Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന് സമ്മതിച്ചത് ഭാര്യ തന്നെ; മ്യൂച്ചൽ ഡൈവേഴ്‌സിന് സമ്മർദ്ദമെന്നും വെളിപ്പെടുത്തി പരാതിക്കാരൻ; മറ്റുള്ളവർ ചെയ്ത തെറ്റിന് താൻ ബലിയാടാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് തുറന്ന് പറഞ്ഞ് ഭർത്താവ്; പീഡനത്തിൽ കുടുങ്ങിയ ഓർത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികരെ രക്ഷിക്കാൻ അണിയറയിൽ ഒരുങ്ങുന്നത് ഉഗ്രൻ തിരക്കഥ

കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന് സമ്മതിച്ചത് ഭാര്യ തന്നെ; മ്യൂച്ചൽ ഡൈവേഴ്‌സിന് സമ്മർദ്ദമെന്നും വെളിപ്പെടുത്തി പരാതിക്കാരൻ; മറ്റുള്ളവർ ചെയ്ത തെറ്റിന് താൻ ബലിയാടാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് തുറന്ന് പറഞ്ഞ് ഭർത്താവ്; പീഡനത്തിൽ കുടുങ്ങിയ ഓർത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികരെ രക്ഷിക്കാൻ അണിയറയിൽ ഒരുങ്ങുന്നത് ഉഗ്രൻ തിരക്കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുമ്പസാരരഹസ്യം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ഭർതൃമതിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ സജീവം. വീട്ടമ്മയെ സ്വാധീനിച്ച് പീഡനം നടന്നില്ലെന്ന വരുത്താനാണ് നീക്കം. ഇതിന് പിന്നിൽ സഭയുടെ ഉന്നതർ തന്നെയാണെന്നാണഅ സൂചന. തിരുവല്ല സ്വദേശിനിയുമായി ഓർത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികർക്കുള്ള ബന്ധമാണ് പുറത്തുവന്നത്. തങ്ങൾക്ക് ഒരേ സ്ത്രീയുമായാണ് അടുപ്പമുള്ളതെന്ന കാര്യം വൈദികർക്ക് പരസ്പരം അറിയില്ലായിരുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് വീട്ടമ്മ വൈദികരുമായി ബന്ധം പുലർത്തിയത്. ഈ വിഷയം ദേശീയ മാധ്യമങ്ങളും ചർച്ചയാക്കിയ ഇതോടെയാണ് പീഡനമേ നടന്നിട്ടില്ലെന്ന് വരുത്താനുള്ള നീക്കം.

മറ്റുള്ളവർ ചെയ്ത തെറ്റിന് താൻ ബലിയാടാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പരാതിക്കാരൻ പറയുന്നു. 'സഭയ്ക്കാണ് പരാതി നൽകിയത്. സഭയുടെ മറുപടിക്കായി കാത്തിരിക്കുന്നു. അത് അറിഞ്ഞശേഷം മറ്റു നടപടികളിലേക്ക് പോയാൽ മതിയെന്നാണ് എനിക്ക് ലഭിച്ച നിയമോപദേശം'- പ്രവാസിയായ പരാതിക്കാരൻ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇക്കാര്യം പ്രചരിപ്പിച്ചത് ഞാനല്ലെന്ന് വ്യക്തമായി പറഞ്ഞതാണ്. എന്നാൽ സംഭവം റിപ്പോർട്ട് ചെയ്ത ഒരു മാധ്യമവും ഇക്കാര്യം പറയാൻ തയ്യാറായിട്ടില്ല'- അദ്ദേഹം പറഞ്ഞു. വീട്ടമ്മയുമായി ബന്ധം പുലർത്തിയ അഞ്ച് വൈദികരെ സഭ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ കൂടുതൽ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് വീട്ടമ്മയുടെ ഭർത്താവ്. സഭയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കിൽ വൈദികർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പരാതിക്കാരന്റെ നീക്കം എന്നാണ് സൂചന.

പരാതിക്കാരൻ ഉറച്ചു നിൽക്കുമ്പോൾ വീട്ടമ്മയെ അനുകൂലമാക്കാനാണ് നീക്കം. ഭാര്യാ പിതാവിന്റെ പേരു പറഞ്ഞ് ഒരു അഭിഭാഷകൻ തന്നെ സമീപിച്ചിരുന്നതായി പരാതിക്കാരൻ പറഞ്ഞു. ഇപ്പോൾ ഭാര്യയെ അവരുടെ വീട്ടിലാക്കിയിരിക്കുകയാണ്. പശ്ചാത്താപിച്ച് തിരിച്ചുവന്നാൽ അവരെ സ്വീകരിക്കും. എന്നാൽ മ്യൂച്ചൽ ഡൈവേഴ്‌സിനാണ് പ്രേരിപ്പിച്ചത്. വെറുതേ കേസ് കൊടുക്കുന്നത് എന്തിനാണെന്ന് ചോദിച്ചെന്നും ന്യൂസ് കേരള 18നോട് അദ്ദേഹം പറഞ്ഞു. ഭാര്യ വീട്ടുകാരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുമോ എന്ന സംശയത്തിലാണ് പരാതിക്കാരൻ. പരാതിക്കാരന്റെ ഭാര്യ കൊച്ചിയിലെ ഹോട്ടലിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചത് എന്തിനെന്ന അന്വേഷണമാണ് അവരുടെ മറ്റു ബന്ധങ്ങളുടെ ഉള്ളറകളിലേക്ക് നയിച്ചത്. പൊലീസിൽ ഇതുവരെ പരാതി കൊടുത്തിട്ടില്ല. അങ്ങനെ പരാതി കൊടുത്താലും പീഡനം നടന്നില്ലെന്നും എല്ലാം ഭർത്താവിന്റെ തോന്നലുകളാണെന്നും വീട്ടമ്മയെ കൊണ്ട് പറയിക്കാനാണ് നീക്കം.

മൊബൈൽ ഫോൺ, വാട്ട്‌സ്ആപ്പ് എന്നിവയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഡൽഹിയിലെ വൈദികനുമൊത്താണ് കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയതെന്നു മനസിലായി. കൂടുതൽ അന്വേഷണത്തിൽ മറ്റ് നാല് വൈദികരുമായും ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായി. കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നാണ് ഭർത്താവിനോട് പറഞ്ഞത്. ഇക്കാര്യം തന്നോട് സമ്മതിച്ചിരുന്നതായും പരാതിക്കാരൻ പറയുന്നു. വീട്ടമ്മയുടെ ഭർത്താവ് മെത്രാപൊലീത്തയ്ക്ക് പരാതി നൽകി ഏറെ നാൾ കഴിഞ്ഞിട്ടു ഒരു പ്രതികരണവും ഉണ്ടായില്ല. അങ്ങനെയാണ് സഭയുടെ അധ്യക്ഷനായ കാതോലിക്കാ ബാവയെ നേരിൽക്കണ്ട് വിവരം അറിയിച്ചത്. വിശദമായി നൽകിയ പരാതിയുടെ നിജസ്ഥിതി പ്രാഥമിക അന്വേഷണത്തിൽ തന്നെ ബോധ്യമായ ബാവ അഞ്ച് വൈദികരെയും ഉടനടി സസ്‌പെൻഡ് ചെയ്തു. എന്നാൽ കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്‌തെന്ന ഗുരുതരമായ പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ സഭാ നേതൃത്വം തയ്യാറായില്ലെന്നാണ് ആക്ഷേപം.

ഇതിനിടെ അഞ്ച് വൈദികർക്കെതിരെ സഭ പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. സംഭവം പുറംലോകം അറിഞ്ഞതോടെ വീട്ടമ്മയുടെ ഭർത്താവിന് മേൽ കനത്ത സമ്മർദമുണ്ടെന്നാണ് സൂചന. വൈദികർക്കെതിരെ നിയമപരമായി നീങ്ങാതിരിക്കാനും പല തരത്തിൽ ഇടപെടൽ നടക്കുന്നുണ്ട്. അതിനിടെ കുമ്പസാര ലൈംഗിക വിവാദത്തിനു പിന്നാലെ ഓർത്തഡോക്സ് ആസ്ഥാനത്തെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞ് സഭാ നേതൃത്വം. ബിജെപി നേതാവ് ഒ. രാജഗോപാൽ എംഎ‍ൽഎയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെയാണ് തടഞ്ഞത്.

ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താനാണ് ഒ.രാജഗോപാൽ സഭാ ആസ്ഥാനത്തെത്തിയത്. എന്നാൽ രാജഗോപാലിന്റേത് സ്വകാര്യ സന്ദർശനമാണെന്നും അതിനാലാണ് മാധ്യമങ്ങളെ തടഞ്ഞതെന്നുമാണ് സഭ പി.ആർ.ഒ നൽകിയിരിക്കുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP