Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മതങ്ങളെ നിരോധിക്കരുതെന്ന് തസ്ലീമ നസ്‌റീൻ; ഇസ്ലാമിലെയും ഹൈന്ദവക്രൈസ്തവ മതങ്ങളിലെയും സ്ത്രീവിരുദ്ധ അംശങ്ങളെയാണ് എതിർക്കുന്നത്; അല്ലാതെ താൻ താൻ മതങ്ങൾക്കെതിരല്ല; ഇസ്ലാമിക ലോകം വധശിക്ഷക്ക് ഫത്വ നൽകിയ വിഖ്യത എഴുത്തുകാരി പറയുന്നത്

മതങ്ങളെ നിരോധിക്കരുതെന്ന് തസ്ലീമ നസ്‌റീൻ; ഇസ്ലാമിലെയും ഹൈന്ദവക്രൈസ്തവ മതങ്ങളിലെയും സ്ത്രീവിരുദ്ധ അംശങ്ങളെയാണ് എതിർക്കുന്നത്; അല്ലാതെ താൻ താൻ മതങ്ങൾക്കെതിരല്ല; ഇസ്ലാമിക ലോകം വധശിക്ഷക്ക് ഫത്വ നൽകിയ വിഖ്യത എഴുത്തുകാരി പറയുന്നത്

കെ വി നിരഞ്ജൻ

തിരുവനന്തപുരം: തന്റെ നോവലികളിലൂടെ പ്രവാചകനെയും ഇസ്ലാമിനെയും അപമാനിച്ചുവെന്നതിന്റെ പേരിൽ നിരന്തരമായി വധ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരിയാണ് ബംഗ്‌ളാദേശിൽ നിന്നുള്ള തസ്ലീമ നസ്‌റീൻ. ഈയിടെ അവരെ ഉന്മൂലനം ചെയ്യണമെന്നുള്ള ഒരു ഫത്വവരെ ഇറാനിൽനിന്ന് ഉണ്ടായി.

ഇസ്ലാമിസ്റ്റകളുടെ ഭീഷണി കാരണംഒരു രാജ്യത്തും സ്ഥിരമായി താമസിക്കാൻപോലും അവർക്ക് കഴിയാറില്ല. എന്നിട്ടും തസ്ലീമ പറയുന്നതിന്റെ മാനവിക ഇനിയെങ്കിലും മതവിശ്വാസികൾക്ക് ബോധ്യപ്പെടേണ്ടതാണ്. മതങ്ങളെ നിരോധിക്കരുതെന്ന് തന്റെ അഭിപ്രായമെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തത്തെിയ അവർ പറഞ്ഞു. 'എക്‌സൈൽ എ മെമ്വ' എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പെൻഗ്വിൻ ബുക്‌സും ഡി.സി ബുക്‌സും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്.

ബാബരി മസ്ജിദ് പൊളിച്ചപ്പോൾ താൻ പ്രതിഷേധിച്ചത് മുസ്ലിം വിശ്വാസി ആയതിനാലാണോ? ബംഗ്‌ളാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾ തകർത്തപ്പോൾ പ്രതികരിച്ചത് ഹിന്ദു വിശ്വാസി ആയതിനാലാണോ? ക്രൈസ്തവർക്ക് എതിരായി അക്രമം ഉണ്ടായപ്പോൾ പ്രതികരിച്ചതും ക്രിസ്ത്യാനി ആയതിനാലാണോ? ബഹുസ്വരത നാം സംരക്ഷിക്കണം തസ്ലീമ വ്യക്തമാക്കി.

ഇസ്ലാമിലെയും ഹൈന്ദവക്രൈസ്തവ മതങ്ങളിലെയും സ്ത്രീവിരുദ്ധ അംശങ്ങളെയാണ് താൻ എതിർക്കുന്നത്. അല്ലാതെ താൻ മതങ്ങൾക്കെതിരല്ല. ഗുജറാത്തിലും ഫലസ്തീനിലും റോഹിങ്ക്യയിലും മുസ്ലിംകൾ അടിച്ചമർത്തപ്പെട്ടപ്പോൾ താൻ പ്രതികരിച്ചു. അതുപോലെ ബംഗ്‌ളാദേശിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും അടിച്ചമർത്തപ്പെട്ടപ്പോൾ അവരെ പിന്തുണച്ചു. പലായനം ചെയ്യേണ്ടിവന്നാലും മതഭ്രാന്തന്മാരോട് ഒത്തുതീർപ്പില്ല.

1994നുശേഷം 23 വർഷമായി താൻ രാജ്യഭ്രഷ്ടയായാണ് ജീവിക്കുന്നത്. ഐക്യദാർഢ്യം പ്രകടിപ്പിച്ച, മതേതര അവകാശങ്ങൾക്ക് നിലകൊണ്ട മതേതരവാദികളും ഫെമിനിസ്റ്റുകളുമാണ് തന്റെ വീടും രാജ്യവും. തന്റെ ജന്മദേശത്തേക്ക് ഈ ജീവിതകാലത്ത് എന്നെങ്കിലും മടങ്ങിപ്പോകാൻ കഴിയുമോ എന്ന് അറിയില്ല. ആത്മകഥാപരമായ ഈ പുസ്തകം ഏഴാമത്തേതാണ്. ആ തലത്തിൽ അവസാനത്തേതുമാണ്. ഇന്ത്യയെ തന്റെ വീടായി കരുതിയെങ്കിലും ഫലത്തിൽ അതായിരുന്നില്ല അനുഭവം.

ബംഗ്‌ളാദേശിൽനിന്ന് പലായനംചെയ്ത് പശ്ചിമ ബംഗാളിൽ എത്തിയ തന്നോട് ഇടതുപക്ഷ സർക്കാറാണ് അവിടം വിടാൻ ആവശ്യപ്പെട്ടത്. ബംഗാളിലെ പ്രശസ്തരായ പല എഴുത്തുകാരും താൻ അവിടം വിടണമെന്നും തന്റെ പുസ്തകം നിരോധിക്കണമെന്നും ആഗ്രഹിച്ചു. തങ്ങളുടെ മാത്രം അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവർ മതമൗലികവാദികളെപ്പോലെയാണ്.

സമൂഹത്തിൽ മാറ്റം കൊണ്ടുവരണമെങ്കിൽ അതിനെതിരായി നിലകൊള്ളുന്നവരെ വ്രണപ്പെടുത്തണം. സ്ത്രീവിരുദ്ധതക്കും പുരുഷമേധാവിത്വത്തിനും മതമൗലികവാദത്തിനും എതിരായി നിലകൊണ്ടേ പറ്റൂ. തസ്ലീമ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP