1 usd = 64.24 inr 1 gbp = 90.05 inr 1 eur = 79.74 inr 1 aed = 17.49 inr 1 sar = 17.13 inr 1 kwd = 214.86 inr

Feb / 2018
19
Monday

കൈയറ്റം ശരിവച്ച് അനുപമ റിപ്പോർട്ട് നൽകിയതോടെ കളക്ടറുടെ റിപ്പോർട്ട് അന്തിമമല്ലെന്ന് വാദവുമായി തോമസ് ചാണ്ടി; ഉദ്യോഗസ്ഥർ നൽകിയ വിവരം വച്ച് റിപ്പോർട്ട് നൽകിയ കളക്ടർക്ക് തെറ്റ് പറ്റി; ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കും വരെ വിശ്രമമില്ലെന്ന് മന്ത്രി; ഒരു സെന്റ് ഭൂമി അനധികൃതമാണെന്ന് തെളിയിച്ചാൽ എംഎൽഎ സ്ഥാനം വരെ രാജി വയ്ക്കുമെന്ന് പറഞ്ഞ കുവൈറ്റ് ചാണ്ടിക്ക് ഇപ്പോൾ ഇരിക്കപ്പൊറുതിയില്ല

October 13, 2017 | 12:16 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുട്ടനാട്ടിലെ കായൽ കയ്യേറ്റം സംബന്ധിച്ച കളക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട് നൂറു ശതമാനവും തെറ്റാണെന്ന വാദവുമായി മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കും വരെ വിശ്രമമില്ല. ഉദ്യോഗസ്ഥർ നൽകിയ വിവരം മാത്രമേ കളക്ടർക്കുള്ളുവെന്നും മന്ത്രി കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.അതേസമയം എൻസിപി ദേശീയ നേതൃത്വം തോമസ് ചാണ്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം അടിസഥാനരഹിതമാണെന്ന്ാണ് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ നിലപാട് വ്യക്തമാക്കിയത്.അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഞായറാഴ്ച തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കയ്യേറ്റമടക്കമുള്ള പ്രദേശങ്ങൾ സന്ദർശിക്കും.

തോമസ് ചാണ്ടിക്കെതിരായ കായൽ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ജില്ലാ കളക്ടർ ടി.വി. അനുപമ റിപ്പോർട്ട് നൽകിയിരുന്നു. ഭൂ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.ജില്ലാ കളക്ടറുടെ പരിശോധനയുടെ ഭാഗമായി ഈ പ്രദേശത്തിന്റെ 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ ശേഖരിച്ചിരുന്നു. ഈ ചിത്രങ്ങളിൽ രേഖപ്പെടുത്തിയ ഭൂമിയുടെ ഘടനയിൽ മാറ്റം വന്നിട്ടുണ്ട്. ഇവിടെ നികത്തലും കയ്യേറ്റവും നടന്നിട്ടുണ്ട്. ഭൂ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുൻവശം അഞ്ചുകിലോമീറ്ററോളം കായൽ വേലികെട്ടി വേർതിരിച്ച് അധീനതയിലാക്കിയതായും ആലപ്പുഴ നഗരസഭയിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് റിസോർട്ടിന്റെ നികുതി വെട്ടിപ്പ് നടത്തിയതായും തോമസ് ചാണ്ടിക്കെതിരെ ആരോപണമുണ്ട്. ആലപ്പുഴയിൽ ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിന് അനുവദിച്ച പണമുപയോഗിച്ച് മന്ത്രിയുടെ റിസോർട്ട് വരെയുള്ള 400 മീറ്റർവരെമാത്രം ടാർ ചെയ്തുവെന്നും റിസോട്ടിനായി നിലം നികത്തിയെന്നും ആരോപണമുണ്ട്.

തോമസ് ചാണ്ടിക്കെതിരായി ആരോപണം ഉയർന്നതിനെ തുടർന്ന് സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സമയത്ത് കളക്ടറായിരുന്ന വീണാമാധവൻ നൽകിയ റിപ്പോർട്ടിൽ കാര്യമായിട്ടൊന്നും കണ്ടെത്തിയിരുന്നില്ല. റിപ്പോർട്ടിൽ ഏറെ വൈരുദ്ധ്യവുമുണ്ടായിരുന്നു. ഇതേ തുടർന്ന് മന്ത്രി റിപ്പോർട്ട് തിരിച്ചയച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. പിന്നീട് അന്വേഷണം നടത്തിയത് പുതുതായി ചുമതലയേറ്റ ടി.വി.അനുപമയാണ്. ആരോപണമുയർന്ന പ്രദേശങ്ങൾ സന്ദർശിച്ചാണ് അനുപമ റിപ്പോർട്ട് തയ്യാറാക്കിയത്.

മാർത്താണ്ഡം കായൽ കയ്യേറുന്നതു തടയാൻ സ്റ്റോപ്പ് മെമോ നിലനിൽക്കുന്നുണ്ടെങ്കിൽ അതു നടപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ വിഷയത്തിൽ പത്തു ദിവസത്തിനകം നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കയ്യേറിയെന്നു ചൂണ്ടിക്കാട്ടി കൈനകരി സ്വദേശി കെ.ബി. വിനോദ് നൽകിയ ഹർജിയിലാണ് കോടതി സർക്കാരിനോടു വിശദീകരണം തേടിയിരിക്കുന്നത്.
കായൽ കയ്യേറ്റത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ നഗരസഭയും നടപടികളെടുത്തിരുന്നു.

പരിസ്ഥിതി പ്രാധാന്യമുള്ള റാംസർ മേഖലയായ കുട്ടനാട്ടിലാണ് മാർത്താണ്ഡം കായൽ. കൃഷിക്കായി ഇവിടെ അറുനൂറിലേറെ പേർക്കു പട്ടയം നൽകിയിരുന്നു. കൃഷി ചെയ്യാൻ 95 സെന്റ് പാടശേഖരവും ഉടമകൾക്കു താമസിക്കാൻ അഞ്ചു സെന്റ് പുരയിടവുമാണു നൽകിയത്. അഞ്ചു സെന്റ് വീതമുള്ള പുരയിടം പുറം ബണ്ടിനോടും അകം ബണ്ടിനോടും ചേർന്നാണു നൽകിയത്. രണ്ടു പുരയിടങ്ങളുടെ ഇടയിൽ ഒന്നര മീറ്റർ പൊതുവഴിയുണ്ട്. ഇതിൽ പെട്ട 64 പ്ലോട്ടുകളാണു തോമസ് ചാണ്ടി വാങ്ങിയത്.പുരയിടം നികത്തിയ കൂട്ടത്തിൽ പ്ലോട്ടുകളുടെ ഇടയിലുള്ള പൊതുവഴിയും മണ്ണിട്ടു നികത്തിയതായി പരാതി ലഭിച്ചിരുന്നു. തുടർന്നാണു സ്റ്റോപ്പ് മെമോ നൽകിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഓരോ പോസ്റ്റിനും പത്തും പതിനഞ്ചും ലക്ഷം ലൈക്ക്‌സും ആയിരക്കണക്കിന് ഷെയറും; ഇൻസ്റ്റാഗ്രാമിൽ വീഡിയോയും ഫോട്ടോയും ഇട്ട് സമയം കളയാതെ ബ്രാൻഡ് പ്രമോഷൻ ആരംഭിച്ച് പ്രിയ വാര്യർ; സിനിമ പുറത്തിറങ്ങും മുമ്പ് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന മോഡലായി മാറി മലയാളി പെൺകുട്ടി; കൈനിറയെ പണവുമായി എതിരേൽക്കുന്നത് അന്താരാഷ്ട്ര ബ്രാൻഡുകൾ; സോഷ്യൽ മീഡിയ കടിഞ്ഞാൺ വൻകിട ഏജൻസിയുടെ നിയന്ത്രണത്തിൽ
കൊട്ടാരക്കരയിലെ ഡോക്ടറെ പറ്റിച്ച് ഒന്നരക്കോടിയുമായി കടന്നു; മകളെ ഓട്ടോ ഡ്രൈവറുമായി ലിവിങ് ടുഗദറിനയച്ച് സ്വത്തുക്കൾ തട്ടിയെടുത്ത് മുങ്ങി; പറഞ്ഞു പറ്റിച്ചു കെട്ടിയ ജെറി ഡേവിഡിന്റെ വീടും സ്വത്തം തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘവുമായെത്തി അക്രമവും; വിവാഹത്തട്ടിപ്പുകാരി ആലിസ് ജോർജ്‌ വീണ്ടും പിടിയിൽ
ഗുണ്ടകളെ പുറത്തു കണ്ടാൽ വെടിവയ്ക്കും; യോഗി അധികാരമേറ്റ ശേഷം നടന്നത് 1240 ഏറ്റുമുട്ടലുകൾ; വെടിവയ്‌പ്പിൽ മരിച്ച് വീണത് 40 കൊടും ക്രിമിലുകൾ; അകത്തായത് 2956 പേരും; ജാമ്യം പോലും വേണ്ടെന്ന് വച്ച് ജയിലിൽ അഭയം തേടി ഗുണ്ടാത്തലവന്മാർ; കണ്ടുകെട്ടിയത് 147 കോടിയുടെ ഗുണ്ടാ സ്വത്തും; യുപിയിൽ ഗുണ്ടാരാജിന് വിരാമമിടുന്ന ആദിത്യനാഥിന്റെ ഇടപെടൽ ഇങ്ങനെ
എടയന്നൂരിനെ കുരുതിക്കളമാക്കിയതിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആണയിട്ട പി.ജയരാജൻ ഇനി എന്തുന്യായം പറയും? പിണറായിക്കും ജയരാജനും ഒപ്പമുള്ള പ്രതികളുടെ ചിത്രങ്ങൾ പുറത്ത്; മാലൂർ സ്റ്റേഷനിൽ പ്രതികൾ കീഴടങ്ങിയതെല്ലെന്നും തങ്ങൾ പിടികൂടിയതാണെന്നും അന്വേഷണസംഘം; വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും; കസ്റ്റഡിയിലായവർ ഷുഹൈബിനോട് പകയുള്ളവരല്ലെന്നും ഇവർ ഡമ്മി പ്രതികളെന്നും കെ.സുധാകരൻ
കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് സെൽഫിയെടുത്തതിന് ശകാരിച്ച് പി ജയരാജൻ; ടിപി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹ ക്ഷണക്കത്ത് ഫേസ്‌ബുക്കിൽ ഇട്ടത് വിവാദമായതോടെ വീണ്ടും ശാസിച്ചു; കണ്ണൂരിലെ പാർട്ടിയുടെ സൈബർ പ്രചാരകനായി ഉപയോഗിച്ച ആകാശ് തില്ലങ്കേരിയെ പുറത്താക്കാതെ പാർട്ടി കാത്തുസൂക്ഷിച്ചത് ഷുഹൈബിനെ തീർക്കാനോ? ആർഎസ്എസ്സുകാരനെ കൊന്ന കേസിലെ പ്രതി കോൺഗ്രസ്സുകാരനെ വെട്ടിനുറുക്കിയ കേസിലും പ്രതിയാകുമ്പോൾ
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ സുജാ കാർത്തികയുടെ പേര്; പിന്നീടെന്തു സംഭവിച്ചു? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടിട്ടുണ്ട്; നടിയെ ആക്രമിച്ച കേസ് പുതിയതലത്തിൽ ചർച്ചയാക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി വീണ്ടും; വ്യാജ പ്രചരണമെന്ന് പറഞ്ഞ് ദിലീപ് ക്യാമ്പും
ഒടുവിൽ പ്രവാസി ഇന്ത്യാക്കാരും നരേന്ദ്ര മോദിയെ കൈവിട്ടോ? ഒമാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടത്തെ പ്രതീക്ഷിച്ചെങ്കിലും സ്റ്റേഡിയം പകുതിയും കാലിയായതിൽ നിരാശപ്പെട്ട് ബിജെപി വൃത്തങ്ങൾ; ലക്ഷങ്ങളെ പ്രതീക്ഷിച്ചെങ്കിലും എത്തിയത് ആയിരങ്ങൾ മാത്രം; ലണ്ടനിലും ദുബായിലും വാഷിങ്ടണിലും കണ്ട ആവേശം നഷ്ടപ്പെടുത്തിയതിൽ മോദിക്കും നിരാശ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ