Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫെയ്ക്ക് ഐഡി ആണെങ്കിൽ എങ്ങനെ കേസെടുക്കുമെന്ന് സിഐ; ചാനൽ അവതാരകൻ കേരളം വിട്ടെന്നും പൊലീസ്; ചുമത്തിയത് 'സ്‌റ്റേഷൻ ജാമ്യം' കൊടുക്കാവുന്ന നിസ്സാര വകുപ്പുകളും; ഒളിവിലുള്ള പ്രതിയെ കുരുക്കിൽ നിന്ന് ഊരിക്കൊടുക്കാനുറച്ച് കള്ളക്കളികൾ; പ്രതിഷേധവുമായി ലസിതാ പാലയ്ക്കലും; എനിക്ക് 4 എണ്ണം വരെ ആകാമെന്നും സേഫായി പണി നടത്താമെന്നും വീമ്പു പറഞ്ഞ തരികിട സാബുവിനെ കുറിച്ച് ആർക്കും ഒന്നും അറിയില്ല

ഫെയ്ക്ക് ഐഡി ആണെങ്കിൽ എങ്ങനെ കേസെടുക്കുമെന്ന് സിഐ; ചാനൽ അവതാരകൻ കേരളം വിട്ടെന്നും പൊലീസ്; ചുമത്തിയത് 'സ്‌റ്റേഷൻ ജാമ്യം' കൊടുക്കാവുന്ന നിസ്സാര വകുപ്പുകളും; ഒളിവിലുള്ള പ്രതിയെ കുരുക്കിൽ നിന്ന് ഊരിക്കൊടുക്കാനുറച്ച് കള്ളക്കളികൾ; പ്രതിഷേധവുമായി ലസിതാ പാലയ്ക്കലും; എനിക്ക് 4 എണ്ണം വരെ ആകാമെന്നും സേഫായി പണി നടത്താമെന്നും വീമ്പു പറഞ്ഞ തരികിട സാബുവിനെ കുറിച്ച് ആർക്കും ഒന്നും അറിയില്ല

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ചാനൽ അവതാരകനും നടനുമായ സാബുവിനെ അറസ്റ്റ് ചെയ്താലും പൊലീസ് ജാമ്യത്തിൽ വിടും. യുവമോർച്ചാ നേതാവിന്റെ പരാതിയിൽ പൊലീസ് തരികിട സാബുവിനെതിരെ ചുമത്തിയത് സ്‌റ്റേഷൻ ജാമ്യം കിട്ടാവുന്ന കുറ്റങ്ങൾ മാത്രം. ഐപിസി 354, ഐപിസി 120 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ച സാബുവിനെതിരെ കടുത്ത വകുപ്പുകൾ എടുക്കേണ്ട ഉപദേശമാണ് പൊലീസിന് മേൽതട്ടിൽ നിന്ന് ലഭിച്ചതെന്നാണ് സൂചന. ഇതിനെതിരെ പ്രതിഷേധിക്കാനാണ് ലസിത പാലക്കലിന്റെ തീരുമാനം.

സാബുവിനെ അറസ്റ്റ് ചെയ്യും വരെ താൻ പോരാട്ടം നടത്തുമെന്ന് യുവമോർച്ചാ നേതാവ് ലസിത പാലക്കൽ മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം ലൈംഗിക ചുവയോടെ സാബുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ തന്നേയും സ്ത്രീത്വത്തേയും അപമാനിക്കും വിധത്തിലുള്ള പരാമർശനം നടത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ. പാനൂർ പൊലീസിൽ പരാതി നൽകിയ തനിക്ക് തികഞ്ഞ അവഗണനയാണ് പൊലീസിൽ നിന്നും ഉണ്ടായതെന്ന് ലസിത പറയുന്നു. ഉച്ച ഒരുമണിക്ക് പരാതിയുമായി സ്റ്റേഷനിലെത്തിയ തനിക്ക് വൈകീട്ട് 4.45 വരേയും എഫ്.ഐ ആറിന്റെ പകർപ്പ് പോലും തന്നില്ല.

പാനൂർ സിഐ.യെ കണ്ട് പരാതി പറയുകയും തലശ്ശേരി എ.എസ്. പി.യെ പരാതി അറിയിക്കുകയും ചെയ്തതോടെയാണ് ഇന്ന് രാവിലെ പകർപ്പ് തരാമെന്ന് അറിയിച്ചത്. ഈ പകർപ്പ് കിട്ടിയതോടെയാണ് നിസ്സാരവകുപ്പുകൾ മാത്രമേ ചുമത്തിയിട്ടുള്ളൂവെന്ന് വ്യക്തമായത്. ഇതിൽ ലസിത പാലക്കലിന് പ്രതിഷേധമുണ്ട്. സാബുവിനെതിരെ കൃത്യമായ നടപടി എടുത്തില്ലെങ്കിൽ സമരം തുടങ്ങുമെന്നാണ് ലസിതയുടെ നിലപാട്.

സാബുവിന് അനുകൂലമായ രീതിയിലാണ് പാനൂർ എസ്‌ഐ. സംസാരിക്കുന്നത്. സാബുവിന്റെ പേരിൽ ഫെയ്ക്ക് ഐഡി ആണെങ്കിൽ എങ്ങിനെ കേസെടുക്കാമെന്നും പൊലീസ് പറഞ്ഞതായി ലസിത പറയുന്നു. സെലിബ്രിറ്റിയും നടനുമായ ഒരാളുടെ പേരിൽ മൂന്ന് ദിവസമായി തനിക്കെതിരെയുള്ള പോസ്റ്റ് വ്യാപകമായിട്ടും ഒട്ടേറെ പേർ ഫോളോ ചെയ്തിട്ടും സാബു അതിനെ തള്ളി പറഞ്ഞിട്ടില്ല. എന്നിട്ടും പാനൂർ പൊലീസിന് അതിൽ സംശയമുണ്ട്. തള്ളിപ്പറയാതിടത്തോളം കാലം അത് സാബുവിന്റെ അക്കൗണ്ടാണെന്ന് ഉറപ്പിക്കാം. മാത്രമല്ല ആരെങ്കിലും തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി സാബു പറഞ്ഞിട്ടില്ല.

എസ്‌ഐ. തന്നെ പറയുന്നു സാബു കേരളം വിട്ടെന്ന്. താൻ നൽകിയ പരാതിയിൽ കേസുപോലും എടുക്കാത്ത എസ്. ഐ. സാബുവിന്റെ എല്ലാ നീക്കവും അറിയുന്നുണ്ടെന്ന് സംശയിക്കാവുന്നതാണ്. എന്റെ കുടുംബത്തിനും മക്കൾക്കും ബാധകമാവുന്ന പരാമർശം നടത്തിയതിനെതിരെ നിയമത്തിന്റെ ഏതറ്റം വരേയും താൻ പോകുമെന്ന് ലസിത പറയുന്നു. സിഐ.യുടേയും എ. എസ്. പി.യുടേയും മുമ്പാകെ പരാതി പറഞ്ഞപ്പോൾ മാത്രമാണ് ഇന്ന് എഫ്.ഐ.ആർ നൽകാൻ പോലും അവർ തയ്യാറാവുന്നത്. നിസ്സാര വകുപ്പുകൾ മാത്രമുള്ളതിനാൽ നടപടികളുമായി മുന്നോട്ട് പോകും. എസ് പിക്ക് പരാതി നൽകാനാണ് തീരുമാനം.

ലസിതയുടെ പരാതിയിൽ എഫ്.ഐ. ആർ നൽകാൻ പറ്റാഞ്ഞത് വൈദ്യുതി ഇല്ലാത്തതു കൊണ്ടാണെന്നും ഇന്ന് എഫ്.ഐ ആർ പകർപ്പ് നൽകുമെന്നും തുടർ നടപടികളുണ്ടാകുമെന്നും പാനൂർ സിഐ. ബെന്നി നേരത്തെ മറുനാടനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് സാബു ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ ലസിത പാലക്കലിനെ അപമാനിച്ചത്. ലൈംഗികച്ചുവയുള്ള പോസ്റ്റുകളാണ് ഇയാൾ ഫേസ്‌ബുക്കിൽ ഇട്ടത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലസിത തലശ്ശേരി എ.എസ്‌പിക്ക് പരാതി നൽകി.

തരികിട എന്ന ചാനൽ പരിപാടിയിലൂടെ പ്രശസ്തനായ തരികിട സാബു നേരത്തെയും സഭ്യമല്ലാത്ത പോസ്റ്റുകളും പ്രതികരണങ്ങളും നടത്തി കുപ്രസിദ്ധനാണ്. ലസിത പാലക്കൽ, കുട്ടിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. ഒരു ഹിന്ദു തീവ്രവാദിയും തള്ളി തരില്ലെന്നും, എനിക്ക് 4 എണ്ണം വരെ ആകാമെന്നും സേഫായി പണി നടത്താം എന്നും ആയിരുന്നു സാബു ഫേസ്‌ബുക്കിൽ കുറിച്ചത്. തുടർന്ന് ഫേസ്‌ബുക്ക് ഇയാളുടെ അക്കൗണ്ട് തന്നെ പൂട്ടി. ജന രോഷം ജാതി മത രാഷ്ട്രീയ ഭേതം ഇല്ലാതെ സാബിവിനെതിരേ തിരിഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലസിത തലശ്ശേരി എ.എസ്‌പിക്ക് പരാതി നൽകിയത്.

ഇത് കൂടാതെ വേറെയും പോസ്റ്റുകൾ സമാന നിലവാരത്തിലുള്ളവ ഇയാളുടെ വകയായിട്ടുണ്ട്. കലാഭവൻ മണിയുടെ മരണത്തിൽ ഇയാൾ സംശയനിഴലിലായിരുന്നു. പലതവണ പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം സാബുവിനെ ഇനി പരിപാടികൾക്ക് വിളിക്കേണ്ടതില്ലെന്ന് ചാനലുകൾ തീരുമാനിച്ചതായി സൂചനയുണ്ട്. മലയാളത്തിലെ രണ്ട് പ്രധാന ചാനലുകളിൽ ഇയാൾ പരിപാടി അവതരിപ്പിച്ചിരുന്നു. ഇനി ഒരു പരിപാടിക്കും സാബുവിനെ അവതാരകനാക്കേണ്ടെന്നാണ് ചാനൽ മേധാവികൾ പ്രോഗ്രാം പ്രൊഡ്യൂസർമാരെ അറിയിച്ചത്.

സാബുവിനെതിരെ പ്രതിഷേധിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ഹെൽപ് ലൈൻ. സാബുവിനെതിരെ പ്രതിഷേധിക്കുന്നവർക്ക് പൊലീസ് കേസുണ്ടായാൽ നിയമസഹായം ഉൾപ്പടെ ഉറപ്പുനൽകുമെന്നാണ് ഹിന്ദു ഹെൽപ് ലൈൻ നാഷ്ണൽ കോഡിനേറ്റർ അഡ്വ പ്രജീഷ് വിശ്വനാഥ് പറഞ്ഞത്. 'ഹിന്ദു സ്ത്രികളെ നാലാം ഭാര്യയായി കൂടെ കിടക്കാൻ ക്ഷണിച്ച സാബു അബ്ദുൾ സമദിനെ എവിടെ കണ്ടാലും പ്രതിഷേധിക്കുക. ഈ പിതൃശൂന്യനെ എവിടെ കണ്ടാലും പ്രതിഷേധിക്കുന്നവർക്ക് പൊലീസ് കേസുൾപ്പടെയുള്ള കാര്യങ്ങളിൽ നിന്നും നിയമസഹായം നൽകും, ഹിന്ദുക്കൾ അനാഥരല്ല' എന്നാണ് സോഷ്യൽ മീഡിയ വഴിയുള്ള പ്രതീഷിന്റെ പ്രചാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP