Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

വീടു കുത്തിതുറന്നു കൊണ്ടുപോയ ഒന്നരപ്പവൻ സ്വർണം പിറ്റേ ദിവസം തിരികെ കൊണ്ടുവെച്ചു; നിവർത്തികേടു കൊണ്ട് സംഭവിച്ചതാണ്; ഇനി ഇങ്ങനെ സംഭവിക്കില്ല; പൊലീസിനെ കൊണ്ട് പിടിപ്പിക്കല്ലെന്നും പറഞ്ഞ് തുറന്നകത്ത്; തകഴിയിൽ നിന്നും ഇതാ ഒരു മാനസാന്തരം വന്ന മാതൃകാ കള്ളന്റെ കഥ

വീടു കുത്തിതുറന്നു കൊണ്ടുപോയ ഒന്നരപ്പവൻ സ്വർണം പിറ്റേ ദിവസം തിരികെ കൊണ്ടുവെച്ചു; നിവർത്തികേടു കൊണ്ട് സംഭവിച്ചതാണ്; ഇനി ഇങ്ങനെ സംഭവിക്കില്ല; പൊലീസിനെ കൊണ്ട് പിടിപ്പിക്കല്ലെന്നും പറഞ്ഞ് തുറന്നകത്ത്; തകഴിയിൽ നിന്നും ഇതാ ഒരു മാനസാന്തരം വന്ന മാതൃകാ കള്ളന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

അമ്പലപ്പുഴ: വീടുകുത്തിതുറന്നു കൊണ്ടുപോയ ഒന്നരപ്പവൻ സ്വർണം പിറ്റെദിവസം തിരിച്ചുകൊണ്ടുവെച്ച് കള്ളൻ. ഒപ്പം വിശാല മസ്‌കനായ കള്ളന്റെ തുറന്ന കുറിപ്പും. 'അറിവില്ലാതെ സംഭവിച്ചതാണ്, മാപ്പാക്കണം, പൊലീസിനെക്കൊണ്ടു പിടിപ്പിക്കരുത് 'എന്നെല്ലാം അഭ്യർത്ഥിച്ച് ഒരു കത്തും. കള്ളനു മാനസാന്തരം വന്നതാണോ, മനസലിഞ്ഞതാണോ അതുമല്ല പേടിച്ചിട്ടാണോ എന്നറിയില്ലെങ്കിലും തകഴി പഞ്ചായത്ത് രണ്ടാം വാർഡിൽ സരസുധയിൽ മതികുമാറും കുടുംബവും ആശ്വാസത്തിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ച കുടുംബസമേതം കരുവാറ്റയിലുള്ള ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ മതികുമാർ പോയിപ്പോഴാണു മോഷണം. വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറിയ കള്ളൻ അലമാര കുത്തിത്തുറന്ന് ഒന്നരപ്പവൻ സ്വർണം കവർന്നു. മതികുമാറിന്റെ ഭാര്യ റീനയുടെ മോതിരം, കമ്മൽ, ലോക്കറ്റ് എന്നിവയാണു കവർന്നത്.

അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. ഇതിനിടയിലാണു കളവുപോയ സ്വർണം വ്യാഴാഴ്ച രാവിലെ ഒരു ഗ്രാം പോലും കുറവില്ലാതെ പൊതിഞ്ഞ് കള്ളൻ വീട്ടുമുറ്റത്തെത്തിച്ചത്. ഗേറ്റിന് മുന്നിലിട്ടിരുന്ന പൊതിയോടൊപ്പം മാപ്പ് ചോദിച്ചെഴുതിയ കത്തുമുണ്ടായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP