Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരീശ്വരവാദം ഉപേക്ഷിച്ച് സിപിഎം ഇനി ആത്മീയ ലൈനിലേക്ക്; ആദ്യ പടിയായി ക്ഷേത്രഭരണ കമ്മറ്റികൾ പിടിച്ചെടുക്കും; എസ് എൻ ഡി പിയുടെ ഭരണവും പിടിക്കാൻ നീക്കങ്ങൾ സജീവം; കഴിയുന്നിടത്തോളം മുസ്ലിം-ക്രിസ്ത്യൻ പള്ളികമ്മറ്റികളിലും ഇനി സിപിഎം പ്രതിനിധികളോ അനുഭാവികളോ ഇടം പിടിക്കും; ആത്മീയ കമ്മ്യൂണിസസ്റ്റിന്റെ മാനിഫെസ്റ്റോ രചിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി

നിരീശ്വരവാദം ഉപേക്ഷിച്ച് സിപിഎം ഇനി ആത്മീയ ലൈനിലേക്ക്; ആദ്യ പടിയായി ക്ഷേത്രഭരണ കമ്മറ്റികൾ പിടിച്ചെടുക്കും; എസ് എൻ ഡി പിയുടെ ഭരണവും പിടിക്കാൻ നീക്കങ്ങൾ സജീവം; കഴിയുന്നിടത്തോളം മുസ്ലിം-ക്രിസ്ത്യൻ പള്ളികമ്മറ്റികളിലും ഇനി സിപിഎം പ്രതിനിധികളോ അനുഭാവികളോ ഇടം പിടിക്കും; ആത്മീയ കമ്മ്യൂണിസസ്റ്റിന്റെ മാനിഫെസ്റ്റോ രചിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈരുദ്ധ്യാത്മക ഭൗതികവാദം...... വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണ് കമ്യൂണിസം. സോഷ്യലിസം എന്ന കുറേക്കുടി വിശാലമായ ആശയഗതിയുടെ ഒരു പ്രധാന ശാഖയാണ് കമ്യൂണിസം. സമൂഹത്തിന്റേയും രാഷ്ട്രീയത്തിന്റേയും പ്രകൃതത്തെക്കുറിച്ചുള്ള മാർക്‌സിന്റേയും എംഗൽസിന്റേയും കണ്ടെത്തലുകളാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഉള്ളത്. നിലവിലുള്ള മുതലാളിത്ത സമ്പ്രദായം എങ്ങനെ സോഷ്യലിസത്തിലും അവിടെ നിന്ന് കമ്മ്യൂണിസത്തിലും എത്തിച്ചേരുമെന്നതിനെക്കുറിച്ചുള്ള ആശയങ്ങളുടെ സമാഹാരം കൂടിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ഇതിൽ വിശ്വാസങ്ങൾക്ക് സ്ഥാനമില്ല. പ്രവർത്തികൾക്കാണ് പ്രധാനം. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റുകൾ നിരീശരവാദികളായി. കാണാത്ത ഒന്നിനും പിറകെ അവർ പോയില്ല. പക്ഷേ ഇങ്ങനെ പോയാൽ കാര്യമില്ലെന്ന് അവർ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ജനം എത്തുന്നിടത്തെല്ലാം അവർ ഇനി എത്തും.

ക്ഷേത്രങ്ങലും പള്ളികളും എല്ലാം ഇനി സിപിഎം പ്രവർത്തകരുടേതായി മാറും. രാജ്യത്ത് ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടമായി. ഏക പ്രതീക്ഷ കേരളത്തിലാണ്. ഇവിടെ നഷ്ടപ്പെടാൻ പാടില്ലെന്നതാണ് ചിന്ത. അതുകൊണ്ട് തന്നെ പുതിയ ഇടപെടലുകൾക്ക് സിപിഎം തയ്യാറെടുക്കുകയാണ്. അതുകൊണ്ട് കേരളത്തിൽ സിപിഎം. ക്ഷേത്രത്തിലേക്ക് ഇറങ്ങുകയാണ്. ക്ഷേത്രങ്ങൾക്കായി പ്രത്യേകം സംഘടന രൂപവത്കരിക്കും. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ക്ഷേത്രം വിട്ടുനൽകരുതെന്ന തീരുമാനമാണ് ആദ്യ കൺവൻഷനിൽതന്നെ ഉണ്ടായത്. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളെ സിപിഎം. പ്രത്യേകമായി സംഘടിപ്പിക്കുന്നു. കണ്ണൂരിലാണ് ആദ്യ പരീക്ഷണം. ക്ഷേത്രങ്ങൾക്ക് പിന്നാലെ പള്ളി കമ്മറ്റികളിലും പിടിമുറുക്കും. മത നേതാക്കൾ രാഷ്ട്രീയത്തിൽ സജീവമാകുന്നതും കൊണ്ടാണ് ഇത്. എസ് എൻ ഡി പിയും പിടിച്ചെടുക്കും.

എസ് എൻ ഡി പിയുടെ തലപ്പത്ത് വെള്ളാപ്പള്ളി നടേശനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി ബിഡിജെഎസുമായി ബിജെപി പക്ഷത്ത് എത്തി. ഇതോടെയാണ് സിപിഎം എസ് എൻഡിപിയുമായി അകലുന്നത്. ഗോകുലം ഗോപാലനെ മുൻ നിർത്തി എസ് എൻ ഡി പി പിടിക്കാൻ പലവട്ടം ശ്രമിച്ചു. നടന്നില്ല. ഈ സാഹചര്യത്തിലാണ് സംഘടനയെ അണികളുടെ അംഗബലം ഉപയോഗിച്ച് പിടിക്കാനുള്ള നീക്കം. എസ് എൻ ഡി പിക്കാരിൽ ബഹുഭൂരിഭാഗവും സിപിഎമ്മുകാരാണ്. ഈ സ്വാധീനം ഉപോയിഗിക്കാനാണ് നീക്കം. എന്നാൽ സിപിഎം നീക്കം സംഘർഷമുണ്ടാക്കുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. പള്ളിക്കമ്മറ്റികളിലേക്ക് വളരെ കുരതോടെ മാത്രമേ നുഴഞ്ഞു കയറൂ. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

മതതീവ്രവാദ ശക്തികളിൽനിന്ന് ക്ഷേത്രത്തെ വിശ്വാസികൾക്കായി മോചിപ്പിച്ചു നൽകുകയെന്ന വാദമാണ് സംഘടന രൂപീകരണത്തിൽ സിപിഎം. മുന്നോട്ടുവെക്കുന്നത്. ആദ്യഘട്ടത്തിൽ ക്ഷേത്രം ഭാരവാഹികളുടെ കൺവൻഷൻ സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്തു. ഒരുമാസത്തിനുള്ളിൽ സംഘടനാരൂപവത്കരണം നടത്താനാണ് ഇതിലുണ്ടാക്കിയ ധാരണ. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ക്ഷേത്രം വിട്ടുനൽകരുതെന്ന തീരുമാനമാണ് ആദ്യ കൺവൻഷനിൽതന്നെ ഉണ്ടായത്. ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്ക് ബദലായി സിപിഎമ്മിന്റെ സാംസ്‌കാരിക വേദി ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്തുണനൽകുന്ന തീരുമാനമാണ് ക്ഷേത്രം ഭാരവാഹികളുടെ കൺവൻഷനും കൈക്കൊണ്ടിട്ടുള്ളത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര പോലെ കുട്ടികളെ വർഗീയവത്രിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ക്ഷേത്രം സ്ഥലം വിട്ടുനൽകരുതെന്നാണ് തീരുമാനം.

ഈ കൂട്ടായ്മയ്ക്ക് രാഷ്ട്രീയമില്ലെന്ന് കൺവൻഷന് നേതൃത്വം നൽകിയ സതീശൻ തില്ലങ്കേരി പറഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നതും ക്ഷേത്രങ്ങളെ പൊതുസ്വത്താക്കി നിലനിർത്തുന്നതുമായി ഒരു കൂട്ടായ്മയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ക്ഷേത്ര ഭരണം പിടിക്കുക തന്നെയാണ് ലക്ഷ്യം. കുടുംബ ക്ഷേത്രങ്ങളിലെയും ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലേയും കമ്മിറ്റി ഭാരവാഹികൾ സിപിഎം. ഓഫീസിലെ യോഗത്തിൽ പങ്കെടുത്തിരുന്നു. ഹിന്ദു വിഭാഗത്തിലെ വിവിധ സമ്പ്രദായങ്ങളിലുള്ള ആരാധാനാലയങ്ങളിലെ കമ്മിറ്റി ഭാരവാഹികളെയാണ് വിളിച്ചതെന്ന് സംഘാടകർ അറിയിച്ചു.

ദേവസ്വം ബോർഡ് മേഖലാ പ്രസിഡന്റ് ഒ.കെ.വാസുവിന്റെ സാന്നിധ്യത്തിലാണ് കൺവെൻഷൻ നടന്നത്. സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉദ്ഘാടനംചെയ്തു. മലബാറിൽ ഒകെ വാസുവിന്റെ നേതൃത്വത്തിൽ ഇനിയും യോഗങ്ങൾ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP