1 usd = 68.07 inr 1 gbp = 89.66 inr 1 eur = 78.82 inr 1 aed = 18.53 inr 1 sar = 18.15 inr 1 kwd = 225.09 inr

Jun / 2018
20
Wednesday

തലക്കീഴിൽ ബോംബെന്ന് ഭയക്കുന്ന പാവങ്ങളെ എങ്ങനെ സാന്ത്വനിപ്പിക്കും? ബോംബെന്ന് ഭീതി വിതയ്ക്കുന്നവരെ എങ്ങനെ തളയ്ക്കും; ഗെയിൽ പദ്ധതി വിരുദ്ധ സമരം തിളയ്ക്കുമ്പോൾ കടയ്ക്കൽ കത്തി വെക്കുന്നത് ടാങ്കർ ലോബി; ആറുവർഷത്തിനിടെ പരക്കം പാച്ചിലിൽ ടാങ്കറുകൾ കവർന്നത് 90 ഓളം മനുഷ്യജീവനുകൾ; സർക്കാർ സമരക്കാരുമായി ചർച്ചയ്ക്കിരിക്കുമ്പോൾ വീണ്ടും ഓർക്കേണ്ട ചില കാര്യങ്ങൾ

November 03, 2017 | 09:31 PM IST | Permalinkതലക്കീഴിൽ ബോംബെന്ന് ഭയക്കുന്ന പാവങ്ങളെ എങ്ങനെ സാന്ത്വനിപ്പിക്കും? ബോംബെന്ന് ഭീതി വിതയ്ക്കുന്നവരെ എങ്ങനെ തളയ്ക്കും; ഗെയിൽ പദ്ധതി വിരുദ്ധ സമരം തിളയ്ക്കുമ്പോൾ കടയ്ക്കൽ കത്തി വെക്കുന്നത് ടാങ്കർ ലോബി; ആറുവർഷത്തിനിടെ പരക്കം പാച്ചിലിൽ ടാങ്കറുകൾ കവർന്നത് 90 ഓളം മനുഷ്യജീവനുകൾ; സർക്കാർ സമരക്കാരുമായി ചർച്ചയ്ക്കിരിക്കുമ്പോൾ വീണ്ടും ഓർക്കേണ്ട ചില കാര്യങ്ങൾ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: കൊച്ചി-മംഗലാപുരം ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ നടക്കുന്ന സമരം ശക്തമായതോടെ സർക്കാർ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ്. എന്നാൽ സമരസമിതി ചർച്ച ബഹിഷ്‌കരിക്കുമെന്ന ഉറച്ച നിലപാടിലാണ്. പൈപ്പ് ലൈൻ പോകുന്ന പ്രദേശത്തെ ജനങ്ങളുടെ ഉള്ളിലെ ഭയമാണ് സമരത്തിന്റെ രൂപത്തിൽ പ്രതിഫലിക്കുന്നത്. ഒപ്പം ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകളും. ഭയമില്ലാത്തവരിൽ പോലും ഭയം കുത്തിവച്ച് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വ്യക്തികളും സംഘടനകളുമുണ്ട്.

ഇത്തരത്തിൽ ഭയം വിതയ്ക്കുന്നവരുടെ ലക്ഷ്യമെന്തെന്ന് ഇരകളാകുന്നവർ തിരിച്ചറിയുന്നുമില്ല,അറിയാനുള്ള സാഹചര്യവുമില്ല. പൈപ്പ് ലൈൻ പദ്ധതി വരുന്നതോടെ വലിയ നഷ്ടം സംഭവിക്കുന്ന ടാങ്കർ ലോബിയുടെ പിണിയാളുകളാണ് ഇത്തരം കുപ്രചാരണങ്ങൾക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്

ടാങ്കർ ലോറി അപകടങ്ങൾ

സമീപ വർഷങ്ങളിൽ മാത്രം കേരളത്തിലും പരിസരത്തും നടന്ന ടാങ്കർ ലോറി അപകടങ്ങളിൽ മരണമടഞ്ഞവരുടെയും പരുക്കേറ്റവരുടെയും കണക്കെടുത്താൽ മാത്രം മതി പൈപ്പ് ലൈൻ പദ്ധതിയുടെ ആപത്തിനെ കുറിച്ച് ഭയം വിതയ്ക്കുന്നവരുടെ പൊള്ളത്തരം തിരിച്ചറിയാൻ.
ഗെയിൽ ഗ്യാസ് പൈപ്പ് ലൈനിന് ഈ ടാങ്കർ ലോറി മറിഞ്ഞുള്ള അപകടങ്ങളുടെ 10% സാധ്യത പോലുമില്ല.

കേരളത്തെ നടുക്കിയ കണ്ണൂർ ചാല ടാങ്കർ ദുരന്തം ഓർക്കുക. 2012 ഓഗസ്റ്റ് 27നു രാത്രി 11 മണിയോടെ കണ്ണൂരിൽ നിന്നും ചാല വഴി തലശ്ശേരിയിലേക്ക് പാചക വാതകം കൊണ്ടുവന്ന ടാങ്കർ ലോറി, റോഡിലുള്ള ഡിവൈഡറിൽ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ച അപകടത്തിൽ 19 പേരാണ് മരിച്ചത.

2009 ഡിസംബർ 31 നുണ്ടായ കരുനാഗപ്പള്ളി പുത്തൻതെരുവ് ഗ്യാസ് ടാങ്കർ ദുരന്തത്തിൽ 12 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്.അഗ്‌നിഗോളം വിഴുങ്ങിയ തീരാവേദനകളുമായി ഇപ്പോഴും നിരവധി പേർ ജീവിതം തള്ളി നീക്കുന്നു. ദുരന്തത്തിന് കാരണമായ ഗ്യാസ് ടാങ്കർ ലോറി ഇപ്പോഴും ബാക്കിപത്രമായി ദേശീയപാതയോരത്ത് കാടുമൂടി കിടക്കുന്നു. പാചകവാതക ചോർച്ചയെ തുടർന്ന് ടാങ്കറിന്റെ വാൽവ് പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. ടാങ്കർ മറിഞ്ഞതറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരാണ് മരണത്തിന് കീഴടങ്ങിയത്.

2013 ജനുവരി 1 ആറ്റിങ്ങൽ: ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലത്തിനടുത്ത് തോട്ടയ്ക്കാട്ടായിരുന്നു അപകടം.

2014 ഏപ്രിൽ 26 തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ വാതക ടാങ്കർ മറിഞ്ഞതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. കുറ്റിപ്പുറം വട്ടപ്പറ വളവിലാണ് അപകടം നടന്നത്. ചേളാരിയിൽ നിന്നും കൊച്ചിയിലേക്ക് പാചക വാതകവുമായി പോവുകയായിരുന്നു വാഹനം. ദേശീയ പാതയിലെ സ്ഥിരം അപകട മേഖലകൂടിയാണിത്.

ജൂൺ 30,2016 :താനൂരിൽ മറിഞ്ഞ ടാങ്കറിൽനിന്ന് ചോർന്ന് തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിനു തീപിടിച്ചു. അപകടം ഒഴിവാക്കാനായി അഗ്‌നിശമനസേന ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ അശ്രദ്ധയമായി തീ ഉപയോഗിച്ചതാണ് തീ പടർന്നു പിടിക്കാൻ കാരണമായത്.
സമീപത്തെ തോട്ടിലേക്ക് കുത്തിയൊഴുകിയ ഇന്ധനം അരക്കിലോമീറ്റർ ദൂരത്തുള്ള കനോലി കനാൽ വരെ എത്തി. ടാങ്കർ മറിഞ്ഞതിന്റെ 400 മീറ്റർ അകലെയുള്ള വീടിനോട് ചേർന്ന് തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായി. വീടിന്റെ ഒരുഭാഗം കത്തിയമരുകയും കാറും ബൈക്കും കത്തിനശിക്കുകയും ചെയ്തു. വീടിന് തീപിടിച്ചയുടനെ വീട്ടുകാർ ഓടി രക്ഷപ്പെട്ടതിനാൽ ആർക്കും പരുക്കില്ല. തോട്ടിൻകരയിലൂടെയുള്ള വൈദ്യുതിലൈൻ ഉരുകി പൊട്ടിവീണു.വിമാന ഇന്ധനവുമായി എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന് ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. 20000 ലിറ്റർ ഇന്ധനമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്.അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് നിസാരമായ പരുക്കേറ്റു.

2017 ജൂൺ 18 കോഴിക്കോട്ട് വെങ്ങളം ബൈപ്പാസിലെ മൊകവൂരിൽ ഗ്യാസ് ലോറി മറിഞ്ഞു. ഇന്നലെ പുൽച്ചക്കായിരുന്നു സംഭവം. ഗ്യാസ് നിറച്ച ടാങ്കർ ലോറി മംഗലാപുരത്തു നിന്നു വരികയായിരുന്നു. അപകടം നടന്നയുടനെ സമീപ പ്രദേശത്തുകാർക്ക് ചെറിയ അസ്വാസ്ഥം അനുഭവപ്പെട്ടെങ്കിലും ഗ്യാസ് ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥലം എം പി എം കെ രാഘവൻ സംഭവ സ്ഥലം സന്ദർശിച്ചു.

2017 ഓഗസ്റ്റ് 29 മലപ്പുറം: വളാഞ്ചേരിയിൽ ബൈക്ക് യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. വളാഞ്ചേരിക്ക് സമീപം കരിപ്പോളിൽ വെച്ച് 11 മണിക്കാണ് അപകടം നടന്നത്. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ഓട്ടോയിൽ തട്ടുകയും ഇദ്ദേഹം റോഡിലേക്ക് വീഴുകയുമായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ടാങ്കർലോറിയാണ് ഇബ്രാഹിമിന്റെ ദേഹത്ത് കയറിയത്.

ചാല, കരുനാഗപ്പള്ളി ദുരന്തങ്ങൾക്ക് ശേഷം ടാങ്കർ ലോറികളിൽ രണ്ട് ഡ്രൈവർമാരും സഹായിയും ഉണ്ടാവണമെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇതും ഇനിയും പാലിക്കപ്പെടുന്നില്ല. കരാറിൽ ഒപ്പു വയ്ക്കുമ്പോൾ നിയമ വ്യവസ്ഥകൾ ഉറപ്പാക്കാമെന്ന് സമ്മതിക്കുന്ന ഓയിൽ കമ്പനികൾ പക്ഷേ പിന്നീട് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ വയ്ക്കാത്ത സാഹചര്യമാണുള്ളത്.

അതി മാരകമായ കെമിക്കലുകളുമായാണ് പല വാഹനങ്ങളും പകൽ സമത്ത് പോലും ഹൈവേകളിലൂടെ കടന്നു പോകുന്നത്. പകൽ സമയത്ത് ഇത്തരം യാത്രകൾക്ക് വിലക്കുണ്ടെങ്കിലും അതൊക്കെ ലംഘിക്കപ്പെടുകയാണ്. അപകടങ്ങൾ വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഓടുന്ന ഗ്യാസ് ടാങ്കർ ലോറികൾ ഗതാഗത നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൂർണ്ണമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ സംസ്ഥാന പൊലീസ് മേധാവി ഓയിൽ കമ്പനികളുടെ കേരളത്തിലെ മേധാവികൾക്ക് കത്തയച്ചിരുന്നു. 2012 മുതൽ 2015 ജൂൺ വരെ സംസ്ഥാനത്ത് 28 ഗ്യാസ് ടാങ്കർ അപകടങ്ങളുണ്ടായതായും 85 പേർ മരിച്ചതായും കത്തിൽ വ്യക്തമാക്കിയിരുന്നു. ഓരോ ഗ്യാസ് ടാങ്കർ അപകടവും ശരാശരി അഞ്ചു മണിക്കൂർ ഗതാഗത സ്തംഭനം കിലോമീറ്റർ ചുറ്റളവിൽ ഉണ്ടാക്കുന്നതായും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഗെയിൽ പൈപ്പ്‌ലൈൻ വന്നാൽ ദേശിയ പാതയിലൂടെ ടാങ്കർ ലോറികളുടെ ഈ പരക്കംപാച്ചിൽ നിൽക്കും. അതോടെ എത്ര അപകടങ്ങളാണ് ഒഴിവാകുക എന്നോർക്കുക.

പദ്ധതിക്കെതിരായ എതിർപ്പിൽ കഴമ്പുണ്ടോ?

ഇന്ത്യയിലെ 22 ഓളം സംസ്ഥാനങ്ങളിൽ 11000 കിലോമീറ്റർ പൈപ്പ് ലൈൻ ഭാഗികമായൊ പൂർണ്ണമായൊ ഗെയിൽ പദ്ധതി പ്രകാരം പൂർത്തിയാക്കി കഴിഞ്ഞു.എറണാകുളം മുതൽ മംഗലാപുരം വരെയാണു ഈ പദ്ധതിക്കായ് ഇപ്പോൾ കേരളത്തിൽ പൈപ്പ് ഇടുന്നത് . ഇതിൽ എറണാകുളത്തെ ആദ്യ ഘട്ടം പൂർത്തിയാക്കികഴിഞ്ഞു . അമ്പലമുകളിലേക്ക് പൈപ്പ് പോകുന്നത് 'കൊച്ചി സ്മാർട്ട് സിറ്റിക്ക് ' അടിയിലൂടെയാണ് ഇവിടങ്ങളിൽ ആർക്കും ഇല്ലാത്ത ആശങ്കയാണ് മലപ്പുറത്ത് മാത്രം ചിലർ ഉണ്ടാക്കിയിരിക്കുന്നത്.

ഡിസംബർ 2013ന് കമ്മീഷൻ ചെയ്യപ്പെട്ട ടെർമിനൽ വൻ ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വേണം ഗെയിൽ എൽഎൻജി വാതക പൈപ്പിടൽ പദ്ധതിയെ കാണാൻ. 4500 കോടി രൂപ മുടക്കി കേന്ദ്രസർക്കാരിന്റെ എൽഎൻജി കമ്പനിയായ പെട്രോനെറ്റ് പുതുവൈപ്പിനിൽ സ്ഥാപിച്ച എൽഎൻജി ടെർമ്മിനലുകൾ ഇപ്പോഴും അതിന്റെ 10 % ശേഷി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

2007 മുതൽ ആരംഭിച്ച പൈപ്പിടൽ പദ്ധതി ഇന്നും പൂർത്തിയാകാത്തതിന്റെ കാരണം പൈപ്പ് ഇടാനുള്ള സ്ഥലം ലഭ്യമാക്കുന്നതിലെ കാലതാമസം മാത്രമാണ്.2014 ഇൽ ഒരിഞ്ച് ഭൂമി പോലും ലഭ്യമാകാതെ പദ്ധതി വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ നിന്നുമാണു ഇതിനു വേണ്ടുന്ന ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞു ഏറ്റെടുത്തവയിൽ പൈപ്പിടലും പൂർത്തിയായ സ്ഥിതിയിലേക്ക് കഴിഞ്ഞ ഒരു വർഷം കൊണ്ട് സർക്കാർ എത്തിച്ചത്.

പാരിസ്ഥിതിക മലിനീകരണം ഭയന്ന് ഫ്രീസറിലായിപ്പോയ 2000 മെഗാവാട്ടിന്റെ ചീമേനി പദ്ധതി എൽ എൻ ജി ഉപയോഗിച്ചാൽ യാഥാർത്ഥ്യമാക്കാം.ചെറുതും വലുതുമായ വ്യവസായസ്ഥാപനങ്ങൾക്ക് ക്ലീൻ എനർജ്ജിയായ എൽ എൻ ജി യിലേക്ക് മാറാം.
ഊർജ്ജ സ്വയം പര്യാപ്തത വാഗ്ദാനം നൽകി വ്യവസായങ്ങളെ കേരളത്തിലേക്ക് ആകർഷിച്ച് പൈപ്പ് ലൈൻ കടന്നു പോകുന്നതിനു സമാന്തരമായി ഒരു വ്യവസായ ഇടനാഴി തന്നെ രൂപം കൊണ്ടേക്കാം. കൊച്ചിയിൽ ആരംഭിച്ച സിറ്റി ഗ്യാസ് പദ്ധതിക്ക് കേരളത്തിലെ ചെറുപട്ടണങ്ങളിൽ പോലും തുടർച്ച ഉണ്ടാകും.

ഇത്തരം ഒരു പദ്ധതി നടപ്പാകുമ്പോൾ ആശങ്കകൾ ഉയരുക സ്വാഭാവികമാണു. ആ ആശങ്കകളാണു ഈ പദ്ധതിയെ ഒരു പതിറ്റാണ്ട് വൈകിപ്പിച്ചതും 4500 കോടിയുടെ ഒരു കേന്ദ്ര നിക്ഷേപത്തെ കാഴ്ചവസ്തുവാക്കി മാറ്റിയതും. ഭൂമി ഏറ്റെടുക്കാൻ കഴിയാതെ ഗെയിൽ ഈ പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടത്തിലാണു ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം ന്യായവിലയുടെ 10 % തുകയിൽ നിന്നും 30 % ലേക്ക് ഉയർത്താൻ തീരുമാനിക്കുന്നത്.

ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവിലയുടെ 50% തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിറക്കുകയും ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള അലൈന്മെന്റിലേക്ക് നീങ്ങുകയും ചെയ്തു. അഞ്ചോ പത്തോ സെന്റുകാരുടെ ഭൂമി ഏറ്റെടുക്കുന്ന സാഹചര്യങ്ങളിൽ 20 മീറ്റർ തന്നെ ഏറ്റെടുക്കുന്ന നടപടിയിൽ ഇളവുകൾ അനുവദിക്കാനും ഗെയിൽ തയ്യാറായി.

ഏറ്റെടുക്കുന്ന ഭൂമിയുടെ വിനിയോഗാവകാശം മാത്രമാണു ഗെയിലിനു ലഭിക്കുന്നതെന്നുമോർക്കണം. ജനസാന്ദ്രതാ ക്ലാസിഫിക്കേഷൻ ഉറപ്പു വരുത്തി ഉയർന്ന സ്‌പെസിഫിക്കേഷനുകളിലുള്ള പൈപ്പുകളാണു കേരളത്തിൽ ഗെയിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതെന്ന് സർക്കാർ ഉറപ്പു വരുത്തിയിട്ടുമുണ്ട്. പെട്രോനെറ്റ് എൽഎൻജി യിൽ നിന്നുള്ള പ്രകൃതി വാതകം ഉപയോഗിച്ചുള്ള സിറ്റി ഗ്യാസ് പദ്ധതിക്ക് കൊച്ചിയിൽ ഉപയോഗിക്കുന്ന പൈപ്പുകളൊന്നും കാടുകളിലോ കടലിലോ ഒന്നുമല്ലല്ലോ ഇടുന്നത്.

മുക്കത്തെക്കാളും മാറാക്കരയെക്കാളുമൊക്കെ ഇരട്ടിയിലേറെ ജനസാന്ദ്രതയുള്ള കൊച്ചിയിൽ ഒരു പ്രതിഷേധവുമില്ലാതെ ജനങ്ങൾ സ്വീകരിക്കുന്ന പദ്ധതിയാണു അനാവശ്യമായ ഭീതി ജനങ്ങളിൽ സൃഷ്ടിച്ച് ചിലർ തടയാൻ ശ്രമിക്കുന്നത്.പദ്ധതിപ്രകാരം പൈപ്പിട്ട് മൂടിക്കഴിഞ്ഞാൽ ഭൂമി തിരികെ കർഷകനു തന്നെ ലഭിക്കും.

കൽക്കരിയും ഡീസലും പോലെയുള്ള മലിനീകരണം സൃഷ്ടിക്കുന്ന ഇന്ധനങ്ങളിൽ നിന്നുള്ള മോചനമാണു എൽ എൻ ജി പോലെയുള്ള പ്രകൃതി സൗഹൃദാ ഇന്ധനങ്ങളുടെ വ്യാപനത്തിലൂടെ സാധ്യമാകുക. പൈപ്പ് ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളെല്ലാം ഒരു വ്യവസായ ഇടനാഴി ആയി മാറുന്ന വലിയ സാധ്യത മുന്നിലുണ്ട്. ചീമേനി താപവൈദ്യുത നിലയമൊക്കെ യാഥാർത്ഥ്യമായാൽ വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തമാകുന്ന നാളെ സാധ്യമാകും. ബോധപൂർവം പദ്ധതികളെ അട്ടിമറിക്കുകയാണോ, അതോ സാധ്യമായ അനുരഞ്ജനങ്ങൾക്ക് വഴങ്ങി എല്ലാവർക്കും സ്വീകാര്യമായ പരിഹാരങ്ങൾ കാണുകയാണോ വേണ്ടതെന്ന് ഭീതി പരത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ മനസ്സിലാക്കുന്നതാണ് നാടിന്റെ ഭാവിക്ക് ഗുണകരം

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
തലയിലും മുഖത്തും കയ്യിലുമായി ഉണ്ടായത് പതിനഞ്ചോളം മുറിവുകൾ; പ്രതി പതിനാറുകാരനാണെന്ന് അറിഞ്ഞപ്പോൾ പ്രൊഫഷണൽ കില്ലറെ അന്വേഷിച്ച് നടന്ന പൊലീസും ഞട്ടി; അരക്കിണറിലെ ആമിനയെ കൊല്ലാൻ കൗമാരക്കാരന് പ്രചോദനമായത് ആക്ഷൻ സിനിമകൾ: അതിവിദഗ്ദമായി തെളിവുകൾ നശിപ്പിച്ചു മുങ്ങിയ 16കാരനെ പിടികൂടാൻ സഹായമായത് മുറിക്കുള്ളിൽ നിന്നും കിട്ടിയ ബട്ടൻസ്
പൊലീസിന്റെ പെട്ടിവെക്കൽ പരീക്ഷണം വിജയിച്ചു; വീടിന്റെ അടുത്തുള്ള പെട്ടികളിൽ നിന്നും ലഭിച്ചത് അടുപ്പക്കാരുടെ നിർണായക വെളിപ്പെടുത്തൽ; ജെസ്‌ന ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് തന്നെ വിശ്വസിക്കുന്ന പൊലീസ് പൂണെയിലെയും ഗോവയിലെയും കന്യാസ്ത്രീ മഠങ്ങളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി; ഈ നഗരങ്ങളിൽ ജെസ്‌നയുടെ ഫോട്ടോയുള്ള നിരവധി പോസ്റ്ററുകൾ പതിപ്പിച്ചു
കല്യാൺ മുതലാളിയെ കുറിച്ച് സത്യം പറഞ്ഞപ്പോൾ പൊലീസ് ഏമാന്മാർക്ക് വല്ലാതങ്ങു നൊന്തു; വാർത്ത പ്രസിദ്ധീകരിച്ച മറുനാടനെതിരെ കേസെടുക്കാൻ ധൈര്യമില്ലാത്തതിനാൽ പൊലീസ് ഷെയർ ചെയ്ത ചെറുപ്പക്കാരെ വേട്ടയാടുന്നു; മൊബൈൽ ഫോൺ പിടിച്ചെടുത്തും കോടതിയിൽ ഹാജരാക്കിയും പൊലീസ് പീഡനം; പ്രതി ചേർക്കപ്പെട്ടവരുടെ കേസ് സൗജന്യമായി ഏറ്റെടുത്ത് മറുനാടൻ
കൃഷ്ണകുമാറിനെ നാട്ടിൽ എത്തിച്ചത് ദുബായിലെ സിപിഎം പ്രവർത്തകരായ ജലീലും ജുലാഷും കേരളാ പൊലീസുമായി നിരവധി തവണ ബന്ധപ്പെട്ട ശേഷം; വിമാനത്താവളത്തിൽ നിന്നും പിടികൂടിയ പ്രതിയെ ഏറ്റെടുക്കാൻ കേരളാ പൊലീസ് എത്താൻ വൈകി; ട്രെയിനിൽ കയറി എത്തിയ കേരളാ പൊലീസിനെ കാത്തിരുന്നു മടുത്ത ഡൽഹി പൊലീസ് കൃഷ്ണകുമാറിനെ തിഹാർ ജയിലിൽ അടച്ചു; കേരളത്തിൽ എത്തിക്കണമെങ്കിൽ ഇനി കോടതിയുടെ അനുമതി കൂടിയേ തീരൂ
മാനസിക രോഗിയായ നീനുവിന്റെ ചികിത്സ നടത്തിയത് തിരുവനന്തപുരത്ത്; ചികിത്സാ രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്ന ചാക്കോയുടെ ഹർജി കോടതി അംഗീകരിച്ചു; പൊലീസ് അരിച്ചു പെറുക്കിയിട്ടും കാണാത്ത രേഖകൾ എടുക്കാൻ ചാക്കോയ്ക്ക് പൊലീസ് അകമ്പടിയോടെ പുനലൂരിലെ വീട്ടിലേക്ക് പോകാം: കെവിന്റെ വീട്ടിൽ നിന്നും നീനുവിനെ പുകച്ച് പുറത്തു ചാടിക്കാൻ ചാക്കോ
മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാർ നായർ അറസ്റ്റിൽ; കേരളത്തിൽ വിമാനമിറങ്ങിയാൽ പൊലീസ് പൊക്കുമെന്ന് ഭയന്ന് ഡൽഹി വിമാനത്താവളം വഴി എത്തിയിട്ടും രക്ഷപെട്ടില്ല; വിമാനമിറങ്ങിയ പ്രവാസി മലയാളിയെ കാത്തിരുന്നത് ഡൽഹി പൊലീസ്; അറസ്റ്റു ചെയ്തു കേരളാ പൊലീസിന് കൈമാറിയ പ്രതിയെ ഇന്ന് തന്നെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യും: ജോലി പോയതോടെ എല്ലാരോടും മാപ്പു പറഞ്ഞ് നാട്ടിലെത്തിയ കൃഷ്ണകുമാറിനെ കാത്തിരിക്കുന്നത് ഇരുമ്പഴികൾ തന്നെ
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
പൃഥ്വിരാജിനെ ലാലിനെ കൊണ്ട് 'കടക്ക് പുറത്തെന്ന്' പറയിച്ചു; വിശ്വസ്തരെ കുത്തി നിറച്ച് 'അമ്മ'യെ കൈക്കലാക്കി കരുത്ത് കാട്ടി; മമ്മൂട്ടിയെ നായകനാക്കി സംവിധായകനാകാനുള്ള തയ്യാറെടുപ്പും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിലെത്തി' മഞ്ജു വാര്യരുടെ സുഹൃത്തുക്കളെ പോലും ഞെട്ടിച്ച നയതന്ത്രം; അറസ്റ്റ് ചെയ്ത എവി ജോർജ് കേസിൽ കുടുങ്ങിയതും ആത്മവിശ്വാസം കൂട്ടി; ദിലീപിന്റേത് കരുതലോടെയുള്ള ഉറച്ച നീക്കങ്ങൾ; നടിയെ ആക്രമിച്ച കേസിന് ഇനി എന്ത് സംഭവിക്കും?
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ദിലീപിന് സർക്കാറിന്റെ ചെക്ക്..! സർക്കാറിനെയും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വാദമുന്നയിക്കുന്ന താരത്തോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി; സിബിഐ അന്വേഷണ ആവശ്യം വിചാരണ തടസപ്പെടുത്താനെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ പ്രതിരോധം തീർത്ത് സർക്കാർ; വിചാരണ തുടങ്ങിയാൽ അഴിയെണ്ണേണ്ടി വരുമെന്ന ഭീതിയിൽ ജനപ്രിയൻ
സിപിഎം കേന്ദ്രങ്ങൾ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടും ഊരാളുങ്കൽ സൊസൈറ്റി ചുളുവിൽ അടിച്ചുമാറ്റിക്കൊണ്ടിരുന്ന കോടികൾ വെട്ടി തച്ചങ്കരി; വളഞ്ഞ വഴിയിലൂടെ ഒരു ടിക്കറ്റിന് പത്തു രൂപയോളം അടിച്ചു മാറ്റിയിരുന്ന ഊരാളുങ്കലുകാരനെ പുറത്താക്കി കരാർ നേരിട്ടു നൽകി എംഡി; ഒരു ടിക്കറ്റിന് 15.5 രൂപ നൽകിയിരുന്നത് 3.25 ആക്കിയതോടെ കെഎസ്ആർടിസി ലാഭിക്കുന്നത് കോടികൾ; ടോമിനെതിരെ സിപിഎമ്മിലും മുറുമുറുപ്പ്
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ