Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സണ്ണി ലിയോണിനെ ഒരു നോക്ക് കാണാൻ എം ജി റോഡ് കയ്യടക്കിയത് ആയിരക്കണക്കിന് യുവാക്കൾ; ആരാധകരുടെ തിക്കിലും തിരക്കിലും എടിഎം കൗണ്ടറിന്റെ മുൻഭാഗം തകർന്നു; ബ്ലോക്കിൽപെട്ട ബസ്സിനു മുകളിലും കയറി ആർപ്പുവിളിച്ച് യുവാക്കൾ; ക്രീം നിറത്തിലുള്ള ഇറുകിയ വസ്ത്രമണിഞ്ഞ് എത്തിയ മാദകസുന്ദരിയെ കണ്ടപ്പോൾ ആവേശം അണപൊട്ടി: ലോകമെമ്പാടും ആരാധകരുള്ള സണ്ണി കൊച്ചിയെ പ്രകമ്പനം കൊള്ളിച്ചത് ഇങ്ങനെ

സണ്ണി ലിയോണിനെ ഒരു നോക്ക് കാണാൻ എം ജി റോഡ് കയ്യടക്കിയത് ആയിരക്കണക്കിന് യുവാക്കൾ; ആരാധകരുടെ തിക്കിലും തിരക്കിലും എടിഎം കൗണ്ടറിന്റെ മുൻഭാഗം തകർന്നു; ബ്ലോക്കിൽപെട്ട ബസ്സിനു മുകളിലും കയറി ആർപ്പുവിളിച്ച് യുവാക്കൾ; ക്രീം നിറത്തിലുള്ള ഇറുകിയ വസ്ത്രമണിഞ്ഞ് എത്തിയ മാദകസുന്ദരിയെ കണ്ടപ്പോൾ ആവേശം അണപൊട്ടി: ലോകമെമ്പാടും ആരാധകരുള്ള സണ്ണി കൊച്ചിയെ പ്രകമ്പനം കൊള്ളിച്ചത് ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി: കൊച്ചിയെ ഇളക്കിമറിച്ച് മാദകസുന്ദരി സണ്ണി ലിയോൺ. മണിക്കൂറുകൾ കാത്തുനിന്ന ആരാധകർ ഫ്ലൈയിംങ്ങ് കിസ്സ് നൽകിയാണ് ബോളിവുഡിലെ ഹോട്ട് സ്റ്റാറിനെ വരവേറ്റത്. സണ്ണി ലിയോണിന്റെ വരവറിഞ്ഞ് ഒരു ലക്ഷത്തോളം ആരാധകരാണ് എംജി റോഡിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് മുന്നിലെത്തിയത്. ആരാധകരെ നിയന്ത്രിക്കാൻ പൊലീസും ആംഡ് ബൗൺസേഴ്സും നന്നേ പാടുപെട്ടു. ബ്ലോക്കിൽ പെട്ട ബസ്സിനുമകളിലും ട്രാൻസ്ഫോമറിന് മുകളിൽപ്പോലും ആരാധകർ സണ്ണി ലിയോണിനെ ഒരു നോക്ക് കാണാൻ കയറി. സണ്ണിലിയോണിനെ അടുത്ത് കാണാൻ എടിഎം കൗണ്ടറിന്റെ വലിയ ബോർഡിന് മുകളിൽ ആരാധകർ കയറിയതോടെ ബീമൻ ബോർഡ് മറിഞ്ഞുവീണ് ഏതാനം പേർക്ക് നിസാര പരിക്ക് പറ്റി.

ഒരു മാസം നീണ്ട പ്രചരണമാണ് മദക സുന്ദരി കൊച്ചിയിലെത്തുന്നതിന് സ്വകാര്യ സ്ഥാപനം നൽകിയത്. അതാണ് സംഘാടകരെപ്പോലും ഞെട്ടിച്ചുകൊണ്ട് ഒരു ലക്ഷത്തോളം യുവാക്കൾ എംജി റോഡ് കയ്യടക്കിയത്. എട്ടേ കാലോടെയാണ് സണ്ണി ലിയോൺ നെടുമ്പാശ്ശേരി വിമനത്താവളത്തിൽ എത്തിയത്. പിന്നീട് എട്ട് സായുധ കമാന്റോകളുടെ അകമ്പടിയോടെ ഓഡി ക്യൂ സെവൻ കാറിൽ എംജി റോഡിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്.

 

ഈ സമയം തന്നെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് മുന്നിൽ നൂറുകണക്കിന് ആരാധകർ തടിച്ചുകൂടി. പത്ത് മണിയൊടെ ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെടുന്ന അവസ്ഥയിലേക്ക് എത്തി. പത്തരയോടെ സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് ആരാധകരെ കൈയിലെടുക്കാൻ ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസും എത്തി.

ആരാധകർ പലപ്പോഴും നിയന്ത്രണം തെറ്റുന്ന അവസ്ഥയിലെത്തിയപ്പോഴൊക്കെ രജ്ഞിനി കൃത്യമായി ഇടപെട്ടതും ശ്രദ്ധേയമായി. സണ്ണി ലിയോൺ എത്താനായി നേരത്തെ തീരുമാനിച്ച 11 മണിയായപ്പോഴേക്കും എംജി റോഡിലെ ഗതാഗതം പൂർണ്ണമായി സ്തംഭിപ്പിച്ചുകൊണ്ട് ആരാധകർ റോഡും സർവ്വ ഇടങ്ങളും കൈയേറി.

 

ആമ്പുലൻസ് അടക്കമുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങിയതോടെ സ്ഥലം സിഐ നേരിട്ട് വേദിയിലെത്തി, റോഡിൽ നിന്ന് ആളുകളോട് മാറാൻ ആവശ്യപ്പെട്ടു. ഇതും അനുസരിക്കാൻ തയ്യാറാകാത്തതോടെ പൊലീസ് പിന്നെ ബലപ്രയോഗം നടത്തേണ്ടിവന്നു. വേദിക്ക് അരികിൽ കൂടി നിന്ന ആരാധകരെ ഒഴിപ്പിക്കാൻ പൊലീസ് രണ്ട് തവണ ലാത്തി വീശി. ഇതോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. സണ്ണിക്ക് സുരക്ഷ ഒരുയിത് എട്ട് കമാൻഡോകളും 50 അംഗരക്ഷകരും കേരളാ പൊലീസു ചേർന്നായിരുന്നു.

ആയിരക്കണക്കിന് ആരാധകരുടെ കാത്ത് നിൽപ്പിന് വിരാമമിട്ട് 12.10 ഓടെ പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെ സണ്ണിലിയോൺ മഹാരാജാസ് കോളേജിന് മുന്നിലേക്ക് എത്തി. റോഡിന് ഇരുവശങ്ങളിലും കോർപ്പറേഷൻ സ്ഥാപിച്ച മീറ്ററുകണക്കിന് ബാരിക്കേഡുകളും തകർത്ത് സണ്ണി ലിയോണിനെ ഒന്നു തൊട്ടുനോക്കാനും, സെൽഫിയെടുക്കാനുമായി ആധാകർ കൂട്ടത്തോടെ അടുത്തേക്ക് എത്തി. വളരെ സാഹസപ്പെട്ടാണ് പൊലീസും ബൗൺസേഴ്സും താരസുന്ദരിയെ ഒരുകണക്കിന് രക്ഷിച്ച് വേദിയിലേക്ക് കയറ്റിയത്.

ബ്ലാക്ക് ജീൻസും ബനിയനുമിട്ടാണ് സണ്ണി ലിയോൺ എയർപോർട്ടിലെത്തിയതെങ്കിലും വേദിയിലേക്കെത്തിയത് ക്രീം നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു. പിന്നീട് ആരാധകരെ കൈ വീശിക്കാണിച്ചും, ഫ്ലൈയിംങ്ങ് കിസ്സുകൾ നൽകിയും, ആരാധകരെ ആവേശത്തിലാഴ്‌ത്തി. തന്നെകാണാൻ എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞ്, സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനം നാടമുറിച്ച് നിർവഹിച്ചു.

സ്ഥാപനത്തിനകത്തേക്ക് സണ്ണിലിയോൺ കയറിയ ഉടനെ ബൗൺസേഴ്സ് സ്ഥാപനത്തിന്റെ ഷട്ടർ താഴ്‌ത്തി. അകത്ത് നേരത്തെ സ്ഥാനം പിടിച്ച മാധ്യമങ്ങളോട് സണ്ണി ലിയോൺ സംസാരിച്ചു. ലോകത്ത് മറ്റെവിടെപ്പോയിട്ടും തനിക്ക് ഇത്രയധികം സ്വീകരണം ലഭിച്ചിട്ടില്ലെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിന്റെ ഹോസ്പ്പിറ്റാലിറ്റിയോടും ആരാധകരുടെ സ്നേഹത്തിനും മുന്നിൽ താൻ എന്നും കടപ്പെട്ടിരിക്കുമെന്നും അവർ പ്രതികരിച്ചു. ഈ സമയം എംജി റോഡിൽ പൊലീസ് പലതവണ ലാത്തി വീശി. സംഭവ സ്ഥലത്ത് അസിസ്റ്റന്റ് കമ്മീഷ്ണർ കെ ലാൽജിയുടെ നേതൃത്വത്തിൽ കൂടുതൽ എസ്ഐമാരും സേനയും എത്തി. ബസ്സുകൾക്ക് മുകളിലടക്കം കയറിയ ആരാധകരെ താഴെയിറക്കി വളരെ പാട്പെട്ടാണ് പൊലീസ് ഗതാഗതം 12.40 ഓടെ പുനഃസ്ഥാപിച്ചത്.

12.45 ഓടെ സ്ഥാപനത്തിൽ നിന്ന് ആരാധകരുടെ സ്വീകരണം ഏറ്റ് വാങ്ങി ബൗൺസേഴ്സിന്റേയും പൊലീസിന്റേയും കനത്ത സുരക്ഷ വലയത്തിലൂടെ ഓഡി ക്യൂ സെവനിലേക്ക്. അപ്പോളും റോഡിന്റെ ഇരുവശങ്ങളിലായി മാറിനിന്ന ആരാധകർ സണ്ണിലിയോൺ എന്ന് മുദ്രാവ്ക്യം വിളിക്കുന്നുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP