Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഗീയതയ്‌ക്കെതിരേ സിപിഐ(എം) നടത്തിയ 'നമ്മളൊന്ന്' ഘോഷയാത്രയിൽ തിടമ്പു നൃത്തവും; ക്ഷേത്രാചാരങ്ങളുടെ ഭാഗമായ തിടമ്പുനൃത്തം തെരുവിൽ നടത്തിയതിൽ പ്രതിഷേധം; കൃഷ്ണനും ബലരാമനുമില്ലാത്ത കലാരൂപമെന്നു പാർട്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ ഇക്കുറിയും വിവാദം

വർഗീയതയ്‌ക്കെതിരേ സിപിഐ(എം) നടത്തിയ 'നമ്മളൊന്ന്' ഘോഷയാത്രയിൽ തിടമ്പു നൃത്തവും; ക്ഷേത്രാചാരങ്ങളുടെ ഭാഗമായ തിടമ്പുനൃത്തം തെരുവിൽ നടത്തിയതിൽ പ്രതിഷേധം; കൃഷ്ണനും ബലരാമനുമില്ലാത്ത കലാരൂപമെന്നു പാർട്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ ഇക്കുറിയും വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ക്ഷേത്രാചാരങ്ങളുടെ ഭാഗമായി നടന്നുവരുന്ന അനുഷ്ഠാനമാണ് തിടമ്പ് നൃത്തം. തളിപ്പറമ്പ് തൃച്ചമ്പരം ഉൾപ്പെടെ വിവിധ ക്ഷേത്രോൽസവങ്ങളിൽ അരങ്ങേറുന്ന തിടമ്പ് നൃത്തം സിപിഐ(എം) പരിപാടികളിൽ ആവിഷ്‌ക്കരിക്കപ്പെട്ടു. ശ്രീകൃഷ്ണ ജയന്തിദിനത്തിൽ വർഗീയതയ്ക്കെതിരെ സിപിഐ(എം) നടത്തിയ നമ്മളൊന്ന് ഘോഷയാത്രയിൽ തിടമ്പ് നൃത്തം അതേപടി അരങ്ങേറിയത് വിവാദങ്ങളുയർത്തുന്നു. 

പാർട്ടി ബക്കളം ലോക്കൽ കമ്മിറ്റി നടത്തിയ സാംസ്കാരിക ഘോഷയാത്രയിലാണ് പ്രശസ്തമായ തളിപ്പറമ്പ് തൃച്ചംമ്പരം ക്ഷേത്രത്തിലെ ഉൽസവത്തിനു സമാനമായ തിടമ്പുനൃത്തം അരങ്ങേറിയത്. ക്ഷേത്രോൽസവത്തിന്റെ ഭാഗമായി പൂക്കോത്ത് നടയിലാണ് ശ്രീകൃഷ്ണന്റേയും ബലരാമന്റേയും തിടമ്പേറ്റിയ നൃത്തം നടക്കാറുള്ളത്. എന്നാൽ ഘോഷയാത്രയിൽ മതചിഹ്നം ഒഴിവാക്കാൻ പാർട്ടിനിർദ്ദേശമുണ്ടായെങ്കിലും അത് പൂർണ്ണായും പാലിക്കപ്പെട്ടില്ല.

ക്ഷേത്രാചാരങ്ങളുടെ ഭാഗമായി വിശ്വാസപ്രകാരം നടത്തിവരുന്ന തിടമ്പ് നൃത്തത്തെ തെരുവിൽ കെട്ടിതുള്ളുന്നത് പ്രതിേഷധാർഹമാണെന്ന് ജില്ലാ തിടമ്പ് നൃത്തവേദി ചൂണ്ടിക്കാട്ടുന്നു. നെഞ്ചിലും നെറ്റിയിലും ചന്ദനം പൂശിയും കസവ് മുണ്ട് തറ്റുടുത്തും മതപരിവേഷം വൃക്തമാക്കുന്നതായിരുന്നു തിടമ്പ് നൃത്തം. എന്നാൽ സിപിഎമ്മിന്റെ സാംസ്കാരിക ഘോഷയാത്രയിൽ തിടമ്പ്‌നൃത്തം നടത്തിയത് തൃച്ചംബരത്തെ പോലെ കൃഷ്ണനേയും ബലരാമനേയും ഉദ്ദേശിച്ചല്ലെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജൻ പറഞ്ഞു.

വർഷങ്ങളായി തിടമ്പ് നൃത്തകലാകാരന്മാരായ ബാലകൃഷ്ണനും രമേശനുമാണ് നൃത്തം നടത്തിയതെന്നും അതിൽ കൃഷ്ണനേയോ ബലരാമനേയോ സൂചിപ്പിക്കുന്ന യാതൊന്നും ഇല്ലെന്നും ജയരാജൻ ആവർത്തിച്ചു. മതഭ്രാന്തന്മാൻ ജനങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും അത് ജനം തിരിച്ചറിയുമെന്നും ജയരാജൻ വ്യക്തമാക്കുന്നു.

എന്നാൽ ആചാരപ്രകാരം തിടമ്പ് നൃത്തക്കാർ ശരീരത്തിൽ ധരിക്കുന്ന ഉത്തരീയവും മറ്റും അൽപ്പം വ്യത്യാസത്തിലാണ് സിപിഐ(എം) നൃത്തക്കാർ ധരിച്ചിരുന്നത്. തലയിലേറ്റി ചുവട് വച്ചതും അനുഷ്ഠാനപരമായ രീതിയിലാണെന്നും ആക്ഷേപമുയർന്നിരിക്കുകയാണ്. കടമ്പേരിയിൽ നിന്നും ബക്കളത്തേക്കാണ് തിടമ്പ് നൃത്തം ഘോഷയാത്രയിലുണ്ടായത്. തൃച്ചമ്പരം തിടമ്പ് നൃത്തത്തിൽ അകമ്പടിക്കാർ ഉപയോഗിക്കുന്ന മഞ്ഞവടിക്ക് പകരം വിവിധ നിറത്തിലുള്ള വടികളുമായി 20ഓളം പേർ ഉണ്ടായതാണ് ഇതിലെ പ്രകടമായ മാറ്റം. എന്നിരുന്നാലും ക്ഷേത്രാചാരങ്ങളുടെ ചുവടുപിടിച്ച് പൂക്കോത്ത് നടയിലെ തിടമ്പ് നൃത്തത്തിനു സമാനമായിരുന്നു പാർട്ടി ഒരുക്കിയ തിടമ്പ് നൃത്തവും.

ഒരാഴ്‌ച്ച മുൻപ് തന്നെ തിടമ്പ് നൃത്തത്തിന്റെ റിഹേഴ്സൽ നടത്തിയിരുന്നു. വിവിധ നിറത്തിലുള്ള വടികളുമായി ഇരുഭാഗത്തേക്കും ഓടിക്കൊണ്ടുള്ള നൃത്തവും വിശ്വാസികൾ നോക്കുന്നുണ്ടായിരുന്നു. മഞ്ഞപ്പാറയിലെ രമേശൻ, പൂനൂലിലെ ബാലകൃഷ്ണൻ എന്നിവരെയാണ് തിടമ്പ് നൃത്തത്തിനായി പാർട്ടി കൊണ്ടുവന്നത്. പത്ത് വർഷമായി ഇവർ ക്ഷേത്രത്തിൽ തിടമ്പ്‌നൃത്തം നടത്തുന്നവരാണ്. പാർട്ടി പരിപാടികളിൽ മതാചാരം കടന്നുവന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP