Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം പാർട്ടിക്കാരാണ് ബോർഡ് ഭരിക്കുന്നതെന്നത് പിണറായിക്ക് പ്രശ്നമല്ല; ഭരണത്തിൽ നേരിട്ട് ഇടപെടാൻ സർക്കാർ; ബോർഡിന് ക്ലിപ്പിടാൻ ദേവസ്വം കമ്മിഷണറായി ഗവ അഡിഷണൽ സെക്രട്ടറിയെ നിയമിക്കും; ഹിന്ദു മത ധർമ്മസ്ഥാപന നിയമം സർക്കാർ ഭേദഗതി ചെയ്യുന്നു; എതിർപ്പുമായി പത്മകുമാറും കൂട്ടരും

സ്വന്തം പാർട്ടിക്കാരാണ് ബോർഡ് ഭരിക്കുന്നതെന്നത് പിണറായിക്ക് പ്രശ്നമല്ല; ഭരണത്തിൽ നേരിട്ട് ഇടപെടാൻ സർക്കാർ; ബോർഡിന് ക്ലിപ്പിടാൻ ദേവസ്വം കമ്മിഷണറായി ഗവ അഡിഷണൽ സെക്രട്ടറിയെ നിയമിക്കും; ഹിന്ദു മത ധർമ്മസ്ഥാപന നിയമം സർക്കാർ ഭേദഗതി ചെയ്യുന്നു; എതിർപ്പുമായി പത്മകുമാറും കൂട്ടരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്വന്തം പാർട്ടിക്കാരാണ് ദേവസ്വം ബോർഡുകളുടെ തലപ്പത്തുള്ളത് എന്നതൊന്നും പിണറായിക്ക് ഒരു വിഷയമല്ല. ദേവസ്വം ബോർഡുകളുടെ ഭരണത്തിൽ നേരിട്ട് ഇടപെടാൻ തന്നെയാണ് സർക്കാർ തീരുമാനം. ഇതിനായി 1950 ലെ ഹിന്ദു മത ധർമ്മസ്ഥാപന നിയമം സർക്കാർ ഭേദഗതി ചെയ്യും. ദേവസ്വം കമ്മിഷണർ സ്ഥാനത്തേക്ക് ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കാനാണ് പദ്ധതി. ഇതിനെതിരേ തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത് വന്നു. സർക്കാരും ബോർഡും തമ്മിൽ തുറന്ന യുദ്ധത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

ബോർഡിൽ തന്നെയുള്ള യോഗ്യരായവരെ സ്ഥാനക്കയറ്റം വഴി കമ്മിഷണറായി നിയമിക്കണമെന്നാണ് ദേവസ്വം ബോർഡ് സർക്കാരിനോടാ വശ്യപ്പെട്ടിരിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ എന്നിവരുടെ ഓണ റേറിയം, ടി.എ എന്നിവ വർധിപ്പിക്കുന്ന ബില്ലിലാണ് ദേവസ്വം കമ്മിഷണർ സ്ഥാനത്തേക്ക് അഡീഷണൽ സെക്രട്ടറി പദവിയിൽ കുറയാത്ത ഹിന്ദുവായ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത്.

തൊഴിലാളി സംഘടനകളും ജീവനക്കാർ നേരിട്ട് സമീപിച്ചപ്പോൾ ഇത് സംബന്ധിച്ച് ബോർഡ് ചട്ടം ഉണ്ടാക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ദേവസ്വം നിയമനങ്ങൾക്കായുള്ള സ്പെഷ്യൽ റൂൾസിന്റെ രൂപവല്ക്കരണവുമായി മുന്നോട്ട് പോകുമ്പോഴാണ് ദേവസ്വം ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകി, യോഗ്യരായവരെ കമ്മിഷണറായി നിയമിക്കണമെന്ന നിർദ്ദേശം ബോർഡ് മുന്നോട്ട് വച്ചത്.

ബോർഡിൽ കളങ്കമില്ലാത്ത സർവീസും ഉന്നത വിദ്യാഭ്യാസ യോഗ്യതയുമുള്ള സീനിയർ ഡെപ്യൂട്ടി കമ്മിഷണർമാരെ, കമ്മിഷണർ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നായിരുന്നു ബോർഡിന്റെ നിലപാട്. യോഗ്യരായവർ ഇല്ലാത്ത പക്ഷം മാത്രം പുറത്ത് നിന്നുള്ള ഡെപ്യൂട്ടേഷൻ സംവിധാനം ആശ്രയിക്കാവൂ എന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റിൽ പരിശീലനവും നൽകിയിരുന്നു. ഹിന്ദു റിലീജിയസ് എച്ച്ആർ.ആക്ട് അനുസരിച്ച് സ്വയംഭരണാധികാരം ദേവസ്വം ബോർഡിൽ നിക്ഷിപ്തമായതു കൊണ്ട് യോഗം കൂടി ഹൈക്കോടതി നിർദ്ദേശം അംഗീകരിക്കുകയാണ് കീഴ്‌വഴക്കം.

പുതിയ ഭേദഗതി പാസാകുമ്പോൾ ചീഫ് എക്സിക്യൂട്ടീവിനെ ബോർഡറിയാതെ സർക്കാരിന് നിയമിക്കാൻ കഴിയും. 2000 കോടിയിലധികം സ്ഥിരം നിക്ഷേപങ്ങൾ, ശതകോടിയുടെ സ്വർണം, വെള്ളി ആഭരണങ്ങൾ ബോർഡിന്റെ അധീനതയിൽ വടക്കൻ പറവൂർ മുതൽ നെയ്യാറ്റിൻകര വരെ നീണ്ട് കിടക്കുന്ന നാലു ലക്ഷം ഹെക്ടർ വരുന്ന വസ്തു വകകൾ, 1248 ക്ഷേത്രങ്ങൾ, 21 സ്‌കൂളുകൾ അഞ്ചോളം കോളജുകൾ ഇതിന്റെയെല്ലാം ചീഫ് എക്സിക്യൂട്ടീവായ ദേവസ്വം കമ്മിഷണർ സ്ഥാനം ക്ഷേത്ര ഭരണവുമായി യാതൊരു ബന്ധവും മുൻപരിചയവുമില്ലാത്ത സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറാനുള്ള വ്യവസ്ഥയാണ് ഭേദഗതി ബില്ലിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP