ

കോഴിക്കോട്: ടേക്ക് ഓഫ് സിനിമയുടെ പ്രവർത്തകർ തന്നെ പറഞ്ഞുപറ്റിക്കുകയായിരുന്നു എന്ന് സിനിമക്ക് ആധാരമായ നഴ്സ് മറുനാടനോട്. കൂരാച്ചുണ്ട് മലയോര ഫെയ്ബുക്ക് കൂട്ടായ്മ നടത്തിയ അവാർഡ്ദാന ചടങ്ങിന് കോഴിക്കോടെത്തിയതായിരുന്നു അവർ. മെറീനയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ടേക്ക് ഓഫ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ഇറാഖ് യുദ്ധക്കാലത്ത് ആശുപത്രിയിലകപ്പെട്ട മലയാളി നഴ്സുമാരിലൊരാളായിരുന്നു കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്തുള്ള മെറീന. സിനിമയുടെ ചിത്രീകരണത്തിന് മുന്നെ തന്നെ സംവിധായകനും മറ്റു അണിയറ പ്രവർക്കരും എല്ലാം മെറീനയുടെ അടുക്കൽ വന്ന് യുദ്ധ സമയത്ത് നടന്ന സംഭവങ്ങെളെല്ലാം ചോദിച്ചറിയുകയും മെറീന പലപ്പോഴായി ഫോണിൽ പകർത്തിയിരുന്ന ഫോട്ടോകളടക്കം അവർക്ക് കൈമാറുകയും ചെയ്തിരുന്നു. നാട്ടിലെത്തി ജോലിയില്ലാതിരിക്കുന്ന മെറീനക്ക് സിനിമക്ക് ശേഷം എന്തെങ്കിലും സാമ്പത്തിക സഹായം നൽകുമെന്ന് അന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നെങ്കിലും അതുണ്ടായിട്ടില്ല.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കുമെല്ലാം പോയെങ്കിലും യാത്രാചെലവിനപ്പുറത്ത് മറ്റൊന്നും നൽകിയില്ല. ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ചതിന് ശേഷം സിനിമാ പ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോൾ ഭീഷണിയുടെ രൂപത്തിലാണ് അവർ സംസാരിച്ചത്. ഇനിയും ഈ ആവശ്യങ്ങളുന്നയിച്ച് തങ്ങളെ ശല്യം ചെയ്യരുതെന്നും അങ്ങെനെയുണ്ടായാൽ തനിക്കെതിരെ കേസ് നൽകുമെന്നും അവർ പറഞ്ഞതായി മെറീന പറയുന്നു. പണത്തിനപ്പുറം സിനിമയുടെ നല്ല വിജയത്തിന് ശേഷം തന്നെ വിളിച്ച് നല്ലവാക്കുപോലും അവർ പറഞ്ഞിട്ടില്ല.

തന്റെ പക്കലുണ്ടായിരുന്ന വിലപ്പെട്ട ചിത്രങ്ങൾ കൈക്കലാക്കി അത് സിനിമയിലുപയോഗിക്കുകയും ചെയ്തതിന് ശേഷം തന്റെ ഫോണിൽ നിന്ന് അതെല്ലാം അവർ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സിനിമയുടെ പ്രമോഷന് വേണ്ടി അവർ പറഞ്ഞിടത്തെല്ലാം ഇപ്പോഴുള്ള ബേക്കറി കടയിലെ ജോലിയിൽ നിന്ന് അവധിയെടുത്ത് പോയിട്ടും അവർ ഒന്നും തന്നിട്ടില്ല. തിരുവനന്തപുരത്ത് പ്രമോഷന് പോയപ്പോൾ കൈരളി ടിവിയിലെ പ്രവർത്തകരാണ് ഉച്ചഭക്ഷണം വാങ്ങിത്തന്നത്. ആ സിനിമക്ക് ഇത്രയധികം സംഭാവനകൾ നൽകിയ ഒരാളെന്ന നിലക്ക് അവർ പറഞ്ഞത് പോലെ എന്തെങ്കിലും സാമ്പത്തിക സഹായം ഞാൻ പ്രതീക്ഷിച്ചിരുന്നു. അതില്ലെങ്കിലും അവർക്കൊരു നന്ദിവാക്കെങ്കിലും പറയാമായിരുന്നു. മെറീന മറുനാടനോട് പറഞ്ഞു.

ഇപ്പോൾ കോട്ടയത്തെ ബേക്കറിക്കടയിൽ സഹായി ആയി നിൽക്കുന്ന മെറീന ലോക കേരളസഭ അംഗം കൂടിയാണ്. ടേക്ക് ഓഫ് സിനിമാ പ്രവർത്തകരുടെ നന്ദികേടിനെതിരെ സിനിമാ അവാർഡ് വിതരണ ചടങ്ങ് നടക്കുന്ന വേദിക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ് മെറീന

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP