Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടുകാർ നിശ്ചയിച്ച ഗൾഫുകാരനുമായുള്ള വിവാഹം വേണ്ടെന്നു വെച്ചു; വീടുവിട്ടിറങ്ങിയ തൃക്കാക്കര മുൻ നഗരസഭ ചെയർപേഴ്‌സൺ നീനു പ്രണയത്തിലായിരുന്ന ഡിവൈഎഫ്ഐ പ്രദേശിക നേതാവിന് വരണമാല്യം ചാർത്തി; സഖാക്കളുടെ പ്രണയം പൂവണിഞ്ഞത് തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ വെച്ച്

വീട്ടുകാർ നിശ്ചയിച്ച ഗൾഫുകാരനുമായുള്ള വിവാഹം വേണ്ടെന്നു വെച്ചു;  വീടുവിട്ടിറങ്ങിയ തൃക്കാക്കര മുൻ നഗരസഭ ചെയർപേഴ്‌സൺ നീനു പ്രണയത്തിലായിരുന്ന ഡിവൈഎഫ്ഐ പ്രദേശിക നേതാവിന് വരണമാല്യം ചാർത്തി; സഖാക്കളുടെ പ്രണയം പൂവണിഞ്ഞത് തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ വെച്ച്

പ്രകാശ് ചന്ദ്രശേഖർ

കാക്കനാട്: തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഇന്ന് ഒരു വിവാഹം നടന്നു. ഒരു വിഐപി കല്യാണം എന്നു പറഞ്ഞാൽ അതിൽ തെറ്റില്ല. കാരണം മുൻ തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ നീനു കെ കെ ആയിരുന്നു വധുവിന്റെ റോളിൽ. അത് മാത്രമായിരുന്നില്ല വിവാഹത്തിന്റെ പ്രത്യേകത വീട്ടുകാർ നിശ്ചയിച്ച ഗൾഫുകാരനുമായുള്ള വിവാഹം വേണ്ടെന്ന് വച്ചാണ് അവസാന നിമിഷം നീനു ദ്വീർഘകാലമായി പ്രണയത്തിലായിരുന്ന സഖാവിനെ വരണമാല്യം ചാർത്തിയത്.

ഗൾഫുകാരനുമായി നിശ്ചയിച്ച വിവാഹം വേണ്ടെന്നു വച്ചാണ് പ്രണയത്തിലായിരുന്ന ഡി വൈ എഫ് ഐ പ്രദേശിക നേതാവ് കെ കെ രജീഷിനെ നീനു വിവാഹം കഴിച്ചത്. ഇന്ന് രാവിലെ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹത്തിനായി നീനു ഇന്നലെ വീടു വിട്ടെന്നാണ് സൂചന. പിതാവ് കുമാരൻ മകൾ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് വീടുവിട്ടെന്നും ഇതേക്കുറിച്ച് മകളോട് ചോദിക്കണമെന്നും ആവശ്യപ്പെട്ട് നീനുവിന്റെ പിതാവ് കുമാരൻ സ്റ്റേഷനിലെത്തിയിരുന്നെന്നും ഇപ്പോൾ വിവാഹം കഴിഞ്ഞതായായി വിവരം ലഭിച്ചെന്നും സി ഐ പിതാവിനെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയതായി അറിഞ്ഞന്നും ഇൻഫോപാർക്ക് എസ് ഐ അമൃതരംഗൻ വ്യക്തമാക്കി.

തൃക്കാക്കര നഗരസഭാ ഭരണം എൽ.ഡി.എഫ് കഴിഞ്ഞവതണ പിടിച്ചത് അടക്കം ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ്. വിമതരുടെ അടക്കം 22 പേരുടെ പിന്തുണ ലഭിച്ചാണ് കെ.കെ നീനു അധ്യക്ഷയാകുയിരുന്നത്. 20 എൽ.ഡി.എഫ് കൗൺസിലർമാർക്ക് പുറമേ കോൺഗ്രസ് വിമതനും ഇടത് വിമതനുമാണ് നീനുവിനെ പിന്തുണച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP