Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകന്റെ ഭാര്യയോട് തലാഖ് ആവശ്യപ്പെട്ട് ഭർത്തൃപിതാവിന്റെ കത്ത്; നിയമ വിരുദ്ധ തലാഖിനെതിരെ നടപടിക്കൊരുങ്ങി യുവതിയുടെ കുടുംബം; സംഭവം വിവാദമായതോടെ ഒതുക്കിത്തീർക്കാൻ മുന്മന്ത്രിയുടെ പിഎയും ലീഗ് നേതാക്കളും

മകന്റെ ഭാര്യയോട് തലാഖ് ആവശ്യപ്പെട്ട് ഭർത്തൃപിതാവിന്റെ കത്ത്; നിയമ വിരുദ്ധ തലാഖിനെതിരെ നടപടിക്കൊരുങ്ങി യുവതിയുടെ കുടുംബം; സംഭവം വിവാദമായതോടെ ഒതുക്കിത്തീർക്കാൻ മുന്മന്ത്രിയുടെ പിഎയും ലീഗ് നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മകന്റെ ഭാര്യയോട് തലാഖ് ആവശ്യപ്പെട്ട് മഹല്ല് കമ്മറ്റി വഴി ഭർത്തൃപിതാവ് കത്തുനൽകി. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ പെൺകുട്ടിയുമായുള്ള വിവാഹ ബന്ധം വേർപെടുത്താനാവശ്യപ്പെട്ടാണ് ഭർത്തൃപിതാവ് കത്ത് നൽകിയത്. ഇതേത്തുടർന്ന് നിയമവിരുദ്ധമായ ഈ തലാഖിനെതിരെ പെൺകുട്ടിയുടെ കുടുംബം നിയമനടപടിക്കൊരുങ്ങുകയാണ്.

പാലക്കാട് വടക്കഞ്ചേരിയിലുള്ള യുവതിയിൽ നിന്നാണ് ഭർത്തൃ പിതാവ് മഹല്ല് കമ്മറ്റി വഴി തലാഖ് ആവശ്യപ്പെട്ടത്. ഖത്തറിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന യുവതിയും മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശിയായ യുവാവും 2016 മാർച്ച് 27നാണ് വിവാഹിതരായത്. കുറച്ച് നാൾ ഒരുമിച്ച് കഴിഞ്ഞ ശേഷം ഭർത്താവിന്റെ അനുമതിയോടെ സഹോദരനോടൊപ്പം ജോലി സംബന്ധമായ ആവശ്യത്തിന്‌യുവതി ഖത്തറിലേക്ക് മടങ്ങി. തുടർന്ന് ഭർത്താവിനുള്ള വിസയും ഇവർ ശരിയാക്കി നൽകി.

ഒരുതവണ ഭർത്താവ് ഗൾഫിലെത്തുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനു ശേഷം യുവാവിനെ കാണാനില്ലെന്നാണ് യുവതിക്കും കുടുംബത്തിനും ഭർത്തൃ വീട്ടുകാരിൽ നിന്നും ലഭിച്ച മറുപടി. എന്നാൽ എംബസി വഴി അന്വേഷിച്ചപ്പോൾ യുവാവ് സൗദിയിൽ എത്തിയിട്ടുണ്ടെന്ന മനസിലായി. ഇതിനു പിന്നാലെയാണ് പിതാവ് മകന് വിവാഹ ബന്ധത്തിൽ താത്പര്യമില്ലെന്നും തലാഖ് വേണമെന്നും ആവശ്യപ്പെട്ട് കത്തു നൽകിയിരിക്കുന്നത്.

നിയമവിരുദ്ധമായ തലാഖിനെതിരെ യുവതിയുടെ കുടുംബം മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സാമ്പത്തികം കുറവാണെന്നും സൗന്ദര്യമില്ലെന്നുമുൾപ്പെടെയുള്ള കാര്യങ്ങൾ ഇടക്കിടെ പറഞ്ഞ് ഭർത്തൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും വിവാഹ സമയത്ത് നൽകിയ സ്വർണ്ണവും പിന്നീട് വിവിധ സമയങ്ങളിലായി നൽകിയ പണവും തിരിച്ചു നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

ഇതിനിടെ കേസ് ഒത്തുതീർക്കാൻ മുസ്ലിംലീഗ് നേതാക്കൾ ഇടപെട്ടതായി യുവതിയുടെ സഹോദരൻ ആരോപിക്കുന്നു. ചില പ്രാദേശിക നേതാക്കളാണ് പ്രശ്നത്തിൽ ഇടപെട്ടത്. മുസ്ലിംലീഗ് മുൻ മന്ത്രിയുടെ പിഎ എന്ന പേരിലും ഒരാൾ വിളിച്ചിരുന്നു. കേസിനൊന്നും പോകരുതെന്നും ഒത്തുതീർപ്പിലെത്തണമെന്നും ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായ തലാഖ് നടപടികളും മറ്റ് കാര്യങ്ങളും ചൂണ്ടിക്കാട്ടി വനിതാകമ്മീഷനും വഖഫ് ബോർഡിനും കൂടി പരാതി നൽകാനുള്ള തീരുമാനത്തിലാണ് യുവതിയുടെ കുടുംബം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP