Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീറ്റ ജലാറ്റിൻ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസ് ആക്രമിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പൊലീസ് ഇരുട്ടിൽ തപ്പുന്നു; മാവോയിസ്റ്റ് ആക്രമണമെന്നു വരുത്തിത്തീർക്കാനുള്ള നീക്കവും പാളി; തമിഴ്‌നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച് ഓഫീസ് പരിശോധിച്ചു

നീറ്റ ജലാറ്റിൻ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസ് ആക്രമിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പൊലീസ് ഇരുട്ടിൽ തപ്പുന്നു; മാവോയിസ്റ്റ് ആക്രമണമെന്നു വരുത്തിത്തീർക്കാനുള്ള നീക്കവും പാളി; തമിഴ്‌നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച് ഓഫീസ് പരിശോധിച്ചു

കൊച്ചി: കേവലം ഒരു നോട്ടീസ് ലഭിച്ചെന്ന പേരിൽ നീറ്റ ജലാറ്റിൻ കമ്പനി കോർപ്പറേറ്റ് ഓഫീസ് തല്ലിത്തകർത്തത് മാവോയിസ്റ്റ് അക്രമമെന്ന് വരുത്തിത്തീർക്കാനുള്ള പൊലീസ് നീക്കം പാളുന്നു. പനമ്പിള്ളി നഗറിലെ ജലാറ്റിൽ കമ്പനിയുടെ ഓഫീസ് അടിച്ചുതകർത്തത് മാവോയിസ്റ്റുകളാണെന്ന് തെളിയിക്കാനുള്ള യാതൊരു തെളിവുകളും ലഭിക്കാതെ വന്നതോടെ സിറ്റി പൊലീസ് ഈ നീക്കത്തിൽ നിന്ന് പിറകോട്ടുപോയതായാണ് സൂചന. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും, അക്രമികളുടെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ പൊലീസിന് കഴിയാത്തത് സേനയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ആദ്യഘട്ടത്തിൽ ചില ''പോരാട്ടം'' പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം എന്നാൽ 4 പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിട്ടും യാതൊരു സൂചനയും ലഭിക്കാത്തതിനാൽ ഇവരെ വിട്ടയച്ചതായാണറിയുന്നത്. എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റിപൊലീസ് കമ്മീഷണർ കെ.ജി ജെയിംസ് ആണ് നീറ്റ ജലാറ്റിൻ കമ്പനി കോർപ്പറേറ്റ് ഓഫീസിന് നേരെയുണ്ടായ ഒരു സംഘം യുവാക്കളുടെ അക്രമം നേരിട്ട് അന്വേഷിക്കുന്നത്.

അതിനിടെ തമിഴ്‌നാട് പൊലീസിലെ ക്യൂ ബ്രാഞ്ചും കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ട ഓഫീസ് സന്ദർശിച്ചിരുന്നു. എന്നാൽ തമിഴ്‌നാട് ക്യൂബ്രാഞ്ച് സന്ദർശിച്ചതിൽ അസ്വാഭാവികതയില്ലെന്നം ദൈനംദിന പ്രവർത്തിയുടെ ഭാഗായി മാത്രമാണ് ഓഫീസ് സന്ദർശിച്ചതെന്നുമാണ് കെ ജി ജെയിംസ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്.

അതേസമയം സംഭവം മാവോയിസ്റ്റുകൾ പ്ലാൻ ചെയ്ത് നടപ്പാക്കിയതാണെന്നാണ് പൊലീസ് ഇപ്പോഴും വിശദീകരിക്കുന്നത്. മാവോയിറ്റുകൾക്ക് പുറത്തേക്ക് ഒരു അന്വേഷണത്തിന് ഇവർ മുതിരാത്തതും കേസിന്റെ മുന്നോട്ടുപോക്കിനെ തന്നെ ബാധിച്ചിട്ടുണ്ട്. നേരത്തെ അട്ടപ്പാടിയിലും, നിലമ്പൂരും, മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് കാണിച്ച് തണ്ടർബോൾട്ടിനെ അടക്കം അനിനിരത്തി കാടിളക്കി തിരച്ചിൽ നടത്തിയിട്ടും ഒന്നും തന്നെ കണ്ടെത്താൻ കഴിയാത്തത് നേരത്തെ വിവാദമായിരുന്നു. ഇതോടെ മാവോയിസ്റ്റ് വേട്ടക്കായി ലഭിക്കുന്ന കോടികളുടെ കേന്ദ്രഫണ്ട് മുടങ്ങുകയും ചെയ്തു.

തണ്ടർബോൾട്ട് സേന തന്നെ കടംകയറി പിരിച്ച് വിടേണ്ട ഘട്ടത്തിലാണ് പൊലീസിന് ഇതുപോലൊരു അവസരം വീണുകിട്ടിയത്. മാദ്ധ്യമങ്ങളിലൂടെ മാവോയിസ്റ്റ് ഭീതി പരത്തി സാമ്പത്തികസഹായം നേടിയെടുക്കാനുള്ള തന്ത്രമാണിതെന്നും ആരോപണമുണ്ട്. ജനകീയ സമരങ്ങളെ മാവോയിസ്റ്റ് കടന്നുകയറ്റത്തിന്റെ പേരിൽ നിരോധിക്കാനും, അടിച്ചമർത്താനുമുള്ള നീക്കവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ട്. കാതിക്കുടം സമരത്തിലുൾപ്പെടെ മാവോയിസ്റ്റുകൾ നുഴഞ്ഞുകയറിയെന്ന വാർത്തകളും റിപ്പോർട്ടുകളും ഇതുമായി ചേർത്ത് വായിക്കേണ്ടതാണ്. കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ പലരും പൊലീസ് വിശദീകരണത്തെ ചുറ്റിപ്പറ്റി മാത്രം റിപ്പോർട്ട് ചെയ്യുന്ന സ്ഥിരം രീതി തുടരുന്നതിനാൽ ഇവയ്ക്ക് ജനങ്ങൾക്കിടയിൽ 'മാവോയിസ്റ്റ് ഭീഷണി' ഏറെ വിശ്വാസ്യതയ്യാർജ്ജിച്ചു കഴിഞ്ഞു.

ജനകീയ സമരങ്ങൾ ഉയർന്നുവരുമ്പോൾ തന്നെ മാവോയിസ്റ്റ് സമരമായി ചിത്രീകരിക്കാനും പെട്ടെന്ന് തന്നെ അടിച്ചമർത്താനുമുള്ള പൊലീസ് നീക്കമാണ് നീറ്റ ജലാറ്റിൻ അക്രമത്തിനുപിന്നിൽ എന്നു വ്യാഖ്യാനിക്കുന്നവരും കുറവല്ല. ''പോരാട്ടം'' പ്രവർത്തകരെ ചോദ്യം ചെയ്ത് ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിൽ ലോ കോളേജിലെ ചിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കമെന്നും പറയപ്പെടുന്നു.

അതേസമയം കേരളത്തിൽ മാവോയിസ്റ്റുകൾ ഉണ്ടെങ്കിലും അത്ര സജീവമല്ലെന്ന കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവിന്റെ കഴിഞ്ഞദിവസത്തെ പ്രസ്ഥാവന ഇതിന്റെ പേരിൽ ഇനി ഫണ്ടില്ലെന്ന സൂചനയാണ് നൽകുന്നത്. നേരത്തെ ചുംബന സമരത്തെയും മാവോയിസ്റ്റ് നീക്കമായി ചിത്രീകരിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതായി ആക്ഷേപമുയർന്നിരുന്നു. പൊലീസ് മാവോയിസ്റ്റുകൾക്ക് നേരെ വിരൽചൂണ്ടുമ്പോഴും മാവോയിസ്റ്റ് ബന്ധം പൂർണ്ണമായും അംഗീകരിക്കാൻ ആഭ്യന്തരമന്ത്രി തയ്യാറാകാത്തതും ദുരൂഹമാണ്.

അതിനിടെ, നിറ്റാ ജലാറ്റിൻ ഓഫീസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലസമിതിയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് വാർത്തക്കുറിപ്പിറക്കിയത്. പാർട്ടിയുടെ അർബൻ ആക്ഷൻ ടീമാണ് ആക്രമണം നടത്തിയതെന്നു വാർത്താക്കുറിപ്പിൽ പറയുന്നു. ഇതിൽ നിന്നു പാഠം ഉൾക്കൊണ്ടില്ലെങ്കിൽ ആക്രമണം തുടരുമെന്നും സംഘടനയുടെ മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP