1 usd = 64.71 inr 1 gbp = 90.38 inr 1 eur = 79.82 inr 1 aed = 17.64 inr 1 sar = 17.25 inr 1 kwd = 215.91 inr

Feb / 2018
21
Wednesday

സർക്കാർ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ രക്ഷകനായി എത്തുന്നത് കുറച്ചുനാൾ മൂലക്കിരുന്ന തച്ചങ്കരി; സെൻകുമാറിന്റെ ബദ്ധ ശത്രു എന്നതും തച്ചങ്കരിക്ക് നറുക്ക് വീഴാൻ കാരണമായി; സുപ്രീംകോടതി ഉത്തരവുമായി സെൻകുമാർ എത്തിയാൽ പോലും പൊലീസ് നിയന്ത്രണം കൈയിലാക്കാൻ സർക്കാർ ഒരുക്കിയ തന്ത്രങ്ങൾ ഇങ്ങനെ

May 05, 2017 | 09:37 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് മേധാവികൾ എന്നും ഭരിക്കുന്ന സർക്കാരിന് പ്രിയപ്പെട്ടവരാകും. ഉപേന്ദ്രവർമ്മയെന്ന മുതിർന്ന ഐപിഎസുകാരന് ഡിജിപി സ്ഥാനം നിഷേധിച്ചത് പോലും യുഡിഎഫ് സർക്കാരിന് അദ്ദേഹവുമായി ഒരുമിച്ച് പോകാൻ കഴിയാത്തതു കൊണ്ടാണ്. പൊലീസ് ഭരണത്തിൽ നിയന്ത്രണം നഷ്ടമാകുന്നത് ഒരു സർക്കാരിനും ചിന്തിക്കാൻ കഴിയില്ല. അതുകൊണ്ട് കൂടിയാണ് ടിപി സെൻകുമാർ സുപ്രീംകോടതിയുടെ ഉത്തരവുമായി പൊലീസ് ആസ്ഥാനത്ത് ഡിജിപിയായെത്തുന്നത് പിണറായി സർക്കാരിന് ഏറെ അലോസരമാകുന്നത്. ഇതിനിടെയിലും സെൻകുമാറിന് മൂക്കുകയറിടാൻ ശ്രമിക്കുകയാണ് സർക്കാർ. ഇതിന് നിയോഗിക്കുന്നത് സാക്ഷാൽ ടോമിൻ തച്ചങ്കരിയും.

സംസ്ഥാന പൊലീസ് മേധാവിയായി ടി.പി.സെൻകുമാർ എത്തുംമുൻപ് പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സമഗ്ര അഴിച്ചുപണി നടത്തിയ് ഇതിന് വേണ്ടിയാണ്. ഹെഡ്ക്വാർട്ടേഴ്‌സ് എഡിജിപിയായി ടോമിൻ തച്ചങ്കരിയെയും ഐജിയായി ബൽറാം കുമാർ ഉപാധ്യായയെയും ഉൾപ്പെടെ നിയമിച്ചാണു സർക്കാർ മുൻകരുതലെടുത്തത്. ഇതിൽ പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്നു തച്ചങ്കരി. സി.പി.എം സെക്രട്ടറിയായിരിക്കെ കൈരളി ടിവി യാഥാർ്ത്ഥ്യമാക്കാൻ തച്ചങ്കരിയാണ് പിണറായിക്ക് കരുത്തായത്. ഇടത് സർക്കാർ ഇത്തവണ അധികാരത്തിലെത്തുമ്പോൾ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ കസേരയിലായിരുന്നു തച്ചങ്കരി. ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനുമായുള്ള ഭിന്നതകൾ കാരണം തച്ചങ്കരിക്ക് സ്ഥാനം നഷ്ടമായി. പിണറായി ഈ ഘട്ടത്തിൽ സഹായിച്ചതുമില്ല. പിറന്നാളിന് കേക്ക് വിതരണം ചെയ്ത വിവാദത്തിൽ കുടുങ്ങിയ തച്ചങ്കരി ഇതോടെ കോസ്റ്റൽ പൊലീസിലെത്തി. എന്നാൽ നിർണ്ണായക ഘട്ടത്തിൽ തച്ചങ്കരിയെ തന്നെ ഇറക്കി കളിക്കാൻ പിണറായി തീരമാനിക്കുകയായിരുന്നു.

സെൻകുമാർ സർക്കാരിനെതിരായി നൽകിയ കോടതിയലക്ഷ്യ ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കാനിരിക്കെ, ഇന്നലെ തിരക്കിട്ടാണ് ഉത്തരവിറക്കിയത്. പൊലീസ് ആസ്ഥാനത്തെ ഡിഐജിയെയും രണ്ട് എഐജിമാരെയും മാറ്റി. കോസ്റ്റൽ പൊലീസ് എഡിജിപി സ്ഥാനത്തു നിന്നാണു തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ സുപ്രധാന പദവിയിൽ നിയമിക്കുന്നത്. ഹെഡ്ക്വാർട്ടേഴ്‌സ് എഡിജിപിയായിരുന്ന അനിൽകാന്തിനെ വിജിലൻസ് എഡിജിപിയാക്കി. വിജിലൻസിൽ എഡിജിപിയുടെ പുതിയ എക്‌സ്‌കേഡർ തസ്തിക സൃഷ്ടിച്ചാണു നിയമനം. പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡി സ്ഥാനത്തു നിന്നാണു ബൽറാം കുമാർ ഉപാധ്യായയെ ആസ്ഥാന ഐജിയാക്കിയത്. ഇതും പൊലീസ് ആസ്ഥാനത്തെ ഭരണത്തിൽ നിയന്ത്രണം ഉറപ്പിക്കാനുള്ള തന്ത്രമാണ്.

പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡിഐജി: ഷെഫീൻ അഹമ്മദിനെ ബറ്റാലിയൻ ഡിഐജിയാക്കി. പൊലീസ് ആസ്ഥാനത്തെ എസ്‌പി: കാളിരാജ് മഹേഷ് കുമാറിനെ റെയിൽവേ പൊലീസിൽ എസ്‌പിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ എഐജി മുഹമ്മദ് ഷബീറിനെ ക്രൈംബ്രാഞ്ചിലേക്കു മാറ്റി. കോസ്റ്റൽ സെക്യൂരിറ്റി എഐജി ഹരിശങ്കറിനെ ഹെഡ്ക്വാർട്ടേഴ്‌സ് എഐജിയായും നിയമിച്ചു. അങ്ങനെ എല്ലാ തരത്തിലും അഴിച്ചു പണി. ഡിഐജിയായിരുന്ന ഷെഫീനും പൊലീസ് ആസ്ഥാനത്തെ എഐജി രാഹുൽ ആർ നായരും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഇതാണ് ഷെഫീന് അപ്രധാന സ്ഥാനത്തേക്ക് മാറ്റാൻ കാരണം. രാഹുൽ ആർ നായരെ പൊലീസ് ആസ്ഥാനത്ത് നിലനിർത്തുകയും ചെയ്തു. ഫലത്തിൽ പൊലീസ് ആസ്ഥാനത്ത് രാഹുൽ ആർ നായർ ഒഴികെയുള്ള എല്ലാവരേയും മാറ്റുകയാണ് പിണറായി സർക്കാർ ചെയ്തത്.

തച്ചങ്കരിയും ബൽറാം കുമാർ ഉപാധ്യായയും ഇടതുസർക്കാരിന്റെ അടുപ്പക്കാരാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സെൻകുമാർ സംസ്ഥാന പൊലീസ് മേധാവിയായി എത്രനാൾ തുടരുമെന്നു സർക്കാരിനു വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് ഇവരെ നിയമിച്ചത്. സെൻകുമാറിനോട് അത്ര അടുപ്പമില്ലാത്ത ഓഫീസറാണ് തച്ചങ്കരി. അതുകൊണ്ട് തന്നെ തച്ചങ്കരിയും സെൻകുമാർ ഒരു സാഹചര്യത്തിലും ഒരുമിക്കുകയുമില്ല. ഭരണപരമായ തീരുമാനം എടുക്കാനും തച്ചങ്കരി മിടുക്കനാണ്. ഇതെല്ലാം പരിഗണിച്ചാണ് സെൻകുമാറിന്റെ നീക്കങ്ങളെ വെട്ടാൻ തച്ചങ്കരിയെ നിയോഗിച്ചത്. ഇതിലൂടെ പൊലീസ് ആസ്ഥാനത്തെ നീക്കമെല്ലാം സർക്കാരിന് അപ്പപ്പോൾ തിരിച്ചറിയാനും കഴിയും.

സർക്കാരിന്റെ തെറ്റായ നടപടി മൂലം, ഈ തസ്തികയിൽ നഷ്ടപ്പെട്ട ഔദ്യോഗിക കാലാവധി കൂടി നീട്ടി നൽകണമെന്ന് ഇനി സെൻകുമാർ ആവശ്യപ്പെടും. ഇത് കോടതി അനുവദിക്കുമോ എന്ന ആശങ്ക ചില സർക്കാർ കേന്ദ്രങ്ങൾക്കുണ്ട്. ഈ സാഹചര്യത്തിലാണു തങ്ങൾ പറഞ്ഞാൽ കേൾക്കുന്ന ഉദ്യോഗസ്ഥർ ഹെഡ്ക്വാർട്ടേഴ്‌സ് തസ്തികകളിൽ നിയോഗിക്കുന്നത്. ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് ആസ്ഥാനത്ത് തന്നെ നിയമിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. അങ്ങനെ വന്നാലും സുപ്രധാന ചുമതലകൾ തച്ചങ്കരിക്ക് തന്നെ നൽകും. തച്ചങ്കരിയെ ഒപ്പം നിർത്തുന്നതാണ് നല്ലതെന്ന വിലയിരുത്തലാണ് പിണറായി വിജയനുള്ളത്.

വ്യാജസിഡി വിവാദവും വിദേശയാത്ര വിവാദവും സഹോദഹങ്ങളുടെ പേരിലുള്ള ഭൂമി കൈയേറ്റ വിവാദങ്ങൾ അടക്കം നോക്കുകയാണെങ്കിൽ ആരോപണങ്ങളുടെ പെരുമഴ തന്നെയാണ് ടോമിൻ തച്ചങ്കരിക്കെതിരെ ഉയർന്നിരുന്നത്. എന്നാൽ, ഈ വിവാദങ്ങളിൽ ചിലത് തച്ചങ്കരി ചിലരുടെ കണ്ണിൽ കരടായതു മൂലം ഉയർന്നതാണെന്ന വാദങ്ങൾ നേരത്തെ ഉണ്ടായിരുന്നു. എന്തായാലും വിവാദങ്ങൾക്കൊടുവിൽ കൺസ്യൂമർ ഫെഡ് എംഡിയിയാ നിയമിതനായ ടോമിൻ തച്ചങ്കരി ഈ വകുപ്പിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളുടെ കാര്യത്തിൽ ജീവനക്കാർക്കെല്ലാം നൂറ് നാവാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച വകുപ്പിനെ നന്നാക്കിയെടുക്കാൻ വേണ്ടി പരിശ്രമിച്ച തച്ചങ്കരിക്ക് ഒടുവിൽ രാഷ്ട്രീയക്കാരുടെ കാപട്യത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു.

അതുകൊണ്ട് തന്നെ തച്ചങ്കരിക്ക് മേൽ ഇപ്പോൾ അഴിമതിയുടെ കറയില്ല. ട്രാൻസ്‌പോർട്ട് കമ്മീഷണറായും മികച്ച ഇടപെടൽ നടത്തി. ഈ സാഹചര്യത്തിലാണ് പൊലീസിലെ നിർണ്ണായക കസേരയിൽ തച്ചങ്കരിയെ സർക്കാർ നിയമിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
കണ്ണൂരിലെ സമാധാന യോഗത്തിൽ ബഹളവും വെല്ലുവിളിയും; പരസ്പ്പരം വിരൽചൂണ്ടി സംസാരിച്ച് പി ജയരാജനും സുരേന്ദ്രനും പാച്ചേനിയും; വിവാദമായത് എംഎൽഎമാരെ ക്ഷണിക്കാത്ത യോഗത്തിന്റെ ഡയസിൽ എംപി കെ കെ രാകേഷിനെ ക്ഷണിച്ചിരുത്തിയത്; വിവാദമായപ്പോൾ ഹാളിലേക്കെത്തി ചോദ്യം ചെയ്ത് യുഡിഎഫ് എംഎൽഎമാർ; ഷുഹൈബ് വധത്തിൽ സിപിഎമ്മിനെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തിറങ്ങിയതോടെ നിസ്സഹായനായി മന്ത്രി എ കെ ബാലൻ; സമാധാനത്തിനായി ചേർന്ന യോഗം അലങ്കോലമായി പിരിഞ്ഞു
ആരും കാണാതെ കൂടിന്റെ പുറകിലൂടെ എടുത്തു ചാടി; മനുഷ്യ മണം കിട്ടിയ സിംഹം അടുത്ത് എത്തും മുമ്പേ രക്ഷാപ്രവർത്തനം നടത്തി ജീവനക്കാർ; കണ്ടു നിന്നവർക്ക് പുഞ്ചിരിച്ച് ടാറ്റ കൊടുത്ത് ഒറ്റപ്പാലത്തുകാരനും; തിരുവനന്തപുരം മൃഗശാലയിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സിംഹക്കൂട്ടിൽ മുരുകൻ ഇറങ്ങിയത് സുരക്ഷാ വീഴ്ച തന്നെ
ടി.പിയുടെ ശരീരത്തിലുണ്ടായിരുന്ന അതേ തരം മുറിവുകൾ; അതേ ആഴവും നീളവും; ആക്രമിക്കാനെത്തിയവരിൽ ഒരാൾക്കു പോലും ആകാശിന്റെ ശരീരത്തോടു സാദൃശ്യമുണ്ടായിരുന്നില്ല; വെട്ടിയവർ ആകാശിനോളം ശരീരവലിപ്പം ഇല്ലാത്തവരും; ഷുഹൈബിനെ വെട്ടിയത് പിറകോട്ടു വളഞ്ഞ കനം കൂടിയ വാൾ കൊണ്ടുമെന്ന് ദൃക്‌സാക്ഷിയുടെ മൊഴി; കൊലയ്ക്ക് പിന്നിൽ കിർമ്മാണി മനോജെന്ന് ആവർത്തിച്ച് സുധാകരനും; ഷുഹൈബിന്റെ കൊലയിൽ തർക്കം തുടരുന്നു
ഭർത്താവില്ലാത്ത സമയത്ത് യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി; പണത്തെ ചൊല്ലിയുള്ള തർക്കം അതിരുവിട്ടപ്പോൾ മർദ്ദിക്കാൻ കൈപൊക്കി ഹോട്ടൽ ജീവനക്കാരൻ; മുളക് പൊടി കണ്ണിലേക്കിട്ട് ചൂടുവെള്ളം എടുത്തൊഴിച്ച് പ്രതിരോധവും; തിരുവല്ലത്തെ ബാബു അതീവ ഗുരുതരാവസ്ഥയിൽ; കോവളത്തെ നാദിറയെ ജയിലിടച്ചതുകൊലപാതക കുറ്റം ആരോപിച്ചും
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
കൊച്ചിൻ സ്മാർട്ട് സിറ്റിക്ക് അകാല ചരമം; കേരളത്തിന്റെ അഭിമാന പദ്ധതിക്ക് ചിതയൊരുങ്ങിയത് ദുബായ്ക്ക് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങളും ഉപേക്ഷിക്കാൻ കമ്പനി തീരുമാനിച്ചതോടെ: ദുബായ് ഓഫിസ് പ്രവർത്തനം പൂർണ്ണമായി നിലച്ചു: 78,000 തൊഴിലവസരങ്ങളും 90 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളുമായി കൊട്ടിഘോഷിക്കപ്പെട്ട പദ്ധതി ഇനി സ്വപ്‌നം മാത്രം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ