Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ മന്ത്രിസഭായോഗത്തിനു മുമ്പു തന്നെ ധാരണയായിരുന്നു എന്ന സി.പി.എം വാദം പച്ചക്കള്ളം; സിപിഐയുടെ സമ്മർദ്ദം മൂലം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് താൻ രാജിവച്ചതെന്ന് തോമസ് ചാണ്ടി; സിപിഐക്കെതിരേ കൊട്ടാരവിപ്‌ളവ തിയറി മെനയുന്നവർ ഇതും അറിയണം; പിണറായി വിജയനെ നിരപരാധിയാക്കാൻ പണിപ്പെടുന്ന വിപ്‌ളവകാരികൾക്കുള്ള മറുപടി തോമസ് ചാണ്ടി തന്നെ നല്കുന്നു

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ മന്ത്രിസഭായോഗത്തിനു മുമ്പു തന്നെ ധാരണയായിരുന്നു എന്ന സി.പി.എം വാദം പച്ചക്കള്ളം; സിപിഐയുടെ സമ്മർദ്ദം മൂലം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് താൻ രാജിവച്ചതെന്ന് തോമസ് ചാണ്ടി; സിപിഐക്കെതിരേ കൊട്ടാരവിപ്‌ളവ തിയറി മെനയുന്നവർ ഇതും അറിയണം;  പിണറായി വിജയനെ നിരപരാധിയാക്കാൻ പണിപ്പെടുന്ന വിപ്‌ളവകാരികൾക്കുള്ള മറുപടി തോമസ്  ചാണ്ടി തന്നെ നല്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ആർക്കാണ് പിഴച്ചത്. വല്യേട്ടനോ ചെറിയേട്ടനോ. മൂപ്പിളത്തർക്കം രൂക്ഷമാക്കി ഇരു കൂട്ടരും പത്രസമ്മേളനങ്ങളും പ്രസ്താവനകളും ഇറക്കിക്കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിലും റെഡ് ആർമികൾ പരസ്പരം വെട്ടും കുത്തും നടത്തിക്കൊണ്ടിരിക്കുന്നു. ഒരിക്കലും ആർക്കും വിജയിക്കാനാവാത്ത സമരമാണ് ഇതെന്നറിയാവുന്നതിനാൽ ബാക്കിയുള്ളവർ കണ്ടു കൊണ്ടു നിൽക്കുന്നു. ഇതാണ് എൽഡിഎഫിലെ രാഷ്ട്രീയ കാലാവസ്ഥ.

എൽഡിഎഫിലെ പ്രധാനകക്ഷികൾ പരസ്പരം തലതല്ലിക്കീറുന്നതു കണ്ടു നിൽക്കുകയാണ് എൻസിപി. ഈ പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണക്കാർ. രാജിക്കാര്യത്തിൽ സിപിഐ സമ്മർദ്ദം അംഗീകരിക്കാനുള്ള സിപിഎമ്മിന്റെ വിമുഖതയാണ് മുന്നണിയെ ബാധിക്കുന്ന രീതിയിൽ വളർത്തിയത്. സിപിഐ യേക്കാൾ കോടിയേരിക്കും പിണറായിക്കും വിശ്വാസം തോമസ് ചാണ്ടിയെ ആയിരുന്നു. എന്നാൽ പിന്നീടു പുറത്തുവന്ന കോടതി ഉത്തരവുകളും പ്രസ്താവനകളും ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടി എന്ന സിപിഐ യുടെ നിലപാടുകളെ ന്യായീകരിക്കുന്നതായി.

മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ കളങ്കിതനായ ഒരു മന്ത്രിയെ മുഖ്യമന്ത്രി അനുവദിക്കാമോ? മന്ത്രിസഭയിലെ ഒരംഗത്തിനെതിരേ കേസു കൊടുത്ത് കോടതിയിൽ നിന്ന് തനിക്കും സർക്കാരിനും എതിർപരാമർശം ഇരന്നു വാങ്ങിയ മറ്റൊരംഗത്തെ ക്യാബിനറ്റ് യോഗത്തിൽ പങ്കെടുപ്പിക്കുന്നതിൽ മാത്രമാണ് പാർട്ടിക്ക് എതിർപ്പുണ്ടായിരുന്നത് എന്നാണ് സിപിഐ വ്യക്തമാക്കുന്നത്. ഞങ്ങൾക്കു വേണ്ടത് ആ രാജി മാത്രമായിരുന്നു, അതിന്റ ഖ്യാതിയല്ല എന്നും സിപിഐ നിലപാടു പറയുന്നു.

ഇവിടെ സിപിഎമ്മിന്റെ പ്രധാന പ്രതിരോധം തോമസ് ചാണ്ടിയുടെ രാജി ബുധനാഴ്ച സുനിശ്ചിതമായിരുന്നു. എൻസിപിയുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയ ശേഷമാണ് മുഖ്യമന്ത്രി സഭാ യോഗത്തിനെത്തിതെന്നുമാണ് കോടിയേരി വിശദീകരിക്കുന്നത്. എന്നാൽ ഈ വിവരമൊന്നും ആരും പറഞ്ഞിരുന്നില്ല എന്ന് സിപിഐയും വ്യക്തമാക്കുന്നു. ബുധനാഴ്ച തോമസ് ചാണ്ടിയുടെ രാജി ഉണ്ടാകുമെന്ന ഏതു കൊച്ചുകുട്ടിക്കും അറിയാമായിരുന്നു എന്ന് എ എൻ ഷംസീർ എം എൽ എയും ചാനൽ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കത്തു കൈമാറിയ വിവരം വിശദീകരിച്ച എൻസിപിയുടെ സംസ്ഥാന അദ്ധ്യക്ഷനും പറഞ്ഞത് സിപിഐയുടെ സമ്മർദ്ദമില്ല എന്നാണ്. ഞങ്ങളുടെ മന്ത്രിക്ക് രാജിവയ്ക്കാൻ അവരുടെ സമ്മതമെന്തിന് എന്നാണ് ടി പി പീതാംബരൻ ചോദിച്ചത്.

ഇക്കാര്യത്തിൽ സി.പി.എം- എൻസിപി നിലപാടുകൾ സമാനമാണ്. സിപിഐയുടെ സമ്മർദ്ദം അവർ അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് എൻസിപി ദേശീയ നേതൃത്വമാണ് തീരുമാനമെടുത്തത്. അത് മുഖ്യമന്ത്രിയെ അറിയിച്ചു എന്നാണ് . മുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തമാക്കുന്ന വിശദീകരണമാണ് ഇത് . എന്നാൽ കാര്യങ്ങൾ ഇങ്ങനയൊന്നും അല്ല എന്നതാണ് വസ്തുത. രാജിക്കാര്യത്തിൽ തീരരുമനമെുക്കാൻ മുന്നണി ചുമതല ഏൽപ്പിച്ചിട്ടും അത് അനന്തമായി നീട്ടിക്കൊണ്ടുപോയ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് യഥാർത്ഥ സംഭവങ്ങൾ

രാജിക്കാര്യത്തിൽ രാവിലെ തന്നെ ധാരണയായിരുന്നു എന്ന സിപിഐ എം വാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് തോമസ് ചാണ്ടിയുടെ തന്നെ വാക്കുകൾ. രാജിക്കത്തു നൽകിയ ശേഷം ഔദ്യോഗിക കാറിൽ വീട്ടിലേയ്ക്കു തിരിച്ച തോമസ് ചാണ്ടി മദ്ധ്യേ മാതൃഭൂമി ന്യൂസിനു നല്കിയ പ്രതികരണത്തിൽ യഥാർത്ഥ വിവരങ്ങളുണ്ട്.


റിപ്പോർട്ടർ: സർ രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചോ... ?

തോമസ് ചാണ്ടി: രാജിയെക്കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ലായിരുന്നു. രാജിവയ്‌ക്കേണ്ട സാഹചര്യയവും ഇല്ലായിരുന്നു. ഈ കായൽ കയ്യേറ്റമെന്നു പറഞ്ഞ് ആർക്കും ഒന്നും കോടതിയിൽ തെളിയിക്കാനാത്തിട്ടില്ല. പക്ഷേ, ഇന്ന് വേറെ ഒരു ഘടകകക്ഷി...ഞാൻ പേരൊന്നും പറയുന്നില്ല...എടുത്ത നിർബ്ബന്ധപൂർവ്വമായ നിലപാടാണ് കാറണം. മുഖ്യമന്ത്രി എന്നെ വിളിച്ച് ഇക്കാര്യം ഒന്നു റീ തിങ്കു ചെയ്യണം...ഞങ്ങൾ തീരുമാനമെടുക്കില്ല, അതുകൊണ്ട് നിങ്ങൾ പാർട്ടി നേതൃത്വത്തോട് ആലോചിച്ച് തീരുമാനമെടുക്കണം എന്നു പറഞ്ഞു.അങ്ങനെ പ്രഫുൽപട്ടേലിനേയും പവാർജിയേയും (ശരത് പവാര്) വിളിച്ചു. അവരോട് സംസാരിച്ച ശേഷം രാജിക്കത്ത് ഒപ്പി്ട്ട് പ്രസിഡന്റ് പീതാംബരന് മാഷിന് നല്കിയ ശേഷം ഞാൻ കൊച്ചിക്ക് പോകുന്നു. അവർ കത്ത് മുഖ്യമന്ത്രിക്ക് നല്കിയോ എന്ന് എനിക്കിപ്പോൾ അറിയില്ല.


രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്കിയ സമയത്താണ് ഈ പ്രതികരണം ഉണ്ടാകുന്നത്. സിപിഐയുടെ സമ്മർദ്ദം മൂലം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് തന്റെ രാജി എന്ന് തോമസ് ചാണ്ടി തന്നെ വ്യക്തമാക്കുന്നു. രാജി ധാരണയായതിനു ശേഷമാണ് മുഖ്യമന്ത്രി രാവിലെ ഒമ്പതു മണിക്ക് മന്ത്രിസഭായോഗത്തിന് എത്തിയത് എന്ന കോടിയേരിയുടെയും കൂട്ടരുടേയും വാദം പച്ചക്കള്ളമായിരുന്നു എന്നു തെളിയിക്കുന്നതാണ് ഈ വാക്കുകൾ

സിപിഐയ്്‌ക്കെതിരേ കൊട്ടാരവിപ്‌ളവ തിയറി മെനയുന്നവർ ഇതും അറിയണം. സിപിഐ എന്തുകൊണ്ട് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു എന്നതിന് ഹൈക്കോടതി വിധി മതിയാവുമെങ്കിൽ, പിണറായി വിജയനെ നിരപരാധിയാക്കാൻ പണിപ്പെടുന്ന വിപ്‌ളവകാരികൾക്കുള്ള മറുപടിയാണ് ചാണ്ടിയുടെ ഈ സംസാരം

തോമസ് ചാണ്ടിയുടെ പ്രതികരണം കേൾക്കാം

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP