Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിൽസ്ഥിരതയില്ലായ്മയിൽ മനംനൊന്ത ടെക്കികൾ ടെക്‌നോപാർക്കിൽ യൂണിയൻ ഉണ്ടാക്കുന്നു; സിഐറ്റിയു യൂണിയൻ ഐടി മേഖലയെ തകർക്കുമെന്ന പരാതിയുമായി കമ്പനികൾ; വിദേശ നിക്ഷേപത്തിന്റെ പേരു പറഞ്ഞ് വൻകിട കമ്പനികളെ മുൻപിൽ നിർത്തി നേരിടാൻ നീക്കം; ആരെ തള്ളിപ്പറയുമെന്നറിയാതെ മുഖ്യമന്ത്രി

തൊഴിൽസ്ഥിരതയില്ലായ്മയിൽ മനംനൊന്ത ടെക്കികൾ ടെക്‌നോപാർക്കിൽ യൂണിയൻ ഉണ്ടാക്കുന്നു; സിഐറ്റിയു യൂണിയൻ ഐടി മേഖലയെ തകർക്കുമെന്ന പരാതിയുമായി കമ്പനികൾ; വിദേശ നിക്ഷേപത്തിന്റെ പേരു പറഞ്ഞ് വൻകിട കമ്പനികളെ മുൻപിൽ നിർത്തി നേരിടാൻ നീക്കം; ആരെ തള്ളിപ്പറയുമെന്നറിയാതെ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഐടിയു പിന്തുണയോടെ യൂണിയൻ രൂപീകരിക്കാനുള്ള ടെക്കികളുടെ നീക്കത്തിനെതിരെ ബഹുരാഷ്ട്ര കമ്പനികൾ സർക്കാരിനെ സമീപിക്കുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി യൂണിയനു തടയിടാൻ ഒരു വിഭാഗം കമ്പനി പ്രതിനിധികളുടെ രഹസ്യയോഗം തീരുമാനിച്ചു.

യൂണിയൻ നിലവിൽ വന്നാലുണ്ടാകുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഐടി സെക്രട്ടറിക്കും കത്തുനൽകാനാണു നീക്കം. പാർക്കിൽ വരാൻ പോകുന്ന വൻകിട പദ്ധതികളുടെ ഭാവിയെ മുൻനിർത്തി സർക്കാരിൽ സമ്മർദം ചെലുത്താനും യോഗം ധാരണയിലെത്തി.

ജീവനക്കാരുടെ മറ്റു നീക്കങ്ങൾ നിരീക്ഷിക്കാൻ വിശ്വസ്തരെയും കമ്പനികൾ ചുമതലപ്പെടുത്തി. മുൻകാല എസ്എഫ്‌ഐ, ഡിവൈഎ?ഫ്‌ഐ നേതാക്കളെ ചുറ്റിപ്പറ്റിയാണു നിരീക്ഷണം. യൂണിയൻ രൂപീകരണത്തിനു നേതൃത്വം നൽകുന്നവരെ കണ്ടെത്തി പിരിച്ചുവിടാനും നീക്കമുണ്ട്.

അതേസമയം, യൂണിയനു പിന്തുണ അറിയിച്ചു കൂടുതൽ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. കമ്പനികളുടെ ഭീഷണി വകവയ്ക്കാതെ നൂറോളം ജീവനക്കാരാണു നവമാധ്യമങ്ങളിലൂടെ യൂണിയനിൽ അംഗത്വം ആവശ്യപ്പെട്ടത്. വനിതാ ജീവനക്കാരും യൂണിയൻ എന്ന ആവശ്യവുമായി രംഗത്തുണ്ട്.

തൊഴിൽ ചൂഷണം, അന്യായമായ പിരിച്ചുവിടൽ, അതിക്രമങ്ങൾ തുടങ്ങി തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉന്നയിക്കാനും ഇടപെടാനും യൂണിയൻ വരണമെന്ന നിലപാടിലാണ് ഒരുപറ്റം ടെക്കികൾ. പ്രവർത്തനങ്ങൾ തൽക്കാലം രഹസ്യമാക്കി വയ്ക്കുകയാണ്.
ബെംഗളൂരുവിലെ ഐടി ജീവനക്കാരുടെ സംഘടിത മുന്നേറ്റം ടെക്‌നോപാർക്കിലും ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. തുടക്കത്തിൽ 32 പേരായിരുന്നു രംഗത്തുണ്ടായിരുന്നത്.

രഹസ്യ വാട്‌സാപ് ഗ്രൂപ്പിലൂടെയാണ് ഇപ്പോഴത്തെ പ്രവർത്തനം. ഒരാഴ്ചകൊണ്ട് ഇതിലെ അംഗസംഖ്യ 119 കടന്നു. നിള, തേജസ്വനി ബിൽഡിങ് കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പ്രചാരണം. സിഐടിയു പുറത്തിറക്കുന്ന ലഘുരേഖ അടുത്താഴ്ച മുതൽ പാർക്കിനുള്ളിൽ വിതരണം ചെയ്യും.

പാർക്കിലെ ഒരു ഹാർഡ്വെയർ കമ്പനിയിൽ നടക്കുന്ന തൊഴിൽ ചൂഷണത്തിനെതിരെ വ്യാപക പ്രചാരണത്തിനും നീക്കമുണ്ട്. ടാർജറ്റിന്റെ പേരിൽ കടുത്ത ചൂഷണം ഇവിടെ നടക്കുന്നുവെന്നാണു പരാതി. വിഷയത്തെ സംബന്ധിച്ചു മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകാനാണു കരാർ ജീവനക്കാരുടെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP