Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓരോ ദിവസവും പിരിച്ച് വിടുന്നത് അനേകം ജീവനക്കാരെ; രാഷ്ട്രീയ വിരോധികളായ ടെക്കികൾ യൂണിയനുകളിൽ അംഗത്വം എടുക്കുന്നു: ബാംഗ്ലൂരിൽ തുടങ്ങി കേരളത്തിലേക്കും സമരം പടരുന്നു

ഓരോ ദിവസവും പിരിച്ച് വിടുന്നത് അനേകം ജീവനക്കാരെ; രാഷ്ട്രീയ വിരോധികളായ ടെക്കികൾ യൂണിയനുകളിൽ അംഗത്വം എടുക്കുന്നു: ബാംഗ്ലൂരിൽ തുടങ്ങി കേരളത്തിലേക്കും സമരം പടരുന്നു

ബാംഗ്ലൂർ: രാഷ്ട്രീയത്തെ ഏറെ വെറുത്ത ടെക്കികൾ സ്വന്തം സാഹചര്യം മോശമായപ്പോൾ നിലപാട് മാറ്റുന്നു. കൂട്ട പിരിച്ചുവിടൽ പതിവാകുകയും ചോദിക്കാനും പറയാനും ആരുമില്ലെന്ന സാഹചര്യം സംജാതമാവുകയും ചെയ്തതോടെയാണ് ടെക്കികളും സംഘടിച്ച് തുടങ്ങിയത്. കൂട്ടപ്പിരിച്ചു വിടലുകളുടെ കാഹളം മുഴങ്ങിയതോടെ, സംഘടനാ പ്രവർത്തനങ്ങളും പണിമുടക്കുമൊക്കെ നിഷേധിക്കപ്പെട്ട ഐ ടി മേഖലയിൽനിന്നു പ്രക്ഷോഭത്തിന്റെ കാറ്റു വീശുന്നു.

ബാംഗ്ലൂരിൽ പിരിച്ചുവിടൽ നോട്ടിസ് കിട്ടിയ ടി സി എസിലെ ഐ ടി ജീവനക്കാർ തൊഴിലാളി സംഘടനകളായ സി ഐ ടി യുവിന്റെയും, എ ഐ ടി യുസിയുടെയും പിന്തുണയോടെ സംഘടിക്കുകയാണ്. ഇതിന്റെ ചുവടു പിടിച്ചു കേരളത്തിലും ഐടി ജീവനക്കാർക്കിടയിൽ കൂട്ടായ്മകളും കൂടിയാലോചനകളും തുടങ്ങിക്കഴിഞ്ഞു. ടി സി എസിലെയും മറ്റ് ഐ ടി സ്ഥാപനങ്ങളിലെയും നൂറോളം സോഫ്റ്റ്‌വെയർ പ്രൊഫഷണലുകളുടെ നേതൃത്വത്തിലാണ് ബാംഗ്ലൂരിൽ പ്രതിഷേധ പരിപാടികളാരംഭിക്കാൻ തീരുമാനിച്ചത്. ഇവരുടെ പോസ്റ്റർ പ്രചരണങ്ങൾക്കും പ്രതിഷേധപ്രചാരണങ്ങൾക്കും ഐ ടി നഗരം കഴിഞ്ഞ ദിവസം സാക്ഷിയായി.

ഫെഡറേഷൻ ഓഫ് ഐ.ടി എംപ്‌ളോയീസ് (എഫ്.ഐ.ടി.ഇ) എന്ന പേരിലാണ് ചെന്നൈ ആസ്ഥാനമായി കൂട്ടായ്മ രൂപവത്കരിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകളായ സി ഐ ടി യുവിന്റെയും എ ഐ ടി യുസിയുടെയും പിന്തുണയോടെ മുംബൈയിലും, കോൽക്കത്തയിലും ഇവർ സംഘടിച്ച് ഇന്നു ലേബർ കമ്മീഷണർക്ക് കൂട്ടപ്പരാതി കൊടുക്കുകയാണ്.

ബാംഗ്ലൂർ കോർമംഗളലയിൽ ചേർന്ന യോഗം അടുത്ത ആഴ്ചകളിൽ വലിയ പ്രക്ഷോഭപരിപാടികൾക്കാണ് തീരുമാനിച്ചിരിക്കുന്നത്. പിരിച്ചുവിടപ്പെട്ട ഐടി പ്രൊഫഷണലുകൾ പറയുന്നതിങ്ങനെ: 'ടി സി എസിൽ ഇപ്പോൾ 90,000 ത്തിലേറെ പേർ 8 വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ളവരാണ്. ഇവരുടെ സംഖ്യ 30,000 ആക്കി വെട്ടിച്ചുരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനു വേണ്ടി 8 വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ളവരുടെ വിവരങ്ങൾ ടീം ലീഡർമാരോട് അക്കൗണ്ട്‌സ് വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ഐ ടി ജീവനക്കാർ സ്വന്തം നിലയിലും വിവിധ തൊഴിലാളി സംഘടനകളുടെ പിന്തുണയോടെയും പ്രക്ഷോഭത്തിനിറങ്ങിയത്‌'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP